Category archive

Entertainment - page 2

എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം, കംഫേർട്ട് എപ്പോഴും നോക്കും, അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞെന്ന് പറഞ്ഞ് പരിഹ​സിക്കാറുണ്ട്- മാളവിക മേനോൻ

in Entertainment

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയിൽ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട്. ‘916’ എന്ന ചിത്രത്തിലൂടെയാണ്


മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കാറുള്ള നടി കൂടിയാണ് മാളവിക. അവസരം കുറഞ്ഞപ്പോൾ മാളിവകയുടെ തുണി കുറഞ്ഞെന്നാണ് നടിയുടെ ഒട്ടുമിക്ക ഫോട്ടോഷോട്ടുകൾക്കും വരാറുള്ള പ്രധാന കമന്റ്. ഇപ്പോളിതാ അതിനോട് പ്രതികരിക്കുകയാണ് താരം


ഹോർമോണൽ‌ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലെ ഫലം കിട്ടു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ. തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല.

എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം. കംഫേർട്ട് എപ്പോഴും നോക്കും. അങ്ങനെയൊക്കെയാണെങ്കിലും ലാസ്റ്റ് മിനിറ്റിൽ മെഷർമെൻസ് മാറി അൺകംഫേർട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്ത്രം ഡിസൈനേഴ്സ് കൊണ്ടുവരുമ്പോൾ ധരിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്.

പണ്ട് ഞാൻ വളരെ റിസേർവ്ഡായ സ്വഭാവക്കാരിയായിരുന്നു. ചിലരൊക്കെ പണ്ട് പറയുമായിരുന്നു എനിക്ക് ഭാമയുടെ ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്ക് പറയും മീര ജാസ്മിന്റെ ഛായ തോന്നുന്നു, കാവ്യ മാധവന്റെ ഛായ തോന്നുന്നു എന്നൊക്കെ.

ചിലർ സൗന്ദര്യ മാമിന്റെ ഛായയുണ്ടെന്ന് പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോൾ ഞാൻ പറയും ഞാൻ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്സചറാണെന്ന്. കമന്റ്സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് ഇ​ഗ്നോർ ചെയ്യുകയാണ് ചെയ്യാറ്. വീട്ടിൽ ഉള്ളവർക്ക് പക്ഷെ വിഷമമാകാറുണ്ട്.


എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താൻ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാൽ മാത്രം അത് നോക്കാനായി കമന്റ് ബോക്സ് നോക്കും. പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത്.

ഞാൻ സ്ഥിരം കേൾക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയിൽ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂവെന്നത്.

ലിപ് ലോക്കിനിടെ ചുണ്ടുകള്‍ മരവിച്ചു പോയി, ആ രംഗം പൂര്‍ത്തിയാക്കിയത് ചൂടുചായ കുടിച്ച ശേഷം, മീര വാസുദേവ് അന്ന് പറഞ്ഞത് ..

in Entertainment

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയില്‍ എത്തുന്നത്. തന്മാത്രയിലെ പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ മീര ഗംഭീരമാക്കിയിരുന്നു.


എന്നാല്‍ അതിനുശേഷം മീരയെതേടി ശക്തമായ വേഷങ്ങള്‍ ലഭിച്ചില്ല. മീര വാസുദേവ് നടത്തിയ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.റൂള്‍സ് പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മിലിന്ദ് സോമനൊപ്പമുള്ള

ലിപ് ലോക്ക് രംഗങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആണ് മീര പറയുന്നത്. മൈനസ് 23 ഡിഗ്രി തണുപ്പിലായിരുന്നു ആ ലിപ്ലോക്ക്

ചിത്രീകരണം. ആ സമയത്ത് ചുണ്ടുകള്‍ മരവിച്ച നിലയിലായിരുന്നു. താന്‍ പരിഭ്രാന്തയാകുന്നത് കണ്ട് മിലിന്ദിന് കാര്യം മനസ്സിലായി. ഉടന്‍ അദ്ദേഹം ഒരു ചൂടു കോഫി തന്നു. അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിക്കാനായത് എന്ന് മീര പറയുന്നു.

തന്മാത്രയ്ക്ക് ശേഷം മലയാളത്തില്‍ ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി

എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്

പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല മീര വ്യക്തമാക്കി

ശാലീന സുന്ദരിയായി അനു സിതാര, ഇതാണ് യഥാർത്ഥ മലയാള നടിയുടെ അഴകെന്ന് സോഷ്യൽ മീഡിയ

in Entertainment


അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകർ ഏറെയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളിയുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് അനുസിതാര. ഇപ്പോളിതാ താൻ തടിച്ചിരിക്കുന്നതിന് കാരണം പറയുകയാണ് താരം.

തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനി നാടൻ മലയാളി മങ്കയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ

സാധിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായിരിക്കുകയാണ്. അതേ സമയം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്. എന്നാൽ തരാം

നിരവധി തവണ വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പറഞ്ഞിട്ടുമുണ്ട്. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ

കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്. അനുസിത്താര അവസാനമായി വേഷമിട്ട ചിത്രമായിരുന്നു മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമ.

റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതാണോ?രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മ രണങ്ങൾ ഒഴിവാക്കാം

in Entertainment

മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,വടം കെട്ടുന്ന പ്രോട്ടോക്കോൾ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന വടത്തിൽ തട്ടി വീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മ രിച്ചു എന്ന വാർത്ത ഏറെ സങ്കടകരമാണ്.
സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണത്തിന്

സംവിധാനങ്ങൾ വക്കുന്നതിന് ഏറെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ വച്ചു തുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം. രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും.പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും വായിച്ചു.

വാഹനത്തിൽ പോകുന്ന ഒരാൾക്ക് മുൻപിലെ പ്രതിബന്ധങ്ങൾ കണ്ടു സുരക്ഷിതമായി ബ്രേക്ക് ചെയ്യണമെങ്കിൽ രണ്ടു സെക്കൻഡ് വേണമെന്നാണ് കണക്ക്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരാൾക്ക് മുപ്പത്തി മൂന്നു മീറ്റർ എങ്കിലും മുന്നിൽ മുന്നറിയിപ്പ് കിട്ടണം. റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല.അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള

മനോധർമ്മം ആടിയതാണോ? രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കാം.മ രിച്ചയാളുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നു. മുരളി തുമ്മാരുകുടി.ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,കൈ കാണിച്ചിട്ട് നിർത്തിയില്ലെങ്കിൽ

ലാത്തിക്ക് എറിഞ്ഞിടുക ലാത്തില്ലെങ്കിൽ വയർലെസ് സെറ്റ് വെച്ച് തലക്കടിക്കുകഇത്തരം കലാപരിപാടികളിൽ ബിരുദാനന്തര ബിരുദം എടുത്ത ഏമാന്മാർക്കാണോ ഒരു വടംകെട്ടി വടിയാക്കാൻ പ്രയാസം,നിങ്ങൾക്ക് നമ്മുടെ പോലീസിനെ അറിഞ്ഞൂഢ… ആരാൻ്റെ പുള്ള വീണാൽ പോട്ട് എന്ന മട്ടിൽ ആണ് കര്യങ്ങൾ.കേസ് എടുക്കേണ്ടത് അത്യാവശ്യം ആണ് ഇതിൽ,ഞാനും ദുഃഖത്തിൽ പങ്കു ചേരുന്നു,ചൂണ്ടിക്കാണിച്ച സതെറ്റുകൾ എല്ലാം

വ്യക്തമാണ്. പോലീസിനും തെറ്റ് പറ്റി ഇതൊക്കെയാണെങ്കിലും,ലൈൻസ് ഇല്ലാതെ വാഹനം ഓടിച്ചത് വലിയ തെറ്റ്,ഓടിച്ചയാളിന് വാഹനം കൊടുത്താവരും കുറ്റക്കാർ.സ്വയ സുരക്ഷക്ക് വേണ്ടി മാത്രമുള്ള ഹെൽമറ്റ് വക്കാതെ ഇരുചക്രവാഹനം ഓടിച്ചാൽ പിഴയീടാക്കാൻ നിയമമുള്ള നാട്ടിൽ ഇത്തരം ക്രൂരമായ നിയമ ലംഘനങ്ങൾ ശിക്ഷയർഹിക്കുന്നതും. ആവർത്തിക്കാൻ പാടില്ലാത്തതും ആണ്.

വിവാഹത്തിന് മുന്നേ വേർപിരിഞ്ഞതായി സൂചന.. പരസ്പരം ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഷൈനും തനുവും.. കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ

in Entertainment

മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍
വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ്

ഷൈന്‍ തിളങ്ങിയത്. സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും

രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. അടുത്തിടെ നടന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പൊതുവേദിയില്‍ പ്രതിശ്രുത വധുവിനൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ തനുവും ഷൈനും പലപ്പോഴും പരസ്പരമുള്ള പ്രണയം പോസ്റ്റുകളായി പങ്കിടുന്നത്

പതിവായിരുന്നു. അടുത്തിടെയാണ് തനുവും ഒപ്പമുള്ള വിവാഹനിശ്ചയം ഷൈന്‍ തീരുമാനിച്ചത്. വിവാഹം ഉടനെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും പുതിയ പോസ്റ്റുകളും, ചിത്രങ്ങളുമാണ് ഇരുവരും തമ്മില്‍ പിണക്കത്തിലാണോ എന്ന സംശയത്തില്‍ ആരാധരെ എത്തിച്ചത്. സ്റ്റാര്‍ കപ്പിള്‍ തുടര്‍ച്ചയായി ഒരുമിച്ച് എത്തിയില്ലെങ്കിലോ, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍

പരസ്പരം അണ്‍ ഫോളോ ചെയ്താലോ ഒക്കെയും സംശയങ്ങളാണ് പിന്നെ ആരാധകര്‍ക്ക്. അത്തരത്തിലാണ് ഷൈനും തനുവും പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. ഷൈനിന്റെ പ്രൊഫൈലില്‍ നിന്നും തനുവിന്റെ എല്ലാ ചിത്രങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. മാത്രവുമല്ല തനുവിന്റെ പ്രൊഫൈലിലും ഷൈനിന്റെ ഒറ്റ ചിത്രം ഇല്ലാത്തതും ആരാധകര്‍ക്ക് സംശയങ്ങള്‍ കൂട്ടി.

എന്നാല്‍ തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്നൊന്നും ഇരുവരും സ്ഥിരീകരിച്ചിട്ടുമില്ല. പതുവുപോലെ സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്. കല്യാണം കഴിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ ആണ് താനെന്ന് ഇടക്ക് ഒരിക്കല്‍ ഷൈന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനു വന്നതോടെ എല്ലാം മാറിയെന്നും താരം പറയുകയുണ്ടായി. ഷൈന്‍ പങ്കെടുക്കുന്ന

എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം നടന്നത്. ജസ്റ്റ് എന്‍ഗേജ്ഡ് എന്ന ക്യാപ്ഷനോട് വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.


വിവാഹത്തിനുള്ള വസ്ത്രങ്ങൾ പോലും എടുത്ത ശേഷം കാമുകൻ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നു, താൻ വഞ്ചിക്കപ്പെട്ടു, വിവാഹത്തിന് രണ്ട് മാസം മുൻപ് കാമുകൻറെ കൊടുംചതി, വെളിപ്പെടുത്തി നടി സണ്ണി ലിയോൺ

in Entertainment


ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം കാമുകൻ നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോൺ ഒരു റിയാലിറ്റി

ഷോയിൽ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാൻ രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങൾ പോലും എടുത്ത ശേഷം കാമുകൻ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയിൽ

അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞു.‘എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ എൻറെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ

ചതിക്കുകയാണെന്ന് എനിക്ക് തോന്നി. അവനോട് തന്നെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻചോദിച്ചു,
‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി. ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പ്യിരുന്നു. ഹവായിയിൽ ഒരു

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു, പണമിടപാട് നടത്തി എല്ലാം ചെയ്തു. ശരിക്കും ആക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്. ദൈവം അതിശയകരമായ കാര്യങ്ങൾ ചെയ്യുന്നു. ഞാൻ ആ അവസ്ഥയും മറികടന്നു. ദൈവം

ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എൻ്റെ ഇപ്പോഴത്തെ ഭർത്താവ് വൈബർ. എൻ്റെ അച്ഛൻ മരിച്ചപ്പോൾ എൻ്റെ അമ്മ മരിച്ചപ്പോൾ അവൻ അടുത്ത് തന്നെ ഉണ്ടായിരുന്നു. നിങ്ങൾ അർഹിക്കുന്നത് കിട്ടാൻ വലിയൊരു പദ്ധതി ദൈവത്തിന് കാണും അതിനാണ് ഇതെല്ലാം’- സണ്ണി പങ്കുവച്ചു.

ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അനാര്‍ക്കലി ബ്രേക്കപ്പ് ആയി.. ഇവളുടെ പ്രണയങ്ങളെല്ലാം തമാശയാ: ലാലി പിഎം

in Entertainment


പ്രണയിക്കുമ്പോള്‍ അത് പൊളിറ്റിക്കല്‍ ആവണമെന്ന ഉപദേശമാണ് താന്‍ മക്കള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് നടിയും ആക്ടിവിസ്റ്റുമായി ലാലി പിഎം. മലയാളത്തില്‍ ശ്രദ്ധേയായ യുവനടി അനാര്‍ക്കലി മരക്കാറിന്റെ അമ്മയാണ് ലാലി. ഇവരുടെ മൂത്തമകളും അനാര്‍ക്കലിയുടെ

ചേച്ചിയുമായ ലക്ഷ്മി മരക്കാര്‍ ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു. മക്കളുടെ പ്രണയത്തെ കുറിച്ച് ലാലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകള്‍ പ്രണയിക്കുന്നയാള്‍ പൊളിറ്റിക്കല്‍ ആവണം എന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ്


ലാലി പറയുന്നത്. അനാര്‍ക്കലിയും ലാലിയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്. ”ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവള്‍ മുടി വെട്ടിയാല്‍ ബ്രേക്കപ്പാകും. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ ഇവള്‍

ബ്രേക്കപ്പായിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ, മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായപ്പോള്‍ നിന്റെ മുടിയെയാണോ അവര്‍ സ്‌നേഹിച്ചതെന്ന് ഞാന്‍ ചോദിച്ചു.” ”പോയി പണി നോക്കാന്‍ പറയെന്ന് ഞാന്‍ പറയും. ഞങ്ങള്‍ രണ്ട് പേരും

ഒരു ഐസ്‌ക്രീം കഴിച്ച് തിരിച്ച് വരും. ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണം എന്നാണ്. അല്ലാതെ ബോറായിരിക്കും” എന്നാണ് ലാലി പറയുന്നത്. അതേസമയം, ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തുന്നത്.

‘വിമാനം’, ‘മന്ദാരം’, ‘മാര്‍ക്കോണി മത്തായി’, ‘ഉയരെ’, ‘പ്രിയന്‍ ഓട്ടത്തിലാണ്’, ‘ബി 32 മുതല്‍ 44 വരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന
ചിത്രത്തിലൂടെയാണ് ലാലി ശ്രദ്ധ നേടുന്നത്.


പലരും എന്റെ ഫോട്ടോസ് എടുത്ത് കമന്റിട്ടു, അതൊരു സീരിയസ് ടോക്ക് ആയി..; സിനിമ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് മീനാക്ഷി

in Entertainment


മലയാളത്തില്‍ ‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് മീനാക്ഷി. തമിഴിലും തെലുങ്കിലും ഷര്‍മിലി എന്ന പേരില്‍ അഭിനയിച്ചിരുന്ന താരം തന്റെ രണ്ടാമത്തെ മലയാള ചിത്രമായ ‘കാക്കകറുമ്പനി’ലെ കഥപാത്രത്തിന്റെ പേര് സ്വീകരിക്കുകയായിരുന്നു.

മലയാളത്തില്‍ തുടക്കം മുതല്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ച നടിയാണെങ്കിലും 2005ല്‍ പുറത്തിറങ്ങിയ ‘പൊന്‍മുടി പുഴയോരത്ത്’ എന്ന ചിത്രത്തിന് ശേഷം അഭിനയം ഉപേക്ഷിക്കുകയായിരുന്നു. സിനിമയിലെ മോശം അനുഭവങ്ങള്‍ കൊണ്ടാണെന്നും പഠിക്കാന്‍ പോയത് കൊണ്ടാണ് മീനാക്ഷി

അഭിനയം വിട്ടത് എന്ന തരത്തില്‍ ഗോസിപ്പുകളും എത്തിയിരുന്നു. എന്നാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നിന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

”ഞാന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത്

കൊണ്ട് മാത്രമാണ്. ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്.” ”ഞാന്‍ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്.

ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിനൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണ് ഒരു നിയന്ത്രണം വച്ചത്. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല.” ”സോഷ്യല്‍ മീഡിയ പേജുകളില്‍ മീനാക്ഷി എവിടെ

എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. എന്റെ ഒരു സുഹൃത്ത് അതിനെ പറ്റി എന്നോട് പറഞ്ഞിരുന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. എന്റെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നിന്നത്. എന്നെ കുറിച്ച് ചോദ്യങ്ങള്‍ വന്നതിന് ശേഷം

ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എന്റെ കോളേജിലെ സുഹൃത്തുക്കളെ കാണനായിട്ടാണ് വന്നത്.” ”എന്നാല്‍ പലരും എന്റെ ഫോട്ടോസ് എടുക്കുകയും ശേഷം മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്റിടുകയും ചെയ്തു. അതൊരു സീരിയസ് ടോക്കായി മാറി. ഇതോടെ എന്റെ മാനേജര്‍ വിളിക്കുകയും

ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകള്‍ ഓര്‍മ്മിക്കുന്നുണ്ട്. നിങ്ങള്‍ തിരിച്ച് വരൂ എന്നും പറഞ്ഞു. നിനക്ക് എവിടെ പോവണോ അവിടെയൊക്കെ പോയിക്കോ എന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്.” ”എനിക്ക് അഭിനയിക്കാന്‍ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോള്‍


അതിന് സമയവുമുണ്ട്. അഭിനയത്തിലേക്ക് തിരികെ വരാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നത് പോലെയാണ്. ഞാനിപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ ഓക്കെയാണ്. നല്ല അവസരങ്ങള്‍ വരുമോന്ന് നോക്കുകയാണ്” എന്നാണ് മീനാക്ഷി പറയുന്നത്.

അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലൻ

in Entertainment

കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ

ആദ്യകാലങ്ങളിൽ ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലൻ. മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിപോയതോടുകൂടി സിനിമയിൽ ഭാഗ്യമില്ലാത്തയാൾ എന്ന മുദ്രകുത്തപ്പെട്ടുവെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വിദ്യ ബാലൻ

പറയുന്നു. “മോഹൻലാൽ നായകനായതുൾപ്പെടെ രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങി പോയി. അങ്ങനെ സിനിമയിൽ ഭാ​ഗ്യമില്ലാത്തയാൾ എന്ന് മുദ്രകുത്തപ്പെട്ടു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അന്ന് എനിക്ക് സ്വയം ദേഷ്യം തോന്നി. ഈ സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന്

അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി. ഒരു തമിഴ് നിർമാതാവ് എന്നെ കാണാൻ പോലും തയാറായില്ല. എന്റെ ജാതകം പരിശോധിച്ചപ്പോൾ ഭാഗ്യമില്ലെന്ന് കണ്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. ഇതാണ് കാര്യമെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അച്ഛനും അമ്മക്കുമൊപ്പം ആ

നിർമാതാവിനെ ചെന്നൈയിൽ പോയി കണ്ടു. നായിക ആകാനുള്ള സൗന്ദര്യം എനിക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള കമന്റ് എന്നെ മാനസികമായി തളർത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല. മൂന്നുവർഷത്തോളം

ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. ആ സമയത്ത് സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷെ ലക്ഷ്യം കാണാനുള്ള തീവ്രമായ ആ​ഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു.” എന്നാണ് ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.

ജാസ്മിന്‍ കാരണം ഇനിയും അപമാനം സഹിക്കാന്‍ വയ്യ, എന്നെ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയല്‍ ആക്കി.. ബന്ധത്തില്‍ നിന്നും ഒഴിയുന്നു; കുറിപ്പുമായി പ്രതിശ്രുത വരന്‍

in Entertainment

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന പേരുകളാണ് ജാന്‍സിന്റെതും ഗബ്രിയുടെതും. ലവ് ട്രാക്ക് പിടിച്ച് പ്രേക്ഷകരെ പറ്റിച്ചുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഫ്‌സല്‍ അമീര്‍ എന്ന വ്യക്തിയുമായി തന്റെ വിവാഹം ഉറപ്പിച്ചതാണെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തോട് തങ്ങള്‍ ഇഷ്ടത്തിലാണെന്നും പ്രണയത്തിലാകാതെ സൂക്ഷിക്കുയാണ് എന്നായിരുന്നു ജാനസ്മിന്‍ അവതാരകനായ മോഹന്‍ലാലിനോട് പറഞ്ഞത്. ജാസ്മിന്റെ പ്രതികരണത്തിന് പിന്നാലെ തങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്‌സല്‍. ജാസ്മിന്‍ തന്നെ യൂസ് ആന്‍ഡ് ത്രോ മെറ്റീരിയല്‍ ആയി ഉപയോഗിച്ചു എന്നാണ് അഫസല്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അഫ്‌സലിന്റെ കുറിപ്പ്:

ബിഗ് ബോസ് എന്ന ഈ മെഗാ ഡ്രമാറ്റിക് സീരിയലിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിന് നന്ദി ജാസ്മിന്‍. ഷോയില്‍ എന്റെ പങ്കാളി എന്ന് അവളാണ് പരിചയപ്പെടുത്തിയത്, ഇപ്പോള്‍ എന്റെ സ്ഥാനം ഒരു സൈഡ് സ്റ്റാന്‍ഡിന് സമാനമാണ്. എന്താണെന്ന് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഷോയ്ക്ക് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാന്‍ സാധിക്കും. അവളുടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങള്‍ക്കാര്‍ക്കും അറിയില്ല.

എന്റെ സ്വകാര്യത നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും തെറ്റിധാരണ പരത്തുന്ന വ്യാജ വാര്‍ത്തകള്‍ ഇനിയെങ്കിലും നല്‍കരുതെന്നും ഞാന്‍ അപേക്ഷിക്കുകയാണ്. ഈ ലൂപ്പിലേക്ക് എന്നെ മനപ്പൂര്‍വ്വം വലിച്ചിഴക്കരുത്. അവള്‍ ആഗ്രഹിക്കുന്നതെന്തും അവള്‍ ചെയ്യട്ടെ, അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ, ഈ പ്രതിസന്ധി ഇനി കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ നിശബ്ദത പുലര്‍ത്തിയതിന് കാരണം മാനസികമായി ഞാന്‍ ബുദ്ധിമുട്ടുന്നത് കൊണ്ടായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടി കാരണം ഇനിയും അപമാനം സഹിച്ച് മുന്നോട്ട് പോകാന്‍ എനിക്ക് സാധിക്കില്ല. ഇനിയും എത്ര അപമാനം ഈ വൃത്തികെട്ട ഷോ കാരണം ഞാന്‍ അനുഭവിക്കേണ്ടി വരും.

ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തിന് അവളുടെ സപ്പോര്‍ട്ടേസ് എന്നെ വെറുക്കും. പക്ഷേ ഞാന്‍ എന്താണ് നേരിട്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. ആത്മാര്‍ത്ഥമായ ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്. ജാസ്മിന്‍ എന്റെ ജീവിതവും വികാരവും സ്വപ്നങ്ങളും കൊണ്ടാണ് കളിച്ചത്. മുന്‍ റിലേഷന്‍ ബ്രേക്കപ്പ് ആയപ്പോള്‍ ഞാനായിരുന്നു അവളെ എല്ലാ രീതിക്കും പിന്തുണച്ചത്, എന്റെ കുടുംബത്തെ പോലും ഞാന്‍ ഇതിന്റെ പേരില്‍ പിണക്കി, എന്നിട്ട് എനിക്ക് ലഭിച്ചത് ഇതാണ് . അവള്‍ എന്നോട് വളരെ അധികം അടുത്തപ്പോഴാണ് വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ 7 മാസത്തെ ബന്ധം വളരെയധികം സ്‌നേഹം നിറഞ്ഞതായിരുന്നു. അത് എത്ര തീവ്രമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അറിയാം. ഇപ്പോള്‍ ഈ നാടകം കാണുമ്പോള്‍ ഞാന്‍ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയല്‍ ആണെന്ന തോന്നലാണ് എനിക്ക്.

ഒരു ഷോയില്‍ പബ്ലിക്ക് ആയി എങ്ങനെ വഞ്ചന നടക്കുന്നുവെന്ന് കാണണമെങ്കില്‍ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീക്കെന്റ് ഷോ കണ്ടാല്‍ മതി. അവളുടെ എല്ലാ ബിഗ് ബോസ് ആവശ്യങ്ങളും ഞാനായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ട് ഇല്ല. ഞാനെന്തിന് ചെയ്യണം? ജാസ്മിന്‍ ഒരു നല്ല ഗെയിമര്‍ ആണ്, എന്നാല്‍ പങ്കാളിയുടെ അവസ്ഥയേയും വികാരങ്ങളേയും വെച്ച് കളിക്കുന്നത് നൈതികതയല്ല. മറ്റൊരു കാര്യം വ്യക്തമാക്കുന്നു, അവളുടെ മുന്‍ റിലേഷന്‍ വേര്‍പിരിയാന്‍ ഒരിക്കലും ഞാനൊരു കാരണമായിരന്നില്ല. അത് അവളുടെ കുടുംബ പ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ വെച്ച് തെളിവുകള്‍ നിരത്തി അവളെ തരംതാഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. അത് എന്റെ ധാര്‍മ്മികതയ്ക്ക് ചേര്‍ന്ന കാര്യവും അല്ല.

ഞാന്‍ അവള്‍ക്ക് എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് അറിയാം.. പക്ഷേ അവള്‍ എന്നോട് എന്താണ് ചെയ്തതിന് ഒരിക്കലും എനിക്ക് പൊറുക്കാനാകില്ല. പൊതുജനം ഇതെല്ലാം കാണുന്നുണ്ട്, ഇനി നിങ്ങള്‍ തീരുമാനിക്കൂ. അവള്‍ എത്രമാത്രം വെറുപ്പാണ് ഈ ഷോയിലൂടെ സമ്പാദിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കാരണം അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാന്റില്‍ ചെയ്യുന്നത് ഞാനാണ്. ‘ഞാന്‍ പുറത്ത് ഒരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്’ എന്ന് ഒരു നൂറുതവണയെങ്കിലും അവള്‍ അവിടെ പറയുന്നത് നിങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകാം. എന്നിട്ട് പറയുകയാണ് അവനോടുള്ള (ഗബ്രി) പ്രണയം ഞാന്‍ പിടിച്ചുവെയ്ക്കുന്നത് അത് പ്രാക്ടിക്കലാവില്ല എന്നത് കൊണ്ടാണെന്ന്. എന്ത് വൃത്തികേടാണിത്.


പ്രണയിക്കുകയാണെന്ന് പറഞ്ഞ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വൃത്തികേടാണ്. ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം. പ്രതിബദ്ധതയുടെ കാര്യത്തില്‍ നിങ്ങള്‍ക്കൊരു ആശയക്കുഴപ്പം ഉണ്ടാകരുത്. ഈ പെണ്‍കുട്ടി സ്‌നേഹം എന്ന മനോഹരമായ വികാരത്തിന്റെ മൂല്യം തന്നെ ഇല്ലാതാക്കി. അതിലുപരിയായി അവള്‍ എന്റെ ജീവിതം ശരിയാക്കാന്‍ പറ്റാത്ത രീതിയില്‍ നശിപ്പിച്ചു. എന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടുകയില്ലെന്നും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതിന് വഞ്ചിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ മനസിലാകില്ല.


എനിക്ക് ഉറക്കെ കരയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ വേദനിക്കുന്നു. അവളുടെ ഈ നാടകത്തെ പിന്തുണയ്ക്കാന്‍ താത്പര്യപ്പെടുന്നവര്‍ പിന്തുണച്ചോളൂ. പക്ഷേ എന്നെ ഇനിയും ബുദ്ധിമുട്ടിക്കരുത്. ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ, അവളെ ആത്മാര്‍ത്ഥമായി പ്രണയിച്ചുവെന്നത്. ഇതുവരെ ഞാന്‍ അവളുടെ കുടുംബത്തെ പിന്തുണച്ചു, എന്നിട്ട് എനിക്ക് പ്രതിഫലമായി കിട്ടിയത് ഇതാണ്. അവളുടെ വാഗ്ദാനങ്ങളൊക്കെ ഒന്നുമല്ലാതായി. ഞാനിപ്പോള്‍ എന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ ഒരു ജോക്കറായി. എന്നാല്‍ ഇനിയില്ല, ഞാന്‍ മടുത്തു. വഞ്ചനയെ മഹത്വവല്‍ക്കരിക്കുന്ന ചില പ്രേക്ഷകര്‍ക്ക് നന്ദി.

Go to Top