കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ് രജീഷ് വിജയൻ. ജൂൺ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ രജിഷയുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു.
ഇപ്പോഴിതാ ഡിജിറ്റൽ ലോകത്തെയും അതുണ്ടാക്കുന്ന പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് രജിഷ. സമൂഹ മാധ്യമങ്ങൾ നമ്മുടെ നല്ല നേരങ്ങള്‍ അപഹരിച്ചെടുക്കുമെന്നാണ് രജിഷ പറയുന്നത്. അതുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍
ഒട്ടും ആക്റ്റീവ് അല്ലാത്തതെന്നും, താൻ വാട്സ്ആപ് ഇല്ലാത്ത ഫോൺ ആണ് ഉപയോഗിക്കുന്നതെന്നും, സത്യത്തില്‍ താന്‍ അത് ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും രജിഷ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രജിഷ പറഞ്ഞു.
രജിഷ പറഞ്ഞത്
ഈ ഡിജിറ്റല്‍ ലോകത്ത് ജീവിക്കുമ്പോള്‍ യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് എനിക്ക് ഭയമുണ്ട്. ഈ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ഒരു ഡിജിറ്റല്‍ ലോകമായി ഇത് മാറിയിട്ടുണ്ട്. നമുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള
വിലയേറിയ സമയമാണ് നഷ്ടമാവുന്നത്. നല്ല നിമിഷങ്ങള്‍ക്കായി മാറ്റി വെക്കേണ്ട ജീവിതത്തിലെ നേരങ്ങള്‍ അത് അപഹരിച്ചെടുക്കും എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലാത്തത്. ഡിജിറ്റല്‍ ലോകത്ത്
നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു വരെ അതിന്റെ പേരില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. സിനിമക്ക് വേണ്ടി ചെയ്ത ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായതിനെ കുറിച്ചൊന്നും
എനിക്കൊന്നും പറയാനില്ല. സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അങ്ങനെ ചെയ്യേണ്ടി വരും. അത്തരത്തിലുള്ള ഓണ്‍ലൈന്‍ ആഘോഷങ്ങളൊന്നും എനിക്ക് കാണാന്‍ ആഗ്രഹമില്ല. അതൊന്നും എന്നിലെ നടിയെ ഒട്ടും ബാധിക്കുന്ന കാര്യമല്ല.