Author

admin

admin has 1447 articles published.

പെൺകുട്ടികൾക്ക് വിവാഹത്തിൽ താൽപര്യം തോന്നാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്.

in Entertainment

ഇന്ത്യയിൽ, വിവാഹ സ്ഥാപനത്തിന് സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യമുണ്ട്. പല പെൺകുട്ടികൾക്കും, വിവാഹം എന്ന ആശയം ഒരു സാമൂഹിക മാനദണ്ഡം മാത്രമല്ല, വ്യക്തിപരമായ അഭിലാഷവുമാണ്. പെൺകുട്ടികൾ വിവാഹത്തിൽ താൽപ്പര്യപ്പെടുന്നതിൻ്റെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നത് ഈ ആഗ്രഹത്തെ നയിക്കുന്ന സങ്കീർണ്ണതകളിലേക്കും പ്രേരണകളിലേക്കും വെളിച്ചം വീശുന്നു.

കൂട്ടുകെട്ടും വൈകാരിക പിന്തുണയും തേടുന്നു
പെൺകുട്ടികൾ വിവാഹത്തിൽ താൽപ്പര്യം കാണിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് സഹവാസത്തിനും വൈകാരിക പിന്തുണയ്ക്കും ഉള്ള ആഗ്രഹമാണ്. വ്യക്തികൾക്ക് അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവങ്ങളും ഒരു ജീവിത പങ്കാളിയുമായി പങ്കിടാൻ കഴിയുന്ന ഒരു പങ്കാളിത്തമായാണ് വിവാഹത്തെ കാണുന്നത്. വിവാഹബന്ധം നൽകുന്ന വൈകാരിക ബന്ധവും പിന്തുണയും ആവശ്യമുള്ള സമയങ്ങളിൽ ശക്തിയുടെയും ആശ്വാസത്തിൻ്റെയും ഉറവിടമായിരിക്കും.

കുടുംബവും സാമൂഹികവുമായ സ്വീകാര്യത
ഇന്ത്യൻ സമൂഹത്തിൽ, വിവാഹം പലപ്പോഴും കുടുംബത്തിലും സമൂഹത്തിലും ഒരാളുടെ സാമൂഹിക പദവിയുടെയും സ്വീകാര്യതയുടെയും സാധൂകരണമായാണ് കാണുന്നത്. സാമൂഹിക പ്രതീക്ഷകൾ നിറവേറ്റുന്നതിനും അവരുടെ കുടുംബങ്ങളിൽ നിന്ന് അംഗീകാരം നേടുന്നതിനും വിവാഹം കഴിക്കാൻ പെൺകുട്ടികൾക്ക് സമ്മർദ്ദം തോന്നിയേക്കാം. വിവാഹം പോലെയുള്ള അംഗീകൃതവും ആദരണീയവുമായ ഒരു സ്ഥാപനത്തിൻ്റെ ഭാഗമാകുക എന്ന ആശയം ഒരു വ്യക്തിത്വവും സ്വീകാര്യതയും ഉണ്ടാക്കാൻ സഹായിക്കും.

സാമ്പത്തിക സുരക്ഷയും സ്ഥിരതയും
സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള ഉപാധിയായും വിവാഹത്തെ കാണുന്നു. സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാൻ രണ്ട് പങ്കാളികൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പങ്കാളിത്തമായാണ് പല പെൺകുട്ടികളും വിവാഹത്തെ കാണുന്നത്. പങ്കിട്ട സാമ്പത്തിക ഉത്തരവാദിത്തങ്ങളും വിഭവങ്ങളുടെ ശേഖരണവും ഭാവിയിലേക്കുള്ള സ്ഥിരതയും ഉറപ്പും പ്രദാനം ചെയ്യും.

സാംസ്കാരികവും പരമ്പരാഗതവുമായ പ്രതീക്ഷകൾ നിറവേറ്റുന്നു
ഇന്ത്യയിൽ വിവാഹത്തോടുള്ള മനോഭാവം രൂപപ്പെടുത്തുന്നതിൽ സാംസ്കാരികവും പരമ്പരാഗതവുമായ മൂല്യങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ സാംസ്കാരിക പ്രതീക്ഷകൾ ഉയർത്തിപ്പിടിക്കാനും ബഹുമാനിക്കാനും പെൺകുട്ടികൾക്ക് വിവാഹത്തിൽ താൽപ്പര്യമുണ്ടാകാം. വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ചടങ്ങുകൾ, ആചാരങ്ങൾ എന്നിവയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്, ഈ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കൈമാറുന്നതിനുമുള്ള ഒരു മാർഗമായാണ് വിവാഹം കഴിക്കുന്നത്.

വ്യക്തിഗത വളർച്ചയും വികാസവും
പല പെൺകുട്ടികൾക്കും വ്യക്തിപരമായ വളർച്ചയുടെയും വികാസത്തിൻ്റെയും ഒരു യാത്രയായാണ് വിവാഹത്തെ കാണുന്നത്. ഇത് പഠിക്കാനും വിട്ടുവീഴ്ച ചെയ്യാനും സ്വയം കണ്ടെത്താനുമുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. വിവാഹവുമായി ബന്ധപ്പെട്ട വെല്ലുവിളികളും അനുഭവങ്ങളും വ്യക്തിഗത വളർച്ചയ്ക്കും പക്വതയ്ക്കും സംഭാവന നൽകുകയും വ്യക്തികളെ അവരുടെ മികച്ച പതിപ്പുകളായി രൂപപ്പെടുത്തുകയും ചെയ്യും.

പെൺകുട്ടികൾ വിവാഹത്തിൽ താൽപ്പര്യപ്പെടുന്നതിൻ്റെ കാരണങ്ങൾ ബഹുമുഖവും സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ വിശ്വാസങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിൻ്റെ പ്രാധാന്യത്തെ വിലമതിക്കാൻ ഈ പ്രചോദനങ്ങളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

“പറഞ്ഞ കാര്യങ്ങൾ സത്യമായതിനാൽ തന്നെ ഈ വിഷയത്തിൻ മേൽ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താൻ തയ്യാറല്ലാ” ‘ടൊവിനോ ന്യായീകരിക്കുകയാണ്.. പ്രതികരിച്ച് സനൽകുമാർ

in Entertainment

#vazhakkumovie ‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട് ഞാൻ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി എന്നോണം ടോവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടോവിനോ പ്രതികരിക്കാൻ തയ്യാറായി എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങൾ പറഞ്ഞു വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതിൽ സങ്കടമുണ്ട്. ചില കാര്യങ്ങൾ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു.
1. എനിക്ക് ‘വഴക്ക്’ സിനിമയിൽ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ല.

ടോവിനോ തോമസും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളത്. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചത്. ഗിരീഷ് നായരുടെ സുഹൃത്തായ ഷമീർ ആയിരുന്നു പാരറ്റ് മൗണ്ട് പിക്ച്ചേഴ്സിന് വേണ്ടി പണം നിക്ഷേപിച്ചത്. സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷൻ സമയത്ത് ഞാൻ ഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഷമീർ 20 ലക്ഷമേ തന്നുള്ളൂ എന്നും തന്റെ കയ്യിൽ ഇപ്പോൾ പണമില്ല എന്നും ഗിരീഷ് നായർ പറഞ്ഞു.

ഏഴു ലക്ഷം രൂപയോളം ആവശ്യമുള്ളതിനാൽ ഞാൻ ടോവിനോ പ്രൊഡക്ഷൻസിന്റെ കാര്യങ്ങൾ നോക്കിയിരുന്ന അദ്ദേഹത്തിന്റെ അച്ഛനെ സമീപിച്ചു. പറഞ്ഞുറപ്പിച്ച പണം നൽകിയതിനാൽ ഇനി പണം നൽകാനാവില്ല എന്നദ്ദേഹം പറഞ്ഞു. കൂടുതൽ പണം പാരറ്റ് മൗണ്ട് പിക്ച്ചേഴ്സ് ഇൻവെസ്റ്റ്‌ ചെയ്‌താൽ തുല്യമായ തുക തങ്ങളും ഇൻവെസ്റ്റ്‌ ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. സിനിമ പൂർത്തിയാക്കാതെ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന പണം ഞാൻ ഇടുകയായിരുന്നു.


എന്റെ കയ്യിൽ ആ സമയത്ത് കയറ്റത്തിലുള്ള എന്റെ അവകാശം എഴുതി നൽകിയതിന് പ്രതിഫലമായി ലഭിച്ച പണമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ പണം നിക്ഷേപിച്ചപ്പോൾ ടോവിനോ പ്രൊഡക്ഷൻ 2 ലക്ഷം രൂപ അധികമായി നിക്ഷേപിച്ചു. IFFK യിൽ നിന്നും ലഭിച്ച പണം ഡയറക്ടർക്ക് പകുതി പ്രൊഡ്യൂസർക്ക് പകുതി എന്ന നിലയിൽ വീതിക്കുകയാണുണ്ടായത്. എല്ലാം ഞാനെടുത്തു എന്ന് പറയുന്നത് കളവാണ്. 2. 2022 ൽ #വഴക്ക് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ എഡിഷനിൽ അല്ല തെരെഞ്ഞെടുത്തിരുന്നത്.

മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ India gold എന്ന മത്സരവിഭാഗത്തിൽ ആയിരുന്നു സെലക്ഷൻ. അത് അക്സപ്റ്റ് ചെയ്യുകയും സെലക്ഷൻ സംബന്ധിച്ച മെയിൽ വന്നശേഷം ഫെസ്റ്റിവൽ ഓൺലൈൻ ആക്കുകയാണെന്ന് എന്നെ അവർ അറിയിക്കുകയും ആണുണ്ടായത്. “വഴക്ക്” തിയേറ്ററിൽ കാണിക്കണം എന്ന ഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഓൺലൈൻ ഫെസ്റ്റിവലിൽ പങ്കെടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. സിനിമ ഓൺലൈൻ ഫെസ്റ്റിവലിൽ കാണിക്കാൻ ടോവിനോ സന്നദ്ധനായിരുന്നു.

അങ്ങനെ കാണിച്ചാൽ ലീക്കാകും എന്ന് ഞാൻ പറഞ്ഞത് സത്യമാണ്. പിന്നീട് 2023 ൽ ആ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കുകയും ചെയ്തു. 3. എന്റെ നിസ്സഹകരണം കാരണമാണ് “വഴക്ക്” OTT പ്ലാറ്റ്ഫോമുകളിൽ വരാത്തത് എന്ന് ടോവിനോ പറയുന്നത് കളവാണ്. ഒരുത്തരത്തിലുള്ള നിസ്സഹകരണവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ പബ്ലിക് പ്രൊഫൈൽ കാരണമാണ് സിനിമ എടുക്കാത്തത് എന്ന് പിന്നീട് ടോവിനോ പറയുന്നതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്.

എനിക്കെതിരെയുള്ള കേസും അറസ്റ്റുമാണ് അതിനു കാരണം എന്നും ടോവിനോ പറയുന്നുണ്ട്. “വഴക്ക്” പൂർത്തിയായത് 2021 ലാണ്. എന്റെ അറസ്റ്റ് ഉണ്ടാകുന്നത് 2022 മേയ് മാസത്തിലാണ്. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണ് ടോവിനോ. എന്നോടിങ്ങനെ ഒരിക്കൽ പോലും നേരിട്ട് ടോവിനോ പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞിരുന്നത് തിയേറ്ററിൽ റിലീസ് ചെയ്‌താൽ മാത്രമേ OTT കൾ സിനിമ എടുക്കുന്നുള്ളു എന്നാണ്.

(കേസുള്ളത് കൊണ്ട് OTT കൾ സിനിമ എടുക്കാത്തത് എന്റെ കാര്യത്തിൽ മാത്രമാണ് എന്നതാണ് അത്ഭുതം)
4. ടോവിനോയുടെ മാനേജരെ സിനിമയുടെ വില്പന നടത്താൻ ഏല്പിക്കേണ്ടതില്ല എന്ന് പറഞ്ഞത് 2021 മുതൽ ഉള്ള അനുഭവങ്ങൾ കൊണ്ടാണ്. അയാൾ OTT പ്ലാറ്റ്ഫോമുകളുമായി സംസാരിക്കുന്നുണ്ട് എന്ന് പറയുകയും അനിശ്ചിതമായി അത് നീട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അയാളുടെ മാനേജർ എന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് ടോവിനോ പറയുന്നതും കളവാണ്.

സിനിമയുടെ വിതരണാവകാശം തീരുമാനിക്കാനുള്ള റൈറ്റ്സ് അയാൾക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ നിരസിച്ചു എന്നത് സത്യമാണ്.5. “വഴക്ക്” IFFK യിൽ പ്രദർശിപ്പിക്കാതിരിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നിരുന്നു എന്നത് സത്യമാണ്. ജൂറിയിൽ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്കുവേണ്ടി ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ് സിനിമ IFFK യിൽ വന്നത്. സിനിമ ഉൾപ്പെടുത്തുന്നതിന് വോട്ടെടുപ്പ് പോലും വേണ്ടി വന്നിരുന്നു.

പിന്നീട് അതിന്റെ ആദ്യ പ്രദർശന വേദിയിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമങ്ങൾ ഉണ്ടായിരുന്നു. സീറ്റ് ബുക്ക് ചെയ്തവർക്ക് സീറ്റ് കിട്ടാതെ വരികയും നിമിഷങ്ങൾക്കുള്ളിൽ പ്ലക്കാർടുകളുമായി കുറേപേർ സമരം തുടങ്ങുകയും ചെയ്തു. സിനിമയെക്കുറിച്ചുള്ള ചർച്ച വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്.
6. തിയേറ്റർ റിലീസിന്റെ കാര്യത്തിൽ ടോവിനോ പറയുന്നതും കളവാണ്. അയാളുടെ സാധാരണ സിനിമകൾ തിയേറ്ററിൽ ഉണ്ടാക്കുന്ന ആൾക്കൂട്ടം എന്റെ സിനിമയ്ക്ക് കിട്ടുമെന്ന് ഞാൻ പറഞ്ഞിട്ടോ പ്രതീക്ഷിച്ചിട്ടോ ഇല്ല.

സിനിമ റിലീസ് ചെയ്യാൻ പണം നിക്ഷേപിക്കാം തയാറാണ് എന്ന് ഒരാൾ മുന്നോട്ട് വന്നപ്പോൾ നാല്പതോ അൻപതോ തിയേറ്ററുകളിൽ മിനിമം തുക ചിലവാക്കി സിനിമ റിലീസ് ചെയ്യാം എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധമില്ലാത്ത വോയിസ് ക്ലിപ്പുകൾ കേൾപ്പിക്കുന്ന ടോവിനോ അയാൾ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട് പറഞ്ഞ വോയിസ് ക്ലിപ്പ് കേൾപ്പിക്കാൻ തയാറാവുമോ?
7. ടോവിനോയുമായുള്ള കമ്യൂണിക്കേഷൻ മുടങ്ങിയത് 2023 ജൂലൈമുതലാണ്.

പല സന്ദർഭങ്ങളിലായി ഈ സിനിമ ചർച്ചയിൽ വരുന്നതുപോലും ടോവിനോ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് മനസിലായതുകൊണ്ടായിരുന്നു അത്. 2023 ജൂൺ മാസത്തിൽ കാനഡയിലെ ഒട്ടാവാ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് വഴക്കിനു ലഭിച്ചു. അത് ഞാൻ ടോവിനോയ്ക്ക് അയച്ചുകൊടുത്ത ശേഷം അതൊന്ന് ഷെയർ ചെയ്യാമോ എന്ന് ചോദിച്ചു. അയാൾ മറുപടി തന്നില്ല. ഷെയർ ചെയ്തുമില്ല. പിന്നീട് റോമാനിയയിലെ അനോനിമുൽ ഫിലിം ഫെസ്റ്റിവലിലെ

മത്സരവിഭാഗത്തിൽ സിനിമ സെലക്ഷൻ വന്നപ്പോഴും സമാനമായ സംഭവമുണ്ടായി. ടോവിനോയ്ക്ക് ഇൻവിറ്റേഷനും യാത്ര-താമസചെലവുകളും വഹിക്കാൻ ഫെസ്റ്റിവൽ തയാറായപ്പോഴും ടോവിനോ വേണ്ടത്ര താല്പര്യം കാണിക്കാതെ വന്നു. (അത് അയാളുടെ വ്യക്തിപരമായ സൗകര്യമാണ് പക്ഷെ സിനിമയ്ക്ക് ഗുണകരമാവുന്ന ഒരു ഇവന്റായിരുന്നു അത്) ഇക്കാരണങ്ങൾ കൊണ്ട് ഇനി സിനിമയെക്കുറിച്ച് ടോവിനോയോട് സംസാരിക്കേണ്ടതില്ല എന്ന് കരുതിയതായിരുന്നു.

8. എന്തായാലും സിനിമ പുറത്തിറങ്ങുന്നില്ല എന്നത് വാസ്തമാണ്. ഞാൻ ശ്രമിക്കാത്തത് കൊണ്ടാണ് എന്നത് കളവുമാണ്. തിയറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത തെളിഞ്ഞപ്പോൾ വിതരണം ചെയ്യാമോ എന്ന് ചോദിച്ച് ഞാൻ സെഞ്ചുറി പിക്ച്ചേഴ്‌സിനെ സമീപിച്ചിരുന്നു. അവർക്ക് പണം മുടക്കില്ലാത്ത കാര്യമാണെങ്കിൽ വിതരണം ചെയ്യുന്ന കാര്യം അവർ പരിഗണിക്കാം എന്ന് പറയുകയും സിനിമ അവർ കാണുകയും ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ട് അവർ തീരുമാനം മാറ്റി എന്നെനിക്ക് അറിയില്ല.


ഒരുകാര്യമുണ്ട് ടോവിനോ, നിങ്ങളെ ആളുകൾ തെറ്റിധരിക്കുമോ ശരിയായി ധരിക്കുമോ എന്നൊക്കെയുള്ള ആശങ്ക കൊണ്ടാണല്ലോ നിങ്ങൾ ഇപ്പോൾ ലൈവിൽ പ്രതികരിച്ചത്. അതിൽ എത്ര കള്ളം എത്ര സത്യം എന്ന് മറ്റാർക്കും അറിയില്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ അല്ലെ, അതുമതി. നിങ്ങൾക്ക് അറിയാവുന്ന സത്യം ഈ പ്രപഞ്ചത്തിനും അറിയാം. മറ്റുള്ളതൊക്കെ താൽക്കാലികമായ ധാരണകൾ മാത്രം.

പക്ഷെ പ്രപഞ്ചത്തിന് അറിയാവുന്ന സത്യത്തിന് അപാരമായ ശക്തിയുണ്ട് എന്ന് ഓർക്കുക.ഞാൻ പറഞ്ഞതൊക്കെ സത്യമായതുകൊണ്ട് മാപ്പുപറയാനും കോപ്പുപറയാനും ഒന്നും ഞാൻ തയ്യാറല്ല.
അതൊക്കെ പോട്ടെ എന്റെ മാനസിക നിലയെക്കുറിച്ചൊക്കെ ലൈവിൽ വല്ലാതെ ആശങ്കപ്പെടുന്നുണ്ടല്ലോ ടോവിനോ. നന്ദി. സിനിമയോട് കൂറുണ്ടെങ്കിൽ ടോവിനോ സത്യത്തിൽ ചെയ്യേണ്ടത് സിനിമ റിലീസ് ചെയ്യാൻ ശ്രമിക്കുകയാണ്. OTT പ്ലാറ്റ് ഫോമുകൾ ഒന്നും തയാറാവുന്നില്ല എങ്കിൽ യുട്യൂബിൽ റിലീസ് ചെയ്താലും മതി.
#vazhakkumovie #tovinothomas #OIFFA #ottawaindianfilmfestival #sanalkumarsasidharan

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

in Entertainment

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തി കൂടിയാണ് താരം , ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറൽ ലൂക്ക് കൊണ്ട് താരം ശ്രെധ നേടാറുണ്ട്. ജാഡയാണ് അഹങ്കാരിയാണ് എന്ന്

വിമർശിക്കുന്നവർ ഒരു പറ്റം ആളുകൾ ഉണ്ടെങ്കിലും മലയാളികൾക്കു പ്രിത്വിരാജ് എന്നും പ്രിയ നടൻ തന്നെയാണ് ഇപ്പോഴിതാ ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ പൃഥിയുടെ കിടിലൻ എൻട്രി യാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഭാര്യാ സുപ്രിയക്കൊപ്പം കാറിൽ വന്നിറങ്ങിയ

താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് .. കാറിൽ നിന്ന് ഇറങ്ങിയ പ്രിത്വി ആദ്യം കണ്ടത് നടി ശോഭനയെയായിരുന്നു.. കണ്ടപാടെ യാതൊരു ജാടയും കാണിക്കാതെ ഹായ് ചേച്ചി എന്ന് വിളിക്കുകയും ഓടിവന്നു ശോഭനയ്ക്ക് കൈ നൽകുകയും

ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ അംധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് ..താര ജാഡയാണ് എന്ന് പലരും കുറ്റപ്പെടുത്തുന്നവർ ഇതൊക്കെ ഒന്ന് കാണണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ . വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് വീഡിയോ കാണാം

​ഗ്ലാമറസ് ലുക്കിലെത്തിയ അനുമോൾക്ക് വിമർശനം‌.. ചാൻസ് കുറഞ്ഞെന്ന് തോന്നുന്നു, ഇത് പ്രതീക്ഷിച്ചില്ല,

in Entertainment


കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. ടെലിവിഷൻ താരമായ അനുമോൾ ജനപ്രീതി നേടുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്. സോഷ്യൽ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് ഈ താരം. അനുമോൾ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്

വൈറലാകാറുള്ളത്. വളരെ സിമ്പിൾ ആയ സംസാര രീതിയും പെരുമാറ്റവുമെല്ലാമാണ് വീട്ടിലെ കുട്ടിയെന്ന പോലെ അനുവിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണം. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്.

ഡെ നൈറ എന്ന കോസ്റ്റിയൂം ഡിസൈൻ ഔട്ട് ഫിറ്റാണ് അനുമോൾ ധരിച്ചിരിക്കുന്നത്. ബിസ്മിത സലാമാണ്‌ ഹെയർ സ്റ്റൈലിംഗ്.അൽ‌പ്പം ​ഗ്ലാമറസായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ചാൻസ് കുറഞ്ഞെന്ന്

തോന്നുന്നു, ഇത് പ്രതീക്ഷിച്ചില്ല, ഡ്രസിങ് മോശം തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെ വന്നിരുന്നു. ഇത് കൂടാതെ ഇത്തരം വേഷങ്ങളിൽ ഇനിയും വരണമെന്നും ആരാധകരും അഭിപ്രായപ്പെടുന്ന കമന്റുകൾ വന്നിട്ടുണ്ട്. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന

സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു.

മാലി ദ്വീപിൽ അവധി ആഘോഷിച്ച ഹോട്ട് ചിത്രങ്ങളുമായി എസ്ഥേർ അനിൽ.. കടുത്ത വിമര്ശനവുമായി ആരാധകരും.. അവസാനം കമന്റ് നോക്സ് ഓഫ് ചെയ്യേണ്ടിവന്നു..

in Entertainment

സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായ ഒരാളാണ് നടി എസ്തർ അനിൽ. ദൃശ്യത്തിലെ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയമകൾ എന്ന് പറഞ്ഞാലായിരിക്കും ഒരുപക്ഷേ എസ്തറിനെ കൂടുതൽ പേരും

തിരിച്ചറിഞ്ഞ് തുടങ്ങിയത്. ദൃശ്യത്തിലെ അനുമോൾ എന്നാണ് അറിയപ്പെടുന്നത് പോലും. സിനിമ രണ്ട് ഭാഗങ്ങളിൽ ഇറങ്ങുകയും അത് രണ്ടും മികച്ച പ്രേക്ഷക അഭിപ്രായം നേടിയതുമാണ്. വിന്ധ്യ വിക്‌ടിം വേർഡിക്ട് എന്ന തമിഴ് ചിത്രമാണ്

എസ്തറിന്റെ അവസാനം പുറത്തിറങ്ങിയത്. ജാക്ക് ആൻഡ് ജിൽ ആണ് മലയാളത്തിലെ അവസാനമിറങ്ങിയ സിനിമ. ഇനി നായികയായിട്ടുള്ള എസ്തറിന്റെ രംഗപ്രവേശനം ഉണ്ടാകുമോ എന്നറിയാനാണ് ആരാധകരും മലയാളി പ്രേക്ഷകരും

കാത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തർ യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള ഒരാളാണെന്ന് മനസ്സിലാവും. ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്

എസ്തർ. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളാണ് എസ്തർ കേട്ടുകൊണ്ടിരിക്കുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇടയിലാണ് എസ്തറിന്റെ യാത്ര. പ്രധാനമന്ത്രി ലക്ഷദ്വീപിൽ സന്ദർശനം നടത്തി അവിടെ നിന്നുള്ള ചിത്രങ്ങൾ

പങ്കുവച്ചതിന് പിന്നാലെയാണ് മാലിദ്വീപുമായുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അതിന് ശേഷം സിനിമ താരങ്ങൾ മാലിദ്വീപ് ഒഴിവാക്കി രാജ്യത്തിൻറെ ലക്ഷദ്വീപിൽ പോയി തുടങ്ങിയിരുന്നു. മാലിദ്വീപിലെ രണ്ട് മന്ത്രിമാർ ട്വിറ്ററിൽ ഇന്ത്യയെയും

പ്രധാനമന്ത്രിയെയും വിമർശിച്ചതിന് പിന്നാലെയാണ് അവിടെ പലരും ബഹിഷ്കരിച്ചത്. ഇതിനിടയിൽ എസ്തർ മാലിദ്വീപ് പ്രൊമോട്ട് ചെയ്തു അവിടേക്ക് പോയതിന് എതിരെയാണ് കമന്റുകൾ വന്നിട്ടുള്ളത്. തുടർന്ന് കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു താരം.

സോഷ്യൽ ഇടങ്ങളിൽ വൈറലായി ഗോപിയും പെൺ സുഹൃത്തൂം.. വൈറൽ ആവുന്ന ഫോട്ടോസ് കാണുക..

in Entertainment

സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സംഗീതസംവിധായകനാണ് ഗോപി സുന്ദർ. അതിപ്പോൾ ചില പാട്ടിന്റെ മ്യൂസിക് കോപ്പി അടിയാണെന്ന് തുടങ്ങി, വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ വരെ ചർച്ചയാവാറുണ്ട്.

ആദ്യ ഭാര്യയുമായി വേർപിരിയുന്നത് മുമ്പ് തന്നെ ഒരു ഗായികയുമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ പോവുകയും പിന്നീട് ഇരുബന്ധങ്ങൾ അവസാനിച്ച് മറ്റൊരു ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഗായിക അമൃത സുരേഷുമായിട്ടായിരുന്നു അത്.

പക്ഷേ ഒരു വർഷങ്ങൾക്ക് ഇപ്പുറം അമൃതയുമായും ഗോപി സുന്ദർ വേർപിരിഞ്ഞിരിക്കുകയാണ്. ഒഫീഷ്യലായി ഇത് വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും പഴയ പോലെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും ഇരുവരും പങ്കുവെക്കുന്നില്ല. ഇതിന് പുറമേ

ഗോപി സുന്ദർ മറ്റൊരു പെൺസുഹൃത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാനും തുടങ്ങിയിരുന്നു. അതിന് ശേഷം ഇരുവരും പിരിഞ്ഞെന്ന് മനസ്സിലായത്. പ്രിയ നായർ എന്നാണ് ഗോപി സുന്ദറിന്റെ സുഹൃത്തിന്റെ പേര്. ഇരുവരും തമ്മിൽ ഇനി ലിവിങ് റിലേഷനിൽ

ആണോ എന്നത് വ്യക്തമല്ല. ഈ കഴിഞ്ഞ ദിവസം ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച പെരുമാനി എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ പ്രിയയുടെ കൈപ്പിടിച്ച് സിനിമ കാണാൻ എത്തിയ ഗോപി സുന്ദറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ക്യാമറ കണ്ണുകൾ മുഴുവനും ഇരുവരിലും ആയിരുന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് പിറകിൽ പ്രിയ ഇരിക്കുന്ന ഒരു സെൽഫി ഫോട്ടോ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിൽ വരുന്നതിന് മുമ്പ് പങ്കുവച്ചിരുന്നു. ഗ്ലാമറസ് വേഷത്തിൽ പ്രിയ ഗോപിയ്ക്ക് ഒപ്പം

വരുന്ന വീഡിയോസ് വൈറലായി മാറുകയും ചെയ്തു. ഗോപി സുന്ദർ തന്റെ പുതിയ സുഹൃത്തിനെ സിനിമയിലെ പ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതും കാണാം. ഇതെങ്കിലും ഒന്ന് ഉറപ്പിക്കുവോ എന്നാണ് ചില മലയാളികൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.