ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്ന് തുടക്കം മുതല്‍ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നിരവധി വിഷയങ്ങളാണ് ഉണ്ടായത്.പവർ ടീം അംഗങ്ങളായ ജിന്റോയും റസ്മിനും തമ്മിലായിരുന്നു രാവിലത്തെ വഴക്ക്.നോറ, ജാന്മണി, ശ്രീരേഖ, ജാസ്മിന്‍ എന്നിവർക്ക് മെഡിക്കല്‍ റൂമില്‍ പോകേണ്ടി വരികയും ചെയ്തു.
ബോധം കെട്ട ജാന്മണിയെ അർജുന്‍ എടുത്തുകൊണ്ടായിരുന്നു മെഡിക്കല്‍ റൂമിലേക്ക് എത്തിച്ചത്. ബിഗ് ബോസിലേതുമുള്ള വാഷിങ് ടാസ്ക് വീടിനുള്ളില്‍ ആരംഭിക്കുന്നത്. വാശിയേറിയ മത്സരമായിരുന്നു ഓരോ ടീമും കാഴ്ചവെച്ചത്. ഇതിനിടയില്‍ ചെറിയ തർക്കങ്ങളുമുണ്ടായി. മത്സരത്തിനൊടുവില്‍ ക്വാളിറ്റി ചെക്കിങ്ങിന്
ഇടയിലാണ് ഗബ്രിയും ജിന്റോയും തമ്മിലുള്ള തുറന്ന യുദ്ധമുണ്ടാകുന്നത്. ഗബ്രിയുടെ ടീം അലക്കി തേച്ച വസ്ത്രങ്ങള്‍ ക്വാളിറ്റി ചെക്ക് ചെയ്യാന്‍ പവർ ടീം തിരഞ്ഞെടുത്ത് അഴിച്ചത് ജിന്റോയെയായിരുന്നു. ബാലിശമായ
ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജിന്റോ ഓരോ വസ്ത്രങ്ങള്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ്
ഒഴിവാക്കുകയായിരുന്നു.’പുറത്ത് വലിയ ആനമണ്ടക്കന്‍ ജഡ്ജാണെന്ന് പറഞ്ഞിട്ട് ഇവിടെ വന്ന് ഡയലോഗ് അടിക്കുന്ന ചെറ്റകളെ പോലെ എന്തായാലും ചെയ്യില്ല’ – എന്നായിരുന്നു ഗബ്രിയുടെ വാക്കുകള്‍. ഇതോടെ ജിന്റോയും മറുപടിയുമായി എത്തി. ചെറ്റ എന്നൊക്കെ വീട്ടില്‍ പോയി അപ്പനെ വിളിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് വലിയ തർക്കത്തിലേക്ക് നീണ്ടു.