Category archive

Entertainment - page 3

ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ, സ്‌റ്റൈലിഷ് ലുക്കിലെത്തിയ ശ്വേത മോഹനെ ട്രോളി ആരാധകര്‍

in Entertainment


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹന്‍. അമ്മയും ഗായികയുമായ സുജാത മോഹനെപ്പോലെ ശ്വേതയും ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിലും ശ്വേത പങ്കെടുത്തിരുന്നു.

എആര്‍ റഹ്‌മാനോടൊപ്പമായിരുന്നു ശ്വേതയുടെ സംഗീത വിരുന്ന്. ഇതിന് പിന്നാലെ അന്ന് ശ്വേത ധരിച്ച വ്യത്യസ്തമായ ഔട്ട്ഫിറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കറുപ്പ് നിറത്തിലുള്ള സ്‌കെര്‍ട്ടാണ് സ്‌റ്റൈല്‍ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ് സ്വീക്വന്‍സ് വര്‍ക്ക് നല്‍കിയിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള ബ്രാലെറ്റാണ് പെയര്‍ ചെയ്തത്. ഇതിന് മുകളിലായി ഒരു മഞ്ഞ ട്രാന്‍സ്‌പെരന്റ് ഷര്‍ട്ടും പെയര്‍ ചെയ്തിട്ടുണ്ട്. വസ്ത്രത്തില്‍ ഒരു പല്ലിയുടെ ഡിസൈനും നല്‍കിയിട്ടുണ്ട്. ശ്വേതയുടെ വസ്ത്രത്തെ കുറിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. റെയിന്‍ കോട്ടല്ലേ ഇത്,

ഹെല്‍മെറ്റ് വെക്കാന്‍ മറന്നുപോയോ?, ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ എന്നെല്ലാം പലരും രസകരമായി കമന്റ് ചെയ്യുന്നുണ്ട്. ഈ വേഷമല്ല, ട്രെഡീഷനല്‍ ഔട്ട്ഫിറ്റാണ് ശ്വേതയ്ക്ക് നല്ലതെന്നും കമന്റുകളുണ്ട്. പലരുടെയും കമന്റുകള്‍ രസകരമാണെന്ന് ശ്വേത തന്നെ കമന്റ് ചെയ്തിട്ടുമുണ്ട്.

പെറ്റ് ഡോഗിനൊപ്പം നടക്കാനിറങ്ങിയ താരം.. പുറകെക്കൂടി ആരാധകർ.. ആരാധകർ ഒപ്പിയെടുത്ത വീഡിയോ…

in Entertainment

അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ മോഡലും നടിയും നർത്തകിയുമാണ് ജോർജിയ ആൻഡ്രിയാനി. മോഡൽ എന്ന നിലയിലും നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും താരത്തിന് പ്രശസ്തി നേടാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ബാല്യവും കൗമാരവും ലണ്ടനിലും ഇറ്റലിയിലുമായിരുന്നു. മോഡലായാണ് ജോർജിയ തന്റെ കരിയർ ആരംഭിച്ചത്. മോഡലിംഗ് രംഗത്ത് വളരെ പെട്ടെന്ന് താരത്തിന്റെ ഇടം അടയാളപ്പെടുത്താൻ


താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വ്യത്യസ്‌ത എൻഡോഴ്‌സ്‌മെന്റ് പ്രോജക്‌റ്റുകൾക്കായി ധാരാളം ഷൂട്ടുകളും താരം ചെയ്തിട്ടുണ്ട്. പരസ്യ മേഖലകളിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമാകാൻ താരത്തിന് സാധിച്ചതിനോടൊപ്പം തന്നെ അഭിനയ മേഖലയിലും താരം തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിനും വിജയം നേടാൻ

താരത്തിന് കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ഗസ്റ്റ് ഐൻ ലണ്ടൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മനോഹരമായും പപ്പുമായും ആണ് താരം ഓരോ വേഷങ്ങളെയും കൈകാര്യം ചെയ്തത് അതുകൊണ്ടുതന്നെ ഒരുപാട് വേഷങ്ങളിലേക്ക് ഇപ്പോഴും താരത്തിന് അവസരങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. താരം 2017 -ൽ ഐ ലവ് യു ട്രൂലി എന്ന ഒരു സിനിമയും ചെയ്തു.

ഒരു ഹ്രസ്വ റൊമാന്റിക് സിനിമ താരം അഭിനയിച്ചത് പുറത്തിറങ്ങാനുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഭിനയമേഖലയിലും വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കൈയ്യടികളോടെ താരം അഭിനയിച്ചു പുറത്തിറങ്ങിയവ പ്രേക്ഷകർ സ്വീകരിച്ചതു കൊണ്ടു തന്നെ ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾക്കു വേണ്ടി ആരാധകർ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യാറുണ്ട്. താരം തന്റെ കാമുകനും ബോളിവുഡ് നടനുമായ അർബാസ് ഖാനൊപ്പം ഉള്ള ഫോട്ടോകൾ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

തന്നെക്കാൾ 22 വയസ്സ് കൂടുതലുള്ള, വിവാഹ മോചിതനായ ബോളിവുഡ് നടൻ അർബാസ് ഖാനുമായി ഡേറ്റിംഗ് നടത്തുകയാണ് എന്നും വാർത്തകൾ ഉണ്ട്. വളരെ പെട്ടന്നാണ് ഇവരുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഷോർട്ട് ഡ്രസ്സിൽ വളർത്തു നായക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകളാണ് വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം

പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാരീരിക സൗന്ദര്യവും ആകാര വടിവും എല്ലാം വെളിപ്പെടുത്തുന്ന തരത്തിലുള്ള പുതിയ ഫോട്ടോകൾക്ക് നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാമോ കണ്ണെടുക്കാൻ തോന്നുന്നില്ല എന്നു തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കെടുക്കുന്നത്. എന്തായാലും ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

in Entertainment


മോഹൻലാൽ സിനിമകൾക്ക് റിവ്യൂ പറഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് വൈറലായ താരമാണ് സന്തോഷ് വർക്കി. ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആറാട്ടണ്ണൻ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂവിലൂടെയാണ് ഇത്രത്തോളം വലിയ പബ്ലിസിറ്റി ഇദ്ദേഹത്തിന് ലഭിച്ചത് എന്നതാണ് ആ പേര് വരാനുള്ള കാരണം.

എന്തായാലും പബ്ലിസിറ്റി കിട്ടിയതിനു ശേഷം അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയാണ് ചെയ്തത്. എന്നാൽ സെലിബ്രിറ്റി സ്ഥാനം ലഭിച്ചിട്ടും ഒരു പെൺകുട്ടി പോലും തന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല എന്ന് പറയുന്ന ഒരു വീഡിയോ മുതൽ നിത്യ മേനോനോടും മറ്റു പല നായികമാരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞതുമായ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.


ഒരുപാട് നായികമാരെ താരം വിവാഹാലോചന നടത്താൻ തയ്യാറാണ് എന്നും അവരെ ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് തരത്തിലുമുള്ള വീഡിയോകൾ ചെയ്തിട്ടുണ്ടായിരുന്നു. അത്തരത്തിൽ ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് . മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ച സന്തോഷ് വർക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.

നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിൽ പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആവുകയായിരുന്നു.

മീനക്ക് ഒരു മകളുണ്ട് എന്നാൽ അതൊന്നും തനിക്ക് പ്രശ്‌നമല്ല എന്നും ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്നാണ് സന്തോഷ് വർക്കിയുടെ വാക്കുകൾ. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിത്തുന്നത്. എന്തും പറയാനുള്ള ധൈര്യം ഇയാൾക്ക് ലഭിച്ചിട്ടുണ്ട് എന്നും ഇത് നിയമപരമായി തന്നെ നേരിടേണ്ട കാര്യമാണ് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും വലിയ തോതിൽ ഉള്ള വിമർശനങ്ങളാണ് ഈ വീഡിയോ താഴെ വന്നു കൊണ്ടിരിക്കുന്നത്.

എന്റെ പ്രണയമേ നന്ദി ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന്, വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് ലെന പങ്കിട്ട പോസ്റ്റ് വൈറൽ

in Entertainment

അടുത്തിടെയാണ് താൻ വിവാഹിതയായി എന്ന രഹസ്യം ലെന പരസ്യപ്പെടുത്തിയത്. ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. 2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന അത് ആരെയും അറിയിച്ചിരുന്നില്ല.

പ്രശാന്ത് ബാലകൃഷ്ണൻനായർക്ക് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ലെന തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തിൽ ലെന വാർത്തകളിൽ

നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു വിവാഹം. പ്രണയമല്ല, വീട്ടുകാർ ആലോചിച്ച് നടത്തിയതാണ് എന്ന് ലെന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ജീവിതം സമ്മാനിച്ചതിന് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന. ‘നന്ദി എന്റെ പ്രണയമേ, ഈ

മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആൾക്ക് നന്ദി’ എന്ന് പറഞ്ഞാണ് ഒരു റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നിൽക്കുന്ന ഫോട്ടോ ലെന പങ്കുവച്ചത്. ബർത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകൾ നൽകിയിരിക്കുന്നത്.

മേരി പഴയ മേരി അല്ല !!!! ഹോട്ടായി അനുപമ !! ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്, ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ മികച്ചതായിരിക്കും- അനുപമ പരമേശ്വരൻ

in Entertainment


പ്രേമം എന്ന ഒരൊറ്റ സിനിമകൊണ്ടു സിനിമാലോകം പിടിച്ചടക്കിയ അനുപമ പരമേശ്വരൻ. ഈ സുന്ദരി ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ പ്രിയതാരമാണ്. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ തന്റെ ഏറ്റവും പുതിയ വീഡിയോസ് ഫോട്ടോസ്

വൈറൽ ആവുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായെത്തി മലയാള സിനിമയിലും പിന്നീട് തെന്നിന്ത്യൻ സിനിമകളിലും തരംഗമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. ‘ഡിജെ ടില്ലു’ എന്ന തെലുങ്ക് സിനിമയുടെ രണ്ടാം ഭാഗമായ ‘ടില്ലു സ്ക്വയർ’ ആണ് അനുപമയുടെ പുതിയ ചിത്രം. ഗ്ലാമർ വേഷം കൊണ്ട്

ശ്രദ്ധേയമാണ് പുതിയ സിനിമയിലെ പോസ്റ്റർ. ചിത്രത്തിലെ ബോൾഡ് വേഷത്തെ കുറിച്ച് അനുപമ പരമേശ്വരന്റെ വാക്കുകളിങ്ങനെ, ’19ാം വയസിലാണ് പ്രേമം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോൾ എനിക്ക് 29 വയസായി. ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്. ഒരേതരത്തിലുള്ള വേഷങ്ങൾ

ചെയ്യുമ്പോൾ, മാധ്യമപ്രവർത്തകരും ആരാധകരും സ്ഥിരം വേഷങ്ങളെന്താണ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നു. ഇപ്പോൾ ചെയ്യുന്ന വേഷങ്ങൾ ഞാൻ ഏറ്റെടുക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് അത്തരം കഥാപാത്രങ്ങൾ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നുവെന്ന് ചോദിക്കും. അപ്പോൾ ഞാൻ എന്ത്

ചെയ്യണം. വീട്ടിൽ ഇരിക്കണോ?. എല്ലാത്തരം വേഷങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സംവിധായകൻ നൽകിയ വേഷത്തോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ട്. ‘ടില്ലു സ്‌ക്വയർ’ എന്ന ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും, അനുപമ പറഞ്ഞു.

മൈൻഡ് ബ്ലോയിങ്.. മാറ്റം വിശ്വസിക്കാനാവാതെ ആരാധകര്‍.. അതീവ സെക്‌സിയായി വൈറല്‍ സാരീ ഗേള്‍ ശ്രീലക്ഷ്മി സതീഷ്.. വൈറൽ ആവുന്ന വീഡിയോ കണ്ടാൽ ആരാധകരുടെ സകല കിളിയും പറക്കും

in Entertainment

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വൈറലാക്കിയ മോഡലാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ്. കോട്ടയം സ്വദേശിനി അങ്ങനെ നടന്ന് കയറിയത് ലോകമെമ്പാടുമുള്ള ആരാധകഹൃദയങ്ങളിലേക്കാണ്. വളരെ പെട്ടെന്നാണ് ശ്രീലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. താരം ബോളിവുഡിലും അരങ്ങേറ്റം

കുറിയ്ക്കുകയാണ്. ആര്‍ജിവി ഒരുക്കുന്ന സാരി പ്രമേയമായ ചിത്രത്തിലൂടെയാണ് ശ്രീലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. ശ്രീലക്ഷ്മിയുടെ സാരീ ഫോട്ടോഷൂട്ടുകളാണ് ആര്‍ജിവിയുടെ മനം കവര്‍ന്നത്. അങ്ങനെ ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയെ തേടി കണ്ടുപിടിച്ചതും. സിനിമാതാരമായുള്ള അരങ്ങേറ്റത്തിനിടെ

ശ്രീലക്ഷ്മി പേര് മാറ്റിയിരുന്നു. ആരാധ്യാ ദേവി എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് ആരാധ്യാ ദേവി എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രീലക്ഷ്മി. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന

‘സാരി’എന്ന ചിത്രത്തില്‍ ശ്രീലക്ഷ്മിയാണ് നായികയായി എത്തുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മഴയില്‍ അതീവ സെക്‌സിയായി ആസ്വദിക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോയാണ് വൈറലാകുന്നത്. ആര്‍.ജി.വി തന്നെയാണ്

ശ്രീലക്ഷ്മിയുടെ ഗ്ലാമറസ് വീഡിയോ പങ്കുവച്ചത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു എന്നു പറഞ്ഞാണ്ആര്‍.ജി.വി പങ്കുവച്ചത്. ശ്രീലക്ഷ്മിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വൈറലാക്കിയ

മോഡലാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ്. കോട്ടയം സ്വദേശിനി അങ്ങനെ നടന്ന് കയറിയത് ലോകമെമ്പാടുമുള്ള ആരാധകഹൃദയങ്ങളിലേക്കാണ്. വളരെ പെട്ടെന്നാണ് ശ്രീലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. താരം ബോളിവുഡിലും അരങ്ങേറ്റം…

ജാസ്മിന്റെ പിതാവ് പറഞ്ഞത് പച്ചക്കള്ളമോ, പിതാവിനെ പള്ളിയിൽ നിന്ന് പുറത്താക്കിയോ? കൊച്ചിന് നല്ല തന്റേടവും വായിയുമൊക്കെ ഉണ്ട്. അയൽവാസികൾ പറയുന്നു

in Entertainment

ബിഗ്ബോസിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ വ്യക്തി ആണ് ജാസ്മിൻ ജാഫർ.ജാസ്മിനെതിരെ പുറത്ത് വലിയ വിമർശനം ഉയർന്നപ്പോഴാണ് വീട്ടുകാർ അവരെ ബന്ധപ്പെട്ടതെന്നും അല്ലാതെ പിതാവിന് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്നൊക്കെയുമാണ് ആക്ഷേപങ്ങൾ ഉയർന്നത്. ഇപ്പോഴിതാ ജാസ്മിന്റെ അയൽവാസികൾ ഈ വിഷയങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

മഴവിൽ കേരളം എന്ന ചാനലിനോടാണ് പ്രതികരിച്ചത്. ’ബിഗ് ബോസിൽ ജാസ്മിൻ പങ്കെടുക്കുന്നത് അഭിമാനം തന്നെ, പക്ഷേ അറ്റാക്ക് ഇല്ലാതെ അറ്റാക്ക് ആണെന്ന് പറയുന്നത് തെറ്റല്ലേ’ എന്നായിരുന്നു ഒരാൾ പറഞ്ഞത്. ‘ബിഗ് ബോസിൽ നടക്കുന്ന കാര്യമാണോ ഇതൊക്കെ. കഴിഞ്ഞ മൂന്ന് ദിവസവും ജാസ്മിന്റെ പിതാവിനെ കണ്ടിട്ടുണ്ട്. പുള്ളിക്ക് പണ്ട് അറ്റാക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഒന്നുമില്ല.

ജാസ്മിന്റെ ലൗ ട്രാക്ക് ഒക്കെ കളിയുടെ ഭാഗമല്ലേ, അത് ആ രീതിക്ക് തന്നെ മുന്നോട്ട് പോകും. അതിലൊന്നും പ്രത്യേകിച്ച് പറയാനില്ല.ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളൊന്നും ജാസ്മിനില്ല. ജാസ്മിന്റെ പിതാവ് ചീട്ട് കളിയൊക്കെ തന്നെയാണ്. ആ കുട്ടിയുടെ ബാപ്പ ഇപ്പോഴും തനിക്ക് പൈസ തരാൻ ഉണ്ട്. ഞങ്ങളുടെ കമ്പനിക്കാരൻ തന്നെയാണ് ജാഫർ’. നേരത്തേ ചെറിയ അസുഖമാക്കെ ഉണ്ടായിരുന്നു.

ഇപ്പോൾ കുഴപ്പമില്ലെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ആശുപത്രിയിലായെന്നൊക്കെ വെറുതെ പറയുന്നതാണെന്നും ഇയാൾ പറയുന്നു. അതേസമയം ജാസ്മിനും കുടുംബവും നന്നാകുന്നതിലുള്ള അസൂയയാണ് ഇപ്പോൾ ചിലർ ഇത്തരത്തിൽ പ്രതികരിക്കാൻ കാരണമെന്നാണ് മറ്റൊരു സ്ത്രീ പ്രതികരിച്ചത്. ‘നന്നായാണ് ജാസ്മിൻ കളിക്കുന്നത്. രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമാകില്ലല്ലോ. ജാസ്മിന്റെ പിതാവിനെ


പള്ളിയിൽ നിന്നും പുറത്താക്കിയിട്ടൊന്നുമില്ല. ജാസ്മിന്റെ പിതാവിന് നേരത്തേ അറ്റാക്കുണ്ടായിട്ടുണ്ട്. ഇപ്പോൾ ഒന്നുമില്ല. ഇപ്പോൾ ചുമയും പനിയുമൊക്കെ ഉണ്ടാർന്നു. ബ്ലോക്കായിരുന്നു നേരത്തേ വന്നത്. അന്ന് ആശുപത്രിയിലൊക്കെയായിരുന്നു.ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല. കൊച്ചിന് നല്ല തന്റേടവും വായിയുമൊക്കെ ഉണ്ട്. അത്രയേ ഉള്ളൂ. ഒരുപാട് കടങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് കൊച്ച്

യുട്യൂബൊക്കെ തുടങ്ങിയത്. ഇപ്പോൾ കടങ്ങളൊക്കെ വീട്ടി. ജാസ്മിന്റെ അച്ഛൻ ദുബായിലായിരുന്നു. അവിടെ നിന്ന് വന്ന് മീൻകച്ചവടമൊക്കെയായിരുന്നു. പിന്നീട് കടങ്ങളൊക്കെ വന്നു. അപ്പോൾ കൊച്ച് പരിപാടികൾ അവതരിപ്പിച്ചൊക്കെ അവർ നന്നായി.അത് ആളുകൾക്ക് സഹിക്കാൻ പറ്റുന്നില്ലായിരിക്കും. കൊച്ചിനെ പറ്റി അല്ലാതെ ആരും ഒന്നും പറയില്ല. ഇന്നിപ്പോൾ ആർക്കും ഒരാൾ നന്നാവുന്നത് കണ്ടൂട.

സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്‍റെ വിലക്ക്.കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതിന്‍റെയും അസഭ്യം പറയുന്നതിന്റെ വീഡിയോ പുറത്ത്

in Entertainment

സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്‍റെ വിലക്കെന്ന് പരാതി. അതേ സമയം പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് സിപിഎം പ്രതികരണം.

70 വയസുകാരി എംകെ രാധയേയും മകള്‍ ബീനയേയും പേരക്കുട്ടിയേയും അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി. കത്തി കാട്ടി

ഭീഷണിപ്പെടുത്തുന്നതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും വീട്ടുകാര്‍ ചിത്രീകരിച്ച വീഡിയോയിലുണ്ട്.

കയ്യൂര്‍ സമര സേനാനി ഏലിച്ചി കണ്ണന്‍റെ കൊച്ചുമകളാണ് രാധ. അപ്രോച്ച് റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സിപിഎമ്മിന്‍റെ ഊരുവിലക്കാണെന്ന് രാധയുടെ മകള്‍ ബീന ആരോപിച്ചു. എന്നാല്‍ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ്

സിപിഎം വിശദീകരണം. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കൊടുത്ത കേസുകള്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന് ശ്രമിക്കുകയാണെന്ന് സിപിഎം വെസ്റ്റ് പേരോല്‍ ലോക്കല്‍ സെക്രട്ടറി പി മനോഹരൻ പറഞ്ഞു.

തിരുവണ്ണാമല സന്ദർശിച്ച് മോഹൻലാൽ.. വിയർത്ത് കുളിച്ച് നിലകുന്ന ലാലേട്ടന്റെ ഫോട്ടോസ് വൈറൽ ആവുന്നു..

in Entertainment


തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആർ രാമാനന്ദിനൊടൊപ്പമാണ് മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയത്. ശ്രീനാരായണഗുരുവിന്റെ വളരെ പ്രശസ്തമായ സദാശിവദർശനത്തിലെ ശ്ലോകതോടൊപ്പമാണ് രാമാനന്ദ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. വളരെ പെട്ടന്ന് തന്നെ അത് വൈറലായി മാറി.

മോഹൻലാലും രാമാനന്ദും ഈ അടുത്തിടെയാണ് ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ പോയത്. അന്നും രാമാനന്ദ് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നു. മോഹൻലാൽ ആത്മീയ പാതയിലേക്ക് പോവുകയാണോ എന്നും അന്ന് പലരും ചോദിച്ചിരുന്നു. അന്ന് എമ്പുരാന്റെ ചിത്രീകരണത്തിന് ഇടയിലാണ് പോയതെങ്കിൽ ഇന്ന് രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായിട്ടാണ്.

“അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവും പറന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ, എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍ നടിച്ചിടും നമശ്ശിവായ നായകാ, നമോ നമ..” സദാശിവദർശനം -ശ്രീ നാരായണഗുരു, ലാലേട്ടനുമൊത്ത് തിരുവണ്ണാമല..”, സദാശിവദർശന ശ്ലോകത്തിലെ ഭാഗം കുറിച്ചുകൊണ്ടാണ് രാമാനന്ദ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സദാശിവദർശനം കീർത്തനത്തിലെ അവസാനത്തെ വരികളാണ് ഇത്.

ക്ഷേത്രത്തിലെ മലമുകളിൽ നിന്നുള്ളതും ക്ഷേത്രത്തിലെ പോകുന്ന പാതയിൽ നിന്നുള്ളതുമായ ചിത്രങ്ങളുമാണ് ഇവ. മലയുടെ മുകളിൽ നിൽക്കുന്ന ചിത്രത്തിന് പിന്നിലായി അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ ദൂരകാഴ്ചയായി കാണാനും സാധിക്കും. മല കയറി വളരെ ക്ഷീണിതനായിട്ടാണ് ചിത്രങ്ങളിൽ മോഹൻലാലിനെ കാണാൻ സാധിക്കുന്നത്. നെറ്റിൽ ഭസ്മകുറി തൊട്ട് ദൈവീകമായ ലുക്കിലാണ് മോഹൻലാൽ മല കയറിയത്.

അഞ്ജലി വിവാഹിതയാകുന്നു, വരന്‍ തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ്!; പുറത്ത് വരുന്ന വിവരം ഇങ്ങനെ

in Entertainment

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു അഞ്ജലി. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്ന അഞ്ജലിയ്ക്ക് നിരവധി ആരാധകരുമുണ്ട്. തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും അടുത്തറിയാവുന്ന നടിയാണ് അഞ്ജലി. തമിഴില്‍ കരിയര്‍ ആരംഭിച്ച നടി തെലുങ്കിലും തിളങ്ങിയിട്ടുണ്ട്. .പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായി

എത്തിയ ഇരട്ട എന്ന സിനിമയിലും നടി പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അഞ്ജലിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നി് റഞ്ഞ് നില്‍ക്കുന്നത്. തെലുങ്ക് നിര്‍മ്മാതാവുമായി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു

എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഞ്ജലിയെ കാണാന്‍ തുടങ്ങിയ സമയമാണ് ഇപ്പോള്‍. അതിനിടെയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം കഴിക്കാന്‍ പോകുന്നത് എന്നാണ് വാര്‍ത്ത. ഇദ്ദേഹം നേരത്തെ വിവാഹം കഴിച്ച ആളാണെന്നും

ആ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് അഞ്ജലിയുമായുള്ള വിവാഹത്തിലേയ്ക്ക് എത്തിയതെന്നും പറയപ്പെടുന്നു. എന്നാല്‍ അത് ആരാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കളുടെ പേരൊക്കെ ചേര്‍ത്ത് ഗോസിപ്പുകള്‍ ഇടയ്ക്കിടെ വരാറുണ്ട്. അതിനിടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അഞ്ജലി ഒരു വ്യവസായിയെ രഹസ്യമായി വിവാഹം


കഴിച്ചതായി ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്ന് പറഞ്ഞുകൊണ്ട് നാട്ടില്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമം ആയത്. അതുപോലെ തന്നെ നടന്‍ ജെയുമായി പ്രണയത്തിലാണെന്ന തരത്തിലും മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് അഞ്ജലി അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ജെയ് കാരണം അഞ്ജലിയുടെ കരിയര്‍ വരെ നശിച്ചുവെന്നും

പ്രചരണങ്ങളുണ്ടായി. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്ക് ജെയിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അഞ്ജലി തുറന്നുപറഞ്ഞിരുന്നു. ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം അത് എന്റെ കൈയ്യിലുള്ള കാര്യമല്ല. എനിക്കും കരിയറില്‍ നിരവധി വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. വിവാദങ്ങള്‍ കൊണ്ടല്ല കരിയറില്‍ പ്രശ്‌നങ്ങള്‍ വന്നത്.’

‘സിങ്കം 2വില്‍ ഡാന്‍സ് ഐറ്റം ഡാന്‍സ് ചെയ്തത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാഹചര്യം വന്നതുകൊണ്ടാണ്. പാവകഥൈകളില്‍ ഗ്ലാമര്‍ കാണിച്ച് പെര്‍ഫോം ചെയ്തത് അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടല്ല.’ഇത്തരത്തിലുള്ള എല്ലാ ഗോസിപ്പും കേട്ട് വിഷമിച്ചിരുന്നു ഞാന്‍. പിന്നീട് അത് ശ്രദ്ധിക്കാതെയായി. ഞാന്‍ വിവാഹിതയായിയെന്നും അമേരിക്കയില്‍ സെറ്റിലായിയെന്നും വരെ ഗോസിപ്പുകള്‍

ഞാന്‍ വായിച്ചിട്ടുണ്ട്. അത് മോശം വാര്‍ത്തയായിരുന്നില്ല. പക്ഷെ കേട്ടപ്പോള്‍ ചിരിവന്നു.’ ‘ഞാന്‍ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാന്‍ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു. ആ ഗോസിപ്പ് വന്ന ശേഷം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന്. എപ്പോള്‍ വിവാഹിതയാകുമെന്നത് അറിയില്ല.

’മറക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാലും ഞാന്‍ ഹാപ്പിയാണ്’ എന്നും അഞ്ജലി പറഞ്ഞു. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നും അഞ്ജലി പറഞ്ഞിട്ടുണ്ട്. അങ്ങനെ

വരുന്ന സാഹചര്യങ്ങളില്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നുമാണ് അഞ്ജലി പറയുന്നത്. ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് അഞ്ജലി പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നാണ് അഞ്ജലി പറയുന്നത്.


Go to Top