മലയാളികള്‍ക്ക് പ്രിയങ്കരിയാണ് അശ്വതി. ആര്‍ജെ ആയിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായതോടെയാണ്. പിന്നാലെ ടെലിവിഷനിലെ നിറ സാന്നിധ്യമായി അശ്വതി മാറുകയായിരുന്നു. അവതാരകയായും എഴുത്തുകാരിയായും ആര്‍ജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. കഴിഞ്ഞ ദിവസം തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അശ്വതി പറഞ്ഞത് വാര്‍ത്തയായിരുന്നു.
തന്റെ മുഖത്തുണ്ടായ നിറമാറ്റത്തെക്കുറിച്ചായിരുന്നു അശ്വതി തുറന്നു പറഞ്ഞത്. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അശ്വതി തന്റെ സാഹചര്യം വിശദീകരിച്ചത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അശ്വതി പങ്കുവച്ച സ്റ്റോറി ശ്രദ്ധ നേടുകയാണ്. മിറര്‍ സെല്‍ഫിയിലൂടെ താന്‍ വീഡിയോയിലൂടെ പറഞ്ഞത് കാണിച്ചു തരികയാണ് അശ്വതി. വിശദമായി വായിക്കാം.
‘ഈ ചിത്രത്തില്‍ എന്റെ കയ്യിലേയും മുഖത്തേയും ഷെയ്ഡുകള്‍ തമ്മിലുള്ള വ്യത്യാസം കാണുന്നുണ്ടെങ്കില്‍ ഞാന്‍ വീഡിയോയില്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലാകും’ എന്നാണ് അശ്വിത തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. താരം പറഞ്ഞത് പോലെ തന്നെ മുഖത്തേയും കൈയ്യിലേയും നിറ വ്യത്യാസം ചിത്രത്തില്‍ നിന്നും വ്യക്തമായി മനസിലാകും. താരത്തിന്റെ അവസ്ഥ ഇതിലൂടെ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ വിശദമായി തന്നെ അശ്വതി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
ഒരു ദിവസം ഞാന്‍ കുറച്ചധികം വെയില്‍ കൊള്ളേണ്ടി വന്നു. തിരികെ വീട്ടില്‍കയറി . ചെറിയ ഒരു കരുവാളിപ്പ് ഉണ്ടായിരുന്നു. കൂടി പോയാല്‍ ഒരാഴ്ച ഉണ്ടാകുമെന്നേ കരുതിയുള്ളൂ. എന്നാല്‍ ഇത് പോയില്ല. മുഖം മാത്രമായിരുന്നു ഇരുണ്ടിരുന്നത്. അതോടെ അശ്വതി ഡോക്ടറെ കാണാന്‍ തീരുമാനിച്ചു എന്നായിരുന്നു അശ്വതി പറഞ്ഞത്. ആദ്യം കരുതിയത് ടാന്‍ ആയിരിക്കും എന്നാണ്. എന്നാല്‍ ക്രീമുകള്‍ തേച്ചിട്ടും മാറ്റം വന്നില്ലെന്നാണ് അശ്വതി പറയുന്നത്. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ഇന്റെന്സിറ്റി കൂടി വരികയും ചെയ്തുവെന്നും അശ്വതി പറയുന്നു. തുടര്‍ന്ന് താന്‍ ദുബായില്‍ അടക്കമുള്ള ഡോക്ടര്‍മാരെ കാണിച്ചുവെന്നും എന്നാല്‍ ഒട്ടും മാറ്റം വന്നില്ലെന്നും അശ്വതി വീഡിയോയില്‍ പറയുന്നുണ്ട്. പല ടെസ്റ്റുകള്‍ നടത്തി നോക്കിയെങ്കിലും എന്താണ് ഇതിന്റെ കാരണം എന്ന് മനസിലാക്കാന്‍ സാധിച്ചില്ലെന്നാണ് അശ്വതി പറഞ്ഞത്. ഇതോടെ പൊതുമെ മേക്കപ്പ് ഉപയോഗിക്കാത്ത തനിക്ക് മുഖത്ത് മേക്കപ്പ് ഇടേണ്ടി വന്നുവെന്നും താരം പറയുന്നുണ്ട്.
മുഖത്തെ മാറ്റം എന്നെ മാനസികമായി ഏറെ ബാധിച്ചു. ശരീരം മുഴുവനും ഇല്ല. മുഖത്തുമാത്രമാണ് ഈ മാറ്റം. മാനസികമായി ബാധിച്ചതിനാല്‍ ഒരു ഫോട്ടോ എടുക്കാന്‍ പോലുമുള്ള കോണ്‍ഫിഡന്‍സ് നഷ്ടമായിരുന്നുവെന്നും അശ്വതി വീഡിയോയില്‍ പറഞ്ഞിരുന്നു. കാരണം മറ്റുള്ളവര്‍ക്ക് കൂടി ഒരു പ്രചോദനം ആകട്ടെ എന്നു കരുതിയാണ് താന്‍ അനുഭവം തുറന്നു പറഞ്ഞതെന്നും അശ്വതി പറഞ്ഞിരുന്നു. അതേസമയം, കമലയെ ഗര്‍ഭിണി ആയിരുന്നപ്പോഴും ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നും അശ്വതി വീഡിയോയില്‍ ഓര്‍ക്കുന്നുണ്ട്.
മുഖത്ത് എന്താണ് ഇത്തരം മാറ്റം എന്ന് ചോദിക്കുന്നവര്‍ക്കു വേണ്ടിയും ഇത്തരം ഒരു മാറ്റം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങളുടെ അനുഭവം ഷെയര്‍ ചെയ്യാന്‍ വേണ്ടിയും ആണ് ഇതിപ്പോള്‍ തുറന്നുപറയുന്നതെന്നും അശ്വതി പറഞ്ഞിരുന്നു. പഈ അവസ്ഥയില്‍ കൂടി ആരെങ്കിലും കടന്നു പോകുന്നുണ്ട് എങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടിയാണു പറയുന്നതെന്നും അശ്വതി അറിയിച്ചിരുന്നു. പിന്നാലെ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.