Category: Entertainments

  • തന്റെ ജീവിതം ആഗ്രഹിക്കുന്നപോലെ ആക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്, എന്ത് ധരിക്കണം എന്ന് തനിക്ക് അറിയാം: അമലാ പോൾ…

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. 2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. തുടക്കം മുതൽ ഇന്ന് വരെയും മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

    മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്‌. ബേജാവാടയാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.

    ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെ  പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    അടുത്തിടെ ബീച്ചിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫോട്ടോ അപ്ലോഡ് ചെയ്തതിനു ശേഷം അതീവ ഗ്ലാമറസാണ് എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേർ കമന്റുകൾ ചെയ്തു. വ്യായാമത്തിലും ബോഡി ഫിറ്റ്‌നസിലും അതീവ ശ്രദ്ധാലുവാണ് താരം എന്ന് പ്രേക്ഷകർ സമ്മദിക്കുന്നുണ്ട് എങ്കിലും താരത്തിന്റെ വിവാഹ മോചനത്തിന് ശേഷം എന്ത് മോഡേൺ വസ്ത്രം ധരിച്ചാലും വളരെ മോശമായ രീതിയിലാണ് പ്രേക്ഷകർ പ്രതികരക്കാറുള്ളത്.

    പുത്തൻ ഫോട്ടോകൾക്ക് വന്ന ആക്ഷേപ കമന്റുകൾക്ക് എല്ലാം താരം കിടിലൻ മറുപടിയും നൽകിയിട്ടുണ്ട്. “മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹി ക്കാനും പഠിക്കുന്ന ഒരു ദേവതയാണ് സ്ത്രീ.”

    “ഒരു വ്യക്തി, വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോ ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന ഒരു ജീവിതം അനുഭവിക്കും.”

    “തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവൾക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാർഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവൾക്കറിയാം എന്ത് രീതിയിൽ വസ്ത്രം ധരിക്കണം എന്ന്.” എന്നാണ് താരത്തിന്റെ വാക്കുകൾ.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • ബലൂൺ പൊട്ടിച്ച് കളിച്ച് നിക്കി ഗൾറാണി, കിട്ടിയത് 8 ന്റെ പണി 😂 പ്രാങ്ക് വീഡിയോ കാണാം…

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നിക്കി ഗൽറാണി. സഹോദരി സഞ്ജന ഗൽറാണിയുടെ പാത പിന്തുടർന്നാണ് താരം സിനിമയിലേക്ക് കടന്നുവന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു.

    കർണാടകയിൽ ജനിച്ച താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് മലയാളം തമിഴ് എന്നീ ഭാഷകളിലേ സിനിമകളിലാണ്. 2014 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം അരങ്ങേറിയ വർഷം തന്നെ അഞ്ചോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. എല്ലാം ഒന്നിനൊന്നു മികച്ച വേഷങ്ങളായിരുന്നു. പിന്നീട് താരത്തിന്റെ സമയമായി മാറി. ഒരുപാട് മികച്ച സിനിമകളിൽ നായികവേഷം താരത്തെ തേടിയെത്തി.

    സിനിമയിൽ സജീവമായതുപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവസാന്നിധ്യമാണ്. സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് നിക്കി ഗൽറാണി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

    താരം ഒരുപാട് റീൽസ് വീഡിയോകളും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 27ലക്ഷം ആരാധകരുള്ള താരത്തിന് ഒട്ടുമിക്ക എല്ലാ വീഡിയോകൾക്കും മില്യൻ കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു റിൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഒരു പ്രാങ്ക് വീഡിയോ എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ആദ്യം അത് പങ്കുവെച്ചത്.

    കുടുംബവുമൊത്ത് ഉള്ള സന്തോഷ നിമിഷങ്ങൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ചിലർ താരത്തിനെതിരെ ബലൂണുകൾ പറപ്പിക്കുന്നുണ്ട്. താരം അതിനെയൊക്കെ മൊട്ടുസൂചി കൊണ്ട് പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ തമാശയിൽ മുഴുകി ഇരിക്കുമ്പോഴാണ് വാട്ടർ ബലൂൺ താരത്തിനെതിരെ എറിയുന്നത്. താരം അതറിയാതെ പൊട്ടിക്കുകയും ചെയ്തു. പിന്നീട് വെള്ളത്തിൽ കുളിച്ച താരത്തെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

    നിവിൻ പോളി നായകനായി പുറത്തിറങ്ങിയ 1983 എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീട് നിവിൻ പോളി തന്നെ നായകനായ ഓം ശാന്തി ഓശാന എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. പക്ഷേ താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് ബിജുമേനോൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിറ്റിക്കൽ കോമഡി സിനിമയായ വെള്ളിമൂങ്ങ യിലൂടെയാണ്.

    Nikki
    Nikki
    Nikki
    Nikki
    Nikki
    Nikki
    Nikki
    Nikki
    Nikki
  • കാവ്യ മാധവൻ ദിലീപിൻ്റേതായിട്ട് 5 വർഷം… സിനിമയെ വെല്ലുന്ന സംഭവങ്ങളെ ഓർമപ്പെടുത്തി വിവാഹ വാർഷിക ആശംസകൾ…

    കാവ്യ മാധവനും ദിലീപും മഞ്ജു വാര്യരും പകരം വെക്കാനില്ലാത്ത അഭിനയ വൈഭവം കാഴ്ചവർച്ചവരാണ്. ഒരുപാട് വർഷങ്ങൾ സിനിമയിൽ സജീവമാകുകയും വ്യത്യസ്ത തരം കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിക്കുകയും ചെയ്തു. ഏത് തരത്തിലുള്ള വേഷങ്ങൾക്കും പ്രേക്ഷകർ നിറഞ്ഞ കയ്യടി നൽകുകയും ചെയ്തിട്ടുണ്ട്.

    ദിലീപ് മഞ്ജു വാര്യർ വിവാഹ മോചനത്തിന് ശേഷം ഒരുപാട് വിമർശനങ്ങളിലൂടെയും മറ്റും കടന്നു പോയിട്ടുണ്ടെങ്കിലും 2016 നവംബര്‍ ഇരുപ്പത്തിയഞ്ചിന് കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരായി. ഈ നവംബറിൽ അഞ്ചാം വിവാഹ വാർഷികമാണ് താര കുടുംബം ആഘോഷിക്കുന്നത്. പതിവ് പോലെ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ആഘോഷങ്ങൾ.

    വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചു സോഷ്യൽ മീഡിയയിൽ എത്തുന്നത്. പങ്കുവെക്കപ്പെട്ട പോസ്റ്റുകളിൽ ആശയത്തിന്റെ വ്യാതിരിക്തത കൊണ്ട് രണ്ട് കുറിപ്പുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിച്ചിരിക്കുകയാണ് ഇപ്പോൾ.

    കാവ്യയുടെ ഗേള്‍സ് ഫാന്‍സ് അസോസിയേഷനിൽ വന്ന കുറിപ്പാണ് ഒന്ന്. “മലയാള സിനിമയിലെ ഭാഗ്യ താരജോഡികളായ ദിലീപും കാവ്യയും താര ദമ്പതിമാരായിട്ട് ഇന്നേയ്ക്ക് 5 വര്‍ഷം തികയുന്നു. ഈ കാലയളവില്‍ വെച്ചു ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രതിസന്ധികളില്‍ തളരാതെ അവര്‍ ഒന്നിച്ചു മുന്നോട്ടു പോകുന്നു.

    അവരുടെ സന്തോഷവും സ്‌നേഹവും ഐക്യവുമൊക്കെ പല അസൂയാലുക്കളെയും അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും അവരെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും പിന്തുണയും അവര്‍ക്കൊപ്പം എന്നുമുണ്ടാകും. ഒരു പല്ലി ചിലച്ചാല്‍ തകര്‍ന്നു വീഴുന്നതല്ല അതൊന്നും. ഇനിയും ഒന്നിച്ചു ഒരുപാട് വര്‍ഷങ്ങള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം നയിക്കാനുള്ള ഭാഗ്യം ഇവര്‍ക്കുണ്ടാകട്ടെ എന്ന ആശംസയ്‌ക്കൊപ്പം വിവാഹ വാര്‍ഷിക ആശംസകളും നേരുന്നു.

    താര കുടുംബത്തിന്റെ ജീവിത വഴികളെ നന്നായി പഠിച്ചു പറയുന്ന ഒരെഴുത്താണ് വൈറലായതിൽ മറ്റൊന്ന്. ‘നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപ് എന്ന നടന്റെ പിന്നില്‍ ശക്തിയായി നില നിന്നിരുന്ന വലിയൊരു കുടുംബ പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നിന്നകന്നു പോയിട്ടുണ്ട് എന്നത് വലിയ സത്യം തന്നെയാണ്. എന്നാല്‍ സത്യത്തില്‍ പ്രമുഖ നടിയെ ആക്രമിച്ച വിഷയത്തേക്കാള്‍ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതാണ് കുടുംബ പ്രേക്ഷകരെ ചൊടിപ്പിച്ചതില്‍ കൂടുതല്‍ പങ്ക് വഹിച്ച യാഥാര്‍ഥ്യം.

    ചാനലുകള്‍ കയറിയിറങ്ങുമ്പോള്‍ ദിലീപ് എന്റെ മൂത്ത ഏട്ടനാണ് എന്ന് കാവ്യ പറയുകയും, കാവ്യ എന്റെ സഹപ്രവര്‍ത്തകയും നല്ലൊരു സുഹൃത്തും മാത്രമായിരുന്നു എന്ന് ദിലീപും പറയുകയും ചെയ്തിരുന്ന ഇടത്താണ് പെട്ടെന്നൊരു ദിവസം ഇവര്‍ ഒരുമിക്കുന്നു എന്ന വാര്‍ത്ത ദിലീപ് തന്നെ അറിയിക്കുന്നത്.

    ഈ ഒരു എടുത്തു ചാട്ടം മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തമാക്കുന്നു എന്ന് തുടങ്ങി ദിലീപ്-കാവ്യ ഗോസിപ്പുകള്‍ ആണ് ഇവര്‍ പിരിയാന്‍ കാരണമെന്നും, മഞ്ജുവിനെ ഇരുവരുടെയും കാര്യങ്ങള്‍ അറിയിച്ചത് ഭാവന ആണെന്നും, അതിന്റെ പകയാണ് ദിലീപ് ഭാവനയോട് കാട്ടിയതെന്നും സാമാന്യം ബോധമുള്ള ഏതൊരാളും ആ വഴിക്ക് ചിന്തിക്കുകയും അത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്തു. നേരെ മറിച്ചു തന്റെ നിരപരാധിത്യം തെളിയിച്ചതിനു ശേഷമാണ് ദിലീപ് കാവ്യ വിവാഹമെങ്കില്‍ ഇത്രയേറെ അകല്‍ച്ച പ്രേക്ഷരില്‍ ഉണ്ടാകുമായിരുന്നില്ല. എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.

    Kavya
    Dileep
    Dileep
    Dileep
  • കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി ജിമ്മിൽ നിന്നും ദിയ കൃഷ്ണ… കുടുംബം മുഴുവൻ ഫിറ്റ് ആണല്ലോ എന്ന് ആരാധകർ….

    മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം. താരം ചെയ്തു വെച്ച കഥാപാത്രങ്ങളുടെ മികവ് കുടുംബത്തോടുള്ള സ്നേഹമായി പരിണമിച്ചു എന്ന് പറഞ്ഞാൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അത് കൊണ്ട് തന്നെയാണ് ആ കുടുംബം മുഴുവൻ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ എപ്പോഴും ചർച്ചയ്ക്ക് വിധേയമാകുന്നത്.

    ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കും ഒരാളെക്കാൾ മികച്ച് മറ്റൊരാൾക്ക് എന്ന രൂപത്തിൽ ആരാധകരും ഉണ്ടാവുക അപൂർവ്വമാണ്. ഈ കുടുംബത്തിൽ പെട്ട എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നുള്ളത് തന്നെയാണ് ചർച്ചയാകാനുള്ള പ്രധാന കാരണം. ഈ കുടുംബം പങ്കുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.

    കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. മലയാളത്തിലെ മുൻ നിര നായകന്മാരുടെ കൂടെയെല്ലാം അഭിനയിക്കാനും കയ്യടി നേടാനും അഹാനക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിൽ ഇഷാനിയും സിനിമയിലേക്ക് കടന്നു വന്നു. കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് ദിയ. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം.

    ഒരൊറ്റ സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ല എങ്കിലും ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരം  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്.

    സ്വിം സൂയിട്ടിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കഴിഞ്ഞ ദിവസങ്ങളിലായി ആരാധകർ ആഘോഷിച്ചിരുന്നു. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധക ലോകത്തെ അത്ഭുതപ്പെടുത്തി എന്നാണ് അന്ന് ഫോട്ടോകൾക്ക് താഴെ വന്ന കമന്റുകളുടെ ആകെത്തുക. എന്നാൽ ഇപ്പോൾ ജിമ്മിൽ നിന്ന് ഡാൻസ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്.

    കുടുംബം മുഴുവൻ ഫിറ്റ്നസ് ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നും എല്ലാവരും ഫിറ്റ് ആണല്ലോ എന്നെല്ലാം ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നുണ്ട്. ഇഷാനി കൃഷ്ണയുടെ മേക്കോവർ ഫോട്ടോകളും ട്രാൻസ്‌ഫോർമഷൻ വീഡിയോയും വലിയ തോതിൽ ആരാധകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ദിയ കൃഷ്ണയുടെ ഡാൻസ് വീഡിയോ പുറത്തു വരുന്നത്.

    Diya
    Diya
    Diya
    Diya
    Diya
    Diya
    Diya
    Diya
  • എന്റെ ഈ രണ്ട് ഫോട്ടോകൾ തമ്മിലുള്ള വ്യത്യാസം പറയാമോ..🥰😍 ആരാധകാരോട് ചോദിച്ച് താരം…

    കഴിവുകൾ പുറം ലോകത്തിന് വേണ്ടി പ്രദർശിപ്പിക്കാൻ ഒരുക്കമുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനം ലഭിക്കുന്ന കാലത്തിലൂടെയാണ് വർത്തമാനം. അതുകൊണ്ട് തന്നെയാണ് ഇന്ന് പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് ഇവരെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.

    സൗത്ത് ഇന്ത്യയിലെ ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്കുള്ളത് എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. കാരണം ഒരു സിനിമയിലോ സീരിയലിലോ ഒന്നും മുഖം കാണിക്കാതെയാണ് ഇവർക്ക് ഈ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുന്നത്. ഡിജിറ്റൽ വേൾഡ് കൈ പിടിയിൽ ഒതുക്കുകയാണ് ഇവർ എന്നും പറയാം.

    ഇതിന് ഏറ്റവും പ്രമുഖമായ ഒരു മാധ്യമമാണ് ഫോട്ടോ ഷൂട്ടുകൾ. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലും കാണാൻ സാധിക്കുന്നത്.
    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളോ വെറൈറ്റി വീഡിയോകളോ ചെയ്തു കൊണ്ട് സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ അപ്‌ലോഡ് ചെയ്യുകയാണ് ആകെയുള്ള പ്രവൃത്തി.

    ഇത് കൊണ്ട് മില്യൺ കണക്കിൽ ആരാധകരെ ഇവർക്ക് നേടാൻ കഴിയുന്നു. വ്യത്യസ്തത ഉണ്ടെങ്കിൽ വൈറകുമെന്നതിൽ സംശയമില്ല. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാനായി ഇപ്പോൾ പലരും ശ്രമിക്കുന്നതും അതാണ്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാർ വരെ ഇപ്പോൾ ബിക്കിനിയിൽ പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ട് തന്നെ.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് സിമ്രാൻ കാവൂർ. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഒരേ ഡ്രസ്സിൽ രണ്ട് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ ഈ രണ്ട് ഫോട്ടോകൾ തമ്മിലുള്ള വ്യത്യാസം പറയാമോ എന്നാണ് ആരാധകാരോട് താരത്തിന് ചോദിക്കാനുള്ളത്.

    Simran
  • ചുരുളി യിലെ സംഭാഷണം കൂടിപ്പോയോ? എല്ലാവരും എന്നോട് ചോദിക്കുന്ന ചോദ്യമാണ്. മനസ്സുതുറന്നു ഗീതി സംഗീതം….

    ഇപ്പോൾ കേരളക്കരയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ചുരുളി. പല രീതിയിലും പലതരത്തിലും ആണ് സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയം ആയി മാറിയിട്ടുള്ളത്. ഓസ്കാർ അവാർഡിന് വരെ നോമിനേറ്റ് ചെയ്യപ്പെട്ട കേരളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ മാസ്റ്റർ പീസ് ആണ് ചുരുളി എന്ന സിനിമ.

    ഹോളിവുഡ് ലെവലിൽ കണ്ടുവരുന്ന ടൈം ലൂപ്പ് അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ കഥ എത്രപേർക്ക് പൂർണമായി മനസ്സിലായി എന്ന് ചോദിച്ചാൽ, അതൊരു ചോദ്യചിഹ്നമായി തന്നെ ബാക്കി നിൽക്കും. പലർക്കും ഇതിന്റെ ക്ലൈമാക്സ് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്നത് വാസ്തവമാണ്.

    ഏതായാലും ചുരുളി എന്ന സിനിമ ഇപ്പോൾ ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ചയായി മാറിയിരിക്കുന്നു. തെറി വിളികളുടെ ഘോഷ യാത്ര തന്നെയായിരുന്നു ചുരുളി എന്ന സിനിമയിൽ നമുക്ക് കാണാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ഇത് ഒരു അഡൽറ്റ്സ് ഓൺലി സിനിമ എന്ന് ആദ്യം തന്നെ കാണിക്കുന്നുണ്ട്. തെറി വിളികൾ അത്രത്തോളം നിറഞ്ഞ സിനിമയായിരുന്നു ചുരുളി.

    ചുരുളി എന്ന സിനിമയിലെ കഥാപാത്രങ്ങൾ ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരുപക്ഷേ ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യാവിഷ്കാരം തന്നെയായിരുന്നു ചുരുളി എന്ന സിനിമ. അതിലെ ഓരോ കഥാപാത്രങ്ങളും ജീവിക്കുന്നത് പോലെയാണ് നമുക്കു തോന്നിയത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജുജോർജ് അടങ്ങിയ ഒരുപാട് കലാകാരന്മാർ സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

    ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സ്ത്രീകഥാപാത്രം ആയിരുന്നു പെങ്ങൾ തങ്ക. വളരെ ശക്തമായ കഥാപാത്രമായിരുന്നു പെങ്ങൾ തങ്ക. പ്രേക്ഷകർക്കിടയിൽ നിറഞ്ഞ കയ്യടി ആണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ഗീതി സംഗീത. താരത്തിന്റെ മാസ്മരിക പ്രകടനമായിരുന്നു സിനിമയിൽ കണ്ടത്.

    തെറി വിളികൾ അനായാസം കൈകാര്യം ചെയ്യുന്ന കഥാപാത്രം എന്ന നിലയിലും പെങ്ങൾ തങ്ക അറിയപ്പെട്ടു. ഒരു സ്ത്രീ കഥാപാത്രത്തിന്റെ പക്കൽനിന്ന് ഇത്തരത്തിലുള്ള തെറിവിളികൾ കേട്ട് അത്ഭുതപ്പെടുകയായിരുന്നു സിനിമാപ്രേമികൾ. ഈ സിനിമയുടെ വിശേഷം താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

    സിനിമയിൽ അഭിനയിച്ചതിനുശേഷം ഒരുപാട് പേർ എന്നെ പേഴ്സണലായി വിളിക്കുകയുണ്ടായി. പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഒരുപാട് കമന്റുകൾ കേൾക്കാനും സാധിച്ചു. ഈ കഥാപാത്രത്തിന് പ്രത്യേകമായ ഓഡിഷൻ ഉണ്ടായിരുന്നില്ല. എന്റെ ആദ്യത്തെ സിനിമയുടെ പോസ്റ്റർ കണ്ടാണ് സംവിധായകൻ എന്നെ സിനിമക്ക് വിളിച്ചത്. ആദ്യത്തെ സിനിമയിലും നെഗറ്റീവ് ഷെഡ് ആണ് എന്റെ കഥാപാത്രത്തിന് ഉണ്ടായിരുന്നത് എന്ന് താരം കൂട്ടിച്ചേർത്തു.

    Sangeetha
    Sangeetha
    Sangeetha
  • ഞങ്ങൾക്കും സ്വകാര്യ ജീവിതമുണ്ട്, ദയവായി വെറുതേ വിടുക… വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആര്യ…

    ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. കൂടുതൽ ജനകീയമായത് ബിഗ് ബോസ്സിലൂടെയാണ്. ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ച വച്ചിരുന്നത്. അഭിനയ മേഖലകളിൽ തന്റെ നർമ്മം കലർന്ന വേഷത്തോടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

    ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നേറുന്ന താരമാണ് ആര്യ. നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ ഫിഡ്ൽ എന്ന സിനിമ മുതൽ ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉരിയാടി, പാവ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരേ താരം പ്രതികരിച്ചതാണ് വൈറലാകുന്നത്.

    താരത്തിന്റെ കുറിപ്പ് : എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നു പോകട്ടെയെന്നും ഞാൻ കരുതി, പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തി ജീവിതവുമുണ്ട്. അതിനാൽ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.

    എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നിൽക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്ക്രീൻ ഷോട്ടുകൾ, ആളുകളുടെ ചോദ്യങ്ങൾ, പരിഹാസങ്ങൾ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.

    ഇത് വളരെ സെൻസിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ ആ അവസരത്തിൽ മുന്നോട്ട് വന്ന് കാര്യങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.

    എല്ലാ ഓൺലൈൻ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യർഥന ഉണ്ട്. ഈ വാർത്തകളിൽ പല പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം.

    എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കിൽ ഞാനത് നേരിട്ട് എന്റെ സോഷ്യൽ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം..

    Arya
    Arya
    Arya
    Arya
    Arya
    Arya
    Arya
    Arya
    Arya
    Arya
  • മനം മയക്കും ഫോട്ടോകളിൽ തിളങ്ങി പ്രിയ മോഡൽ 😍🥰 ഫോട്ടോകൾ വൈറൽ….

    സമൂഹ മാധ്യമങ്ങളിൽ ഓരോ സുപ്രഭാതവും കണ്ണു തുറക്കുന്നത് പുതിയ ഫോട്ടോഷൂട്ടുകൾ കണ്ടു കൊണ്ടാണ് എന്ന് പറയേണ്ട അവസ്ഥയിലാണ് വർത്തമാനം. കാരണം പുതിയ ഫോട്ടോഷൂട്ടുകൾ പുറത്തു വരാത്ത ഒരൊറ്റ ദിവസം പോലും സോഷ്യൽ മീഡിയക്ക് ഇല്ല എന്ന് ചുരുക്കം. അത്രത്തോളം മോഡലിംഗ് രംഗവും ഫോട്ടോഷൂട്ടുകളും പോപ്പുലർ ആയിട്ടുണ്ട്. ഒരുപാട് പേരാണ് ഇന്ന് ഈ മേഖലയിൽ സജീവം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ഒരുപാട് പേർ ഇന്ന് സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ സാധിക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നു പലരും ശ്രമിക്കുന്നത്.

    ഒരുപാട് വർഷമായി സിനിമയിലും സീരിയലിലും വെബ് സീരീസുകളിലും മ്യൂസിക് ആൽബങ്ങളിലും ഒക്കെയായി അഭിനയിച്ച് കഴിവ് തെളിയിച്ചവർക്ക് പോലും അസൂയ തോന്നുന്ന തരത്തിലുള്ള ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തിയാർജ്ജിച്ച മോഡലുകൾക്കും അണിയറ പ്രവർത്തകർക്കും ലഭിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട വസ്തുത തന്നെയാണ്.

    ഈ മേഖലയിൽ ഒരുപാടുപേർ കടന്ന് വന്നതു കൊണ്ടും സജീവം ആയതു കൊണ്ടും വൈറൽ ആക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന മോഡലുകളും അണിയറ പ്രവർത്തകരും ജന്മം കൊള്ളുകയും ചെയ്തു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറുന്നത് എന്നതുകൊണ്ടു തന്നെ ആ റൂട്ട് പിടിച്ചാണ് പലരും പ്രശസ്തിയിൽ എത്തുന്നത്. പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോഷൂട്ടുലൂടെ തിളങ്ങുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ കൂടുതലായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നതും ഇത് കൊണ്ട് തന്നെ. പ്രമുഖ നടിമാർ മുതൽ സാധാരണക്കാർ വരെ ബിക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തിത്തുടങ്ങി. നല്ല ആശയങ്ങൾക്ക് വേണ്ടി ക്യാമറക്കണ്ണ് ഉപയോഗിച്ചവർക്ക് ഒരുപാട് ആശീർവാദങ്ങളും അഭിനന്ദനങ്ങളും സോഷ്യൽ മീഡിയ നൽകിയിട്ടുണ്ട്.

    അതുപോലെതന്നെ വൈറൽ ആകുക എന്ന ഒരൊറ്റ ലക്ഷ്യം കൊണ്ട് സംസ്കാരത്തിന്റെ അതിർവരമ്പുകൾ വരെ ലംഘിച്ച ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ആദിമധ്യാന്തം എതിർത്തിട്ടുമുണ്ട്. എന്തായാലും ഇപ്പോൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത് ക്യൂട്ട് ലുക്കിൽ ഒരു സുന്ദരിയായ പ്രാന്റീക എന്ന മോഡഡലിന്റെ ഫോട്ടോ ഷൂട്ട് ആണ്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മോഡലിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്.

    Prantika
    Prantika
    Prantika
    Prantika
    Prantika
    Prantika
    Prantika
    Prantika
    Prantika
    Prantika
  • താമസിക്കുന്ന വീട് ഉൾപ്പെടെ കുഞ്ഞിന്റെ പേരിൽ രജിസ്റ്റർ ചെയ്തു വളർത്താൻ കൊണ്ടുപോയ ആന്ധ്രയിലെ ആ അച്ഛനും അമ്മയ്ക്കും ഒപ്പം ആണ് ഞാൻ… രശ്മി ആർ നായരുടെ വാക്കുകളെ പിന്തുണച്ച് സോഷ്യൽ മീഡിയ…

    സോഷ്യൽ മീഡിയയും ഡിജിറ്റൽ സൗകര്യങ്ങളും ഒരുപാട് മുന്നിട്ടു നിൽക്കുന്ന കാലത്തിലൂടെയാണ് വർത്തമാനം എന്നത് കൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ വെച്ചു നടക്കുന്ന കാര്യങ്ങളും അറിയാനും പ്രതികരിക്കാനും ഉപയോക്താക്കൾക്ക് അവസരം ഉണ്ടായി. കേരളം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വാർത്ത അനുപമയുടെ കുഞ്ഞിന്റെ ദത്തു നൽകൽ വിവാദമാണ്.

    Reshmi

    ഒരമ്മ അറിയാതെ കുഞ്ഞിനെ നാടുകടത്തിയ സംഭവം എല്ലാവർക്കും വലിയ ഞെട്ടലാണ് തന്നത്. പതിവ് പോലെ വാർത്ത പരക്കെ പ്രചരിച്ചു തുടങ്ങിയപ്പോൾ അനുപമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തു വന്നു. ഇതിൽ രശ്മി ആർ നായരുടെ പോസ്റ്റ് ഏറെ ശ്രദ്ധേയമാവുകയാണ് ഇപ്പോൾ. അനുപമയെ അനുകൂലിക്കുകയല്ല മറിച്ച് വിമർശിക്കുകയാണ് രശ്മി ആർ നായർ.

    കൊച്ചിയിൽ വെച്ച് നടന്ന ചുംബന സമരത്തിന്റെ നേതാവായ രശ്മി ആർ നായർ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടിയാണ് അഭിപ്രായം രേഖപെടുത്തിയത്. താമസിക്കുന്ന വീട് ഉൾപ്പെടെ ആ കുഞ്ഞിന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തത്തിനു ശേഷം ദത്തെടുത്തു പൊന്നു പോലെ വളർത്താൻ കൊണ്ടു പോയ ആന്ധ്രയിലെ അച്ഛന്റെയും അമ്മയുടെയുമൊപ്പമാണ് എന്റെ മനസ്സ് എന്നാണ്.

    സമൂഹത്തിൽ പ്രതികരിക്കേണ്ടിടങ്ങളിലെല്ലാം വ്യക്തമായി രശ്മി തന്റെ അഭിപ്രായം അറിയിക്കാറുണ്ട്. രശ്മിയുടെ അഭിപ്രായത്തെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. “പ്രസവിച്ചാൽ മാത്രം അമ്മ ആവില്ല” എന്ന് പറയുന്ന കമന്റുകൾ ആണ് ഇപ്പോൾ കൂടുതലായും വന്നു കൊണ്ടിരിക്കുന്നത്. “ഈ കുട്ടിയുടെ അച്ഛൻ എവിടെയായിരുന്നു ഇത്രയും കാലം” എന്നും കമന്റുകൾ വരുന്നുണ്ട്.

    സമൂഹം വിഷയം വലിയ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യുന്നത്. ” പ്രസവിച്ചെങ്കിൽ മാത്രമേ അമ്മ ആകൂ എന്നില്ല. എന്നാൽ പ്രസവിച്ചത് കൊണ്ടുമാത്രം അമ്മയാകണം എന്നുമില്ല.” എന്നാണ് ആർജെ വൈശാഖ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഇത്തരത്തിൽ നിരവധി പേരാണ് ഇപ്പോൾ അനുപമക്കെതിരെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

    അമ്മയുടെ കൂടെ മാത്രം എന്ന് പറഞ്ഞു നിരവധി കമന്റുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട് എങ്കിലും എതിരഭിപ്രായങ്ങൾക്ക് വലിയ സ്ഥാനം ലഭിക്കുന്നുണ്ട്. ” എനിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അവരെ ഞാനുമിതു പോലെ പണക്കാരായ കുട്ടികളില്ലാത്ത ദമ്പതികൾക്ക് നൽകിയിരുന്നെങ്കിൽ അവരുടെ അടുത്ത് ഇതിനേക്കാൾ സുഖത്തിൽ വളർന്നേനെ എന്ന് കരുതി എനിക്ക് കൊടുക്കാൻ സാധിക്കുമോ..? ന്യായീകരണം അന്ധമാവരുത്.” എന്നാണ് ഒരു അമ്മ കമന്റ് ചെയ്തിരിക്കുന്നത്.

    ആന്ധ്ര സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവർത്തകർ തിരുവനന്തപുരത്ത് എത്തിച്ചു എന്നും തുടർന്ന് പോലീസ് സംരക്ഷണയിൽ കുഞ്ഞിനെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി എന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
  • 2010 മുതൽ 2021 വരെ!!! താരത്തിന്റെ ട്രാൻസ്ഫോർമേഷൻ കണ്ടോ??..

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അവിക ഗോർ. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെ സീരിയലുകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവുതെളിയിച്ച താരം സിനിമാസ്വാദകരുടെ യും മിനിസ്ക്രീനിലെ വീക്ഷകരുടെയും ഇഷ്ടതാരമാണ്. ഒരുപാട് നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഏത് വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു കൊളാഷ് ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2010 മുതൽ 2021 വരെയുള്ള താരത്തിന്റെ ട്രാൻസ്ഫോർമേഷൻ ഫോട്ടോയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ട്രാൻസ്ഫോർമേഷൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

    ബാല താര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടുന്നത്. 2007 ൽ പുറത്തിറങ്ങിയ ഘോസ്റ്റ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രാജകുമാർ ആര്യൻ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മിനിസ്ക്രീനിലെ പല സോപ്പ് ഒപ്പേറ കളിൽ താരം പ്രത്യക്ഷപ്പെട്ടു.

    2009 ല് പുറത്തിറങ്ങിയ മോർണിംഗ് വാക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് കാലം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2013 ൽ പുറത്തിറങ്ങിയ ഉയ്യാല ജമ്പാല എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി പ്രധാനവേഷം കൈകാര്യം ചെയ്തു. ഹൃസ്വ ചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Avika
    Avika
    Avika
    Avika
    Avika
    Avika