Category: Entertainments

  • ഷോർട്ട് ഡ്രസ്സിൽ ക്യൂട്ടായി പ്രിയ താരം…😍🔥 മഡോണയുടെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുന്നു…

    അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. നടി എന്നതിനപ്പുറം ഗായികയും കൂടെ ആണ് താരം. ആദ്യ സിനിമയിൽ തന്നെ നായികാ പദവി അലങ്കരിക്കാൻ സാധിച്ച മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിമാരിൽ ഒരാളാണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    യൂ റ്റൂ  ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  തുടക്കം തന്നെ ഗംഭീരം ആയിരുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച വലിയ വിജയകരമായ പ്രേമം എന്ന സിനിമയിൽ താരം ചെയ്ത വേഷം ഒരുപാട് മികച്ച പ്രതികരണങ്ങൾ നേടിയതാണ്.

    2015 ലാണ് പ്രേമം പുറത്തിറങ്ങിയത്. തൊട്ടടുത്ത വർഷം 2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന സിനിമയിലെ  താരത്തിന്റെ  കഥാപാത്രവും ഒരുപാട് ജനപ്രീതി നേടിയിരുന്നു. അതേ വർഷം തന്നെ തമിഴിൽ പുറത്തിറങ്ങിയ കാതലും കടന്നു പോകും എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച അഭിനയം കൊണ്ട് ഭാഷക്കപ്പുറം താരത്തിന് ആരാധകർ ഉണ്ടായി.

    പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിലും താരം പങ്കെടുത്തിരുന്നു. ചലച്ചിത്ര അഭിനയ രംഗത്ത് മികവു കാണിക്കുന്നതു പോലെതന്നെ ഗാനാലാപന രംഗത്തും താരം മികച്ചു നിൽക്കുന്നു.കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ  പരിശീലനം നേടിയതും താരത്തിന്റെ വലിയ നേട്ടങ്ങളാണ്. ചെറുപ്പം മുതൽ തന്നെ സംഗീതത്തോട് താരത്തിന് ഇഷ്ടമായിരുന്നു .

    “കുട്ടിക്കാലം മുതൽക്കു തന്നെ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല. എന്റെ ജീവരക്തത്തിൽ സംഗീതം നിറഞ്ഞുനിൽക്കുന്നു. ” എന്നാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്. വളരെ മികച്ച പ്രകടനമാണ് താരം രണ്ട് മേഖലയിലും കാഴ്ചവെച്ചത് എന്നാണ് അഭിപ്രായം.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ  പുതിയ ഫോട്ടോഷൂട്ട് ആണ്. സിംപിൾ ആൻഡ് ക്യൂട്ട്   ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.  വളരെ സുന്ദരിയായ കാണുന്നു എന്നതിനപ്പുറം ക്യൂട്ട് ആണ് എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഫോട്ടോ ഏറ്റെടുത്തത്.

    Madonna
    Madonna
    Madonna
    Madonna
    Madonna
    Madonna
  • എട്ടാം മാസവും അമ്മയാവാൻ പോകുന്ന വിവരം മറച്ച് വെച്ച് ഐശ്വര്യ റായി…

    ഇന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യയിലും ബോളിവുഡിലും താരത്തിന് നിരവധി ആരാധകരുണ്ട്. പ്രേക്ഷക മനസ്സുകളെ കോരിത്തരിപ്പിക്കുന്ന വിധത്തിലുള്ള സൗന്ദര്യത്തിന് ഒപ്പം മികച്ച അഭിനയവും താരം പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന്റെ സൗന്ദര്യത്തിനും അഭിനയത്തിനും ഒരുപോലെ ആരാധകരുണ്ടായി.

    മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്ത് താരം എത്തുന്നത്. ഒരുപാട് മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാനും പ്രീതിപ്പെടുത്താനും താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഒന്നിനൊന്ന് മികച്ച വേഷങ്ങളും അഭിനയ രീതിയും താരം പ്രകടിപ്പിക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വലിയ ആരാധക പിന്തുണയും സപ്പോർട്ടും താരത്തിനുണ്ട് എങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം അത്രയൊന്നും സജീവമല്ല. പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വാർത്തകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇന്നും താരത്തിന്റെ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്ഥാനം ലഭിക്കാറുണ്ട്. സിനിമയിലെ ഗോസിപ്പ് കോളങ്ങളിലും താരത്തിന്റെ പേരില്ലാത്ത ദിവസങ്ങൾ കുറവായിരിക്കും. ഇപ്പോൾ അത്തരത്തിലൊരു ഗോസിപ്പ് ലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്.

    താരം ഗർഭിണിയാണ് എന്നും എട്ടുമാസം ആയിട്ടും ഗർഭിണിയായ വാർത്താ ആരാധകരിൽ നിന്നും മറച്ചുവെച്ചു എന്നും ആണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത കൂടാതെ ഗർഭിണിയായിരിക്കുന്ന സമയത്തുള്ള താരത്തിന്റെ ഫോട്ടോയും ഇതിന്റെ കൂടെ തന്നെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വസ്ത്രം കൊണ്ട് ബേബി ബംപ് മറച്ച് വയ്ക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണുന്നത്.

    എന്നാൽ താരം 2017 നവംബർ 16 ന് ജനിച്ച ആദ്യ മുന്നേ ആരാധ്യയുടെ പത്താംപിറന്നാൾ ആഘോഷത്തിന് ഭാഗമായി മാലിദ്വീപിലേക്ക് പോയിരിക്കുകയാണ് ഇപ്പോൾ. ആരാധ്യയെ എട്ട് മാസം ഗർഭിണിയായിരിക്കുമ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമുള്ള ഐശ്വര്യയുടെ ചിത്രമാണ് വൈറലാവുന്നത്.

    താരത്തിന്റെ പഴയ കാലത്തെ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ ഇപ്പോൾ എന്ന് ചുരുക്കം. പിറന്നാൾ ആഘോഷത്തിനു വേണ്ടി മാലിദ്വീപിൽ ഏക പോകുന്നതാര് കുടുംബത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. ഇതിനിടയിലാണ് ബേബി ബമ്പ് ബാഗ് കൊണ്ട് മറച്ചു പിടിച്ചു എന്ന വ്യാജവാർത്ത പ്രചരിക്കപ്പെടുന്നത്. ഇതിനോട് താരകുടുംബം പ്രതികരിച്ചിട്ടില്ല.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • ഒരു കുഞ്ഞൊക്കെ വേണ്ടെ എന്ന് ചോദിക്കുന്നവരോട്, ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട്; മറുപടിയുമായി ജീവ….

    പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ജോഡികളാണ് ജീവയും അപർണയും. ടെലിവിഷൻ മേഖലകളിൽ നിറഞ്ഞ കൈയടിയോടെയാണ് ജീവയെയും അപർണ്ണയെയും പ്രേക്ഷകർ സ്വീകരിക്കുന്നത്. സീ കേരളം ചാനൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സരിഗമപ കേരളം പരിപാടിയുടെ അവതാരകനാണ് ജീവ.

    സീ കേരളം സംപ്രേഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ടിവി ഷോ അവതാരകരായി ഒരുമിച്ച് എത്തിയത് പ്രേക്ഷകർക്ക് വലിയ ആരവമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധ ചെലുത്തിയ താരമാണ് അപർണ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകർ ആണ് ഇരുവരും.

    എന്തായാലും ഇപ്പോൾ ഇരുവരും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവ സാന്നിധ്യവുമാണ്. അവരുടെ കുടുംബ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോൾ ഇരുവരുടെയും അഭിമുഖം ആണ് വൈറലാകുന്നത്. ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യത്തിന് ഇരുവരും നൽകിയ വിശദീകരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    ബന്ധുക്കളും സുഹൃത്തുകളും ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന്ന് എന്നും താന്‍ പുതിയ കാര്‍ വാങ്ങിയത് കുറേ യൂട്യൂബ് ചാനലുകാര്‍ വാര്‍ത്ത നല്‍കി തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും ഇരുവരും പറയുന്നുണ്ട്. ജീവയുടെയും അപര്‍ണയും ജീവിതത്തിലേക്ക് പുതിയ അതിഥി എന്നൊക്കെയായിരുന്നു വാര്‍ത്തയിലെ തലക്കെട്ടെന്ന് ചിരിച്ചു കൊണ്ടാണ് ജീവ പറഞ്ഞത്.

    താന്‍ ഗര്‍ഭിണയാണെന്ന് അറിയിക്കാന്‍ വേണ്ടി ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് അപര്‍ണ പറഞ്ഞത്. ഇതൊക്കെ ഒരു തമാശയായി കാണാതെ എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് ജീവ ചോദിക്കുന്നത്. സുഹൃത്തുക്കള്‍ വേണ്ടെ കുട്ടികളൊക്കെ, ഇങ്ങനെ നടന്നാല്‍ മതിയോ എന്നൊക്കെ ചോദിച്ചെത്താറുണ്ട് എന്നും താര ദമ്പതികൾ പറഞ്ഞു.

    അതിന് ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ടെന്നും ഒന്ന് സെറ്റിലായിട്ട് കുട്ടികളെ കുറിച്ച് ചിന്തിക്കാം എന്നും ഒരു കുട്ടി നമ്മുടെ ലൈഫിലേക്ക് വരുമ്പോള്‍ നമ്മള്‍ കുറേ കാര്യങ്ങളില്‍ തയ്യാറെടുക്കുകയാണ് എന്നും കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ ഏറ്റവും ബെസ്റ്റായിരിക്കും ഞങ്ങള്‍ കൊടുക്കേണ്ടത് എന്ന ബോധം ഉണ്ടെന്നും താരങ്ങൾ പറഞ്ഞു.

    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
  • സൽമാൻ കുടുംബത്തിലെ മരുമകളാവാൻ സോനാക്ഷി സിന്‍ഹ… താര വിവാഹത്തിന് വേദി ഒരുങ്ങുന്നു….

    ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് സോനാക്ഷി സിൻഹ. ഒരുപാട് അഭിനയ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരു മികച്ച ഗായിക കൂടിയാണ്.

    അരങ്ങേറ്റം തന്നെ ബോളിവുഡിലെ താര രാജാവ് സൽമാൻ ഖാനിനൊപ്പം എന്നുള്ളത് തന്നെ താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോഴും ബോളിവുഡിൽ സജീവ സാന്നിധ്യമാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും താരം തിളങ്ങി നിന്നിട്ടുണ്ട്.

    2010 മുതൽ തന്നെ താരം അഭിനയത്തിൽ സജീവമാണ്. കോസ്റ്റും ഡിസൈനർ ആയി ജോലി ചെയ്തിരുന്ന താരം പിന്നീട് 2010 ൽ സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ദബാംഗ് ലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു . ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

    താരം കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ റൗടി രാത്തൊർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ ലിംഗ എന്ന തമിഴ്   സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാമപ്പുറം ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    സൺ ഓഫ് സർദാർ, ഇട്ടേഫാഖ്, ബുള്ളറ്റ് രാജ, ആക്ഷൻ ജാക്സൺ ആക്കിര തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 20 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും താരത്തെ കുറിച്ചുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ താരം വിവാഹിതയാകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ബോളിവുഡ് മാധ്യമങ്ങളിൽ നടിയുടെ വിവാഹ ചർച്ചയായിട്ടുണ്ട്. നടൻ സൽമാൻഖാന്റെ ബന്ധുമായ ബണ്ടി സജ്ദെഹ് ആണ് വരൻ. സൽമാന്റെ സഹേദരൻ സോഹാലി ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി സജ്ദേഹ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും വാർത്തകൾ ഉണ്ട്.

    Sonakshi
    Sonakshi
    Sonakshi
    Sonakshi
    Sonakshi
    Sonakshi
    Sonakshi
    Sonakshi
    Sonakshi
  • ഒരുപാട് പ്രൊപ്പോസൽ കിട്ടി – എന്റെ മനസ്സിൽ ഇപ്പോൾ ആ ഒരാളെ ഉള്ളു -ലാലേട്ടന്റെ മരുമകളാവണം ! ആഗ്രഹം തുറന്നു പറഞ്ഞു ഗായത്രി – വീഡിയോ ഇന്റർവ്യൂ കാണാം…

    ഗായത്രി സുരേഷ് എന്ന പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഈ അടുത്ത കാലത്ത് ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ട സൗത്ത് ഇന്ത്യയിലെ വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും കഴിവ് തെളിയിച്ച താരമിപ്പോൾ വിവാദങ്ങളുടെ പരമ്പരയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

    സോഷ്യൽ മീഡിയ ട്രോളൻ മാരുടെ ഇഷ്ട വിഷയമാണ് ഇപ്പോൾ ഗായത്രി സുരേഷ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ വണ്ടി ഒരാളെ ഇടിച്ചു നിർത്താതെ പോയതിനെ തുടർന്ന് താരം സോഷ്യൽ മീഡിയയിൽ വലിയ വിഷയമായി മാറിയിരിക്കുന്നു. ഒരുപാട് പേർ താരത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു. പലരും താരത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഒരുപാട് ട്രോളുകൾ പുറത്തിറങ്ങി.

    ഇതേതുടർന്ന് താരം വീണ്ടും ലൈവിൽ വരികയും തന്റെ തെറ്റിനെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തതോടുകൂടി സോഷ്യൽ മീഡിയയിൽ താരം വീണ്ടും ചർച്ച ചെയ്യപ്പെട്ടു. പിന്നീടങ്ങോട്ട് താരത്തിനെതിരെ ട്രോൾകളുടെ പെരുമഴയായിരുന്നു. താരത്തെ വെച്ചുള്ള ഒരുപാട് ട്രോൾ മീം വരെ ഇറങ്ങി. ട്രോള് വീഡിയോകളും ട്രോള് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി.

    ഇത്തരത്തിലുള്ള അസഹ്യമായ ട്രോളുകൾ ക്കെതിരെ താരം വീണ്ടും വിമർശനവുമായി രംഗത്തെത്തി. ട്രോളുകൾ ക്കെതിരെ ശബ്ദിച്ചു കൊണ്ട് താരം ലൈവ് വീഡിയോയിൽ വരുകയും ചെയ്തു. കേരള മുഖ്യമന്ത്രിയായ പിണറായി സാറിനോട് ട്രോളുകൾ പൊതുവായി ബാൻ ചെയ്യണമെന്ന അഭ്യർത്ഥനയുമായി ആണ് താരം ലൈവിൽ വന്നത്. ട്രോൾ ബാൻ ചെയ്യണമെന്ന താരത്തിന്റെ പ്രസ്താവന തന്നെ ട്രോൾ ആയി സ്വീകരിച്ച ട്രോളന്മാർ താരത്തിനെതിരെ വീണ്ടും ട്രോളുകൾ ഇറക്കി.

    ഇപ്പോൾ താരത്തിന്റെ പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. അവതാരകൻ താരത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാത്തിനും കൃത്യമായ നിലയിൽ താരം മറുപടി നൽകുകയും ചെയ്യുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ആണ് താരത്തോട് അവതാരകൻ ചോദിച്ചത്. സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും ഇപ്പോൾ സിനിമയിലെ അവസ്ഥയെ കുറിച്ചും കൃത്യമായി താരം പറയുന്നുണ്ട്.

    അതിനിടയിലാണ് അവതാരകൻ താരത്തോട് പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.
    ” ഒരുപാട് ചേട്ടൻമാർ പ്രൊപ്പോസലുമായി വന്നിട്ടുണ്ട്. പക്ഷേ അതിനൊന്നും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. പക്ഷേ എന്റെ മനസ്സിൽ ഒരാളുണ്ട്. അത് മറ്റാരുമല്ല പ്രണവ് മോഹൻലാൽ “
    എന്നായിരുന്നു.

    ” പ്രണവ് മോഹൻലാലിന് ഈ സംഭവം അറിയില്ല. അദ്ദേഹം എത്രയോ മുകളിൽ നിൽക്കുന്ന വ്യക്തിയാണ്. ഇനിയുള്ള എന്റെ വരാൻ പോകുന്ന സിനിമകൾ വേറെ ലെവൽ ആയി ഞാനും വലിയ നിലയിൽ എത്തിയാൽ ഒരുപക്ഷേ ഈ കാര്യങ്ങൾ നടന്നേക്കാം. എന്തായാലും അദ്ദേഹവും കല്യാണം കഴിച്ചിട്ടില്ല” എന്നും താരം കൂട്ടിച്ചേർത്തു.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • എന്തൊരു അഴകാണ് കാണാൻ 😍. ഡോക്ടർ നായിക പ്രിയങ്ക മോഹനന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പ്രിയങ്ക മോഹൻ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും, ആരും ആഗ്രഹിക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ സിനിമാപ്രേമികൾക്ക് വേണ്ടി സമ്മാനിക്കാനും താരത്തിന് സാധിച്ചു.

    ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യയിൽ പെട്ടെന്ന് തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ തരത്തിന് കഴിഞ്ഞു. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നഡ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

    സോഷ്യൽമീഡിയയിലും താരം ഒരു സെലിബ്രിറ്റിയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകർ തരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്ക് വെക്കുന്ന എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം പലപ്രാവശ്യം മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.കിരൺ ഫോട്ടോഗ്രഫിയാണ് തരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്.

    2019 ൽ പുറത്തിറങ്ങിയ ഒന്തു കാതെയാ ഹെൽലാ എന്ന കന്നഡ സിനിമയിൽ അഥിതി എന്ന കതപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് അതെ വർഷം തന്നെ റിലീസ് ചെയ്ത നാണി’സ് ഗാങ് ലീഡർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേരി. നാണി തന്നെയായിരുന്നു ഈ സിനിമയിലെ നായക വേഷം കൈകാര്യം ചെയ്തത്.

    ഈ വർഷം തമിഴ് സൂപ്പർ നടൻ ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ്‌ തമിഴ് സിനിമ ‘ഡോക്ടർ’ ൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യ സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തു. താര ത്തിന്റെ രണ്ട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭാവിയിൽ സൗത്ത് ഇന്ത്യൻ സിനിമ താരം ഭരിക്കുമെന്നതിൽ യാതൊരു സംശയമില്ല എന്നാണ് സിനിമ പണ്ഡിതരുടെ വാഗ്ദാനം.

    Priyanka
    Priyanka
    Priyanka
    Priyanka
  • വിവാഹം ചെയ്തിട്ടില്ല… ഗർഭം ധരിക്കാൻ ഉദ്ദേശവുമില്ല… പക്ഷേ അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ….

    ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് കരസ്തമാക്കിയ നടിയാണ് താരം. മികച്ച അഭിനയം കാഴ്ചവെക്കുന്നതു കൊണ്ട് തന്നെ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് സ്വര ഭാസ്കർ ഉള്ളത്.

    സ്വീകരിക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ടാണ് താരം അറിയപ്പെടാറുള്ളത്. കഥാപാത്രങ്ങൾ ഏതാണെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കുന്നത് കൊണ്ടും താരത്തിന് ആരാധകർ ഒരുപാടാണ്. അഭിനയത്തിലെ വ്യത്യസ്തതക്കും അപ്പുറം രാഷ്ട്രീയ നിലപാടുകൾ കൊണ്ടും താരം സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കിടയിൽ സജീവയാണ്.

    പലപ്പോഴും ഓൺലൈൻ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട് താരം. കാരണം സംഘ പരിവാറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് സ്വര ഭാസ്കർ.   സാധാരണ ഗതിയിൽ അശ്ലീല കമന്റുകൾ കൊണ്ട് നടിമാർക്കെതിരെ പൊങ്കാലയിടുന്ന പതിവുണ്ട് എങ്കിലും താരത്തിനെതിരെ കടുപ്പം കൂടിയ പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്.

    ഇപ്പോൾ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം താരം ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു കുടുംബം തുടങ്ങാൻ ഒരുങ്ങുകയാണ് താരം എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 33 വയസ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്. സ്വന്തമായി ഒരു കുടുംബം തുടങ്ങണമെന്ന ആഗ്രഹം താരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ സമ്മതം അറിയിക്കുകയും ചെയ്തു എന്നും താരം വ്യക്തമാക്കി.

    എന്നാൽ താരം വിവാഹിതയല്ല. ഗർഭം ധരിക്കുവാൻ ഉദ്ദേശവും ഇല്ല. അതുകൊണ്ട് താരം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത്.  സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേന ആണ് കുഞ്ഞിനെ ദത്തെടുക്കുന്നത്. എന്തായാലും നടിയെ പിന്തുണച്ചു കൊണ്ട് ഇപ്പോൾ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

    2016 വർഷം താരം ഹിമാൻഷു എന്ന വ്യക്തിയുമായി താൻ പ്രണയത്തിലാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ ഉദ്ദേശം ഒന്നുമില്ല എന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിൽ ഇപ്പോൾ റിലേഷന്ഷിപ് ഒന്നുമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന താര ത്തിന്റെ തീരുമാനത്തെ സോഷ്യൽ മീഡിയ സപ്പോർട്ട് ചെയ്യുന്നുണ്ട്.

    Swara
    Swara
    Swara
    Swara
    Swara
  • അതിരുകളില്ലാതെ പ്രണയിക്കുക! സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ലെ സ്ബി യൻ ഫോട്ടോ ഷൂട്ട് വീഡിയോ…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് ധാരാളമായി കാണാൻ സാധിക്കും. ഓരോ ഫോട്ടോ ഷൂട്ട് കളയും അത്ഭുതത്തോടെയാണ് സോഷ്യൽ മീഡിയ യൂസേഴ്സ് കാണുന്നത്.

    ഫോട്ടോഷൂട്ടുകൾ നടത്താൻ വേണ്ടി എന്തെങ്കിലും ഒരു കാരണം കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് സമൂഹം മാറിയിരിക്കുന്നത്. എന്ത് കാര്യമാണെങ്കിലും ഫോട്ടോഷൂട്ട് ലൂടെ പ്രേക്ഷകരെ അറിയിക്കുകയാണ് ഇപ്പോൾ പലരും. പ്രി വെഡിങ് ഫോട്ടോഷൂട്ട് മുതൽ ഡെലിവറി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവരുടേതും.

    വെറൈറ്റി ആശയങ്ങളാണ് ഫോട്ടോഷൂട്ടുകൾ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുന്ന തിരക്കിലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസ് ഫോട്ടോഷൂട്ട് നടത്തുന്ന ഫോട്ടോഗ്രാഫർമാരും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്.

    ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലെസ്ബിയൻ ഫോട്ടോഷൂട്ട് എന്ന നിലയിലാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കോൺസെപ്റ് തന്നെയാണ് ഫോട്ടോകൾ വൈറൽ ആകാനുള്ള പ്രധാന കാരണം. ഇതിനു മുമ്പും ഒരുപാട് ലെസ്ബിയൻ ഫോട്ടോഷൂട്ട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

    സിതാര വിജയൻ & അർച്ചന ദാസ് എന്നീ മോഡൽസ് ആണ് ഫോട്ടോഷൂട്ട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഈ രണ്ട് പേരും അറിയപ്പെടുന്ന മോഡൽ ആണ്. ഇതിന് മുമ്പും ഇവർ ഒരുപാട് കിടിലൻ ഫോട്ടോഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. ജിക്സൺ ഫോട്ടോഗ്രഫി എന്ന പ്രശസ്ത ഫോട്ടോഗ്രാഫരാണ് ഈ കിടിലൻ ഫോട്ടോഷൂട്ട് ക്യാമെറയിൽ പകർത്തിയിരിക്കുന്നത്.

    Sithara
    Archana
    Sithara
    Archana
  • പിറന്നാളിന് പൈസ അയച്ചു തരണമെന്ന് ശ്രീലക്ഷ്മി അറക്കൽ, “കുനിയേണ്ടി വരും” എന്ന് ഞരമ്പൻ… കിടിലൻ മറുപടി നൽകി ശ്രീലക്ഷ്മി…

    സോഷ്യൽ മീഡിയകൾ സജീവമായി ഉപയോഗിക്കുന്ന മിക്ക പേർക്കും അറിയുന്ന പേരായിരിക്കും ശ്രീലക്ഷ്മി അറക്കൽ. സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഫെമിനിസ്റ്റ് വക്താവാണ് ശ്രീലക്ഷ്മി. സ്ത്രീകളെ കളിയാക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്.

    തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും  ധൈര്യ സമേതം തുറന്നു പറയുന്ന പെൺകുട്ടി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീലക്ഷ്മി സദാചാര വാദികൾക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്.  അതേ നാണയത്തിൽ തിരിച്ചടിക്കുക എന്ന പോളിസി ആണ് താരം സ്വീകരിക്കാറുള്ളത്.

    ഇപ്പോൾ ശ്രീലക്ഷ്മി അറക്കലിന്റെ പുതിയ ഒരു പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എപ്പോഴും സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞു കൊണ്ടാണ് ശ്രീലക്ഷ്മി അറക്കൽ രംഗത്ത് വരാറുള്ളത്. എന്നാൽ അതിൽനിന്ന് ഇപ്പോൾ സ്വല്പം വ്യത്യസ്തമായ ഒരു പാതയാണ് ശ്രീലക്ഷ്മി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

    രണ്ടു ദിവസങ്ങൾക്കു മുമ്പ് ശ്രീലക്ഷ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചെറിയ കുറിപ്പാണ് എല്ലാത്തിനെയും തുടക്കം. ശ്രീലക്ഷ്മിയുടെ വാക്കുകളിങ്ങനെ :December 7 ന് 26 വയസ്സ് ആകുന്ന യുവതിക്ക് നോട്ടുമാല, ചെണ്ട്, റീത്ത്, ഹാരം, ഡ്രസ്സ്, ഗിഫ്റ്റ് എന്നിവ നൽകാതെ അതിനുള്ള ക്യാഷ് ഗൂഗിൾ പേ ചെയ്ത് തരണേ എന്നുള്ള request ഇതിനാൽ അറിയിക്കുന്നു.
    UPID for birthday gifts: asreelakshmi714@oksbi

    ശ്രീലക്ഷ്മി ഇങ്ങനെ ഒരു എഴുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരുപാട് രസകരമായ കമന്റുകൾ ആണ് വന്നു കൊണ്ടിരുന്നത്. എന്നാൽ പതിവുതെറ്റിക്കാതെ ഞരമ്പന്മാരും കമന്റുകൾ ചെയ്യാൻ തുടങ്ങി. അതിലൊരു കമന്റ്റും ശ്രീലക്ഷ്മി അറക്കൽ കമന്റിന് നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞാടുന്നത്.

    കുനിയേണ്ടി വരുമെന്നാണ് ഞരമ്പൻ കമന്റ് ചെയ്‍തത്. കമന്റ് ഉരുളക്കുപ്പേരി പോലെ ശ്രീലക്ഷ്മി അറക്കൽ മറുപടിയും രേഖപ്പെടുത്തിയിട്ടുണ്ട്. “നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും” എന്നാണ് ശ്രീലക്ഷ്മി നൽകിയ മറുപടി. എന്തായാലും കലക്കിയ മറുപടി തന്നെയാണ് ശ്രീ ലക്ഷ്മി അറക്കൽ നൽകിയത് എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് എല്ലാവർക്കും പറയാനുള്ളത്.

    Sreelakshmi
    Sreelakshmi
    Sreelakshmi
  • എന്റെ വിവാഹം കഴിഞ്ഞു, സെറ്റില്‍ഡ് ആയി, വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്, ഭാവന പറയുന്നു…

    മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലകളിൽ സജീവമായി ഇടപഴകുന്ന താരം അറുപതിലധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ  സജീവമാണ് താരം. ഏത് വേഷവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ട് തന്നെ ഭാഷകൾക്കതീതമായി താരത്തിന് ആരാധകരും ഉണ്ട്.

    ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലാണ് താരം ആദ്യം അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെ കൂടെയും അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിയത്. സിഐഡി മൂസ,  ക്രോണിക് ബാച്ചിലർ, ചിന്താമണി ഫൈറ്റേഴ്സ് ചെസ്സ് ദൈവനാമത്തിൽ നരൻ തുടങ്ങിയ സിനിമകൾ വലിയ വിജയമായിരുന്നു.

    തമിഴിലും തെലുങ്കിലും ഒരുപാട് നല്ല സിനിമകൾ  ചെയ്ത താരം ഇപ്പോൾ കന്നടയിലും തിളങ്ങുകയാണ്. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ  ജീവിത പങ്കാളി. വിവാഹത്തിന് ശേഷവും താരം അഭിനയ മേഖലയിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. 2018 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും  വിവാഹം. തുടക്കം മുതൽ ഇന്നോളവും ആരാധകരെ താരം നിലനിർത്തുന്നത് അഭിനയ മികവ് കൊണ്ട് തന്നെയാണ്.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സിനിമ അഭിനയ ജീവിതത്തോടെനുബന്ധിച്ച് എടുത്ത പുതിയ തീരുമാനമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഇനി വരുന്ന എല്ലാ സിനിമയ്ക്കും ‘യെസ്’ എന്ന് പറയില്ല എന്ന് ആൻ താരം വ്യക്തമാക്കിയത്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു.

    വളരെ നേരത്തെ സിനിമയില്‍ എത്തയതാണ് എന്നും എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത് എന്നും അത് കൊണ്ട് തന്നെ ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി എന്നുമാണ് താരത്തിന്റെ തീരുമാനം. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും എന്നും താരം പറഞ്ഞു.

    ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് താരം ഈ അടുത്താണ് പൂര്‍ത്തിയാക്കിയത്. ഈ സിനിമയില്‍ ഒരു സിനിമയിൽ നടിയുടെ വേഷമാണ്  താരം അവതരിപ്പിക്കുന്നത്. നടി, നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും രസകരവും ആയിരുന്നു എന്ന് താരം പറയുകയും ചെയ്തു. എന്തായാലും താരത്തിന്റെ പുതിയ തീരുമാനത്തോട് പ്രേക്ഷകർ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

    Bhavana
    Bhavana
    Bhavana
    Bhavana