Category: Entertainments

  • എന്റെ പൊന്നു എജ്ജാതി ലുക്ക്‌ … പുത്തൻ ഫോട്ടോയിൽ ഞെട്ടിച്ച് പാർവതി..

    മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി തന്റെതായ അഭിനയമികവു കൊണ്ട് ഒരുപാട് പ്രേക്ഷകരെ നേടിയ താരമാണ് പാർവ്വതി നായർ. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച താരത്തിന് ഇത്രത്തോളം ആരാധകർ ഉണ്ടാകാൻ കാരണം താരത്തിന്റെ അഭിനയമികവ് തന്നെയാണ്.

    മിസ്സ്‌ കർണാടക, മിസ്സ്‌ നേവി ക്വീൻ എന്നീ സ്ഥാനങ്ങൾ താരം നേടിയിട്ടുണ്ട്. അല്പം വേഷങ്ങൾ മാത്രമാണ് ചെയ്തത് എങ്കിലും ചെയ്ത വേഷങ്ങൾ പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ മാത്രം വൈഭവത്തോടെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

    താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    പോപ്പിൻസ് എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 2012 ലായിരുന്നു പോപ്പിൻസ് എന്ന സിനിമ പുറത്തിറങ്ങിയത്. ജൂലി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് താരം എത്തുന്നത്. കുഞ്ചാക്കോ ബോബൻ ഇന്ദ്രജിത്ത് ജയസൂര്യ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ഈ സിനിമ വലിയ വിജയമായിരുന്നു.

    മലയാളത്തിനു പുറമേ താരം തമിഴ് കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റോറി കത്തെയാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ. തമിഴിൽ അരങ്ങേറിയത് എന്നൈ അരിന്തൽ എന്ന സിനിമയിലൂടെയായിരുന്നു.  അജിത്, അനുഷ്ക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇത്.

    താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച നിമിഷങ്ങൾക്കകം ആരാധകർക്കിടയിൽ ഫോട്ടോസ് തരംഗമായി പ്രചരിക്കുകയായിരുന്നു. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് പ്രേക്ഷകർ നൽകുന്നത്.

  • കരിയറിൻ്റെ തുടക്കകാലത്ത് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട് – മീന

    മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 വിൽ മീനയാണ് മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയിൽ കാഴ്ചവച്ചത്.

    ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാർ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സമയത്ത് തമിഴ് സിനിമയുടെ അഭിവാജ്യഘടകം ആയിരുന്നു താരം.

    ഒരുപാട് നടൻ മാരോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, ഒരു വേഷം കൈകാര്യം ചെയ്യാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. അതിന്റെ വിഷമം താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മീന പറയുന്നതിങ്ങനെയാണ്

    ” മുപ്പതോളം നടൻമാരുടെ ഒപ്പം നായിക വേഷം കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു നെഗറ്റീവ് റോൾ ചെയ്യാൻ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. ഇത്രയൊക്കെ വർഷങ്ങൾ, ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തു. പക്ഷേ നെഗറ്റീവ് റോൾ എടുക്കാൻ എനിക്ക് ഇതുവരെ മനസ്സ് വന്നില്ല.

    ” നെഗറ്റീവ് റോൾ ചെയ്താൽ അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പക്ഷേ അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എല്ലാ വേഷങ്ങൾ കൈകാര്യം ചെയ്യാൻ പറ്റണം,എങ്കിൽ മാത്രമേ ഒരു പൂർണ്ണ നടി ആകാൻ പറ്റും.” എന്ന് താരം കൂട്ടിച്ചേർത്തു.

    തമിഴ് തെലുങ്ക് മലയാളം കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മീന. പിന്നണി ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    നാല് പ്രാവശ്യം തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ താരമാണ് മീന. രണ്ടു പ്രാവശ്യം മികച്ച നടിക്കുള്ള നന്ദി അവാർഡ്, അഞ്ചു പ്രാവശ്യം സിനിമ എക്സ്പ്രസ് അവാർഡ് ജേതാവും കൂടിയാണ് താരം.

  • ഈ കണ്ണിറുക്കലിൽ വീഴാത്ത ആളുകളുണ്ടോ, ഞെട്ടിച്ച് പ്രിയ വാര്യറുടെ പുതിയ കിടിലൻ ചിത്രങ്ങൾ..

    ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാരിയർ. നടിയായും മോഡലായും ഗായികയായും തിളങ്ങിയ താരം ഒരൊറ്റ സിനിമയിലൂടെയാണ് ഇന്ത്യയിലൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    2018 ലെ ഗൂഗിളിൽ ഏറ്റവുംകൂടുതൽ സേർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ വ്യക്തി എന്ന അംഗീകരം പ്രിയ വാര്യർക്ക് സ്വന്തമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ ഗാനത്തിൽ കണ്ണിറുക്കി കാണിച്ചാണ് താരം പ്രശസ്തിയർജിച്ചത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇത്രയുമധികം ആരാധകരെ നേടിയെടുത്തത്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ താരം ഒട്ടും പിന്നിലല്ല.

    തരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നെഞ്ചിലും കൈയിലും ടാറ്റൂ അടിച്ചുള്ള താരത്തിന്റെ സുന്ദര ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറിയത്. ചെക്ക് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

    ഒരുപാട് ഷോർട്ട് ഫിലിമുകളിലും പല പരസ്യങ്ങളിലും താരം തന്റെ മുഖം കാണിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദിയിൽ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിൽ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

  • ഞെട്ടിച്ച് സുന്ദരി നായിക നഭ നടേഷിന്റെ പുത്തൻ ഫോട്ടോസ് …

    സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിയുടെ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ, ആരാണീ സുന്ദരി എന്ന് തിരിഞ്ഞപ്പോഴാണ് കാര്യം മനസ്സിലാക്കുന്നത് . ആ സുന്ദരി നഭ നടേശ് എന്ന സിനിമ നടി ആണെന്ന്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് 20 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. താരത്തിന്റെ ഇന്സ്റ്റാഗ്രാമിലെ ഓരോ ഫോട്ടോകൾക്കും ലക്ഷങ്ങളാണ് പ്രതികരണവുമായി എത്തുന്നത്. തന്റെ മനംമയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഫോട്ടോകളുടെ ഹൈലൈറ്റ്

    കന്നട തെലുങ്ക് സിനിമകളിൽ സജീവമാണ് താരം. 2015 ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഹാട്രിക് ഹീറോ ശിവരാജ് കുമാർ നായകനായ വജ്രകായ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി കന്നടയിൽ പ്രത്യക്ഷപ്പെടുന്നത് . പിന്നീട് സിനിമാലോകത്ത് സജീവമാകുകയായിരുന്നു താരം.

    മൂന്നുവർഷം കഴിഞ്ഞ് 2018 ലാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത് .നന്നു ഡോച്ചുകുണ്ടുവത്തെ യാണ് ആദ്യ തെലുങ്കു സിനിമ. ലീ, ഷീബ, അദ്‌ഗോ, ഐ സ്മാർട് ശങ്കർ, ഡിസ്കോ രാജ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ.

    കർണാടകയാണ് താരത്തിന്റെ ജന്മസ്ഥലം. ആദ്യം മോഡൽ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം ഭരതനാട്യം പഠിക്കുകയും ചെയ്തിരുന്നു. സ്കൂൾ കോളേജ് കാലഘട്ടത്തിൽ ഭരതനാട്യത്തിൽ പല മത്സരങ്ങളിലും പങ്കെടുത്തിരുന്നു.

  • ഒരു വെറൈറ്റി ബ്ലൈൻഡ് ഫോട്ടോഗ്രാഫി. കണ്ണിലും മാറിലും ബാൻഡേജ് കെട്ടിയ മോഡലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

    ഫോട്ടോഷൂട്ടുകൾ പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുമെന്നും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഇപ്പോൾ പുറത്തു വരുന്ന ഓരോ ഷോട്ടുകളും കണ്ട് അത്ഭുതപ്പെടാൻ മാത്രമേ ജനങ്ങൾക്ക് കഴിയൂ.

    ഒരു സമയത്ത് കേവലം കല്യാണ ചടങ്ങുകൾക്ക് മാത്രം ഫോട്ടോഷൂട്ടുകൾ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇപ്പോൾ കാലം സാഹചര്യം ഒക്കെ മാറിയിരിക്കുകയാണ്. കല്യാണത്തിന് മുമ്പും ശേഷവും, എന്തിന് വേണം പ്രഗ്നൻസി വരെ ഫോട്ടോഷൂട്ട് മോഡിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരാണ് പലരും.

    സിനിമ സീരിയൽ മേഖലയിലുള്ള നടിമാർ ആണ് കൂടുതലും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുള്ളത്. ചിലത് പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും, അധികം വിമർശനങ്ങൾ നേരിടുന്നവയാണ്. സദാചാര കമന്റുകളുടെ ചാകര വരെ നിറഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും.

    ദേ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട്. ബ്ലൈൻഡ് ഫോട്ടോഷൂട്ട് എന്ന ലേബലിലാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് #LoveIsBlind എന്ന ടാഗ് ആണ് ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

    അന്ധമായ പ്രണയം എന്ന രീതിയിലാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. കണ്ണിലും മാറിലും ബാൻഡേജ് കെട്ടിയ മോഡലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഫ്ലമിംഗോ പ്രൊഡക്ഷൻ ആണ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

    Love is patient” but Time is not, yet it takes Time to find Love.
    Love they say, is blind. Because it “covers a multitude of sins?”
    To Love we should unwind, tell me when was the last Time.
    Love is steep; in no Time you fall in it.
    Time is free, howbeit, a sacrifice to spend with Love.

    The more Love fills the heart, the Less Time to mind…
    Yet, the same Time heals the heart when Love breaks it.
    Yay, the friendly enmity between Time and Love.
    Embrace it, only if you can!

  • ഏണിയിൽ കയറി ഹോട്ട് ലുക്കിൽ കിടിലൻ ഫോട്ടോസുമായി ഐശ്വര്യ മേനോൻ.. ഇത് പൊളി

    ചുരുക്കം ചില സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് ഐശ്വര്യ മേനോൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമാണ്.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന അടിമാലിയിൽ ഒരാൾ ആണ് താരം. രണ്ട് മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സദാസമയം ആക്ടീവ് ആണ് താരം.

    താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങളും, ഫോട്ടോഷൂട്ട്കളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

    കാതൽ സ്വദപ്പവധു എപ്പടി എന്ന തമിഴ്  സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ലവ് ഫൈൾയൂർ എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി . ദാസവാളയാണ് താരത്തിന്റെ ആദ്യ കന്നട സിനിമ.

    പക്ഷേ മലയാളികൾ ഐശ്വര്യ മേനോനെ ഓർത്തിരിക്കുന്നത് ഫഹദ് ഫാസിൽ സിനിമയിലൂടെയാണ്. 2016 ൽ പുറത്തിറങ്ങിയ മൺസൂൺ മംഗോസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരം ഇതുവരെ ഒരു സിനിമയിൽ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ.

  • വൈറലായ നിഖിത ശർമയുടെ ഹോട് ഡാൻസ് : കണ്ണും തള്ളി ആരാധകർ…

    ഇന്ത്യൻ ടെലിവിഷൻ രംഗത്ത് സജീവമായ താരമാണ് നിഖിത ശർമ. മിനി സ്ക്രീനിൽ മികച്ച അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലിൽ മാത്രം പ്രത്യക്ഷപ്പെട്ട താരമാണ് നിഖിത.

    ‘ലൈഫ് ഒക്കെ’ എന്ന ചാനലിലെ ദോ ദിൽ ഏക് ജാൻ എന്ന സീരിയലിലെ അന്തരാ കൗൽ എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്കിടയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. കളർസ് ടിവിയിലെ സ്വരകിനി എന്ന സീരിയലിലെ കവിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    2008 ലെ മിസ് എയർഹോസ്റ്റസ് അക്കാദമി അവാർഡ് ജേതാവും കൂടിയാണ് നിഖിത. 2012 ലെ enlighten India എന്ന മാഗസിനിലെ ജൂലൈ ഓഗസ്റ്റ് മാസത്തെ മാഗസിൻ കവർ ഫോട്ടോ താരത്തിന്റെതായിരുന്നു. ഒരുപാട് കമർഷ്യൽ ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇതുവരെ ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും 20 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം റീലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിഖിത ശർമയുടെ ഹോട് ഡാൻസ് കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് ആരാധകർ. ഗ്ലാമർ വേഷത്തിൽ ഷോർട് ഡ്രെസ്സിൽ ആണ് വീഡിയോ വൈറൽ ആയിരിക്കുന്നത്.

  • മാലദീവ്സിന്റെ സൗന്ദര്യവും ഒപ്പം ശിവാനിയുടെ ഹോട്ട് ലുക്കും…ഫോട്ടോസ് ആരാധകർക്കായ് പങ്കു വെച്ച് താരം

    ഇന്ത്യൻ ചലച്ചിത്ര അഭിനേത്രികളിൽ ഏറെ പ്രശസ്തി നേടിയ താരമാണ് ശിവാനി നാരായണൻ. ചലച്ചിത്ര ആധുനിക മേഖലയോടൊപ്പം മോഡലിംഗ് രംഗവും ടെലിവിഷൻ രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ താരമെന്നും മുൻപന്തിയിലുണ്ട്.

    തമിഴ് ഭാഷയിലുള്ള സീരിയലുകളിലൂടെയാണ് താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിലും മോഡലിംഗ് രംഗങ്ങളും എല്ലാം ഒരുപോലെ കൊണ്ടു പോകുന്നുണ്ട് എങ്കിലും സീരിയൽ കഥാപാത്രങ്ങളാണ് താരത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഓരോന്നും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ താരം മുൻപന്തിയിലുണ്ട്. പ്രശസ്ത ബ്ലോഗറും യൂട്യൂബറൂം ആണ് താരം. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സോഷ്യൽ മീഡിയ ഇടപെടൽ സഹായിച്ചിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആളുകൾ താരത്തെ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെയാണ് താരത്തിന്റെ സെലിബ്രിറ്റി പൊസിഷൻ മികവുറ്റതാക്കുന്നത്. അതുകൊണ്ടുതന്നെ താരം പോസ്റ്റ് ചെയ്യുന്ന ഓരോ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മാലിദ്വീപിൽ അവധി ആഘോഷത്തിനിടെ എടുത്ത ഫോട്ടോഷൂട്ടുകൾ ആണ്. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

  • പൊന്മുട്ടയിലെ ഹരിത പറക്കോടിന്റെ കിടിലൻ ഗ്ളാമർ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ..

    സിനിമ സീരിയൽ താരങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റിയതു പോലെ തന്നെ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് വെബ് സീരീസിലെ അഭിനേതാക്കളും. വെബ് സീരീസുകളുടെ ഓരോ എപ്പിസോഡും വളരെ പെട്ടെന്ന് ആണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

    ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ്സീരീസ് എന്ന ചോദ്യത്തിന് കരിക്ക് എന്നാണ് ഉത്തരം എങ്കിലും പൊന്മുട്ട എന്ന വെബ് സീരീസിനും ഒരുപാട് ആരാധകരുണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങളിൽ എപ്പിസോഡുകൾ പൊൻ മുട്ടയുടെ അണിയറ പ്രവർത്തകർ സംവേദനം ചെയ്യാൻ ശ്രമിക്കാറുണ്ട്.

    പൊന്മുട്ട എന്ന വെബ്സീരീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിത പറക്കോട് ഒരുപാട് ആരാധകരാണുള്ളത്. തന്മയത്വം ഉള്ള ഭാവ പ്രകടനവും തനതായ അഭിനയ രീതിയും തന്നെയാണ് ഹരിതയുടെ ഹൈലൈറ്റ്. ചുരുങ്ങിയ എപ്പിസോഡ്കളിലൂടെ തന്നെ വളരെ മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

    സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവാറുണ്ട്. പരസ്യ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയുമാണ് ഹരിതയെ പ്രേക്ഷകർ പരിചയപ്പെടുന്നത്.

    ഹരിത ആദ്യമായി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ദാറ്റ് കരിങ്കണ്ണൻ എന്ന വീഡിയോ ആയിരുന്നു. 2018 ലാണ് താരം ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിനെ ആദ്യ വീഡിയോകൾ തന്നെ ലഭിച്ചത്. അതു തന്നെയാണ് ഇപ്പോഴുള്ള പ്രേക്ഷക പിന്തുണയുടെ വലിയ കാരണവും.

    തന്റെ ചാനലിന് പൊന്മുട്ട എന്ന പേര് വെക്കാൻ കാരണമെന്താണെന്ന് ചോദ്യത്തിന് ഹരിതയുടെ ഉത്തരം വളരെ രസകരവും ചിന്തനീയവും ആണ്. ജഗതി ശ്രീകുമാർ എന്ന അഭിനയ വൈഭവത്തോട് ഉള്ള ആരാധനയാണ് പേരിനു പിന്നിൽ. പൊന്മുട്ടയിടുന്ന താറാവ് എന്ന താരത്തിന്റെ ചിത്രം കണ്ടതിനു ശേഷമാണ് പേര് വെച്ചത്.

    നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലി രാജിവച്ച ഹരിത ഇപ്പോൾ മറ്റൊരു സംരംഭം തുടങ്ങിയിട്ടുണ്ട്. യൂട്യൂബിൽ കേമി എന്ന പുതിയ ഒരു ചാനലിന് താരം തുടക്കം കുറിച്ചിരിക്കുന്നു. വളരെ രസകരമായ വീഡിയോകൾ ആണ് താരം ആ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്.

    പൊൻമുട്ടയിൽ വരുന്ന എപ്പിസോഡുകളും കെമി എന്ന ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും വളരെ പെട്ടെന്ന് തരംഗമാവുന്നുതു പോലെതന്നെ ഹരിതയുടെ ഫോട്ടോകളും പ്രേക്ഷകർ വളരെ പെട്ടെന്ന് എടുക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഗ്ലാമറസ് ഗ്രൂപ്പിലുള്ള ഫോട്ടോകളാണ്.

  • ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കേ കൂടെ ഷൂട്ടിങ്ങിനു പോയി… കാരണം തുറന്നു പറഞ്ഞു സീരിയൽ താരം ഇന്ദുലേഖ

    മലയാള സിനിമകൾ പ്രേക്ഷകർ ഉള്ളതു പോലെ തന്നെ സീരിയലുകൾക്കും പ്രേക്ഷകരും സീരിയൽ അഭിനയത്രികൾക്ക് ആരാധകരും ഏറെയാണ്. മലയാളം സീരിയൽ ചരിത്രത്തിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം കഴിവുകളുള്ള അഭിനേത്രിയാണ് ഇന്ദുലേഖ.

    വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്തിരുന്ന എഴുപത്തിയഞ്ചിലധികം സീരിയലുകളിൽ ഇന്ദുലേഖ വേഷമിട്ടു. ചെയ്യുന്ന വേഷങ്ങളിൽ എല്ലാം പ്രേക്ഷകർക്ക് ഈ താരത്തെ ഇഷ്ടമായിരുന്നു. കാരണം ഏത് വേഷം നൽകിയാലും അതിന്റെതായ ഭാവത്തിലും തനതായ രീതിയിലും താരം ആ കഥാപാത്രത്തിൽ അലിഞ്ഞുചേരും.

    എന്നാൽ ഇത്രത്തോളം ആരാധകർ വൃന്ദങ്ങൾ ഉള്ള ഇന്ദുലേഖയുടെ കുടുംബ വിശേഷങ്ങൾ ഇതുവരെയും പുറത്ത് അറിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കുടുംബ വിശേഷങ്ങൾ തുറന്നു പറയുകയാണ് താരം. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് സ്ക്രീനിൽ ചിരിച്ച മുഖവുമായി കഥാപാത്രങ്ങൾക്ക് അനുസൃതമായി മാറുന്നത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത് തന്നെ.

    ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള ദിവസങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്നും ആ ദിവസങ്ങളിൽ പലപ്പോഴും സ്ക്രീനിനു മുന്നിൽ ജീവിതത്തിന്റെ നേർ വിപരീതമായ മുഖ പ്രസന്നതയോടെയും ഭാവമാറ്റങ്ങളിലൂടെയും അഭിനയിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

    ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ പോലും ഷൂട്ടിങ്ങിന് പോകേണ്ടി വന്നിട്ടുണ്ട്. ശങ്കരൻ പോറ്റി എന്ന സംവിധായകനാണ് ഇന്ദുലേഖയുടെ ഭർത്താവ്. അദ്ദേഹത്തിന്റെ ഗുരുതരമായ ചികിത്സ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുകയാണ് ദേവി മാഹാത്മ്യത്തിലെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്.

    ഷൂട്ടിങ്ങിന് എത്താതിരിക്കാൻ യാതൊരുവിധ നിർവാഹമില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ ശുശ്രൂഷയും മറ്റും ഹോസ്പിറ്റലിലെ നഴ്സുമാരെ ഏൽപ്പിച്ച തനിക്ക് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകേണ്ടി വന്നിട്ടുണ്ട് എന്ന താരം സങ്കടത്തോടെ തുറന്നുപറയുന്നു. ഇവിടെ തങ്ങളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കിയവർ പോലും പഴി പറഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു.

    സീരിയൽ സിനിമാരംഗത്ത് അഭിനയിക്കുന്നവർ എല്ലാം ഒരു ഗ്ലാമറസ് ലോകത്താണ്. എപ്പോഴും കളർഫുൾ ആയ ലൈഫ് ആണ് നമ്മുടെ എന്നാണ് പുറംലോകത്ത് ഉള്ളവർ വിചാരിക്കുന്നത് എന്നും നമ്മുടെ കഷ്ടപ്പാടുകൾ അവർക്ക് ഒരിക്കലും മനസിലാകില്ല എന്നുമാണ് താരം പറയുന്നത്.

    താരത്തിന് ഒരു മകളുണ്ട്. മകൾ ഏറ്റവും വലിയ സപ്പോർട്ടർ ആണ് എന്നാണ് താരത്തിന് വാക്കുകൾ. വസ്ത്രത്തിന് കാര്യത്തിലും അഭിനയത്തിന് കാര്യത്തിലും മകൾ അഭിപ്രായം പറയാറുണ്ട് എന്നും താരം പറഞ്ഞു. മകളാണ് ഇപ്പോൾ ഏറ്റവും വലിയ ശക്തി എന്നാണ് താരം പറയുന്നത്

    ഭർത്താവ് മരിച്ചിട്ട് ആറു വർഷമായി. ഭർത്താവ് മരിച്ച സ്ത്രീകൾ എങ്ങനെ ജീവിക്കണം, എങ്ങനെ നടക്കണം, എന്തെല്ലാം ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് സമൂഹമാണ്. അതിന് വിപരീതമായി എന്തു ചെയ്താലും പഴി കേൾക്കേണ്ടി വരും എന്നും താരം പറയുന്നു.

    ഈ ചട്ടക്കൂടുകൾ എല്ലാം ലംഘിച്ചു കൊണ്ടാണ് സീരിയൽ രംഗത്ത് ഇപ്പോഴും നിലനിൽക്കുന്നത് എന്നും സീരിയൽ അഭിനയം ഉപജീവന മാർഗമാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നുമാണ് താരം പറയുന്നത്.