Category archive

Entertainment - page 16

അന്നും ഇന്നും ഐശ്വര്യ റൈ സൗന്ദര്യ റാണി തന്നെ! പുതിയ ഫോട്ടോകൾ തരംഗമാകുന്നു…

in Entertainment

ഇന്നും ആരെങ്കിലും ഒരാൾ ഒരുങ്ങി വന്നാൽ തന്നെ കാണാൻ ഐശ്വര്യ റായ് യെ പോലെയാണ് എന്ന് പലരും പറയാറുണ്ട്. സൗന്ദര്യത്തിന് പര്യായമായി വർഷങ്ങളായി ഐശ്വര്യയുടെ പേരാണ് കേൾക്കാൻ സാധിക്കുന്നത്. ലോക സുന്ദരി പട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായി.


സൗന്ദര്യത്തോടൊപ്പം അഭിനയം കൂടിയായപ്പോൾ താരം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.

സമൂഹമാധ്യമങ്ങളിൽ താരം ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടിലും താരത്തെ ഈ അടുത്തു നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. തന്റെ പഴയ സൗന്ദര്യം താരമിന്നും കാത്ത് സൂക്ഷിക്കുകയാണ്. ഇന്നും പല വേദികളിൽ താരം പ്രത്യക്ഷപ്പെടുമ്പോൾ പഴയ സൗന്ദര്യം മാഞ്ഞുപോയിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് ആൻഡ് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ഫോട്ടോകൾ കണ്ട് അൽഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം മറ്റൊരു നടിക്കും അവകാശപ്പെടാനില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

48 വയസ്സിന്റെ നിറവിലാണ് താരം. 1994 ലാണ് താരം ലോക സുന്ദരി പട്ടം കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് താരത്തിന് സിനിമകളിലും മറ്റും അവസരങ്ങൾ ലഭിച്ചു. സൗന്ദര്യത്തിന് പര്യായമായി താരം മാറി. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ആദ്യ സമയങ്ങളിൽ ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ നടിയായി മാറി.

2007 ൽ അഭിഷേക് ബച്ചനെ കല്യാണം കഴിച്ചുകൊണ്ട് താരം ബച്ചൻ കുടുംബത്തിലെ മരുമകൾ ആയി മാറി. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സിവിലിയൻ പരമോന്നത ബഹുമതിയായ പദ്മശ്രീ 2009 ൽ താരത്തെ തേടി എത്തുകയും ചെയ്തു.

നമ്മുടെ പ്രിയ നായികമാരുടെ പഴയകാല ഫോട്ടോസ്… ആരൊക്കെയാണെന്ന് മനസ്സിലായോ…

in Entertainment

സിനിമാ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച അഭിനേതാക്കളുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം എപ്പോഴും പ്രേക്ഷകർക്ക് ആരവമാണ്. അവരെ നേതാക്കളുടെയും കുടുംബങ്ങളുടെയും ഫോട്ടോകളെ പോലെ തന്നെ പഴയ ചെറുപ്പത്തിലുള്ള ഫോട്ടോകളും വലിയതോതിൽ ആരാധകർ എടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മലയാളസിനിമയിലെ നായികമാരുടെ ചെറുപ്പത്തിലെ ഫോട്ടോകളാണ്.

ഒരുപാട് വർഷക്കാലം മലയാള സിനിമയിൽ സജീവമായി അഭിനയിക്കുകയും പിന്നീട് ഒരു ഇടവേള എടുക്കുകയും ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിലൂടെ തിരിച്ചു വരികയും ചെയ്ത മികച്ച അഭിനേത്രിയാണ് മീര ജാസ്മിൻ. സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. ഒരുപാട് നേട്ടങ്ങൾ സിനിമാ മേഖലയിൽ നിന്ന് താരത്തിന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളഭാഷയിൽ അരങ്ങേറി പിന്നീട് വിവിധ ഭാഷകളിലേക്ക് മാറുകയും ഇതര ഭാഷകളിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ഭാവന. ഇപ്പോൾ മലയാളത്തിൽ താരം സജീവമല്ല എങ്കിലും പരസ്യചിത്രങ്ങളിലും മറ്റുമായി മലയാളത്തിൽ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. താരം കന്നഡ സിനിമാ നിർമ്മാതാവായ നവീന ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. അതിനു ശേഷവും കന്നട ഭാഷയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ ശാലീനത തുളുമ്പുന്ന സുന്ദരിയായ മലയാളിമങ്ക എന്ന പേരിൽ ഒരാളുടെ പേര് മാത്രമാണ് മലയാളി മനസ്സുകളിൽ ഓടിയെത്തുന്നത്. അത് കാവ്യാമാധവന്റെതാണ്. ചെറുപ്പം മുതൽ തന്നെ മികച്ച അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ അഭിനയവിസ്മയം ആണ് കാവ്യാമാധവൻ. വിവാഹവുമായി ബന്ധപ്പെട്ട് ഒരു ഇടവേള മലയാള സിനിമയിൽ നിന്നും ഏതെങ്കിലും വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. പിന്നീട്ദിലീപ്പുമായുള്ള വിവാഹശേഷം ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല.

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാള സിനിമകളിലും സിനിമ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ ഇരുത്തി കളയാൻ മാത്രം അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിച്ചതു കൊണ്ട് തന്നെയാണ് വർഷങ്ങൾക്കിപ്പുറവും താരത്തിന് ചില കഥാപാത്രങ്ങൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത്.

വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ഒരുപാട് വർഷത്തിനപ്പുറത്തെ പരിചയമുള്ളതു പോലെയുള്ള ബന്ധം സ്ഥാപിക്കാൻ മാത്രം അഭിനയം കാഴ്ചവെച്ച അഭിനേത്രിയാണ് അനുസിത്താര. ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാള സിനിമാ നിങ്ങൾക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരതമ്യം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

മലയാളത്തിലെ ചോക്ലേറ്റ് ഹീറോയിൻ ആണ് റോമാ. കോളേജ് വിദ്യാർത്ഥികളുടെ കഥാപാത്രങ്ങളിലൂടെ യുവ സിനിമാ പ്രേമികളുടെ ആരവമായി മാറിയ താരമാണ് റോമ. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും ഒരുപാട് വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും താരത്തിന് സാധിച്ചു.

മലയാളത്തിലും ഇതര ഭാഷകളിലും യുവാക്കളുടെതു മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടെയും ആരാധന കഥാപാത്രമായ അഭിനേത്രിയാണ് ഹണി റോസ്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലൂടെയുമായി താരം ഇപ്പോഴും മലയാളത്തിനു് ഇതര ഭാഷകളിലും സജീവമായി നിലകൊള്ളുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്തു കൊണ്ട് ഒരുപാട് വലിയ ആരാധകവൃന്ദത്തെ വളരെ പെട്ടെന്ന് താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ വിവിധ ഭാഷകളിലെയും യും യുവനായകൻമാരുടെ കൂടെ താരം സിനിമകളിൽ അഭിനയിച്ചു.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയായി അരങ്ങേറ്റം കുറിക്കുകയും മുൻനിര നായകന്മാരുടെ കൂടെയുള്ള സിനിമകളിൽ പോലും മികച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും നേടി മുന്നോട്ടു പോവുകയും ചെയ്യുന്ന താരമാണ് സനുഷ. നായികയായി അരങ്ങേറ്റം കുറിച്ചതിനുശേഷവും ബേബി സനുഷ എന്നാണ് താരത്തെ മലയാളികൾ വിളിക്കുന്നത്. കാരണം ചെറുപ്പത്തിൽ ചെയ്ത കഥാപാത്രങ്ങൾ അത്രത്തോളം മലയാളി സിനിമാ പ്രേമികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.

മലയാളം സിനിമയിലെ യക്ഷികൾ അന്നും ഇന്നും… സാരിയുടുത്ത് പഴയ യക്ഷികൾ എങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്യുന്ന പുത്തൻ യക്ഷികൾ വരെ…

in Entertainment

മലയാളത്തിലും ഇതര ഭാഷകളിലും പ്രേത സിനിമകൾ ഹിറ്റ് ആവാറുണ്ട്. പ്രേത സിനിമകൾ കണ്ടു ഉറക്കം നഷ്ടപ്പെട്ട രാത്രികൾ പലർക്കുമുണ്ടായിരുന്നു ഉണ്ടാകും അതുകൊണ്ട് കഴിഞ്ഞ കഴിഞ്ഞ കാലത്തെ കൃത്യമായി എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മണിക്ക്


ശേഷം പ്രേത സിനിമകൾ മാത്രം സംപ്രേഷണം ചെയ്തിരുന്ന ഒരു സമയവും ഉണ്ടായിരുന്നു. പ്രേത സിനിമകൾ എ കൂടുതൽ ആകർഷണീയമാക്കുന്നു അത് യക്ഷികളുടെ സാന്നിധ്യം തന്നെയാണ്. പഴയ കാലത്തെയും ഇപ്പോഴത്തെ പ്രേത സിനിമകളിലെയും യക്ഷികൾ തമ്മിലും

കാലത്തിന്റെ വ്യത്യാസങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. പഴയകാല യക്ഷികൾ വേഷങ്ങൾ കൊണ്ടുതന്നെ ആളുകളെ പേടിപ്പിച്ചിരുന്നു. വെളുത്ത വസ്ത്രവും കാലിന്റെ നെരിയാണി വരെ നീളുന്ന മുടിയിഴകളും കരിമഷി കട്ടിയിൽ എഴുതിയ കണ്ണുകൾ ചുവന്നു കലങ്ങിയതും


ഒക്കെയായി വളരെ ഭയാനകമായിരുന്നു വേഷ വിധാനങ്ങളും രൂപങ്ങളും. അതുപോലെതന്നെ സാന്നിധ്യമുള്ള സമയങ്ങളിൽ എല്ലാം പശ്ചാത്തലസംഗീതം നിർബന്ധമായിരുന്നു. അതുപോലെ ദംഷ്ട്രങ്ങൾ നീട്ടിവളർത്തിയ യക്ഷികളും സിനിമ കഥകളിൽ ദൂരത്തല്ല.


ഇടയ്ക്കിടെ ശരീരത്തിലോ മുഖത്ത് എവിടെയെങ്കിലും ചില രക്ത പാടുകളും കണ്ടാൽ ഏറെ നന്നായി. പശ്ചാത്തലമായി പാട്ടുകൾ തന്നെ വേണം അതുപോലെ ബാഗ്രൗണ്ടിൽ കുറച്ചു പുകച്ചുരുളുകളും. ഇതൊക്കെയാണ് പേടിപ്പിക്കുന്ന വസ്തുതകൾ. സാരി ഉടുക്കുന്നത്


വെളുത്ത കളറിലുള്ളത് ആയിരിക്കണമെന്നും വയറു കാണണമെന്നും നിർബന്ധമാണ്. നിലംതൊടാതെ പല പക്ഷികളും സഞ്ചരിച്ചിട്ടുണ്ട്. നിലം തൊടാതെ സഞ്ചരിച്ച വരെ അവിടെ കൂട്ടത്തിൽ തന്നെ ചുമര് പൊളിക്കാതെ അപ്പുറം എത്തിയവരും കുറവല്ല. എന്നാൽ അതിൽ

നിന്ന് ഒരല്പം വ്യത്യസ്തമായി കളർ ഡ്രസ്സ് ആണ് പിന്നീട് കുറച്ചുകാലം യക്ഷികളെ കണ്ടത്. വസ്ത്രം ഏത് കളറിൽ ഉള്ളതാണ് എങ്കിലും വയറു കാണൽ അപ്പോഴും നിർബന്ധമായി തന്നെ തുടർന്നു. വലിയ പാവാടയും ചെറിയ ബ്ലൗസും ആയിരുന്നു അപ്പോൾ വേഷം. നീണ്ട

മുടിയിഴകളും വിടർന്ന കണ്ണുകളും ഗ്ലാമറസ് ലുക്കും പശ്ചാത്തല സംഗീതവും പതിവു പോലെ തന്നെ തുടരുന്നു. എന്തൊക്കെ പറഞ്ഞാലും പ്രേതസിനിമകളിലെ കഥാതന്തുക്കൾ പോലെ തന്നെ പ്രേക്ഷകരെ പിടിച്ചുകുലുക്കിയിരുന്ന വലിയ സത്യം തന്നെയാണ് യക്ഷികൾ.

കാലിൽ ചെരുപ്പിടാത്ത നന്മയുടെ നിറകുടം ആയ ഈ പാൽക്കാരൻ സഖാവിന്റെ അപദാനങ്ങൾ ഏറ്റുപ്പാടിയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ആത്മനിന്ദയോടെ ഓർക്കുന്നു. സഖാക്കളേ, ലാളിത്യത്തിൽ നിങ്ങൾ ഇയാളെ മാതൃകയാക്കണം എന്നാണ് അന്ന് എഴുതിയത്

in Entertainment

അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,കാലിൽ ചെരുപ്പിടാത്ത നന്മയുടെ നിറകുടം ആയ ഈ പാൽക്കാരൻ സഖാവിന്റെ അപദാനങ്ങൾ ഏറ്റുപ്പാടിയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ആത്മനിന്ദയോടെ ഓർക്കുന്നു.

സഖാക്കളേ, ലാളിത്യത്തിൽ നിങ്ങൾ ഇയാളെ മാതൃകയാക്കണം എന്നാണ് അന്ന് എഴുതിയത്. അത്രമേൽ പി ആർ വർക്ക് കൊണ്ട് മഹോന്നതരിൽ മഹോന്നതൻ ആയി ഇങ്ങോരെ ഉയർത്തിക്കാട്ടിയിരുന്നു മാധ്യമങ്ങൾ പോലും. ആ ക്യാപ്‌സ്യൂൾ അറിയാതെ വിഴുങ്ങിപ്പോയ ഞാൻ ഇന്ന് അത് ഓർത്ത് ഓക്കാനിക്കുന്നു!!

കുട്ടികാലന്മാർക്ക് കൂട്ട് പോയ മുതു കാലൻ!! പാൽക്കുടത്തിൽ തിന്മയുടെ കാളകൂട വിഷം പേറുന്ന വെറും നാലാം കിട ഊച്ചാളി സഖാവിന് അപ്പുറം ഒന്നുമില്ല ഈ മുതുകാലൻ എന്ന് പൊതു സമൂഹം ഇപ്പോൾ തിരിച്ചറിയുന്നു. 2016 മുതൽ 2021 വരെ ജനങ്ങൾക്കുവേണ്ടി MLA ആയിരുന്ന ഇയാൾ അസ്സൽ ഒരു കൊ ലയാളി കൂട്ടിക്കൊടുപ്പുക്കാരൻ മാത്രമായിരുന്നു.

എങ്ങനെ തോന്നിയെടോ മുതുകാലാ ഒരു കൊച്ചു പയ്യനെ തച്ചുടച്ചു കൊ ന്ന കാട്ടാളന്മാർക്ക് സുരക്ഷയുടെ തണൽ കുട പിടിച്ച് കൊടുക്കാൻ??അയാൾ മെമ്പർ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി ആയിരുന്നില്ല, മറിച്ച് വെറും മലരൻ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി ആയിരുന്നു.


കമ്മികളിൽ നല്ല കമ്മി, മനസാക്ഷി ഉള്ള കമ്മി, നന്മ കമ്മി എന്നിങ്ങനെ ഉള്ള തരം തിരിവേ ഇല്ലെന്ന് പൊതുസമൂഹമേ നിങ്ങൾ തിരിച്ചറിയുക. ഉള്ളത് അപ്പാടെ ഇത്തരം വിഷ ജീവികൾ മാത്രം. പി ആർ പാണന്മാർ പാടിപ്പുകഴ്ത്തിയ നന്മയുടെയും ലാളിത്യത്തിന്റെയും ഹോൾസെയിൽ ഡീലർ ദേ ഇത് പോലുള്ള കാലന്മാരിൽ

നിന്നും അച്ചാരം വാങ്ങുന്നവൻ ആണെങ്കിൽ ബാക്കി ഉള്ള അവറ്റോൾ എന്തായിരിക്കും എന്ന് ഓർത്ത് വച്ചേക്കുക.
എന്തായാലും ചെരുപ്പിടാത്ത ഈ മുതുകാലനെ കണ്ടം വഴി ഓടിച്ച ആ ജഡ്ജിന് ബിഗ് സല്യൂട്ട് 🙏🙏അരിയും വാങ്ങി നടന്നു പോകുന്ന ചെരുപ്പ് ഇടാത്ത ശശീന്ദ്രൻ സഹാവ്,


ഓട്ടോയിൽ യാത്ര ചെയ്യുന്ന പാവം പാവം ചെരുപ്പ് ഇടാത്ത സഹാവ്, കറവക്കാരൻ നന്മയുടെ പാൽക്കുടം സഹാവ് ഇത്യാദി പി ആർ വർക്ക് അപദാനങ്ങൾ അറിയാതെ വിഴുങ്ങിപ്പോയ പൊതുസമൂഹം ഒരൊറ്റ വാക്ക് കൊണ്ട് ഇയാളെ അടയാളപ്പെടുത്തട്ടെ – കാലന്മാരുടെ ഏജന്റ്!!! എന്നാണ് അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .

‘മമ്മൂക്കയുടെ പുതുനായികയല്ലേ ഇത്!! ഞെട്ടിച്ച് ഗ്ലാമറസ് ലുക്കിൽ നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ

in Entertainment

മലയാളം ബിഗ് ബോസ് പോലെ തന്നെ മലയാളി പ്രേക്ഷകർ മുടങ്ങാതെ കാണുന്ന ഒന്നാണ് തമിഴ് ബിഗ് ബോസ്. അവിടെയുള്ള മത്സരാർത്ഥികൾ മലയാളി മത്സരാർത്ഥികളെക്കാൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. തമിഴ് ബിഗ് ബോസിലെ മത്സരാർത്ഥികൾ എല്ലാം തന്നെ മിക്കപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുമാണ്.

അഞ്ച് സീസണുകളും ഒരു അൾട്ടിമേറ്റ് സീസണും ഇതിനോടകം അവിടെ കഴിഞ്ഞിട്ടുമുണ്ട്.തമിഴ് ബിഗ് ബോസിലെ നാലാമത്തെ സീസണിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി രമ്യ പാണ്ഡ്യൻ. രമ്യ അതിന് മുമ്പ് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ സിനിമ

കണ്ടിട്ടുള്ള മലയാളികളിൽ കുറച്ചുപേർക്ക് പരിചിതമാണെങ്കിലും ബിഗ് ബോസിൽ എത്തിയതോടെ നിരവധി പേരാണ് രമ്യയുടെ കടുത്ത ആരാധകന്മാരായി മാറിയത്. അതിൽ നാലാം സ്ഥാനം നേടുകയും ചെയ്ത രമ്യയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്താണെന്ന് വച്ചാൽ രമ്യ

മലയാള സിനിമയിൽ അഭിനയിച്ചിട്ട് നിൽക്കുകയാണ്. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുളളത് രമ്യയാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ. ബിഗ് ബോസ് അൾട്ടിമേറ്റിലും പങ്കെടുത്തിട്ടുള്ള രമ്യ അതിൽ

മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം രമ്യ സോഷ്യൽ മീഡിയയിൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ മറ്റൊരു ഔട്ട്.ഫൈറ്റിലുള്ള ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ രമ്യ പാണ്ഡ്യൻ. യോഗേശ്വരൻ രമേശാണ് ചിത്രങ്ങൾ എടുത്തത്. അഡോർ ബൈ പ്രിയങ്കയുടെ ഔട്ട് ഫിറ്റിൽ തെരേസ ശാലിനിയാണ് സ്റ്റൈലിംഗ് ചെയ്തത്.

ഓരോ മലയാളികളുടെ ഉള്ളിലെ കെടാവിളക്ക് .. അതാണ് മണിചേട്ടൻ.. മണിനാദം നിലച്ചിട്ട് എട്ട് വർഷം, ഓർമ്മകളിൽ കലാഭവൻ മണി

in Entertainment


മലയാളികളുടെ മണിനാദം നിലച്ചിട്ട് എട്ട് വർഷം. ആടിയും പാടിയും മലയാളികളുടെ മനസിൽ ചേക്കേറിയ കലാഭവൻ മണിയുടെ വേർപാട് ഇന്നും തീരാനഷ്ടമാണ്. അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മലയാളികളെ സംബന്ധിച്ച് മാർച്ചിലെ തീരാ നഷ്ടം. 2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്.

ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു.
പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരൻറെ ജീവിതവും.


മണി എന്നുമൊരു ആഘോഷമായിരുന്നു. ഇല്ലായ്മകളിൽനിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നിൽവച്ച ബഹുമുഖങ്ങളുള്ള കണ്ണാടി. പഠനത്തിൽ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടു നിന്ന വിദ്യാർത്ഥി. പത്താം ക്ലാസ്സിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരൻ. സൗന്ദര്യത്തിനു പ്രത്യക്ഷത്തിലും ജാതിവ്യവസ്ഥയ്ക്ക്

പരോക്ഷമായും വേരുകളുണ്ടായിരുന്ന മലയാള സിനിമാലോകത്ത് നായകന്റെ എർത്തോ വീട്ടുവേലക്കാരനോ പാൽകാരനോ ചെത്തുകാരനോ ഒക്കെയായി ഒതുങ്ങിപ്പോയേക്കാവുന്ന സാധ്യതകൾ മാത്രമായിരുന്നു ആ ചെറുപ്പക്കാരനു മുന്നിലുണ്ടായിരുന്നത്. എന്നാൽ, പ്രതിഭയും നിഷ്‌കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും നാടൻപാട്ടുകളും കൊണ്ട് തന്റെ കഥാപാത്രങ്ങൾക്ക് കലാഭവൻ മണി ജീവൻ പകർന്നപ്പോൾ മലയാളികളുടെ സ്നേഹം നേടിയെടുക്കാൻ ആ കലാകാരനു കഴിഞ്ഞു.


പ്രത്യേക താളത്തിലുള്ള ആ ചിരി മണിയെ ആബാലവൃദ്ധം ജനങ്ങൾക്കും പരിചിതനാക്കി. ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. പിന്നെ, മണിയുടെ കാലമായിരുന്നു. പകരംവയ്ക്കാനില്ലാത്ത ഒരുപിടി കഥാപാത്രങ്ങൾ.


വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, കരടി, ബെൻ ജോൺസൺ, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. തെന്നിന്ത്യൻ സിനിമയിൽ മണിക്ക് തുല്യം മണി മാത്രമായി. 2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

എംഎസ് ധോണിക്ക് ദീപിക പദുകോൺ എന്ന് വച്ചാൽ ഭ്രാന്തമായിരുന്നു ആ സ്നേഹത്തിനു പാരയായത് യുവരാജ്, അധികമാർക്കും അറിയാത്ത പ്രണയ കഥ

in Entertainment

ക്രിക്കറ്റ് കളിക്കാർ പലപ്പോഴും ബോളിവുഡ് നായികമാരുടെ ബന്ധപ്പെട്ട പ്രണയ വാർത്തകളിൽ ഇടം പിടികകരുണ്ട്, അവരിൽ ചിലർ ഇപ്പോൾ വിവാഹിതരായി. വിരാട് കോലി – അനുഷ്‌ക ശർമ്മ മുതൽ ഹാർദിക് പാണ്ഡ്യ – നതാന സ്റ്റാൻകോവിച്ച് വരെ. എന്നാൽ ഒരിക്കൽ ഞങ്ങളുടെ പ്രിയപ്പെട്ട ‘മാഹി’ എന്ന എംഎസ് ധോണി ദീപിക പദുക്കോണുമായി ഭ്രാന്തമായി

പ്രണയത്തിലായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമോ, പക്ഷേ യുവരാജ് സിംഗുമായുള്ള ലിങ്കപ്പ് കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം ദീപികയിൽ നിന്നും അകന്നു.
ധോണി ഒരു ബോളിവുഡ് നടിയോട് പ്രണയമാണെന്ന് വാർത്ത വരുന്നത് ഇത് ആദ്യമായല്ല , മുമ്പ്, അസിനും റായ് ലക്ഷ്മിയും ഉൾപ്പെടെ സിനിമയിൽ നിന്നുള്ള നിരവധി


സുന്ദരികളുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരിന്നു. ഓം ശാന്തി ഓശാനയിൽ ഷാരൂഖിനൊപ്പം നായികയായി എത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ദീപിക പദുക്കോൺ 2007 ൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതേ വർഷം, എംഎസ് ധോണി നമ്മുടെ സ്വന്തം ‘ഡിംപിൾ’ സൗന്ദര്യത്തോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയും ആ സിനിമയുടെ ഒരു പ്രത്യേക


പ്രദർശനം SRK യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട്, ദീപിക പദുക്കോൺ ഓസ്ട്രേലിയയ്‌ക്കെതിരായ ടി 20 മത്സരത്തിൽ എംഎസ് ധോണിയെ കണ്ടു ആഹ്ലാദിക്കുന്നത് ആണ് എല്ലാവരും കണ്ടത് ദീപികയെ അവിടെ മഹി അല്ലാതെ മറ്റാരും ക്ഷണിക്കില്ല എന്നാണു ബോളിവുഡ് പാപ്പരാസികൾ പറയുന്നത്. സത്യത്തിൽ, റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ, ദീപികയുടെ

നിർബന്ധം കാരണമാണ് ധോണി തന്റെ നീണ്ട മുടി മുറിച്ചത് . എന്നിരുന്നാലും,ഇരുവരും ഒരിക്കലും മാധ്യമങ്ങളുമായുള്ള ചർച്ചയിൽ അവരുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല. യുവരാജ് സിങ്ങിനെയും ദീപികയെയും ചേർത്ത് കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം ആണ് എംഎസ് ധോണി ദീപിക പദുക്കോണിൽ നിന്ന് അകന്നത് .

പിന്നീട്, മഹി 2010 ൽ സാക്ഷി സിംഗിനെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് സിബ ധോണി (6) എന്ന മകളുമുണ്ട്.
അതേസമയം, ദീപിക പദുക്കോൺ 2018 ൽ ഇറ്റലിയിൽ വച്ച് നടൻ രൺവീർ സിംഗുമായി വിവാഹിതരായി.
ആദ്യ ദിവസങ്ങളിൽ ധോണിയുടെയും ദീപികയുടെയും പൂത്തുലഞ്ഞ ബന്ധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

വേഗം ഗർഭിണിയാവണമെന്ന് പറഞ്ഞപ്പോൾ മമ്മി കല്യാണം കഴിക്കാൻ പറഞ്ഞു- ഷംന കാസിം

in Entertainment

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് കഴിഞ്ഞ വർഷമാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്.

ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു ഇന്നും ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം സംവിധായകൻ മിഷ്‌കിൻ ആണെന്ന് പറയുകയാണ് ഷംന കാസിം. എല്ലായിപ്പോഴും അഭിനയിക്കണമെന്ന ആത്മവിശ്വാസം നൽകിയത് അദ്ദേഹമാണ്. നീ മെലിഞ്ഞിരുന്നാലും തടിച്ച്‌ ഇരുന്നാലും ഇനി കല്യാണം കഴിച്ച്‌ പോയാലുമൊക്കെ അഭിനയിക്കണം.

കാരണം നീയെന്നും ഒരു നടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്പോഴും നായിക വേഷം ചെയ്യാതെ ക്യാരക്ടർ റോളുകൾ കൂടി ചെയ്യണമെന്ന് പറഞ്ഞ് തന്നതും മിഷ്‌കിൻ ആണ്. ഇനി സിനിമ വേണ്ട, ഡാൻസ് മാത്രം മതി എന്നൊക്കെയുള്ള തീരുമാനങ്ങൾ ഞാൻ പലപ്പോഴും എടുത്തിട്ടുണ്ട്. സിനിമയിൽ വന്ന സമയത്ത് ഞാൻ കുറച്ച്‌ ഇടവേളകൾ എടുത്തിരുന്നു.

അഭിനയിക്കുന്ന സിനിമകളൊന്നും എനിക്ക് വർക്ക് ആവുന്നത് പോലെ തോന്നിയിരുന്നില്ല. എത്രയൊക്കെ സിനിമകൾ ചെയ്താലും ഒരു നടിയ്ക്ക് വേണ്ടത് ഹിറ്റാണ്. നമ്മൾ വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളൊന്നും ഹിറ്റാവുന്നുമില്ല. അതോടെ ഞാൻ വളരെ വിഷമത്തിലായി. ഇനി സിനിമ പോലും വേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ ആ ചിന്തകളൊക്കെ മാറ്റിയെടുത്തത്

സവരക്കത്തി എന്ന ചിത്രമാണ്. ആ സിനിമയിലൂടെ എനിക്കൊരു കുടുംബത്തെ തന്നെ കിട്ടി. സത്യത്തിൽ മുൻനിരയിൽ നിൽക്കുന്ന പല നടിമാരും അതുപോലൊരു വേഷം ചെയ്യുമായിരുന്നില്ല. രണ്ട് കുട്ടികളുടെയും അമ്മയും ഗർഭിണിയായ സ്ത്രീയായിട്ടുമൊക്കെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. സത്യത്തിൽ ആ സമയത്ത് എത്രയും വേഗം ഗർഭിണിയാകണമെന്നായിരുന്നു

എന്റെ ആഗ്രഹമെന്ന് ഷംന പറയുന്നു. ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗർഭിണിയാവണമെന്ന് ഞാനന്റെ മമ്മിയോട് പറഞ്ഞിരുന്നു. എന്നോട് വേഗം കല്യാണം കഴിക്കാനാണ് മമ്മി മറുപടി പറഞ്ഞത്. ഇപ്പോൾ ഗർഭകാലമൊക്കെ കഴിഞ്ഞപ്പോൾ എനിക്ക് എല്ലാം അനുഭവിക്കാൻ സാധിച്ചു. എന്നാൽ ആ ചിത്രീകരണത്തിനിടെ വയറൊക്കെ കെട്ടിവെച്ച്‌ നടക്കുമ്പോൾ

വേറൊരു ഫീലാണ് തോന്നിയിരുന്നത്. ഇരുപ്പത്തിയഞ്ച് ദിവസമാണ് അങ്ങനെ അഭിനയിച്ചത്. ശേഷം ഈ പടം ഇത്ര വേഗം തീരേണ്ടതില്ലായിരുന്നു എന്ന് തോന്നി പോയി. ആ പടത്തിന്റെ ഷൂട്ടിങ്ങ് തീർന്നു, നാളെ മുതൽ അഭിനയിക്കാനില്ലെന്ന് തോന്നിയ വേറൊരു സിനിമയും ലൊക്കേഷനും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു.

കാവ്യയുടെ സ്ഥാനത്ത് അന്ന് നവ്യ ആയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേനെ – നേമം പുഷ്പരാജ് അന്ന് പറഞ്ഞത്.

in Entertainment

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ നാടൻ സൗന്ദര്യത്തിന്റെ നൈർമല്യം നിറച്ച കലാകാരിയാണ് കാവ്യാ മാധവൻ. വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ കാവ്യയ്ക്ക് സാധിച്ചിരുന്നു. വ്യത്യസ്തമായ നിരവധി വേഷങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് കാവ്യാ മാധവൻ. പലപ്പോഴും സിനിമ പ്രവർത്തകർക്കിടയിൽ

വലിയ വാശിയൊന്നും കാണിക്കാതെ പിടിവാശികൾ പിടിക്കാത്ത നായികമാരുടെ കൂട്ടത്തിൽ ആണ് കാവ്യയുള്ളത് എന്നും പലകാര്യങ്ങളുമായും കാവ്യ പലപ്പോഴും ഇണങ്ങി പോകാറുണ്ട് എന്നും ഒക്കെ കാവ്യയുടെ പല സഹപ്രവർത്തകരും പറയാറുണ്ട്. ബനാറസ് എന്ന ചിത്രത്തിന്റെ ആർട്ട് ഡയറ്ക്ടറായ നേമം പുഷ്പരാജൻ കാവ്യയെ കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവയ്ക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബാനറസ് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കാവ്യയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്നു ഒരു കോസ്റ്റ്യൂമിന് ചെറിയ സ്റ്റിച്ചിങ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷോൾഡറിനും കൈക്കും ചെറിയ ലൂസ് ഉണ്ടായിരുന്നു. അപ്പോൾ എന്നോട് അസിസ്റ്റന്റ് വന്നു പറഞ്ഞു കാവ്യാ അത് ഇടുന്നില്ല പ്രശ്നമാണ് എന്ന്. ക്യാമറ ഓണാക്കി എല്ലാവരും കാവ്യയെ കാത്തിരിക്കുകയാണ് കാവ്യ വരുന്നുമില്ല. ഞാൻ ഉടനെ തന്നെ കാവ്യയുടെ അടുത്ത്

ചെന്നതിനു ശേഷം എന്താണ് പ്രശ്നം എന്ന് കാവ്യയോട് ചോദിച്ചു. ഈ ഡ്രസ്സിന് എന്താണ് കുഴപ്പം ഇത് നല്ലതല്ലേ എന്ന് കാവ്യയോട് ചോദിച്ചപ്പോൾ കാവ്യ എന്നോട് തിരിച്ചു ചോദിച്ചു കുഴപ്പമൊന്നുമില്ലെ എന്ന്. ഒരു കുഴപ്പവുമില്ല നന്നായിരിക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ കാവ്യ എനിക്കൊപ്പം വന്നു ആ ഡ്രസ്സ് ഇടുകയും ചെയ്തു. ആ സ്ഥാനത്ത് നവ്യ ആയിരുന്നുവെങ്കിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടായേനെ. ബനാറസില്‍ നവ്യയും

ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതാണ് കാവ്യ എന്നും അത്രക്ക് പാവമാണ് ആള്‍ എന്നും അദ്ദേഹം പറയുന്നത്. കാവ്യ അപ്പോൾ തന്നെ കൂടെ വന്ന് അത് അഭിനയിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണ സമയത്ത് നവ്യക്ക് ചില ആശങ്ങങ്കകള്‍ ഉണ്ടായിരുന്നു കാരണം കാവ്യക്ക് തന്നെക്കാള്‍ പ്രാധാന്യം ഉണ്ട് എന്നാ രീതിയില്‍. അതുകൊണ്ട് തന്നെ മാറ്റിക്കൊള്ളാന്‍ നവ്യ പലരെക്കൊണ്ടും തന്നോട പറയിച്ചു


എന്ന് ബനാരസിന്റെസംവിധായകന്‍ നേമം പുഷ്പരാജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുകൊണ്ട് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തുന്നത്. കാവ്യക്ക് സിനിമയിൽ അത്തരം ഒരു പിടിവാശികൾ ഒന്നുമില്ല എന്നും ഇതിനു മുൻപും ചില സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. തന്റെ വേഷം ചെറുതോ വലുതോ അങ്ങനെ ഒന്നും കാവ്യാ തിരക്കാറില്ല എന്നും അദ്ദേഹം പറയുന്നു. പല

അഭിമുഖങ്ങളിലും കാവ്യ തന്നെ പറഞ്ഞിട്ടുണ്ട് താൻ അങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാറില്ലന്ന്. അടുത്തകാലത്തായി ആണ് സോഷ്യൽ മീഡിയയിൽ പോലും താരം സജീവ സാന്നിധ്യമായി മാറിയിട്ടുള്ളത്. സിനിമ മേഖലയിലേക്ക് ഇനിയും കാവ്യ തിരികെ വരുമോ എന്ന പ്രേക്ഷകർ ചോദിക്കാറുണ്ട്. എന്നാൽ സിനിമയിൽ നിന്നുമൊക്കെ ഒരു ഇടവേള എടുത്ത് കുടുംബിനിയായി ജീവിക്കുവാനാണ് കാവ്യയ്ക്ക് താൽപര്യം.

ആരാധകരുടെ ഒരു കാര്യം.. ഒന്ന് കൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാൽ പോരെ, വരലക്ഷ്മിക്ക് ഒട്ടും ചേരാത്ത വരൻ… വിവാഹ നിശ്ചയ ചിത്രത്തിനു താഴെ ചൂടൻ ചർച്ച

in Entertainment

നിക്കോളായ് സച്ച്ദേവുമായുള്ള നടി വരലക്ഷ്മി ശരത്കുമാറിൻറെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ദമ്പതികളുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പരിപാടിയിലായിരുന്നു നിശ്ചയം. വരലക്ഷ്മിയും നിക്കോളായും കഴിഞ്ഞ 14 വർഷമായി

പരസ്പരം അറിയാവുന്നവരാണ്. ഈ വർഷാവസാനം നടക്കുന്ന വിവാഹത്തിൻറെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു അതേസമയം വരലക്ഷ്മി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതോടെ ഫോട്ടോകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളാണ്

ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലും വരലക്ഷ്മിയുടെ മുൻകാല പ്രണയങ്ങളെ വീണ്ടും വലിച്ചിട്ടുള്ളതുമായ കമന്റുകളും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെ‍ട്ടിട്ടുണ്ട്. ഏറെയും കമന്റുകൾ നിക്കോളായ് സച്ച്ദേവിന്റെ ശരീരത്തെ

കുറിച്ചുള്ളതാണ്. ഇതാരാ ഹൾക്കോ..? ഒട്ടും ചേർച്ചയില്ലാത്ത ജോഡി… എന്നാണ് ഒരാൾ കുറിച്ചത്. അക്വാമാനെപ്പോലെയുണ്ടല്ലോ, വരലക്ഷ്മിക്ക് ഒട്ടും ചേരാത്ത വരൻ… ഒന്ന് കൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാൽ പോരെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹ​മാണ് വരലക്ഷ്മിയുമായി നടക്കാൻ പോകുന്നതെന്ന തരത്തിലും
കമന്റുകളുണ്ട്. ചിലർ നടൻ വിശാൽ രക്ഷപ്പെട്ടതിൽ സന്തോഷം എന്ന തരത്തിലും കമന്റ് ചെയ്തിട്ടുണ്ട്. വരലക്ഷ്മിയും വിശാലും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നുവെന്ന


തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിശാലുമായുള്ള പ്രണയബന്ധം തകർന്നുവെന്ന് വെളിപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് വരലക്ഷ്മി പങ്കുവെച്ച ട്വീറ്റും ഒരിടയ്ക്ക് വലിയ ചർച്ചയായിരുന്നു. പ്രണയം ഇപ്പോൾ വേറൊരു തലത്തിലെത്തിയിരിക്കുന്നു.

1 14 15 16 17 18 37
Go to Top