Blog

  • കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കി, പിടിക്കപ്പെടാതെ ഓടി’; വിവാദ പരാമര്‍ശവുമായി തൊപ്പിയുടെ സഹചാരി മമ്മു







    വിവാദങ്ങളിലൂടെ ശ്രദ്ധേയനായ വ്ലോഗറാണ് തൊപ്പി എന്ന നിഹാദ്.മലപ്പുറം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിന് തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പോലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ്







    തൊപ്പിയെ പൊക്കിയത്. ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന് വടകര പോലീസ് ഇയാളെ
    കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദത്തിലായിരിക്കുകയാണ് തൊപ്പിയും തൊപ്പിയുടെ സഹചാരിയായ മമ്മു എന്ന യുവാവും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദവും വൈറലും ആയിരിക്കുന്നത്. താന്‍ അടുത്ത വീട്ടിലെ സ്ത്രീകൾ കുളിക്കുന്നത്






    ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകളില്‍ കല്ലെറിയുമായിരുന്നുവെന്നും ഇയാള്‍
    ഇന്റർവ്യൂവിൽ പറയുന്നു. ‘നാട്ടുകാരെ മുഴുവൻ ഞാൻ വെറുപ്പിച്ചിട്ടുണ്ട്,പണ്ട് അടുത്തുള്ള മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയുമായിരുന്നു,കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു ’ മമ്മു പറയുന്നു. ഇതിന് ചിരിച്ചും സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്ന







    ഇന്റർവ്യൂവർക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇന്റർവ്യൂ വിവാദമായതോടെ തൊപ്പിയുടെ യൂട്യൂബ് ചാനലിലൂടെ ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. താന്‍ അറിവില്ലാത്ത പ്രായത്തില്‍ ചെയ്തതാണെന്നാണ് വിശദീകരണം. ഇന്റർവ്യൂ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും തൊപ്പിയടക്കമുള്ളവരുടെ യൂട്യൂബ് ചാനൽ നിരോധിക്കണമെന്നു ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്ത് വന്നു.






  • വീഴ്ച സംഭവിച്ചു, ഞാനും ഒരു കുഞ്ഞിന്‍റെ അമ്മ’; മാപ്പ് പറഞ്ഞ് അവതാരക







    യൂട്യൂബ് ചാനലിന്‍റെ അഭിമുഖത്തിനിടയില്‍ കുളിമുറിയില്‍ എത്തിനോക്കിയെന്ന യൂട്യൂബര്‍ മമ്മുവിന്‍റെ പരാമര്‍ശങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. പ്രമുഖയുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്‍റെ വ്ലോഗുകളിലൂടെയാണ് മമ്മു പ്രശസ്തനായത്. ഇയാള്‍ പങ്കെടുത്ത അഭിമുഖത്തിനിടെയാണ് കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയെന്ന വിവാദപരാമര്‍ശം നടത്തിയത്. ഈ അഭിമുഖത്തിലെ അവതാരകയുടെ പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് ആകാംക്ഷ
    കൊണ്ടായിരുന്നോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.









    തുടര്‍ന്നും മമ്മുവിന്‍റെ പ്രവര്‍ത്തിയെ തമാശയാക്കിയായിരുന്നു അവതാരകയുടെ സംസാരം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അവതാരകയായ നൈനിഷ. അഭിമുഖത്തില്‍ തനിക്ക് വീഴ്​ച സംഭവിച്ചുവെന്നും ന്യായീകരിക്കുന്നില്ലെന്നും നൈനിഷ പറഞ്ഞു. താന്‍ സ്ത്രീകളെ മോശമായി കാണുന്നയാളല്ലെന്നും ഒരു കുഞ്ഞിന്‍റെ അമ്മയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അവര്‍ പറഞ്ഞു. ‘ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. മാനസികമായി വളരെയധികം തകര്‍ന്നുപോയി.






    അടുത്തിടെ ചെയ്ത ഒരു അഭിമുഖത്തില്‍ എന്‍റെ ഭാഗത്തുനിന്നും വലിയൊരു വീഴ്​ച സംഭവിക്കുകയുണ്ടായി.
    അതിനെ ന്യായീകരിക്കുന്നില്ല. പെട്ടെന്ന് ഗസ്റ്റ് അങ്ങനെ പറഞ്ഞപ്പോള്‍ എന്താണ് തിരിച്ചുപറയേണ്ടതെന്ന് എനിക്ക് മനസിലായില്ല. വളരെ മോശമായ രീതിയിലാണ് ഞാന്‍ അപ്പോള്‍ സംസാരിച്ചത്. അത് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് എനിക്കറിയാം. കുളിസീന്‍ എത്തിനോക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളോ സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല. ഞാനും ഒരു സ്ത്രീയാണ്. എന്‍റെ വീട്ടിലും സ്ത്രീകളുണ്ട്.
    ഒരു കുഞ്ഞിന്‍റെ അമ്മയാണ് ഞാന്‍.







    അതുകൊണ്ടൊക്കെതന്നെ അതിന്‍റെ ആഘാതം എനിക്ക് നന്നായി അറിയാം. പക്ഷേ ആ സമയത്തെ സാഹചര്യം കൈകാര്യം ചെയ്തത് വളരെ മോശമായി പോയി. ആ വിഡിയോ ഇന്ന് കാണുമ്പോള്‍ ഞാന്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. ആ സമയത്ത് അതിനെതിരെ ഒന്നും പറയാന്‍ പറ്റിയില്ല. ഞാന്‍ അങ്ങനെ ചെയ്തത് വളരെ മോശമായി പോയി. എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുകയാണ്. എന്നെ വിമര്‍ശിച്ചവരോട് എനിക്ക് ഒരു പരാതിയുമില്ല. ഇനി ചെയ്യുന്ന അഭിമുഖങ്ങളില്‍ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. ജീവിതത്തില്‍ ഇനി ഇങ്ങനെയൊരു തെറ്റ് വരുത്താന്‍ ആഗ്രഹിക്കുന്നില്ല,’ നൈനിഷ പറഞ്ഞു.






  • കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ”, എന്താണിതൊക്കെ? മണ്ടത്തരം പറയുന്നത് ക്യൂട്ടല്ല; വിമർശനവുമായി ജുവൽ മേരി




    കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ”, എന്താണിതൊക്കെ? മണ്ടത്തരം പറയുന്നത് ക്യൂട്ടല്ല; വിമർശനവുമായി ജുവൽ മേരി
    സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ജുവല്‍ ആങ്കറിങ്ങിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.,




    യൂട്യൂബ് ചാനല്‍ അവതാരകരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതാണെന്ന ബോധം ഉണ്ടാകണം എന്നാണ് ജുവല്‍ പറഞ്ഞത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അവതാരക ‘കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ’ , എന്ന് ചോദിച്ചത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ജുവല്‍ മേരിയുടെ പ്രതികരണം. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ജുവല്‍ ഈ തൊഴിലിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

    ജുവല്‍ മേരിയുടെ വാക്കുകള്‍ :
    ഈ ആങ്കറിങ് എന്ന തൊഴില്‍ ചെയ്യുന്നവരോടാണ് പറയാനുള്ളത്. നിങ്ങള്‍ ഒരു വാര്‍ത്താ അവതാരക ആയിക്കോട്ടെ, ഒരു ചാനല്‍ ഇന്റര്‍വ്യൂര്‍ ആയിക്കോട്ടെ, ഒരു എംസി ആയിക്കോട്ടെ, ഈ ഒരു ജോലി ചെയ്യുമ്പോള്‍ നമ്മുടെ വാക്കും ഭാഷയും ടോണും നമ്മുടെ ചോദ്യങ്ങളും ഉദ്ദേശവും മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതാണെന്ന ബോധം വേണം.







    നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ആദ്യം വായിച്ചു നോക്കുക, അത് ചോദിക്കാന്‍ എന്റെ മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നുന്നെങ്കില്‍ ഞാന്‍ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടാവുക. സത്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരുന്നു. എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ? ഇതൊക്കെ മോശമല്ലേ? ഒരാളുടെ ചോദ്യം “ആദ്യമായി ജനിച്ച കുഞ്ഞ് മരിച്ചപ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചല്ലേ” എന്നായിരുന്നു. അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മനസിലായത് ആ ചോദ്യം അവര്‍ ഇതുവരെ വായിച്ചു നോക്കിയിട്ടില്ല, അതുകൊണ്ടാണ് അത് ചോദിച്ചു തുടങ്ങിയിട്ട് എനിക്ക് അത് അറിയില്ലായിരുന്നു എന്ന് പറഞ്ഞത്.



    അത് വായിച്ചു മനസിലാക്കേണ്ടത് ഒരു ആങ്കര്‍ എന്ന നിലയില്‍ നിങ്ങളുടെ കടമയായിരുന്നു. അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. കാരണം നിങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നത്. നിങ്ങള്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് വ്യക്തമായ ബോധം നിങ്ങള്‍ക്ക് ഉണ്ടാകണം. വേറൊരു മഹത്തായ ചോദ്യം “കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ” എന്നാണ്. എന്താണിതൊക്കെ? അവനോ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം ഒക്കെ വിളിച്ചു പറയുന്നു, അതിനെ എങ്ങനെയാണ് ഇത്ര നിസാരവല്‍ക്കരിച്ചു ചോദ്യം ചോദിക്കുന്നത്. ആങ്കര്‍ എന്ന ആള്‍ ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമല്ല, നിങ്ങള്‍ ഒരു വ്യക്തിയാണ്, നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ട്,




    മനഃസാക്ഷിയുണ്ട്. നിങ്ങള്‍ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളെ കാണുന്ന മനുഷ്യര്‍ നിങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്, നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരമില്ലായ്മ, അതിലുള്ള ദ്വയാര്‍ഥങ്ങള്‍, അതിലുള്ള വൃത്തികേടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്.

    ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന, മനുഷ്യരോട് ഇടപഴകാന്‍ അറിയുന്ന മനുഷ്യത്വമുള്ള, വിവേകമുള്ള, നന്നായി വായിക്കുന്ന, കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ബുദ്ധിയുള്ള ഒരു ആങ്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ നിലപാടുകള്‍ ഉണ്ടാകും. ഒരു ചോദ്യം എഴുതി തരുമ്പോള്‍ ഞാന്‍ അത് ചോദിക്കില്ല അത് ശരിയല്ല എന്ന് പറയാനുള്ള ഒരു ധൈര്യം കാണിക്കണം.





    ഞാനൊക്കെ ഒരുപാട് വലിയ ടിവി ഷോകളും സ്റ്റേജ് ഷോകളും ഒക്കെ ചെയ്തിട്ടുണ്ട്, എത്രയോ പ്രാവശ്യം എനിക്ക് ചോദിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ എന്റടുത്ത് വന്നിട്ടുണ്ട്, ഞാന്‍ പറയും ചേട്ടാ ഞാന്‍ അത് ചോദിക്കില്ല കേട്ടോ, അതിനു പകരം ഞാന്‍ ഇത് ചോദിക്കാം എന്ന് പറഞ്ഞ് അവര്‍ക്ക് ഓപ്ഷന്‍സ് കൊടുക്കും, നമുക്ക് ഇങ്ങനെ ഒരു പരിപാടി പിടിക്കാം എന്ന് പറയും, അവിടെയാണ് നിങ്ങള്‍ ഒരു ക്രിയേറ്റീവ് ആയ വ്യക്തി ആവുക. അല്ലാതെ ഇങ്ങനെ ചെളിയിലും ചാണകത്തിലും കയ്യിട്ട് ഇളക്കല്ലേ, ഭയങ്കര മോശമായി വരികയാണ്. ആ ജോലിയുടെ സ്റ്റാന്‍ഡേര്‍ഡിനെ ഒന്ന് കാത്തുസൂക്ഷിക്കൂ,


    നിങ്ങള്‍ക്കൊക്കെ അത് സാധിക്കും. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവേകം ഉദിക്കുമെന്നു കരുതുന്നു. മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫണ്‍ അല്ല. തലയ്ക്കു വെളിവുള്ള മനുഷ്യര്‍ക്കു ഇതിലൊരു ആകാംഷ ഇല്ല.







    അവതാരകരോടാണ്, നിങ്ങളൊരു ക്യാമറയ്ക്കു മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്. ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോള്‍ ഇതേ കഥ ജീവിതത്തില്‍ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്‌നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോ എത്ര പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍സിനാണ് നിങ്ങള്‍ വളം വയ്ക്കുന്നത്. ഇനിയും വൈകിയിട്ടില്ല. നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. കുറച്ച് ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകള്‍ക്കു അല്‍പം മൂര്‍ച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാന്‍ കഴിയില്ല.


  • ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും, കൈയിൽ പേനയും പേപ്പറും; റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന നടിയെ രക്ഷപ്പെടുത്തി










    പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ അമില ബസാറിനടുത്തുള്ള റോഡരികിൽ ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും ധരിച്ച്, പേപ്പറും പേനയുമായി ഒരു മധ്യവയസ്‌ക ഇരിക്കുന്നത് പലരും കണ്ടിരുന്നു. അവർ ബംഗാളിയിലും ഇംഗ്ലീഷിലും

    പരസ്പരവിരുദ്ധമായി സംസാരിക്കുന്നുണ്ട്. ആദ്യ കാഴ്ചയിൽ തിരിച്ചറിയാനായില്ലെങ്കിലും കുറച്ച് സമയമെടുത്ത് നാട്ടുകാർ അവരെ തിരിച്ചറിഞ്ഞു. മുൻ ചലച്ചിത്ര-ടെലിവിഷൻ നടിയായ സുമി ഹർ ചൗധരിയായിരുന്നു അത്.






    മഴയിൽ നിന്ന് രക്ഷപ്പെടാൻ റോഡരികിലെ വിശ്രമ സ്ഥലത്ത് കയറിനിന്നപ്പോൾ അടുത്തുവന്ന നാട്ടുകാരോട് താൻ സുമി ഹർ ചൗധരിയാണെന്നും നടിയാണെന്നും അവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ആ പേര് ഓൺലൈനിൽ തിരഞ്ഞ് അവർ പറഞ്ഞത്

    സത്യമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൊൽക്കത്തയിൽ നിന്നാണ് വരുന്നതെന്നും ബോൾപൂരിൽ നിന്നുള്ളയാളാണെന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ സുമിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.







    ഒരിക്കൽ കൊൽക്കത്തയിലെ ബെഹാലയിൽ താമസിച്ചിരുന്ന മുൻ നടി കുറച്ചുകാലം ബിർഭും ജില്ലയിലെ
    ബോൾപൂരിലും താമസിച്ചിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എങ്ങനെയാണ് ഖണ്ഡഘോഷിൽ എത്തിയതെന്ന് ഇതുവരെ അറിയാനായിട്ടില്ല.

    അലഞ്ഞുതിരിഞ്ഞ സുമി ഹർ ചൗധരിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് അയച്ചതായും അവരുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബർദ്ധമാൻ സദർ സൗത്തിലെ സബ് ഡിവിഷണൽ പൊലീസ്







    ഓഫിസർ അഭിഷേക് മണ്ഡൽ പറഞ്ഞു. കൊൽക്കത്തയിലെ ബെഹാല പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറിയതായും അദ്ദേഹം പറഞ്ഞു. സുമി ഹർ ചൗധരി ജനപ്രിയ ബംഗാളി ചിത്രങ്ങളായ ദ്വിതിയോ പുരുഷ്,

    നസീറുദ്ദീൻ ഷാ അഭിനയിച്ച ഖാഷി കഥ: എ ആട് സാഗ എന്നിവയിലും രൂപസാഗോർ മോനേർ മാനുഷ്, തുമി ആഷേ പാഷേ തക്ലെ തുടങ്ങിയ ടി.വി. സീരിയലുകളിലും പ്രവർത്തിച്ചു.






  • ജയറാമിന്റെ മകൻ എന്ന ലേബലിൽ തന്നെയാണ് സിനിമയിൽ എത്തിയത് ! അച്ഛന്റെ പേരിലല്ലാതെ പിന്നെ അയൽക്കാരന്റെ പേരിൽ വരാൻ ഒക്കില്ലല്ലോ ! കാളിദാസ് പറയുന്നു !









    മലയാളികൾ ഏറെ സ്നേഹിക്കുന്ന താര കുടുംബമാണ് ജയറാമിന്റേത്, ജയറാം പാർവതി കണ്ണൻ, ചക്കി എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്, കാളിദാസ് സിനിമയിൽ എത്തിയെങ്കിലും പറയത്തക്ക അത്ര മികച്ച കഥാപാത്രങ്ങൾ മലയാളത്തിൽ നിന്നും കാളിദാസിന് ലഭിച്ചിട്ടില്ല, ജയറാമും ഇപ്പോൾ മറ്റു ഭാഷകളിലാണ് സജീവം, കണ്ണൻ എന്ന കാളിദാസ് ബാലതാരമായി അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയൊക്കെ മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. അതിൽ എന്റെ വീട് അപ്പുവിന്റേം എന്ന സിനിമക്ക് 2003 ലെ മികച്ച ബാല താരത്തിനുള്ള ആ വർഷത്തെ ദേശിയ പുരസ്‌കാരം നേടിയ ആളാണ് കാളിദാസ്.







    ഇപ്പോഴിതാ മലയാളത്തിൽ അച്ഛനും മകനും ഒന്നിക്കുന്ന ഒരു പുതിയ സിനിമ അനൗൺസ് ചെയ്തിരിക്കുകയാണ്, ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയിൽ ഒരുമിച്ചഭിനയിക്കാനൊരുങ്ങുകയാണ്. ‘ആശകൾ ആയിരം’ എന്നാണ് സിനിമയുടെ പേര്.

    ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണിയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ.






    മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞിരുന്നത് ഇങ്ങനെ, താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും വളരെ പെട്ടന്ന് സിനിമയില്‍ എത്തും എന്നും. നീ നിന്റെ അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തിയതല്ലേ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടുണ്ട്.


    അവർക്കുള്ള മറുപടി ഇങ്ങനെ, അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് സിനിമയിൽ വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ…







    എന്നാൽ ഇവിടെ ഇപ്പോൾ എങ്ങനെ വന്നു എന്നതിൽ അല്ല ഇവിടെ പ്രസക്തി… നമ്മൾ ഇനി ഇപ്പോൾ ആരുടെ മേൽവിലാസത്തിൽ സിനിമയിൽ എത്തിയാലും അവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണം. അതുപോലെ അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്‍ന്ന്
    സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നും, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാല്‍ മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ് എന്നും കാളിദാസ് പറയുന്നു.







  • മോശമായ ഒരു വേഷത്തിലോ, ആവശ്യമില്ലാത്ത പരിപാടികളിലോ, ഗോസിപ്പുകളിലോ ഒന്നും ഇല്ലാത്ത ഒരു കുട്ടിയാണ് അനു സിത്താര.. ഇഷ്ട നടിയെ കുറിച്ച് നടന്റെ വാക്കുകൾ








    മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടിയാണ് അനു സിത്താര, ഇപ്പോഴിതാ നടൻ ഷാജോൺ തന്റെ ഇഷ്ട താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സന്തോഷം’ എന്ന സിനിമയിൽ, അനു സിതാരയുടെ അച്ഛനായി എത്തിയിരുന്നത് നടൻ ഷാജോൺ ആയിരുന്നു, അദ്ദേഹം അന്ന് അനുവിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്








    അനു സിത്താരയെന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്. എനിക്ക് തോന്നിയിട്ടുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറയുന്നത്. എനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് അനു, ആവശ്യമില്ലാത്ത’ പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ ഒന്നും അനു സിത്താരയെ കാണില്ലെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജാണ് നടിക്ക് ഇപ്പോഴും ഉള്ളതെന്നും ഷാജോൺ പറയുന്നു.






    ഇതിനുമുമ്പ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ അധികം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ പറയുന്നു. ഷാജോണിന്റെ ഈ വാക്കുകളെ പിന്തുണച്ച് നിരവധി പോസിറ്റീവ് കമന്റുകളും യെത്തുന്നുണ്ട്, ഞങ്ങൾക്കും ഇതേ കാര്യം കൊണ്ട് തന്നെയാണ് അനു സിത്താരയോട് ഇത്രയും ഇഷ്ടവും ബഹുമാനവും എന്നാണ്









    ആരാധകർ നൽകുന്ന കമന്റുകൾ. അതുപോലെ തന്നെ മുമ്പ് ഒരിക്കൽ മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു മലയാള സിനിമയിൽ ഏറ്റവും സുന്ദരിയായി തനിക്ക് തോന്നിയിട്ടുള്ള അഭിനേത്രി അത് അനു സിത്താര ആണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്, അതുപോലെ നടിയുടെ ആരാധകരിൽ ചിലരെല്ലാം താരത്തെ കാവ്യാ മാധവനുമായി താരതമ്യ പെടുത്തിയും പറയാറുണ്ട്.







  • സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്, അവിടേക്ക് സുചിത്ര കടന്നുവന്നതോടെ അത് തകർന്നു ! വെളിപ്പെടുത്തലുമായി സ്വാന്തനം സംവിധാകന്റെ ഭാര്യ !










    ഏറെ ജനശ്രദ്ധ നേടിയ സീരിയലുകളായിരുന്നു സ്വാന്തനവും വാനമ്പാടിയുമെല്ലാം, ഇതിന്റെ സംവിധായകൻ ആദ്യത്യൻ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറയുകയായിരുന്നു, ഇപ്പോഴിതാ ആദിത്യന്റെ ഭാര്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപെടുന്നത്, സന്തോഷകരമായ കുടുംബജീവിതം ആയിരുന്നുവെന്നും എന്നാൽ അത് തകർത്തത്




    സീരിയൽ നടിയും ബി​ഗ് ബോസ് താരവുമായ സുചിത്ര നായരാണെന്നും ആദിത്യന്റെ ഭാര്യ രോണു പറയുന്നു. അവരുടെ വാക്കുകൾ വിശദമായി, വാനമ്പാടി എന്ന സീരിയലിൽ ഇവർ ഒരുമിച്ച് ചെയ്തിരുന്നു, എന്നാൽ തന്റെ ഭർത്താവും സുചിത്രയും തമ്മിലുള്ള സൗഹൃദം തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും ലൊക്കേഷനിലേക്ക് വരെ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും രോണു പറയുന്നു.




    ഞങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തവരാണ്. സിനിമാ-സീരിയൽ ജീവിതം കൊണ്ട് അദ്ദേഹം സമ്പത്തൊന്നും ഉണ്ടാക്കിയിട്ടില്ല. ഭാര്യയായ ഞാനും രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എനിക്ക് പതിനെട്ട് വയസുള്ള സമയത്ത് ചേട്ടൻ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്.




    ഫോട്ടോഷൂട്ടിന് അവൾക്കൊപ്പം ഞങ്ങളും പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ട് ഞാനും ചേട്ടനും പ്രണയത്തിലായി. ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നത് ചേട്ടന്റെ ​ആ​ഗ്രഹമായിരുന്നു. ചേട്ടൻ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വർക്ക് ചെയ്തിരുന്നത്. ചേട്ടനുമായി പ്രണയത്തിലാണെന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. പലരും കല്യാണ ആലോചനകളുമായി




    വരാൻ തുടങ്ങിയതോടെ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേട്ടനൊപ്പം ഒളിച്ചോടുകയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയിയെന്ന് തോന്നിയിട്ടില്ല. ചേട്ടൻ സംവിധായകനായി പ്രോജക്ടുകൾ ചെയ്ത് തുടങ്ങിയപ്പോൾ സന്തോഷകരമായ ജീവിതമായിരുന്നു. എല്ലാ സെറ്റിലും എന്നേയും കൊണ്ടുപോകുമായിരുന്നു. ഇടയ്ക്ക് ടൂർ കൊണ്ടുപോകുമായിരുന്നു. പിന്നീട് ഞങ്ങൾക്കിടയിൽ ചില





    വഴക്കുകളും പിണക്കങ്ങളും ഉണ്ടായി. അത് ചിലർ മുതലെടുത്തു. വലിയ പ്രശ്നങ്ങളുണ്ടായി. എനിക്കും ശത്രുക്കളുണ്ടായി. ഹെൽപ്പിങ് മെന്റാലിറ്റിയും സൗഹൃദങ്ങളും ഉള്ളയാളാണ് ചേട്ടൻ. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. അതൊരു സ്ത്രീ മുഖേനയാണ് സഹായം നടത്തിയത്. അത് ഞങ്ങളുടെ ലൈഫിലെ പ്രശ്നങ്ങളുടെ തുടക്കമായി. ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരാൾ വന്നു.





    അത് സീരിയൽ നടി സുചിത്ര നായർ ആണെന്നാണ് രോണു പറയുന്നത്. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് ആ സ്ത്രീ ഞങ്ങളുടെ ലൈഫിലേക്ക് വന്നതോടെ പ്രശ്നങ്ങളായി. ഞങ്ങൾക്ക് കുറച്ചുനാൾ പിണങ്ങേണ്ടി വന്നു. അതിന് മുമ്പ് ‍ഞാനും ചേട്ടനും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആ സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ വഴക്കുണ്ടായി.




    കുറച്ച് കാലം ചേട്ടന് അടുത്ത് നിന്ന് ഞാൻ മാറി നിന്നു. ലൊക്കേഷനിൽ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി. അതിനെത്തുടർന്ന് ഞാൻ അവർക്ക് മുമ്പിൽ ഒരു പ്രശ്നക്കാരിയായി, എനിക്കും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. കാരണം പൊട്ടിത്തെറിക്കുന്ന സ്വഭാവം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ഭർത്താവിനെ ഒരുപാട് ടോർച്ചർ ചെയ്യുന്ന ഭാര്യയായി തെറ്റിദ്ധരിച്ചു എന്നും രോണു പറയുന്നു.



  • കഴുത്തിലെ താലി ഊരിവെച്ച്, കോടികൾ വരുന്ന ജീവനാംശം വേണ്ടെന്ന് പറഞ്ഞ് വെറുംകയ്യോടെ ആ പടി ഇറങ്ങിയത് 2013 ഏപ്രില്‍ 17 നാണ്, ശക്തയായ സ്ത്രീ, മഞ്ജുവിന് കൈയ്യടി









    മലയാളികൾ ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ദിലീപുമായി വിവാഹിതയായത്. ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് മലയാളികൾക്ക് അറിവുള്ള കാര്യങ്ങളാണ്. വിവാഹ മോചനത്തിന് ശേഷം സിനിമ മേഖലയിൽ മഞ്ജുവിനെ കാത്തിരുന്നത് മികച്ച അവസരങ്ങളായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അവർ തന്റെ കഴിവ് തെളിയിച്ചു. ജീവിതത്തിൽ ഇന്ന് ഒരുപാട് സ്ത്രീകളുടെ പ്രചോദനമാണ് മഞ്ജു വാര്യർ.
    പതി,നാല്, വർഷത്തെ ദാമ്പത്യ ജീവിതമാണ് മഞ്ജു വേണ്ടെന്ന് വെച്ചത്, ഒരു സ്ത്രീ പുലർത്താവുന്ന







    ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടി,ൽ നിന്നും ഇറങ്ങിപ്പോന്നത്.
    വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ
    കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി.






    എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു. സ്വന്തം സഹ പ്രവർത്തകക്ക് സംഭവിച്ച പ്രശ്നത്തിൽ ആദ്യമായി അവിടെയും മുഖം നോക്കാതെ ഇതി,ന് പിന്നിലുള്ളത് ഒരു ക്രി മി ന ൽ ഗൂഡാലോചനയാണ്.
    അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശി ക്ഷി ക്ക ണം.” എന്ന ഉറച്ച ശക്തമായ സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്. അതിന് പിന്നീട് തുടർച്ചകളുണ്ടായി.
    വളരെ, കഠിനമായ നിയമപരമായ പോരാട്ടങ്ങൾ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷ,ങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവ ളുടെ കൂടെത്തന്നെ അവർ നിന്നു. മറ്റുപലരും
    കൊടുത്ത മൊഴികൾ മാറ്റിപ്പറഞ്ഞപ്പോഴും അന്നും, സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാൻ








    നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു പറഞ്ഞു. സൗബിൻ, ഷാഹിറിനൊപ്പം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഞാൻ നേരിടാൻ തയ്യാറാവാത്ത പ്രശ്നങ്ങളാണ് എന്റെ പരിമിതികളാവുന്നത് എന്നാണ് മഞ്ജു ഫോട്ടോയ്ക്ക് നൽകിയിരുന്ന ക്യാപ്ഷൻ. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ മഞ്ജു കുടുംബ കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന കാഴ്ച ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. ആ മഞ്ജുവിൽ നിന്നും ഇന്ന് സാഹസികൾ ഏറെ ഇഷ്ടപെടുന്ന, എവിടെയോ നഷ്ടപ്പെട്ടുപോയ തന്റെ ഓരോ സ്വപ്നങ്ങളെയും അവർ തിരികെ പിടിക്കുമ്പോൾ മഞ്ജുവിന്റെ ആത്മധൈര്യത്തിന് കൈയ്യടിക്കുകയാണ് ആരാധകർ..






  • വെളിച്ചെണ്ണയ്ക്ക് തീ വില. പലരും ഇപ്പോൾ പാം ഓയിലാണ് ഉപയോഗിക്കുന്നത്.. പാം ഓയിൽ നിർമ്മിക്കുന്ന Factory യിലെ അത്ഭുത കാഴ്ചകൾ!😱







    Hello everyone, welcome to the new video. Palm oil is a product that we use in our daily lives, but have you ever wondered how this palm oil is made in factories? Most people would answer, “Why not from fruit?” But the truth is that it is not that easy, so in this video we are going to see how palm oil is made in factories.







    എല്ലാവർക്കും നമസ്കാരം, പുതിയ വീഡിയോയിലേക്ക് സ്വാഗതം. പാം ഓയിൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നമാണ്, എന്നാൽ ഈ പാം ഓയിൽ ഫാക്ടറികളിൽ എങ്ങനെ നിർമ്മിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?






    മിക്ക ആളുകളും ഉത്തരം പറയും, “എന്തുകൊണ്ട് പഴങ്ങളിൽ നിന്ന് പാടില്ല?” പക്ഷേ സത്യം അത് അത്ര എളുപ്പമല്ല എന്നതാണ്, അതിനാൽ ഈ വീഡിയോയിൽ ഫാക്ടറികളിൽ പാം ഓയിൽ എങ്ങനെ നിർമ്മിക്കുന്നുവെന്ന് നമ്മൾ കാണാൻ പോകുന്നു.














  • ഉത്തർപ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, യു പി മോഡൽ ശിക്ഷ നൽകി പടമായേനെ- സന്തോഷ് പണ്ഡിറ്റ്








    സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജയില്‍ ചാടുന്നതെന്ന് സന്തോഷ് പറയുന്നു. ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകളെന്നും സന്തോഷ്









    ചോദിക്കുന്നുണ്ട്. “ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജയിൽ ചാടുന്നത്) ട്രെയിനിൽ നിന്ന് സൗമ്യ എന്ന ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി. കണ്ണൂർ സെൻട്രൽ






    ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ടെന്ന് ജനം എങ്ങനെ വിശ്വസിക്കും? ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച്







    മട്ടൻ ബിരിയാണി, ചിക്കൻ, മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം.
    ഇനിയെങ്കിലും ജയിലിൽ നോൺ വെജ് കൊടുക്കരുത്. പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി. (വാൽ കഷ്ണം..ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ..)”,