സാരി ഉടുക്കാന്‍ മാത്രം വളര്‍ന്നോ? വിശ്വസിക്കാന്‍ സാധിക്കുന്നില്ല! സ്ലീവ്‌ലെസ് ബ്ലൗസില്‍ സുന്ദരിയായി നയന്‍താര








ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് വന്ന നിരവധി താരസുന്ദരിമാരുണ്ട്. കൂട്ടത്തില്‍ നടി നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു താരം അഭിനയത്തിലേക്ക് എത്തുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ പേരുമായി




എത്തിയെങ്കിലും സിനിമാലോകത്ത് തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നു. അന്ന് ബാലതാരമായി അഭിനയിച്ച കുഞ്ഞുസുന്ദരി ഇന്ന് വളര്‍ന്ന് വലിയ ആളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറേ കാലമായി സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ശക്തമായ




വേഷങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് നയന്‍താരയെ കുറിച്ചുള്ള വാര്‍ത്തകളൊന്നും കാര്യമായി വന്നിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. ഏറ്റവും പുതിയതായി സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ്




നയന്‍താര പങ്കുവെച്ചിരിക്കുന്നത്. നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചതാണ് ചിത്രങ്ങളെ വേറിട്ടതാക്കുന്നത്. വളരെ മിനിമലായ മേക്കപ്പാണ് നടി തിരഞ്ഞെടുത്തത്. ആഭരണമായി കമ്മല്‍









മാത്രമേ ഉള്ളുവെങ്കിലും ലുക്ക് പൂര്‍ണമാക്കാന്‍ ഹെയര്‍ സ്റ്റൈലിന് സാധിച്ചു. ഇതിന് പുറമേ ഗ്ലാമറസ് ലുക്കിലുള്ളതും മറ്റുമായി നിരവധി ചിത്രങ്ങളാണ് നടി പങ്കുവെക്കാറുള്ളത്. എല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ഒപ്പം ചില വിമര്‍ശനങ്ങളും നടിയ്ക്ക്







ലഭിക്കാറുണ്ട്. എന്നാല്‍ സാരി ഉടുത്ത പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആശ്ചര്യം രേഖപ്പെടുത്തി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യൂട്ട് വാവയായ കണ്ട കുഞ്ഞ് ഇത്രയും വളര്‍ന്നോ എന്നാണ് പലരുടെയും ചോദ്യം.