Category: Entertainments

  • ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട് ഫോട്ടോഷൂട്ട് ചെയ്‌താൽ “അവൾ പോക്ക് കേസാണ്” എന്ന് ചിന്തിക്കുന്നവർ ഉണ്ട്..അമേയ മാത്യു…

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമാതാരം ആണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു.

    നിലപാടുകൾ തുറന്നു പറയുന്നതിൽ ഒട്ടും മടികാണിക്കാത്ത മലയാളത്തിലെ ചില നടിമാരിലൊരാളാണ് താരം. തന്റെ ജീവിതാനുഭവങ്ങൾ പല ഇന്റർവ്യൂ കളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

    ഈയടുത്ത് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ട് കളിൽ പ്രത്യക്ഷപ്പെടുന്ന അമേയയെ കുറിച്ച് പൊതുജനങ്ങൾക്കുള്ള അഭിപ്രായത്തെ ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയത്.

    ഗ്ലാമർ ഫോട്ടോ ഷോട്ടുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന നടിയാണ് അമേയ. അതുകൊണ്ടുതന്നെ സദാചാര ആങ്ങളമാരുടെ സ്ഥിരമായ സൈബർ വിമർശനങ്ങൾക്ക് താരം ഇരയായിട്ടുണ്ട്. അത്തരത്തിലുള്ള അനുഭവമാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

    ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട് ഫോട്ടോഷൂട്ട് ചെയ്‌താൽ “അവൾ പോക്ക് കേസാണ്” എന്ന് ചിന്തിക്കുന്നവർ ഉണ്ട്. എന്തിനു വേണം വെടി എന്ന് വിളിക്കുന്നവർ വരെ സദാചാര ആങ്ങളമാരായി രംഗത്ത് എത്താറുണ്ടെന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

    ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരിൽ അറിയപ്പെട്ടത്. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു. 2017 ൽഅഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ ആകെ മൂന്നു സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

    ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വെബ്സീരീസ് ആയ കരിക്ക് ലൂടെയാണ് താരം അറിയപ്പെട്ടത്.

  • ആണുങ്ങൾ മുണ്ട് മടക്കി കുത്തുമ്പോൾ പലതും കാണുന്നുണ്ടല്ലോ അതൊന്നും പ്രശ്നമല്ലേ?? ഞാൻ ഷോർട് ഡ്രസ്സ് ഇടുന്നതാണ് പ്രശ്നം : സദാചാരക്കാരോട് അനുപമ

    പ്രേമം എന്ന സിനിമയിലൂടെ മേരി എന്ന കഥാപാത്രത്തിൽ മലയാളി മനസ്സുകളിൽ കയറിപ്പറ്റിയ നടിയാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ ഹെയർ സ്റ്റൈൽന് വരെ മലയാളികൾക്കിടയിൽ ആരാധകരുണ്ടായിരുന്നു.

    നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നടിയാണ് അനുപമ. കേരളമൊട്ടാകെ തരംഗമായ #wehavelegs ക്യാമ്പയ്‌നിൽ അനുപമയും പങ്കു ചേർന്നിരുന്നു. തന്റെ കാലുകൾ കാണുന്ന ബോൾഡ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തുകൊണ്ടാണ് താരം പിന്തുണ അറിയിച്ചത്.

    റെഡ് കാർപെറ്റ് വിത്ത്‌ ആർ ജെ മൈക്ക് എന്ന അഭിമുഖ പരിപാടിയിൽ ഈ അടുത്ത താരം പങ്കെടുക്കുകയുണ്ടായി. അതിൽ മൈക്ക് ചോദിച്ച ഒരുപാട് ചോദ്യങ്ങൾക്ക് താരം വ്യക്തമായി മറുപടി നൽകുകയായിരുന്നു.

    ആർ ജെ മൈക്ക്ന്റെ ചോദ്യം ഇങ്ങനെയായിരുന്നു
    “ഈ സെലിബ്രിറ്റിസിന്റെയും പെൺകുട്ടികളുടേയും വസ്ത്രത്തിലെ ഇറക്കത്തിന്റെ മേൽ വരുന്ന കമന്റുകൾ ക്ക് ഞാൻ കൊടുക്കാൻ ഇഷ്ടപ്പെടുന്ന മറുപടി? “

    അതിന് അനുപമ നൽകിയ മറുപടി ഇങ്ങനെയാണ്
    ” ചേട്ടൻ മുണ്ട് ഉടുക്കാറുണ്ടോ എന്ന് ഞാൻ ആദ്യം ചോദിക്കും..
    അതെന്തുകൊണ്ടാണ് എന്ന് ആർ ജെ യുടെ മറുചോദ്യത്തിനു..
    അല്ല ചേട്ടൻ മുണ്ടു മടക്കി കുത്തുമ്പോൾ പലതും കാണാറുണ്ടല്ലോ.!!! എന്നായിരുന്നു.

    2015 മുതൽ സിനിമാ ലോകത്ത് സജീവമാണ് അനുപമ. നിവിൻ പൊളി നായകനായ ബ്ലോക്ക്ബസ്റ്റർ മലയാള സിനിമ പ്രേമം തന്നെയാണ് താരത്തിന്റെ ആദ്യസിനിമ. പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    മണിയറയിലെ അശോകൻ ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. പല സ്റ്റേജ് ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. മികച്ച തുടക്കക്കാരിക്കുള്ള അവാർഡുകളും താരത്തെ തേടി എത്തിയിട്ടുണ്ടായിരുന്നു.

  • ഒരാളുടെ മുമ്പിൽ നടുവിരൽ കാണിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് ! ആൻ ശീതൾ..

    ഇതിപ്പോൾ മലയാളം സീരിയൽ സിനിമ നടിമാരുടെ തുറന്നുപറച്ചിലിന്റെയും വെളിപ്പെടുത്തലിന്റെയും ഘോഷയാത്രയാണ് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തുറന്നു പറഞ്ഞുകൊണ്ടാണ് ഓരോരുത്തരും രംഗത്തുവരുന്നത്.

    നടിമാരുടെ ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളും സന്തോഷങ്ങളും, അതല്ലെങ്കിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കാണാൻ സാധിക്കുന്നത്. അതുപോലെ ഒരു അനുഭവം തുറന്നു പറഞ്ഞു കൊണ്ട് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ആൺ ശീതൾ.

    റെഡ് എഫ് എം ൽ ആർ ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ആരും തുറന്നു പറയാൻ മടിക്കുന്ന ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

    ജീവിതത്തിൽ എപ്പോഴെങ്കിലും ആർക്കെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലായത്..
    താരത്തിന്റെ മറുപടി ഇങ്ങനെയാണ്..

    ” നടുവിരൽ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്പോൾ ശല്യം ചെയ്ത പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ട്.. സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോൾ.. ഇവിടെത്തന്നെ കൊച്ചിയിൽ ആണെന്നാണ് താരം മറുപടി നൽകിയത്.

    ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ.. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നൽകിയത്.. അങ്ങനെ ചെയ്തപ്പോൾ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആർ ജെ യുടെ ചോദ്യത്തിന്.. നടുവിരൽ കാണിച്ച ഓടുകയായിരുന്നു എന്നാണ് ആൺ മറുപടി നൽകിയത്.

    കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് ആൻ ശീതൾ. ഇതുവരെ കേവലം മൂന്നു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളത്. എസ്‌റ, ഇഷ്ക് എന്ന മലയാള സിനിമകളിലും, കാളിദാസ എന്ന തമിഴ് സിനിമയിലാണ് താരം അഭിനയിച്ചത്.

  • എന്നെ വീട്ടുകാർ അങ്ങനെയല്ല വളർത്തിയത്, ഒളിച്ചോടി കല്യാണം കഴിക്കുന്നവളൊന്നുമല്ല ഞാൻ : നയൻതാര

    സൗത്ത് ഇന്ത്യയിൽത്തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര, മനസ്സിലനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടിയാണ്. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന താരം ഇതിനോടകം മലയാളം, തെലുഗ്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചു.

    മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചതിന് ശേഷമാണു മറ്റു ഭാഷകളിൽ നയൻതാര അഭിനയിക്കുന്നത്. തമിഴിലും തെലുഗിലുമായി ഒരുപാട് സൂപ്പര്ഹിറ് സിനിമകൾ നടി ചെയ്തുകഴിഞ്ഞു.

    തമിഴ് ഡയറക്ടർ വിഘ്നേഷ് ശിവനുമായി താരം കുറച്ചു കാലമായി പ്രണയത്തിലാണ്. അവർ ലോക് ഡൌൺ കാലത്തു വിവാഹിതരായി എന്ന വാർത്തകൾ പരന്നിരുന്നുവെങ്കിലും അവർ അതിനെക്കുറിച്ചു സ്ഥിരീകണം ഒന്നും നടത്തിയിട്ടില്ല. നയൻ‌താര ഒരു ചാനലിന് നൽകിയ പഴയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

    നയൻതാരയുടെ വാക്കുകൾ ഇങ്ങനെ : എന്റെ വീട്ടുകാർക്ക് ഇഷ്ടപെടുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഒളിച്ചോടി പോയി കല്യാണം കഴിക്കുക ഒന്നുമില്ല. എന്റെ വീട്ടുകാർ എന്നെ വളർത്തിയത് അങ്ങനെയല്ല. നിങ്ങൾ വിവാഹം കഴിക്കുന്നത് ഭാര്യ-ഭർത്താക്കന്മാരയി സമൂഹം അംഗീകരിക്കാൻ കൂടിയാണ്. അപ്പോൾ പിന്നെ എന്തിനാണ് ആരെയും അറിയിക്കാതെ ഞാൻ കല്യാണം കഴിക്കുന്നത്. അത് ഞാൻ ചെയ്യില്ല!! ഞാൻ അഭിമുഖം കൊടുക്കാത്തത് കൊണ്ട് ചില മാധ്യമങ്ങൾ എന്നെ കുറിച്ച് തോന്നിയത് എഴുതി വിടും..’ നയൻ‌താര പറഞ്ഞു.

  • ഇനി ഗ്ലാമർ വേഷങ്ങളിലേക്കില്ല.. പർദ്ദയിൽ കഴിയാനാണ് ഇഷ്ടം.. ഇപ്പോൾ ജീവിതം സന്തോഷകരം

    മോഹൻലാൽ നായകനായ അങ്കിൾ ബൻ എന്ന സിനിമയിലെ മറിയ എന്ന കൊച്ചു താരത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. മറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോനിക്ക ആയിരുന്നു. ആദ്യ കാലഘട്ടത്  തമിഴ് തെലുങ്ക്  മലയാള സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി നിറഞ്ഞുനിന്നിരുന്ന താരമാണ് മോണിക്ക.

    എൻ ആസൈ മച്ചാൻ എന്ന സിനിമയിലെ  അഭിനയിച്ചതിന് മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് വരെ മോനിക്കായ്ക്ക് ലഭിച്ചിട്ടുണ്ട്. ഏകദേശം 20 നടുത്ത് സിനിമകളിൽ ബാലതാരമായി അഭിനയിച്ച അതിനുശേഷമാണ് പ്രധാന വേഷത്തിൽ താരം സ്ക്രീനിലെത്തുന്നത്.

    916 ആണ് ആരം അവസാനമായി അഭിനയിച്ച മലയാള സിനിമ. മിറാ ജാഗ്രത എന്ന തമിഴ്  സിനിമയോട് കൂടി അഭിനയം നിർത്തുകയായിരുന്നു. 2014 ലാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. മതം മാറിയതിന്റെ  പിന്നാലെയാണ് അഭിനയം നിർത്തി എന്നാണ് വാദം.

    2014 ൽ ഇസ്ലാം മതം സ്വീകരിക്കുകയും, ശേഷം മോണിക്ക എന്ന പേര് മാറ്റി എം ജി റഹിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 2015 ൽ മാലിക് എന്നയാളെ വിവാഹം കഴിച്ചു, ഇപ്പോൾ സുഗമായി ജീവിക്കുന്നു.

    മതം മാറിയതിനു ശേഷം ഒരഭിമുഖത്തിൽ മതം മാറിയതിന്റെ കാരണം മോണിക്ക പറയുകയുണ്ടായി..

    “പ്രണയം കാരണമോ പണം കാരണമോ ഞാൻ മതം മാറിയതല്ല, അത്തരത്തിലുള്ള ഒരാളല്ല ഞാൻ. എന്റെ സ്വയം ഇഷ്ടപ്രകാരമാണ് മതം മാറിയത്. എന്റെ രക്ഷിതാക്കൾ എനിക്ക് സപ്പോർട്ട് ആണ്. എന്റെ പേര് മാറ്റുന്നതിൽ എനിക്ക്  കണ്വിൻസ് അല്ലായിരുന്നു. ഏതായാലും പേര് എം ജി റഹിമ എന്ന് മാറ്റിയിട്ടുണ്ട്. എം എന്നാൽ മാരുതി രാജ്  എന്ന അച്ഛന്റെ പേരും, ജി, ഗ്രേസി എന്ന അമ്മയുടെ പേരുമാണ്.”

    ഇപ്പോൾ താരം മാലിക് എന്ന ബിസിനസ് മാനിനോടൊപ്പം സന്തോഷമായി ജീവിക്കുന്നു.

  • സാരിയിൽ മനം മയക്കും ലുക്കിൽ ശിവാനി നാരായണൻ.. ഫോട്ടോകൾ കാണാം.

    പ്രശസ്ത ഇന്ത്യൻ നടിയും മോഡലും ടെലിവിഷൻ ഷോകളിലെ സജീവസാന്നിധ്യവുമാണ് ശിവാനി നാരായണൻ. കൂടുതലും തമിഴ് സീരിയലിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയും കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരു പ്രശസ്ത വ്ലോഗറും കൂടിയാണ്. യൂട്യുബിലും താരം തിളങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയ ലൂടെയാണ് താരം കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്.

    ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.

    2016 ൽ തമിഴ് റിയാലിറ്റി ഷോ ആയ ” ശരവണൻ മീനാച്ചി സീസൺ 3 ” ലൂടെയാണ് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ അതിനു മുമ്പ് തന്നെ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  • സ്വന്തം തീരുമാനപ്രകാരം ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് മണിക്കുട്ടൻ, ഞെട്ടലോടെ മത്സരാർഥികളും പ്രേക്ഷകരും.

    മലയാളികൾ വളരെ ആകാംക്ഷയോടെ നോക്കിക്കാണുന്ന മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസിന് ആരാധകർ ഏറെയാണ്. ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസിന് പ്രേക്ഷകർ കൂടിക്കൊണ്ടു വരികയാണ്.

    കലാ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന വ്യക്തികളാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. ആദ്യം വന്ന പല മത്സരാർത്ഥികൾ പകുതിയിൽ വച്ച് എലിമിനേഷനിലൂടെ പുറത്തു പോവുകയും ചെയ്തിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രി യിലൂടെ അകത്തേക്ക് വന്നവരും ഉണ്ട്.

    ഓരോ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആരായിരിക്കും വിജയ് എന്ന ആകാംക്ഷയോടെയാണ് ആരാധകർ.

    എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും നല്ല മത്സരാർത്ഥിയായി കണക്കാക്കപ്പെടുന്ന സിനിമാനടൻ മണിക്കുട്ടന്റെ പെട്ടെന്നുള്ള ബിഗ് ബോസ് ഹൗസിൽ നിന്നുള്ള പിൻവാങ്ങൽ ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

    ഏഷ്യാനെറ്റിലെ ഇന്നത്തെ ബിഗ് ബോസിലെ പ്രമോ വീഡിയോ ആണ് ഇത് സൂചിപ്പിക്കുന്നത്. പ്രമോ വീഡിയോയിൽ പറയുന്നത് മണിക്കുട്ടൻ സ്വന്തം ഇഷ്ടപ്രകാരം ചില പ്രത്യേക കാരണത്താൽ ബിഗ് ബോസിൽ നിന്ന് പോവാൻ തീരുമാനിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ്.

    പ്രേക്ഷകർ എന്നപോലെതന്നെ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയുള്ള ഏവരെയും ഞെട്ടിക്കുന്ന തീരുമാനം ആയിരുന്നു ഇത്. ബിഗ് ബോസ് ഹൗസിലെ മത്സരാർഥികൾ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. പ്രത്യേകിച്ചും ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയുള്ള ഡിമ്പലിന്റെയും സൂര്യയുടെയും പൊട്ടി കരച്ചിൽ ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടന് ഉണ്ടായ പിന്തുണ മനസ്സിലാക്കിത്തരുന്നുണ്ട്.

    എന്തായാലും എപ്പിസോഡ് പൂർണ്ണമായും കണ്ടതിനുശേഷം മാത്രമേ കാര്യങ്ങൾക്ക് ഒരു വ്യക്തത ഉണ്ടാകും. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും ആരാധകരും.

  • നീല ഡ്രെസ്സിൽ അഴകായി മാലാഖയായി അക്ഷയ പ്രേംനാഥ്.. ഫോട്ടോകൾ കാണാം.

    ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അക്ഷയ പ്രേംനാഥ്. നടിയായും ഫാഷൻ ഡിസൈനർ ആയും തിളങ്ങിയ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഫാഷൻ ഡിസൈനർ ആയതുകൊണ്ട് തന്നെ തന്റെ പല ഡിസൈനിങ് ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി നീല അഡ്രസ്സ് പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

    താരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി യിൽ നിന്ന് ഫാഷൻ ടെക്നോളജിയിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ ഇരുപത്തിമൂന്നാം വയസ്സ് മുതൽ താരം സിനിമ ലോകത്ത് സജീവമാണ്.

    നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ ഓം ശാന്തി ഓശാനയിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

    സിനിമയ്ക്ക് പുറമേ ആൽബമുകളിലും ഷോർട്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ് നടൻ പൃഥ്വിരാജനോടൊപ്പമുള്ള താരത്തിന്റെ എൻഗേജ്മെന്റ് വാർത്തകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.

  • ദൃശ്യത്തിലെ വക്കീൽ വേറെ ലെവൽ.. എജ്ജാതി ലുക്ക്‌.. പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം

    കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. സസ്പെൻസ് ത്രില്ലർ മൂവിയായ ദൃശ്യം ടൂവിന് വൻ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്.

    ദൃശ്യം ടു വിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനം ഉറപ്പിക്കുന്നതാണ്. മോഹൻലാലിനൊപ്പം തന്നെ ഭാര്യയായി അഭിനയിച്ച മീന, പോലീസ് വേഷത്തിലെത്തിയ മുരളീഗോപി എന്നിവരുടെ അഭിനയം എടുത്തു പറയാവുന്നതാണ്.

    ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ വക്കീലായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ശാന്തി പ്രിയ. യഥാർത്ഥ ജീവിതത്തിലും വക്കീൽ വൃത്തി ചെയ്യുന്ന താരം മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്.

    ദൃശ്യം ടൂ വിനു ശേഷം താരത്തെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെ കൂടുതലും അറിയാൻ തുടങ്ങി. താരം തന്നെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് ഇപ്പോൾ. പല ഫോട്ടോഷൂട്ടിലും താരം ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേദിക ഫാഷൻ ന്റെ കോസ്റ്റ്യൂമിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    താരം ഇതുവരെ രണ്ടു മലയാള സിനിമയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദൃശ്യം 2 എന്ന സിനിമയിലാണ് ജനങ്ങൾ താരത്തെ കൂടുതൽ അടുത്തറിഞ്ഞതെങ്കിലും, ഇതിനുമുമ്പ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഗാനഗന്ധർവൻ എന്ന സിനിമയിലും താരം വക്കീൽ വേഷം കൈകാര്യം ചെയ്തിരുന്നു.

    പിഷാരടി സംവിധാനം ചെയ്ത സിനിമയായിരുന്നു ഗാനഗന്ധർവ്വൻ. അടുത്തതായി മോഹൻലാലിന്റെ പുറത്തിറങ്ങാൻ പോകുന്ന റാം എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്. ശാന്തി പ്രിയ വിവാഹിതയാണ്. ആരു എന്ന് പേരുള്ള നാലുവയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ് താരം.

  • സൗന്ദര്യം തുളുമ്പി നിന്ന് ഗ്ലാമർ ക്വീനിന്റെ പുത്തൻ ഫോട്ടോസ്.. പൊളി

    ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറാണ് പതിവ്.

    ഇൻസ്റ്റാഗ്രാം റീൽസിലെ താരമാണ് ഉർഫി ജാവേദ്. ഒരുപാട് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓരോ വീഡിയോകളും ലക്ഷക്കണക്കിൽ ആരാധകരാണ് കാണുന്നത്. കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അതി ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

    സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന നടിയാണ് ഉർഫി. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം വേഷമണിഞ്ഞു. ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്.

    Photo