Category archive

Entertainment

സഹമത്സരാർത്ഥികളോട് ശാപവാക്കുകൾ പറഞ്ഞട്ടില്ലെന്ന് ജാൻമോണി, തെളിവുകൾ നിരത്തി മോഹൻലാൽ, അത് ഏതായാലും നന്നായെന്ന് സോഷ്യൽ മീഡിയ

in Entertainment

ബിഗ് ബോസ് മലയാളം സീസൺ 6 ഒരുമാസം പിന്നിട്ടിരിക്കുകയാണ്. സംഭവ ബഹുലമായ രംഗങ്ങളാണ് കുറച്ച് ദിവസമായി ബിഗ് ബോസിൽ അരങ്ങേറുന്നത്. ശനിയാഴ്ച എപ്പിസോഡിൽ തെറി വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നുവെന്ന് മത്സരാർഥികൾ അഭിപ്രായപ്പെട്ട ഗബ്രിയും ജിൻ റോയും സ്പോട്ട് എവിക്ഷനിലൂടെ

പുറത്താക്കപ്പെടുമെന്ന സൂചന നൽകിയിരുന്നു. എന്നാൽ താക്കീത് നൽകി അവരെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ വാക്കുകളുടെ മോശം ഉപയോഗത്തിൽ ഇന്നത്തെ എപ്പിസോഡിലും മോഹൻലാൽ ഒരാളെ പേരെടുത്ത് വിമർശിക്കുന്നുണ്ട്. ജാൻ മോണി ദാസ് ആണ് അത്. ശനിയാഴ്ച


എപ്പിസോഡിൽ ത്തന്നെ മോഹൻ ലാൽ ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു. ഒടുവിൽ പുറത്തിറങ്ങിയിരിക്കുന്ന പുതിയ പ്രൊമോയിൽ ജാൻ മോണിയെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെ കാണാം.
പൊട്ടിത്തെറിക്കുന്ന സമയത്ത് ജാൻമോണിയുടെ ഭാഷാപ്രയോഗത്തെക്കുറിച്ച് ശ്രീരേഖ, ജാസ്മിൻ, അർജുൻ

എന്നിവർ സംസാരിക്കുന്നത് പ്രൊമോയിൽ ഉണ്ട്. ഇവർ പറയുന്നത് ശരിയാണോയെന്ന മോഹ​ൻലാലിൻറെ ചോദ്യത്തിന് താൻ അങ്ങനെ പറയാറില്ലെന്നാണ് ജാൻമോണിയുടെ മറുപടി. എന്നാൽ ഒരു വീഡിയോ കാണിക്കാമെന്ന മുഖവുരയോടെ മോഹൻലാൽ വേദിയിൽ ജാൻമോണിയുടെ വീഡിയോ പ്ലേ ചെയ്യുകയായിരുന്നു.

ഉണ്ണി തന്നെ ബ്ലോക്ക് ചെയ്യുവാനുള്ള കാരണം ഇതാണ്.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരം

in Entertainment

ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ നമ്പ്യാർ എന്ന നടിയെ കൂടുതലായും പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് എന്നാൽ കാര്യസ്ഥൻ എന്ന ചിത്രം മുതൽ തന്നെ സിനിമയിൽ സജീവ സാന്നിധ്യമാണ് താരം നിരവധി സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട് ആർ ഡി എക്സിലെ കഥാപാത്രമാണ് കൂടുതലായും ശ്രദ്ധ നേടിയിരുന്നത് എന്ന് മാത്രം മാസ്റ്റർപീസ് എന്ന ചിത്രത്തിലും താരം ഒരു വേഷത്തിൽ


എത്തിയിട്ടുണ്ട്. 2019 മധുര രാജ ചെയ്ത ശേഷം നടി കണ്ണടയിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിരുന്നു. ഇനി ഉണ്ണി മുകുന്ദന്റെ നായികയായി ഉള്ള ജയകനെ ചിത്രമാണ് താരത്തിന് വരാനുള്ളത് കഴിഞ്ഞദിവസം മുന്നേ മുതൽ നടിയെത്താൻ ബ്ലോക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞിരുന്നു ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മഹിമ തന്നെ ഏഴുവർഷം ഉണ്ണിമുകുന്ദൻ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടായെന്നാണ്

പറയുന്നത് മാസ്റ്റർപീസിൽ ആയിരുന്നു തങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത് അതിൽ ഉണ്ണി വില്ലനായി എത്തിയത് ചെയ്തിട്ടുണ്ട് റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങൾ തമ്മിൽ വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല ഉണ്ണി ഭയങ്കര ചൂടൻ ആയിരുന്നു അപ്പോൾ ഒന്നും തന്നെ സംസാരിക്കില്ല ഒന്നും മിണ്ടില്ല ആദ്യം ഷൂട്ടിനെ കണ്ടപ്പോഴും പേര് മാത്രമാണ് തന്നോട് ചോദിച്ചത് തനിക്ക് വീട്ടിൽ പട്ടികൾ ഉണ്ട് പട്ടികളെ വലിയ ഇഷ്ടമാണ്

എന്റെ ഡോഗിന്റെ ട്രെയിനർ എന്നോട് പറഞ്ഞത് അവരുടെ കയ്യിൽ റോഡ് വീലർ ബ്രീഡിൽ പെട്ട ഡോഗ് ഉണ്ട് ഒരു റോഡ് വീലറിനെ ഉണ്ണിക്ക് സമ്മാനമായി നൽകാൻ താൽപര്യം ഉണ്ടോ എന്നും ട്രെയിനർ പറഞ്ഞു ഇത് പറയാൻ അന്ന് എനിക്ക് വ്യക്തിപരമായി അറിയില്ല അങ്ങനെ ഉദയേട്ടൻ ഉദയകൃഷ്ണനാണ് നമ്പർ ചോദിക്കുന്നത് അത്ര ബന്ധമുള്ള ആളാണ് എന്റെ ഗോഡ് ഫാദർ ആണ് അദ്ദേഹം അദ്ദേഹത്തോട് ഞാൻ പറഞ്ഞു

എനിക്ക് ഉണ്ണി നേരിട്ട് പരിചയമില്ല സംസാരിക്കണം എന്ന് അങ്ങനെ ഉദയേട്ടൻ നമ്പർ തന്നാൽ ഞാൻ ഉണ്ണിയും തന്നെ വിളിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ വോയിസ് ക്ലിപ്പ് ആണ് ഇട്ടത്. ഉണ്ണി എന്നെ ഓർമ്മയുണ്ടാകും എന്ന് വിചാരിക്കുന്നു ഇങ്ങനെയൊരു കാര്യത്തിന് വേണ്ടിയാണ് ഉദയയാണ് നമ്പർ തന്നത് എന്നും പറഞ്ഞു പറയുന്ന കൂട്ടത്തിൽ രണ്ടുമൂന്ന് തവണ ഉദയൻ ഉദയൻ എന്ന് പറയുന്നുണ്ടായിരുന്നു കാര്യം മനസ്സിലായില്ല

രണ്ടാമത്തെ മെസ്സേജ് അയക്കുമ്പോഴേക്കും എന്നെ ബ്ലോക്ക് ചെയ്തിരുന്നു ഈ സംഭവത്തിന് ശേഷം ഉദയേട്ടൻ വിളിച്ചു ചോദിച്ചു എന്ന് പറഞ്ഞു എന്ന് ഞാൻ പറഞ്ഞു അറിയാതെ വന്നതാണ് എന്നും പറഞ്ഞു വിളിച്ചിട്ട് പറഞ്ഞു അവൾ എന്താ അഹങ്കാരിയാണ് എന്നൊക്കെ അങ്ങനെ തിരിച്ച് ഈ സിനിമയിൽ ജോയിൻ ചെയ്യുന്ന സമയത്താണ് ബ്ലോക്ക് മാറ്റിയത് എന്നും പുണ്യ മുകുന്ദൻ പറയുന്നു.

പഞ്ച നക്ഷത്ര ഹോട്ടലിൽ അശ്വിന്റെ പിറന്നാൾ ആഘോഷമാക്കി ദിയ കൃഷ്ണ.. ഇനിയും 100 കൊല്ലം ജീവിക്കട്ടെ,

in Entertainment

പ്രണയം പ്രഖ്യാപിച്ച ശേഷമുള്ള അശ്വിൻ ഗണേഷിന്റെ ആദ്യ പിറന്നാൾ കെങ്കേമമാക്കി ദിയ കൃഷ്ണ . കഴിഞ്ഞ ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ ജന്മദിനാഘോഷത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച വിശേഷം ദിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ടിരുന്നു. പ്രണയാർദ്രമായ കാൻഡിൽ ലൈറ്റ് കേക്ക് കട്ടിങ് ആണ്

ദിയ അശ്വിൻ ഗണേഷിന് വേണ്ടി ഒരുക്കിയത്. കേക്കിനു മുകളിൽ പലവർണ്ണങ്ങളിലെ മെഴുകുതിരികളും ദിയയെ ചുംബിക്കുന്ന അശ്വിൻ ഗണേഷിന്റെ ചിത്രവും ഉണ്ടായിരുന്നു. സുഹൃത്തുക്കളിൽ ചിലരും കൂടെയുളളതായി കാണാം. ഈ ജന്മദിനത്തിൽ അശ്വിന് നൽകാൻ ദിയക്ക് ഒരു സ്‌പെഷൽ ആശംസയുണ്ട്

കാലങ്ങളായി കാത്തിരുന്ന തന്റെ സൂര്യോദയം എന്നാണ് ദിയ അശ്വിൻ ഗണേഷിനെ വിശേഷിപ്പിച്ചത്. ഇനിയും ഒരു 100 കൊല്ലം കൂടി തനിക്കൊപ്പം ജീവിക്കട്ടെ എന്ന് ദിയ ആഗ്രഹിച്ചു പോകുന്നു. സൗഹൃദത്തിൽ ആരംഭിച്ച പ്രണയമായിരുന്നു ഇവരുടേത്. കോമൺ ഫ്രണ്ട് എന്ന നിലയിൽ പരിചയിച്ച

അശ്വിൻ പതിയെ ദിയയുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു ദിയയുടെ ഒപ്പം വിദേശ യാത്രയ്ക്ക് വരെ അശ്വിൻ ഗണേഷ് കൂടെയുണ്ടാകും. തമിഴ് പശ്ചാത്തലത്തിൽ നിന്നുമുള്ള അശ്വിന് ഗണേഷ്

‘കണ്ണമ്മ’ എന്ന് ദിയ കൃഷ്ണയെ സ്നേഹത്തോടെ വിളിക്കാറുണ്ട്. ‘തങ്കമകൻ’ എന്നാണ് ദിയ അശ്വിനെ വിളിക്കുക. തിരുവനന്തപുരത്താണ് രണ്ടുപേരും താമസം. അശ്വിന്റെ വീട്ടിൽ ദിയയെ ഇരുകയ്യും നീട്ടി അശ്വിന്റെ അമ്മ സ്വീകരിച്ചു കഴിഞ്ഞു

നടി ലക്ഷ്മി നായരുടെ അവസ്ഥ ഇങ്ങനെ.. കാല് നിലത്ത് കുത്താന്‍ പറ്റാത്ത വേദന, നടക്കാനാവില്ല,..കാണുക

in Entertainment

പാചക പരീക്ഷണങ്ങളുമായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയാണ് ലക്ഷ്മി നായര്‍. ടെലിവിഷന്റെ സുവര്‍ണകാലഘട്ടത്തില്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്ന അവതാരകരില്‍ ഒരാള്‍. നിരവധി ആരാധകരാണ് അന്ന് ലക്ഷ്മി നായരുടെ കുക്കറി ഷോകള്‍ക്ക് ഉണ്ടായിരുന്നത്. പാചകത്തിന് പുറമെ വാചകം കൊണ്ട് സ്‌റ്റൈല് കൊണ്ടുമെല്ലാം ഒരുപാട് പേരുടെ ഇഷ്ടം നേടാന്‍ ലക്ഷ്മി നായര്‍ക്ക് കഴിഞ്ഞു.

ഇന്ന് സോഷ്യല്‍ മീഡിയയിലടക്കം താരമാണ് ലക്ഷ്മി നായര്‍. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ പാചക പരീക്ഷണങ്ങള്‍ മുതല്‍ തന്റെ കുടുംബവിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ യുട്യൂബ് ചാനലില്‍ ലക്ഷ്മി പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി താന്‍ എന്തുകൊണ്ടാണ് വീഡിയോ

ഇടാതിരുന്നത്, തനിക്ക് എന്താണ് പറ്റിയതെന്നെല്ലാം പുതിയ വീഡിയോയില്‍ ലക്ഷ്മി വിവരിക്കുന്നുണ്ട്. നടുവിന് ചില അസുഖങ്ങള്‍ ബാധിച്ചതിനാല്‍ അതിന്റെ ചികിത്സയുടെ ഭാഗമായി താനിപ്പോള്‍ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും വീഡിയോയില്‍ ലക്ഷ്മി പറയുന്നു. ‘സന്തോഷം പങ്കിടുമ്ബോള്‍ സങ്കടങ്ങളുണ്ടാകുമ്പോള്‍ അതും പങ്കുവെക്കമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാന്‍ പറ്റിയില്ല.

അതിന് ചില കാരണങ്ങളുണ്ട്. പൊതുവെ ആഴ്ചയില്‍ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച്‌ നാളുകളായി വിശ്രമമില്ലാതെ ഞാന്‍ കുറച്ച്‌ ഓവര്‍ ആക്ടീവായിരുന്നു. അതിനിടയില്‍ എനിക്ക് ഒരു ബാക്ക് പെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു. പെയിന്‍ വന്നപ്പോള്‍ അടുത്ത ആശുപത്രിയില്‍ പോയി എക്‌സറേയൊക്കെ എടുത്തു.
ആ ഒരു മാറ്ററിനെ ആ ആശുപത്രി അധികൃതര്‍ പക്ഷെ വലിയ സീരിയസായി ഒന്നും കണ്ടില്ല.

മസില്‍ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് ചെറിയ പെയിന്‍ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് എന്നോട് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും യാത്രകള്‍ പോയി. പിന്നെ സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദന ഭയങ്കരമായി കൂടി എംആര്‍ഐ എടുക്കാമെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു.

എമര്‍ജന്‍സിയിലാണ് കേറിയത്. ഓര്‍ത്തോ ഡോക്ടേഴ്‌സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആര്‍ഐ, എക്‌സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയിന്‍ സര്‍ജനെ കണ്ടു. ആ സമയത്ത് വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദനയായിരുന്നു.
സൂചി കുത്തുന്നത് പോലുള്ള വേദനയായിരുന്നു. വിരലുകള്‍ക്ക് മരവിപ്പും നീരുമായിരുന്നു.

മൂന്നാഴ്ച കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടര്‍ പറഞ്ഞത്. നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകള്‍ മാത്രമാണ് എനിക്ക് ഉള്ളത്. കാലിന്റെ പാദത്തിന് ഇപ്പോഴും നീരുണ്ട്. പക്ഷെ വേദന നന്നായി കുറഞ്ഞു. അധികം നടക്കേണ്ടെന്നും ഫിസിയോ ചെയ്യാനുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവന്‍ റെസ്റ്റ് വേണം. ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അടുത്ത കാലത്ത് ഞാന്‍ ആറ് കിലോ കൂടിയിരുന്നു.

അതും വേദനയ്ക്ക് കാരണമായി. ശരീരഭാരം കുറക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സരസ്വതി മോളെ എടുക്കാന്‍ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്’, ലക്ഷ്മി പറയുന്നത്. രോഗവിവരം ലക്ഷ്മി വിവരിച്ചതോടെ വിശ്രമിച്ച്‌ പൂര്‍ണ ആരോഗ്യവതിയായി തിരിച്ച്‌ വരാനുള്ള ആശംസകളുമായി പ്രേക്ഷകരും എത്തി. അടുത്തിടെയാണ് ലക്ഷ്മിയുടെ മകന് പെണ്‍കുഞ്ഞ് പിറന്നത്.

കുഞ്ഞിന്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടതടക്കമുള്ള വിശേഷങ്ങള്‍ ലക്ഷ്മി വീഡിയോയായി പങ്കിട്ടിരുന്നു. ഇതുവരെ നാല് പേരക്കുട്ടികളായിരുന്നു ലക്ഷ്മിക്കുണ്ടായിരുന്നത്. മകന്‍ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും മകള്‍ പിറന്നതോടെ പേരക്കുട്ടികള്‍ അഞ്ചായി. ലക്ഷ്മിയുടെ മകള്‍ പാര്‍വതിയും ഭര്‍ത്താവും നാല് കുട്ടികളും മാഞ്ചസ്റ്ററിലാണ് താമസം. വര്‍ഷത്തില്‍ കുറച്ച്‌ മാസങ്ങള്‍ മാഞ്ചസ്റ്ററിലേക്ക് അവധി ആഘോഷിക്കാന്‍

പോകുമ്ബോള്‍ മാത്രമാണ് കൊച്ചുമക്കളെ ലക്ഷ്മിക്കും ഭര്‍ത്താവിനും താലോലിക്കാന്‍ കഴിയുന്നത്. പാര്‍വതിക്ക് അടുത്തിടെയാണ് ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നത്. ഒരുമിച്ച്‌ പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെയും പിറന്നാള്‍ ആഘോഷത്തിന് കേക്ക് ഉണ്ടാക്കിയതും ലക്ഷ്മി തന്നെയായിരുന്നു. മകന് കുഞ്ഞ് പിറന്നതോടെ എപ്പോഴും ഓമനിക്കാനും താലോലിക്കാനും ലക്ഷ്മിക്ക് സാധിക്കും. മകനും കുടുംബവും ലക്ഷ്മിക്കൊപ്പമാണ് താമസം.

ഇതെന്റെ മകളുടെ ആദർശം.. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ അവൾ വിവാഹിതയായി, ’ – കുറിപ്പ് വൈറൽ

in Entertainment


മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും നടി റെയ്ന രാധാകൃഷ്ണന്റെ സഹോദരി ഷൈന രാധാകൃഷ്ണനും തമ്മിൽ വിവാഹിതരായ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഈ കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. ഒരുപാട് ആർഭാടങ്ങൾ ഇല്ലാത്ത വളരെ ലളിതമായി രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം നടന്നത്. താരങ്ങൾ ഉൾപ്പടെയുള്ളവർ

നവദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ റെയ്നയുടെയും ഷൈനയുടെയും അമ്മ സുനന്ദ അപ്പുക്കുട്ടൻ മകളുടെ വിവാഹത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. “എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ.. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ

സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ “ദേവവധുവായി”. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം.. ആളുകൾ എന്ത് പറയും എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവർ എന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്! കൂടെ കട്ടക്ക് നിന്ന ഷാജിചേട്ടനും സുബിക്കും സ്നേഹം.. സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തുനോക്കി പറഞ്ഞ പ്രിയരേ.

ഇത് എന്റെ മകളുടെ ആദർശമാണ്.. സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള ഇൻഡിപെൻഡന്റായ തക്കുന്റെ കൂടെ നിൽക്കുക എന്നുള്ളത് ഒരമ്മയെന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോൾക്കും

സുജാതക്കും സുഷമക്കും ഉണ്ണിക്കും, നിങ്ങൾ സൂപ്പറാ.. അച്ഛൻ നിങ്ങളെയോർത്ത് എന്നും അഭിമാനിച്ചിരുന്നു.. ഇപ്പോളത് നൂറിരട്ടി ആയികാണും.. തക്കുമോളെ അഗു.. ഉമ്മ..”, സുനന്ദ മകളുടെ വിവാഹ ഫോട്ടോ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. മകളെ ഓർത്ത് ഈ അമ്മയ്ക്ക് അഭിമാനിക്കാം എന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. ഇരുവരുടെയും പ്രണയ വിവാഹമാണ്.


ക്യൂട്ട് ലുക്കിൽ തിളങ്ങി നമിത പ്രമോദ്.. സുന്ദരിയായി തോന്നി, പിന്നീട് ഡിലീറ്റ് ചെയ്തേക്കാം! ഫോട്ടോസ് വൈറൽ

in Entertainment

ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികമാരായി മാറിയ ഒരുപാട് താരങ്ങളെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് നടി നമിത പ്രമോദ്. സൂര്യ ടിവിയിലെ അമ്മേ ദേവി, വെള്ളാങ്കണി മാതാവ് തുടങ്ങിയ


പരമ്പരകളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് നടി നമിത പ്രമോദ്. അതിന് ശേഷം എന്റെ മാനസപുത്രിയിൽ നമിത അഭിനയിച്ചു. സിനിമയിലേക്ക് എത്തുന്നത് ട്രാഫിക് എന്ന രാജീവ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. അതിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ച

നമിത തൊട്ടടുത്ത ചിത്രത്തിൽ തന്നെ നായികയായി മാറി. നിവിൻ പോളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത നായികയായി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായി നമിത അഭിനയിച്ചിട്ടുമുണ്ട്. 10 വർഷത്തിൽ

അധികമായി നമിത നായികയായി അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത എ രഞ്ജിത സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയത്. സഞ്ജു വി സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയാണ് ഇനി നമിതയുടെ ഇറങ്ങാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ വളരെ

സജീവമായി നിൽക്കുന്ന ഒരാളാണ് നമിത. സ്വന്തമായി ഒരു കഫേയും കൊച്ചിയിൽ നമിത നടത്തുന്നുണ്ട്. ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. “ഭംഗിയായി തോന്നി, പിന്നീട് ഡിലീറ്റ് ചെയ്തേക്കാം..” എന്ന ക്യാപ്ഷനോടെ

നീല കൈ കട്ട് ചെയ്ത ഷർട്ടും സ്റ്റൈലിഷ് ജീൻസും ധരിച്ചുള്ള ചിത്രങ്ങൾ നമിത പങ്കുവെച്ചത്. ഇതിന്റെ കൂടെ ‘ടു ഓൾ കപ്പ്യാർ ഫാൻസ്‌’ എന്ന ഹാഷ്ടാഗും നമിത കൊടുത്തിട്ടുണ്ടായിരുന്നു. അടി കപ്പിയാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന് നിരവധി പേർ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്.

ആരാണ് ഈ പുതിയ ആളെന്ന് സോഷ്യൽ മീഡിയ.. അദ്വൈതയ്ക്ക് വൃന്ദാവനിൽ ദർശനം നടത്തി ഗോപി സുന്ദർ, ’ – ചിത്രങ്ങൾ വൈറൽ

in Entertainment

സംഗീത സംവിധായകനും ഗായകനുമായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ഗോപി സുന്ദർ. ഇരുപത് വർഷത്തോളമായി സിനിമ മേഖലയിൽ നിൽക്കുന്ന ഗോപി സുന്ദർ നിരവധി പുതുമുഖ ഗായകർക്ക് അവസരം കൊടുക്കുന്നതിന് ഒപ്പം ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഒരാളാണ്. ഇടയ്ക്കൊക്കെ ഗോപി സുന്ദറിന്റെ

പാട്ടുകളുടെ ഈണം കോപ്പി ആണെന്നൊക്കെ ആളുകൾ പറയുമെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ ഏവരും പ്രശംസിച്ചിട്ടുമുണ്ട്. സ്വകാര്യ ജീവിതത്തിൽ അദ്ദേഹത്തെ കുറിച്ച് പല അഭിപ്രായം ആളുകൾക്ക് ഇടയിലുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിന് മുമ്പ് തന്നെ ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗെതെർ റിലേഷൻഷിപ്പിൽ

പോയതും പിന്നീട് അതും നിർത്തി, മറ്റൊരു ഗായികയായ അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതുമെല്ലാം മലയാളികൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. പക്ഷേ അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിലും വാർത്തകൾ വന്നതോടെ അദ്ദേഹത്തിന് ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട്

ഗോപി സുന്ദറിന് ഒപ്പമുള്ള ഏതെങ്കിലും പെൺകുട്ടിയുടെ ഫോട്ടോ വന്നാൽ തന്നെ അത് ചർച്ചയായി മാറാറുമുണ്ട്. കുറച്ച് നാൾ മുമ്പാണ് പ്രിയ നായർ എന്ന പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ വന്നത്. ഗോപി സുന്ദറിന്റെ അടുത്ത കാമുകി ആണോ എന്ന് പോലും ആളുകൾ ചോദിച്ചിരുന്നു. ഇപ്പോഴിതാ അദ്വൈത പദ്മകുമാർ എന്ന പെൺകുട്ടിക്ക് ഒപ്പമുള്ള

ഗോപിസുന്ദറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വീണ്ടും ചർച്ചയായി കൊണ്ടിരിക്കുന്നത്. ഗായികയും ഡാൻസറും മോഡലും ആർട്ടിസ്റ്റുമായ അദ്വൈതയ്ക്ക് ഒപ്പം ഉത്തർ പ്രദേശിലെ വൃന്ദാവനിലേക്ക് യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ 2022-ൽ ഇറങ്ങിയ ഓണം പാട്ട് പാടിയത് അദ്വൈത ആയിരുന്നു.

‘ഞെട്ടിക്കുന്ന ലുക്കിൽ ആടുജീവിതത്തിൽ ഹക്കീം.. ഇത് ക്രിസ്റ്റ്യൻ ബെയിലിനുള്ള എന്റെ ട്രിബ്യൂട്ട്! ചിത്രം പങ്കുവച്ച് ഗോകുൽ

in Entertainment

തിയേറ്ററുകളിൽ തകർപ്പൻ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. ഈ കഴിഞ്ഞ ദിവസം നൂറ് കോടി കടന്ന സിനിമ പൃഥ്വിരാജ് നായകനായ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. ഇനി പ്രേക്ഷകർ ഒന്നടങ്കം

ഉറ്റുനോക്കുന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി ആടുജീവിതം മാറുമോ എന്നാണ്.
നിലവിൽ ഈ വർഷം ഫെബ്രുവരി മാസമിറങ്ങിയ മഞ്ഞുമേൽ ബോയ്സ് ആണ് മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം. സിനിമയിൽ പൃഥ്വിരാജ് ശരീരഭാരം കുറച്ചതൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു.

പൃഥ്വിരാജ് പക്ഷേ വേദികളിൽ എത്തിയപ്പോൾ താൻ മാത്രമല്ല മേക്കോവർ നടത്തിയത് ചിത്രത്തിൽ ഹക്കീമായി അഭിനയിച്ച ഗോകുൽ കെആർ എന്ന പുതുമുഖ താരവും മേക്കോവർ നടത്തിയെന്ന് പറഞ്ഞിരുന്നു. സിനിമ ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ മനസ്സിൽ ഹക്കീമും കയറിക്കൂടി. ഇപ്പോഴിതാ ഹക്കീമായി തിളങ്ങിയ

ഗോകുൽ സിനിമയിലെ ഞെട്ടിപ്പിക്കുന്ന ആ ലുക്കിന്റെ ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇത് താൻ ഏറെ ആരാധിക്കുന്ന ഹോളിവുഡ് നടനായ ക്രിസ്റ്റ്യൻ ബെയിലിന് സമർപ്പിക്കുന്നു എന്നും ഗോകുൽ കുറിച്ചു. “ആടുജീവിതം എന്ന സിനിമയിലെ എൻ്റെ വേഷത്തിനായി തയ്യാറെടുക്കുമ്പോൾ, ക്രിസ്റ്റെയ്ൻ ബെയ്‌ലിൻ്റെ

ശ്രദ്ധേയമായ അർപ്പണബോധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. 2004-ലെ ത്രില്ലർ, ദി മെഷിനിസ്റ്റ് എന്ന ചിത്രത്തിലെ ട്രെവർ റെസ്‌നിക് എന്ന ഇൻസാമ്നീയാക് ആകാൻ, ദിവസവും വെള്ളവും, ഒരു ആപ്പിളും, ഒരു കപ്പ് കാപ്പിയും അടങ്ങിയ കർശനമായ ഭക്ഷണക്രമത്തിലൂടെ 28 കിലോ കുറച്ചത് എന്നെ ആഴത്തിൽ

ആകർഷിച്ചു. ബെയ്‌ലിൻ്റെ പ്രകടനം സിനിമയെ ആരാധനാ പദവിയിലേക്ക് ഉയർത്തി. അദ്ദേഹത്തിൻ്റെ സൃഷ്ടിയുടെ അർപ്പണബോധമുള്ള ആരാധകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവിനും കലാപരമായ കഴിവിനും ഞാൻ ഇത് ട്രിബ്യൂട്ട് നൽകുന്നു..”, ഗോകുൽ കുറിച്ചു.

പത്തൊമ്പത് വയസിലേക്ക് കാലെടുത്ത് വെച്ച് പ്രിയ താരം സാനിയ ബാബു.. ഹോട്ടി ആയല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

in Entertainment

സിനിമയിൽ ബാലതാരങ്ങളായി അഭിനയിക്കുന്ന താരങ്ങളെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. ഒരു സമയം വരെ ബാലതാരമായി അഭിനയിക്കുന്നവരെ അങ്ങനെ കണ്ട ശേഷം വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മുതിർന്ന വേഷങ്ങൾ ചെയ്യുമ്പോൾ കാണുകയാണ്

പതിവ്. പക്ഷേ സോഷ്യൽ മീഡിയകളുടെ വരവോടെ അവരുടെ വളർച്ചയും പ്രേക്ഷകർക്ക് കാണാൻ സാധിക്കും. അവർക്കുണ്ടാകുന്ന മാറ്റവും കണ്ണിൽ കാണാൻ സാധിക്കും. സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ്

സാനിയ ബാബു. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് സാനിയ ശ്രദ്ധനേടുന്നത്. അതിന് മുമ്പും സാനിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോ ആൻഡ് ജോ, സ്റ്റാർ തുടങ്ങിയ നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ നമ്മൾ എന്ന പരമ്പരയിലാണ് മലയാളി പ്രേക്ഷകർ സാനിയയെ അവസാനമായി കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് സാനിയ. ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് പോലും പലപ്പോഴും സാനിയ നടത്താറുണ്ട്. അതുകൊണ്ട് തന്നെ


വൈകാതെ സിനിമയിൽ നായികയായും സാനിയയെ കാണാൻ സാധിക്കുമെന്നാണ് സാനിയയുടെ കടുത്ത ആരാധകർ കരുതുന്നത്. ഇപ്പോഴിതാ തന്റെ പത്തൊൻപതാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സാനിയ ബാബു. കൊച്ചിയിൽ ഒരു ബീച്ചിന് സമീപം ജന്മദിനത്തിന്


വേണ്ടി ഡെക്കർ ചെയ്ത സ്ഥലത്താണ് സാനിയ കേക്ക് മുറിച്ച് ആഘോഷമാക്കിയത്. “ഞാൻ ഉയരം കുറഞ്ഞ ആളായിരിക്കാം, പക്ഷേ ഞാൻ ഇപ്പോഴും നിങ്ങളുടെ വലിയ സുന്ദരിയാണ്. എനിക്ക് പത്തൊൻപതാം ജന്മദിനാശംസകൾ..”, സാനിയ ചിത്രങ്ങ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു.

ഹൗസിലെ സംഭവബഹുലമായ കാര്യങ്ങൾ.. ചെറ്റ എന്നൊക്കെ വീട്ടില്‍ പോയി അപ്പനെ വിളിച്ചാല്‍ മതിയെന്ന് ജിന്റോ. ബോധം കെട്ട ജാന്മണിയെ അർജുന്‍ എടുത്തുകൊണ്ട് പോയി.

in Entertainment

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്ന് തുടക്കം മുതല്‍ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നിരവധി വിഷയങ്ങളാണ് ഉണ്ടായത്.പവർ ടീം അംഗങ്ങളായ ജിന്റോയും റസ്മിനും തമ്മിലായിരുന്നു രാവിലത്തെ വഴക്ക്.നോറ, ജാന്മണി, ശ്രീരേഖ, ജാസ്മിന്‍ എന്നിവർക്ക് മെഡിക്കല്‍ റൂമില്‍ പോകേണ്ടി വരികയും ചെയ്തു.

ബോധം കെട്ട ജാന്മണിയെ അർജുന്‍ എടുത്തുകൊണ്ടായിരുന്നു മെഡിക്കല്‍ റൂമിലേക്ക് എത്തിച്ചത്. ബിഗ് ബോസിലേതുമുള്ള വാഷിങ് ടാസ്ക് വീടിനുള്ളില്‍ ആരംഭിക്കുന്നത്. വാശിയേറിയ മത്സരമായിരുന്നു ഓരോ ടീമും കാഴ്ചവെച്ചത്. ഇതിനിടയില്‍ ചെറിയ തർക്കങ്ങളുമുണ്ടായി. മത്സരത്തിനൊടുവില്‍ ക്വാളിറ്റി ചെക്കിങ്ങിന്

ഇടയിലാണ് ഗബ്രിയും ജിന്റോയും തമ്മിലുള്ള തുറന്ന യുദ്ധമുണ്ടാകുന്നത്. ഗബ്രിയുടെ ടീം അലക്കി തേച്ച വസ്ത്രങ്ങള്‍ ക്വാളിറ്റി ചെക്ക് ചെയ്യാന്‍ പവർ ടീം തിരഞ്ഞെടുത്ത് അഴിച്ചത് ജിന്റോയെയായിരുന്നു. ബാലിശമായ
ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജിന്റോ ഓരോ വസ്ത്രങ്ങള്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ്

ഒഴിവാക്കുകയായിരുന്നു.’പുറത്ത് വലിയ ആനമണ്ടക്കന്‍ ജഡ്ജാണെന്ന് പറഞ്ഞിട്ട് ഇവിടെ വന്ന് ഡയലോഗ് അടിക്കുന്ന ചെറ്റകളെ പോലെ എന്തായാലും ചെയ്യില്ല’ – എന്നായിരുന്നു ഗബ്രിയുടെ വാക്കുകള്‍. ഇതോടെ ജിന്റോയും മറുപടിയുമായി എത്തി. ചെറ്റ എന്നൊക്കെ വീട്ടില്‍ പോയി അപ്പനെ വിളിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് വലിയ തർക്കത്തിലേക്ക് നീണ്ടു.

1 2 3 32
Go to Top