‘വർക്ക്‌ ഔട്ട്‌ ചെയ്തും ഡയറ്റ് നോക്കിയും നിലനിർത്തുന്ന സൗന്ദര്യം പത്തുപേർ കാണുന്നതിൽ ആർക്കാണ് ഹേ പ്രശ്നം?

കുടുംബവിളക്കിലെ വേദികയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. അഭിനയം, മോഡലിങ് എന്നിവയിൽ എല്ലാം തിളങ്ങുന്ന ശരണ്യ ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയാണ്. സ്ട്രോങ് മത്സരാർത്ഥിയായി ഹൗസിൽ അറുപത് ദിവസങ്ങൾ പിന്നിടുന്ന ശരണ്യയ്ക്ക് കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്.

ജിം വെയർ പോലുള്ള ശരീരത്തോട് ഇഴുകി ചേർന്ന് കിടക്കുന്ന വസ്ത്രങ്ങൾ ശരണ്യ ധരിക്കാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങൾ വന്നത്. ബിഗ് ബോസ് ഫാമിലിക്ക് ഒരുമിച്ച് ഇരുന്ന് കാണാൻ പറ്റാത്ത ഒരു ഷോയായി മാറി കൊണ്ടിരിക്കുന്നു. ഡ്രസ്സിങ്ങിൽ ശക്തമായ ഒരു നിയമം ബിഗ് ബോസിൽ കൊണ്ടുവരണമെന്നാണ് ശരണ്യയുടെ വസ്ത്ര ധാരണത്തെ വിമർശിച്ച് ചിലർ കുറിച്ചത്.


ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഓഫീഷ്യൽ ഇൻസ്റ്റ​ഗ്രാം പേജിൽ പ്രതികരണം കുറിച്ചിട്ടുണ്ട് താരത്തിന്റെ പ്രിയപ്പെട്ടവർ. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് തികച്ചും അയാളുടെ വ്യക്തി സ്വാതന്ത്രമാണ്. ഈ കാലഘട്ടത്തിലും അത് പറഞ്ഞ് കളിയാക്കുന്ന ആളുകളുണ്ടല്ലോയെന്ന് ഓർത്ത് അതിശയം തോന്നുന്നുവെന്നാണ് താരത്തിന്റെ പ്രിയപ്പെട്ടവർ പ്രതികരിച്ച് കുറിച്ചത്.

ശരണ്യയെ പിന്തുണച്ച് ബിബി പ്രേക്ഷകരിൽ ചിലരും എത്തിയിട്ടുണ്ട്. അതിൽ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു…. ബിഗ് ബോസ് എന്ന ഷോ ഒരു വ്യക്തിയുടെ കഴിവുകളെ മാത്രമല്ല. അവരുടെ വ്യക്തിത്വത്തെ മുഴുവനായി അളക്കുന്ന ഒരു ഷോയാണ്. നമ്മുടെ നാട്ടിൽ ഇപ്പോഴും വസ്ത്രധാരണം ഒരു അന്താരാഷ്ട്ര പ്രശ്നം പോലെയാണ് പലരും കരുതുന്നത്. ഒരാളുടെ ശരീരം അയാളുടെ സ്വന്തന്ത്രമാണ്.

അയാൾ ഇടുന്ന വസ്ത്രം അയാളുടെ ചോയ്സാണ്. സൗന്ദര്യം ഉണ്ടായിരിക്കുക എന്നതും ശരീരത്തിന്റെ സൗന്ദര്യം നിലനിർത്തുക എന്നതുമൊക്കെ വളരെ വലിയ കാര്യങ്ങൾ തന്നെയാണ്. കഷ്ടപ്പെട്ട് ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്തും ഡയറ്റ് നോക്കിയും നിലനിർത്തുന്ന സൗന്ദര്യം 10 പേർ കാണുന്നതുകൊണ്ട് ആർക്കാണ് ഹേ പ്രശ്നം. ഒരു വശത്ത് നിന്നുനോക്കി തുപ്പൽ ഇറക്കുന്നവർ തന്നെയാണ് അപ്പുറത്തു പോയി നിന്നിട്ട് വസ്ത്രധാരണത്തെ കുറിച്ച്

ക്ലാസ് എടുക്കുന്നത്. ശരണ്യ ഇടുന്ന വസ്ത്രങ്ങൾ നാട്ടിൽ ധാരാളമായി കിട്ടുന്ന ഒന്നാണ്. കൊച്ചിയിലോട്ട് ഒന്നുപോയി നോക്കിയാൽ മതി ഇതിലും ട്രെൻഡിയായി നടക്കുന്നവരുണ്ട്. അവരുടെ സൗന്ദര്യത്തിൽ അവർക്കുള്ള കോൺഫിഡൻസാണ് അവരുടെ വസ്ത്രധാരണത്തിൽ പ്രതിഫലിക്കുന്നത്. പവർ ടീമിൽ വന്നതിനുശേഷം ശരണ്യയുടെ ഗെയിം ഒരുപാട് മെച്ചപ്പെടുകയും ചെയ്തു. വസ്ത്രധാരണത്തിന്റെ പേരിൽ

നടക്കുന്ന ചീഞ്ഞ സൈബർ ബുള്ളിയിങ് അവസാനിപ്പിക്കുക. ഒരാളുടെ വസ്ത്രധാരണം കൊണ്ട് ഒരാൾ മോശക്കാരി ആവുന്നില്ല. അങ്ങനെ ഓരോരോ അർത്ഥങ്ങൾ കൊടുക്കുന്ന സമൂഹത്തിന്റെ ചിന്താഗതികൾ മാറട്ടെ. നമ്മുടെ നാട്ടിൽ നിന്നും ഇനിയും പാർവതി ഓമനക്കുട്ടനെ പോലെയൊക്കെ പ്രശസ്തരായ സ്ത്രീകൾ കടന്നുവരട്ടെ. സൗന്ദര്യവും ബുദ്ധിയും കോൺഫിഡൻസുമൊക്കെ ഒരുമിച്ച് വരുന്ന ഒരു പുതിയ തലമുറയ്ക്ക്

ശരണ്യയെ പോലെയുള്ളവർ കൊടുക്കുന്ന പ്രചോദനം വളരെ വലുതാണ്. ഫൈനൽ ഫൈവിൽ വരാൻ എന്തുകൊണ്ടും അർഹതയുള്ള ഒരാൾ തന്നെയാണ് ശരണ്യ എന്നായിരുന്നു കുറിപ്പ്. ഗുജറാത്തിലെ സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ഛന്‍ ആനന്ദിന് അവിടെ ബിസിനസായിരുന്നു. എന്നാല്‍ നാട്ടിലായിരുന്നു വിദ്യാഭ്യാസം. ബിഎസ്‍സി നഴ്സിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പരസ്യചിത്രത്തില്‍

അഭിനയിച്ചുകൊണ്ടാണ് മോഡലിംഗ് രംഗത്തേക്ക് എത്തിയത്. തമിഴിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. നൃത്ത സംവിധായികയായാണ് മലയാള സിനിമയേക്ക് എത്തുന്നത്. ആമേന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നടിയായി എത്തിയത്.