Category: Entertainments

  • തമ്മിൽ ശത്രുത ഒന്നുമില്ല… മഞ്ജുവിന്റെ കൂടെ അഭിനയിക്കാമെന്ന് ദിലീപ്… ഞെട്ടിച്ച് മഞ്ജുവിന്റെ മറുപടി..

    ഒരുപാട് വർഷങ്ങളായി മലയാള സിനിമ ലോകത്ത് നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ട വേഷങ്ങളിൽ പലതും ചെയ്തത് ദിലീപും മഞ്ജുവാര്യരും ആയിരുന്നു. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ ഇരുവർക്കും സാധിക്കുന്നത് കൊണ്ടും ഒരുമിച്ചുള്ള സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് വലിയ താല്പര്യവും ആരവും ആയതുകൊണ്ടും ഇവർ നായികാ നായകന്മാരായി വരുന്ന സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു.

    അതുകൊണ്ടുതന്നെയാണ് സിനിമയിൽ ഒന്നിക്കുന്ന ഇവർക്ക് ജീവിതത്തിലും ഒന്നിച്ചു കൂടെ എന്നെ പല പ്രേക്ഷകരും മനസ്സിൽ ആഗ്രഹിച്ചത്. അത് അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.
    ജീവിതത്തിൽ അവർ ഒന്നിച്ചപ്പോഴും വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. സല്ലാപം അടക്കമുള്ള സിനിമകളിൽ ഇവരും അഭിനയിച്ച മികവ് പ്രേക്ഷകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു.

    താരവിവാഹം മലയാളികൾ ഒന്നടങ്കം അന്നത്തെ മലയാളി പ്രേക്ഷകർ കൊണ്ടാടുകയും ചെയ്തു. വിവാഹ ശേഷം മഞ്ജു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പക്ഷേ പിന്നീട് പ്രേക്ഷകരെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹമോചനമാണ് ഇരുവർക്കിടയിലും സംഭവിച്ചത്. പിന്നീട് മഞ്ജു വാര്യർ സിനിമ എന്ന പ്രൊഫഷനിലേക്ക് തിരിച്ചു വരികയും ചെയ്തു.

    സിനിമയില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മകൾ മീനാക്ഷിയും സ്റ്റാറാണ്. മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ദിലീപിntയും മഞ്ജുവാര്യരുടെയും ഓരോ അഭിമുഖങ്ങളാണ് വൈറലാകുന്നത്. താര വിവാഹവും വിവാഹ മോചനവും എല്ലാം ആഘോഷിക്കപ്പെടുന്ന കാലഘട്ടമാണ് സോഷ്യൽ മീഡിയയുടെ വർത്തമാനം.

    ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന മഞ്ജുവാര്യരോടും നായികയായി മഞ്ജു വാര്യരെ സിനിമയിൽ സ്വീകരിക്കുമോ എന്ന് ദിലീപിനോടും അഭിമുഖത്തിൽ ചോദിച്ചിരിക്കുകയാണ്. വിവാഹമോചനത്തിനു ശേഷം സുഹൃത്തുക്കളായി ആണോ പിരിഞ്ഞത് എന്നും ഇനി അങ്ങനെ ഒരു അവസരം ഉണ്ടായാൽ കൂടെ അഭിനയിക്കുമോ എന്നൊക്കെയാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

    ഒരേ ചോദ്യത്തിന് രണ്ടുപേരുടെയും മറുപടികൾക്ക് വേണ്ടി പ്രേക്ഷകർ വലിയ കാത്തിരിപ്പിലാണ്. ദിലീപ് വളരെ പോസിറ്റീവായ രൂപത്തിലാണ് ചോദ്യത്തെ സമീപിച്ചത്. തമ്മിൽ ശത്രുത ഒന്നുമില്ല. അങ്ങനെയൊരു കഥയും കഥാപാത്രവും ഉണ്ടാവുകയാണെങ്കിൽ നോക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി. ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതു പോലെ തന്നെ താരത്തിന്റെ മുഖഭാവവും വ്യക്തമാക്കി.

    എന്നാൽ മഞ്ജു വാര്യരോഡ് ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ചോദിക്കുന്നതിന് മുമ്പ് തന്നെ താരം അതുവേണ്ട അക്കാര്യം സംസാരിക്കേണ്ട എന്നായിരുന്നു താരം പറഞ്ഞത്. വിവാഹത്തിന് മുമ്പ് അഭിനയിച്ചതു പോലെ മോചനത്തിന് ശേഷം അഭിനയിക്കാൻ കഴിയില്ല അല്ലെങ്കിൽ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ ഒരുക്കമല്ല എന്നാണ് താരത്തിന്റെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കേണ്ടത്.

    Manju
    Manju
    Manju
    Manju
  • എന്തിനാണ് നിങ്ങൾ പെൺകുട്ടികളുടെ കാലിനിടയിൽ നോക്കിയിരിക്കുന്നത്. ശ്രീലഷ്മി അറക്കൽ വീഡിയോ വൈറലാകുന്നു….

    ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മിക്ക പേർക്കും അറിയുന്ന പേരായിരിക്കും ശ്രീലക്ഷ്മി അറക്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ധൈര്യ സമേതം തുറന്നു പറയുന്ന പെൺകുട്ടി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്. സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഫെമിനിസ്റ്റ് വക്താവാണ് ശ്രീലക്ഷ്മി.

    സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീലക്ഷ്മി സദാചാരവാദികൾ ക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്. സ്ത്രീകളെ കളിയാക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്. അതേ നാണയത്തിൽ തിരിച്ചടിക്കുക എന്ന പോളിസി ആണ് താരം സ്വീകരിക്കാറുള്ളത്.

    ഇപ്പോൾ ശ്രീലക്ഷ്മി അറക്കലിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമല്ല ഇപ്രാവശ്യവും എന്നത് വ്യക്തമാണ്. സ്ത്രീകൾക്ക് വേണ്ടി തന്നെയാണ് ലക്ഷ്മി വിഡിയോയിൽ ശബ്ദമുയർത്തിയിരിക്കുന്നത്. മോശം കമന്റ് രേഖപ്പെടുത്തിയ വ്യക്തിക്കെതിരെ ആണ് താരം ലൈവിൽ വന്നിരിക്കുന്നത്.

    ഈ അടുത്ത് IHRD വിദ്യാർത്ഥികൾ ഹാൻഡ് ഗ്ലൗസ് ഓട്ടോ മെഷീൻ ഡിസൈൻ ചെയ്തിരുന്നു. വാർത്തകളിലൊക്കെ ഈ സംഭവം നിറഞ്ഞിരുന്നു. ആ വിഡിയോയ്ക്ക് വന്ന കമെന്റുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ ലൈവിൽ വന്നിരിക്കുന്നത്. വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കമന്റ് രേഖപ്പെടുത്തിയവനെതിരെ രൂക്ഷമായ രീതിയിലാണ് ശ്രീലക്ഷ്മി വിഡിയോയിൽ പ്രതികരിക്കുന്നത്.

    “വേറൊരു സാധനം ഉണ്ട്‌, കേറ്റാൻ എളുപ്പമായിരിക്കും” എന്നാണ് അയാൾ കമന്റ് രേഖപ്പെടുത്തിയത്. പച്ചക്ക് ദ്വയാർത്ഥം വരുന്ന കമന്റ് ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. സ്ത്രീകൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് കണ്ടുപിടിച്ച ഒരു ഇന്നോവേറ്റീവ് കാര്യത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയും മോശമായ രീതിയിലുള്ള കമന്റുകൾ പുരുഷന്മാർ രേഖപ്പെടുത്തുന്നു എന്ന് ആരോപിച്ച് കൊണ്ടാണ് ശ്രീ ലക്ഷ്മി അരക്കൽ വിഡിയോയിൽ പ്രതികരിച്ചത്. വീഡിയോ വൈറൽ ആയിരിക്കുന്നു.

    ” നിങ്ങൾ എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകളുടെ കാലിനിടയിൽ നോക്കുന്നത്. അതെന്താ പുരുഷന്മാർക്ക് മാത്രമേ എന്തെങ്കിലും സാധനങ്ങൾ കണ്ടുപിടിക്കാം എന്ന നിബന്ധന ഉണ്ടോ ? സ്ത്രീകൾക്കെതിരെയുള്ള മോശം കമന്റ്‌ രേഖപ്പെടുത്തുന്നത് പുരുഷന്മാരുടെ സ്ഥിരം പരിപാടിയാണ്. ഡബിൾ മീനിങ് അർത്ഥം വരുന്ന കമന്റുകൾ എന്റെ കമന്റ് ബോക്സിൽ കാണാറുണ്ട് ” എന്ന് ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.

    Sreelakshmi
    Sreelakshmi
  • നിറ പുഞ്ചിരിയോടെ ഐശ്വര്യ ലക്ഷ്മി… ഫോട്ടോകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ…

    മലയാള ചരിത്ര പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ആരാധിക്കുന്ന യുവ അഭിനയത്രി ആണ് ഐശ്വര്യ ലക്ഷ്മി. 2017 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. 2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.

    അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ കഴിവ് തെളിയിക്കുകയും നിറ സാന്നിധ്യമായി തിളങ്ങി നിൽക്കുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ. 2014 മുതൽ ആണ് താരം മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജുകൾ ഐശ്വര്യയുടെ ഭംഗിയിൽ നിറഞ്ഞിട്ടുണ്ട്.

    കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിനു ശേഷം അഭിനയിച്ചത് മായാനദി എന്ന ചിത്രത്തിലായിരുന്നു. ഈ രണ്ടു സിനിമയും വിജയങ്ങൾ ആവുകയും പ്രേക്ഷകരിൽ നിന്ന് ഹർഷാരവങ്ങളും മികച്ച അഭിപ്രായങ്ങളും നേടുകയും ചെയ്തു.

    അഭിനയവും മോഡലിംഗും ഒക്കെ തുടങ്ങുന്നതിനു മുമ്പ് താരം എംബിബിഎസ് ബിരുദം എടുത്തിട്ടുണ്ട്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് എം.ബി.ബി.എസ്. ബിരുദം നേടിയത്. ഹൗസ് സർജൻസി ചെയ്യുന്ന സമയത്താണ് ആദ്യ സിനിമയിലേക്കുള്ള അവസരം വരുന്നത്. പഠന കാലത്തു തന്നെ താരം മോഡലിംഗ് ആരംഭിച്ചിരുന്നു.

    ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും അതിനു മുൻപ് പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നു എന്നും പഠന സംബന്ധമായ തിരക്കുകൾ കാരണം അന്ന് അവസരം നിരസിക്കുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കിയിരുന്നു.

    വരത്തൻ എന്ന സിനിമയിലെ കഥാപാത്രം വളരെയധികം പ്രേക്ഷക പിന്തുണ നേടിയ കഥാപാത്രമായിരുന്നു. അതുപോലെ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെ പക്വതയാർന്ന കഥാപാത്രമായിരുന്നു എന്ന് പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെട്ടു. ഓരോ കഥാപാത്രങ്ങളിലും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു എന്ന് ചുരുക്കം.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നിറഞ്ഞ് പുഞ്ചിരിക്കുന്ന മുഖഭാവം ആണ് ഫോട്ടോയിൽ കാണുന്നത്. ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് താരം നേരത്തെ പല ഫോട്ടോ ഷൂട്ട്കളിലൂടെയും തെളിയിച്ചിട്ടുണ്ട്.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • രാത്രിയിൽ വെറുതെ ഒരു ഡാൻസ്… സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽ ആയി അപ്‌ലോഡ് ചെയ്ത് ഭാവന…

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഒരുപാട് ഉപയോക്താക്കളെ കൊണ്ടും ആരാധകരെ കൊണ്ടും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് വർത്തമാനത്തിന്റെ സഞ്ചാരം. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളതും ഉപയോക്താക്കൾക്ക് ഉള്ളതും ആയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. സമൂഹത്തിൽ സെലിബ്രേറ്റികൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.

    വാട്സാപ്പിലെ സ്റ്റാറ്റസ് പോലെ, ഫെയ്സ്ബുക്കിലെ സ്റ്റോറിപോലെ ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്തു ചെയ്യുന്ന ഒന്ന് തന്നെയാണ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ സെലിബ്രേറ്റി പദവി നേടിയവരും കുറവല്ല. അഭിനയത്തിലും നൃത്തത്തിലും ഉള്ള കഴിവുകൾ വീഡിയോകളിലൂടെ പലരും പങ്കുവെക്കുകയും വൈറൽ ആക്കുകയും ചെയ്തു.

    ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന പങ്കുവെച്ച് ഒരു റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തത്. രാത്രി വെറുതെ ഇരുന്നപ്പോൾ കളിച്ച ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കു വച്ചിട്ടുള്ളത്. താരം ഒറ്റക്കല്ല ഡാൻസ് ചെയ്യുന്നത് എന്നതും വീഡിയോയുടെ മാറ്റുകൂട്ടുന്നു ഉണ്ട്.

    ഭാവനയുടെ കൂടെ രമ്യാ നമ്പീശൻ, മൃദുലാ മുരളി, ഷഫ്‌ന നിസാം, ശില്പ ബാല, സയനോര ഫിലിപ്പ് എന്നിവരും ഡാൻസ് ചെയ്യുന്നുണ്ട്. ഇത് പറക്കും എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുള്ളത്. മലയാളത്തിലും പുറത്ത് അന്യഭാഷകളിലും ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്ത മലയാളി പ്രേക്ഷകരുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഭാവന.

    മലയാള ചലച്ചിത്ര നടിയായും പിന്നണി ഗായികയായും ടെലിവിഷൻ താരമായും അവതാരകയായും എല്ലാം അറിയപ്പെടുന്ന താരമാണ് രമ്യ നമ്പീശൻ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ മുത്തുച്ചിപ്പി പോലൊരു എന്ന് തുടങ്ങുന്ന പാട്ട് താരം ആലപിച്ചതിൽ ശ്രദ്ധേയമായതാണ്.

    മലയാള ചലച്ചിത്രം നടിയും മോഡലും ആണ് മൃദുലാ മുരളി. ടെലിവിഷൻ ചാനലുകളിൽ ഫോൺ ഇൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകർക്ക് സുപരിചിതയായതിനുശേഷം റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. പഠനകാലത്ത് തുടർച്ചയായ മൂന്നു വർഷം കലാതിലകപ്പട്ടം താരത്തിന് ലഭിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.

    മലയാള സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഷഫ്ന നിസാം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് അഭിനയം മേഖലയിലേക്ക് താരം കടന്നുവന്നത് എങ്കിലും ഇപ്പോൾ മുൻനിര നായികമാരുടെ കൂട്ടത്തിൽ താരം ഉണ്ട്. സീരിയലുകളിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സയനോരയാണ്. താരത്തിന് പല പാട്ടുകളും ആരാധകർ വളരെ ആരവത്തോടെ ഏറ്റെടുത്തിരുന്നു.

    Shafna
    Shafna
    Mrudula
    Mrudula
    Ramya
    Ramya
    Shilpa
    Shilpa
    Sayanora
    Sayanora
  • ആരാധകരുടെ സ്നേഹപ്രകടനവും പ്രാർത്ഥനയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആശുപത്രിക്കിടക്കയിൽ നിന്നും പങ്കുവെച്ച് യാഷിക ആനന്ദ്…

    ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആരാധകരുടെ സ്നേഹം പങ്കുവെച്ച് യാഷിക.

    സോഷ്യൽ മീഡിയയിൽ എല്ലാവരും ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു പ്രശസ്ത മിനിസ്ക്രീൻ താരവും മോഡലും കൂടിയായ യാഷിക ആനന്ദ് ഒരു അപകടത്തിൽ പെട്ടു എന്നുള്ള വാർത്ത. താരത്തിന്റെ അപകട വാർത്ത ഞെട്ടലോടെ എല്ലാവരും ചർച്ച ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും സജീവമായി നിലകൊണ്ട സമയത്തായിരുന്നു അപകടം സംഭവിച്ചത്.

    യാഷിക ആനന്ദ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ആ അപകടത്തിൽ താരത്തിന്റെ ഉറ്റസുഹൃത്തായ പവണി വിധിക്കു മുമ്പിൽ കീഴടങ്ങിയിരുന്നു. ഈ സങ്കട വാർത്ത താരം ഒരിക്കലും താൻ ചെയ്ത പൊറുക്കാനാവാത്ത കുറ്റം ആണെന്ന് ഏറ്റു പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇനി ജീവിതത്തിലേക്ക് ഒരിക്കലും താരം തിരിച്ചു വരില്ല എന്ന നിലയിലായിരുന്നു അപകടത്തിന്റെ ആക്കം.

    പക്ഷേ താരം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നു, തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. തന്റെ ആരാധക സമൂഹത്തിന്റെ സ്നേഹവും കരുതലുമാണ് ജീവിതത്തിലേക്ക് താൻ തിരിച്ചുവരാനുള്ള പ്രധാനകാരണമെന്ന് താരം പിന്നീട് സോഷ്യൽ മീഡിയയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകർ തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് താരം വീണ്ടും അറിയിച്ചിരിക്കുകയാണ്.

    ശരീരത്തിലെ ഒരുപാട് ഭാഗങ്ങൾ ക്ഷതമേറ്റ് കിടപ്പിലാണ് ഇപ്പോൾ താരം. ഈ സമയത്തും താരത്തിന്റെ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകർ. ആരാധകർ തന്നോട് കാണിക്കുന്ന സ്നേഹം താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ്. പലരും താരത്തിന് പ്രാർത്ഥനാപൂർവ്വം ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് കമന്റുകൾ ഒരുമിച്ചുള്ള കോലാഷ് ആണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.

    നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് യാഷിക. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2014 ൽ താരം ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ ഒരു ഗാനത്തിന്റെ ഷൂട്ടിംഗിൽ താരം പങ്കെടുക്കാത്തത് കൊണ്ട് ആ സിനിമയിലെ സീൻ ഡിലീറ്റ് ചെയ്യുകയായിരുന്നു.

    പിന്നീട് 2016 ൽ കാവലായി വേണ്ടും എന്ന തമിഴ് സിനിമയിലൂടെ താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. തമിഴ് സിനിമയ്ക്ക് പുറമേ തെലുങ്കിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ ഷോയിലൂടെയാണ് താരം കൂടുതലും അറിയപ്പെട്ടത്. തമിഴ് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥി ആയും സീസൺ 3 ൽ ഗസ്റ്റ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
  • എന്റെ ആദ്യത്തെ ടാറ്റൂ, 🔥🔥വീഡിയോ പങ്കു വെച്ച് എസ്തര്‍ അനിൽ…. VIDEO കാണാം..

    തന്റെ ആദ്യ ടാറ്റു വീഡിയോ പങ്കുവെച്ച് പ്രിയതാരം എസ്തർ അനിൽ.

    തന്റെ ചെറിയപ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് എസ്തർ അനിൽ. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു.

    ജിത്തു ജോസഫ് സംവിധാനം ചെയ്തു മലയാളത്തിലെ താരരാജാവ് മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാപ്രേമികളുടെ മനസ്സിൽ എന്നും മായാത്ത ഓർമയായി നിലകൊള്ളാൻ താരത്തിന് സാധിച്ചു. ഈ രണ്ടു സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഈയടുത്തായി താരം ഒരുപാട് ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തന്റെ ശരീരത്തിൽ ആദ്യമായി പച്ചകുത്തിയ വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ആദ്യമായി ശരീരത്തിൽ പച്ചകുത്തിയ അനുഭവം സന്തോഷപൂർവ്വം ആണ് താരം ആരാധകർക്ക് അറിയിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

    നടിയായും അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് എസ്തർ അനിൽ. 2010 ൽ ജയസൂര്യ നായകനായി പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത് ജിത്തു ജോസഫ് ന്റെ ദൃശ്യം എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്. ഈ സിനിമയുടെ തമിഴ് പതിപ്പിലും തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു ഫലിപ്പിച്ചു. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ടോപ് സിംഗർ പരിപാടിയിൽ അവതാരക വേഷത്തിൽ തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
  • സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഉപ്പും മുളകിലെ അശ്വതി. ഫോട്ടോ കാണാം…

    ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികളെ എല്ലാം മറികടന്ന് അടിമുടി വ്യത്യസ്തമായ രീതിയും ഭാവവും കൊണ്ടു വന്ന പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകും അവസാനിച്ച് എരിവും പുളിയും തുടങ്ങി എങ്കിലും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരമ്പരയുടെ വിജയകരമായ എപ്പിസോഡുകൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

    പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ഇഷ്ടം ഉള്ളവരായിരുന്നു. ഇടക്ക് അൽപം ബ്രേക്ക് വന്നെങ്കിലും പൂർവാധികം ശക്തിയോടെ രസകരമായ എപ്പിസോഡുകൾ ആണ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്.

    അവരുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തി പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയാണ് അശ്വതി നായർ. മുടിയന്റെ പെയർ ആയിട്ടാണ് പൂജ എന്ന കഥാപാത്രം പരമ്പരയിൽ എത്തിയത്.

    പക്ഷേ വെറുമൊരു അഭിനയമോ നൃത്തമോ മാത്രമല്ല താരത്തിന്റെ വിശേഷങ്ങൾ. അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയും ആണ്.  ജില്ലയിലുടനീളം പലായനം ചെയ്യപ്പെട്ടവർക്കും പ്രായമായവർക്കും ഈ സ്ഥാപനം ഭക്ഷണവും പാർപ്പിടവും നൽകുന്നു. 

    ഇതിനെല്ലാം അപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി എന്നും പറയാതിരിക്കാൻ കഴിയില്ല. ഒരുലക്ഷത്തിലധികം ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഫോളോവേഴ്സ് ഉണ്ട്. സാമൂഹിക പ്രവർത്തനത്തെയും അഭിനയത്തെയും പാട്ടിനെയും ഒരുപോലെ കൊണ്ടു പോകുന്ന താരം ഒരു അടിപൊളി നർത്തകി കൂടിയാണ്.

    തന്റെ ബോഡി ഫിറ്റ്നസിന്റെ രഹസ്യമായി താരം കരുതുന്നതും നൃത്തം ആണ്. അതിനെല്ലാം അനുസരിച്ചു താരം ബോഡി മെയിൻന്റൈൻ ചെയ്യുന്നുമുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ടി ഷർട്ട്‌ ആണ് താരം ഫോട്ടോയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
  • കുട്ടി ഉടുപ്പിൽ സുന്ദരിയായി മാളവിക…🥰😍 ഫോട്ടോകൾ പൊളി…👌🔥

    കിടിലൻ ലുക്കിൽ പ്രിയ താരം… പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന പ്രമുഖയാണ് മാളവിക മോഹനൻ.  മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും താരം ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികവുള്ള അഭിനയം ആണ് താരത്തിന്റെ  ഏറ്റവും വലിയ പ്രത്യേകത.

    സിനിമ പാരമ്പര്യം കൊണ്ട് താരത്തിന്റെ കുടുംബത്തിന് എന്നും ശ്രദ്ധേയമാണ്.
    സിനിമ ഫോട്ടോഗ്രാഫർ യുകെ മോഹനന്റെ മകളാണ് താരം. എങ്കിലും തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ  മികവുറ്റ അഭിനയം കാഴ്ചവെച്ച്  ഒരുപാട് ആരാധകരെ താരം ഇതിനോടകം നേടിയിട്ടുണ്ട്.

    താരം ഗ്ലാമർ വേഷങ്ങളിലൂടെയാണ് ഇപ്പോൾ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.  താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും വർദ്ധിക്കുകയാണ് ചെയ്തത്. ഏത് തരത്തിലുള്ള വേഷങ്ങളും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയും. ഇത് താരത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.

    താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ  ദുൽഖറിന്റെ  നായികയായി പട്ടം പോലെ ആയിരുന്നു. അതിനുശേഷം  ചെയ്ത എല്ലാ വേഷങ്ങളും മികച്ചതായിരുന്നു. അടുത്തായി വിജയ് നായകനായ പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. മികച്ച പ്രതികരണങ്ങൾ ആ വേഷത്തിന് ലഭിച്ചു.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി ഫോട്ടോഷൂട്ടുകളും  വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ  ഫോട്ടോഷൂട്ടിന് എപ്പോഴും ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ  എല്ലാം ഒരുപാട് ഫോളോവേഴ്സ് താരത്തിനുള്ളത് കൊണ്ട് തന്നെയാണിത്.

    വളരെ ആകർഷണീയമായ ലുക്കിലാണ് താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഉള്ളത്. സിംപിൾ ലുക്കിൽ ഷോർട് ഡ്രസ്സിൽ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും  ലഭിക്കുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
  • കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം. ഫോട്ടോകൾ തരംഗമാകുന്നു…

    ഇൻസ്റ്റാഗ്രാമിൽ കല്യാണ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകളുടെ ചാകരയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡൽ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഏതൊക്കെ രീതിയിൽ വെറൈറ്റി കൊണ്ടുവരാം എന്ന് ആലോചിക്കുകയാണ് ഓരോ ഫോട്ടോഷൂട്ടും.

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലും ഉണ്ട്‌. ഇവർ പ്രധാനമായും സെലബ്രിറ്റി പട്ടം കരസ്ഥമാക്കാനുള്ള കാരണം വെറൈറ്റി ഫോട്ടോഷൂട്ടുകൾ എന്ന് പറഞ്ഞാൽ തെറ്റാകില്ല.

    ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചുകൊണ്ട് പിന്നീട് സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് നടത്തി ട്രെൻഡിംഗ് ലിസ്റ്റിൽ കയറിപ്പറ്റിയ ഒരുപാട് സെലിബ്രിറ്റികൾ ഒട്ടുമിക്ക എല്ലാ സിനിമ ഇൻഡസ്ട്രിയിലും ഉണ്ട് എന്നത് വാസ്തവമാണ്. മില്യൺ കണക്കിൽ ആരാധകരാണ് ഇവരെ ഇൻസ്റ്റഗ്രാമിലൊക്കെ ഫോളോ ചെയ്യുന്നത്.

    ഇത്തരത്തിൽ ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അഞ്ജന ദേശപാണ്ഡേ. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോൾഡ് വെശത്തിൽ തിളങ്ങിനിൽക്കുന്ന കളർഫുൾ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്ക് വച്ചിട്ടുള്ളത്. താരം ഇതിനുമുമ്പും പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    പ്രീതിയ റായ്ഭാരി, തർലെ നൻ മക്ലൂ   എന്നീ രണ്ട് കന്നട സിനിമകളിൽ താരം വേഷം ചെയ്തിട്ടുണ്ട്. ഒരുപാട് റീൽസ് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
    Anjana
  • ധരിക്കാതിരിക്കരുത്.. ധരിക്കണം… ധരിച്ചു ധരിച്ചു മറ്റുള്ളവരുടെ ചിന്താഗതി മാറ്റം വരുത്തണം… ഗോപിക രമേശിന്റെ ഇന്റർവ്യൂ വൈറലാകുന്നു….

    മലയാളസിനിമയിൽ വളർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം, അനശ്വര രാജൻ തന്നെ പ്രധാനവേഷം കൈകാര്യം ചെയ്ത വാങ്ക് എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടു. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

    2009 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നുമാണിത്. എന്നാൽ ക്യാമ്പസ് കഥ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ വിജയം.

    സിനിമയിലെ ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയമികവ് പുറത്തെടുത്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി. ഗോപിക രമേശ് ആണ് സ്റ്റേഫി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചത്. മികച്ച ആരാധക പിന്തുണ താരത്തിന് ലഭിക്കുകയും ചെയ്തു.

    നായകവേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ താരത്തിന്റെ തലവര തന്നെ മാറ്റി. ഒരുപാട് ആരാധകർ താരത്തെ പിന്തുടരാൻ തുടങ്ങി. താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി. പെട്ടെന്നുതന്നെ ലക്ഷക്കണക്കിൽ ആരാധകർ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി.

    ആദ്യ സിനിമക്ക് ശേഷം ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു. ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പലരും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾക്കൊപ്പം അവരുടെ വാക്കുകളും ഇന്റർവ്യൂകളും വളരെ പെട്ടന്ന് തരംഗമാവാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നത്. വസ്ത്ര ധാരണത്തെ കുറിച്ചുള്ള താരത്തിന്റെ ചിന്തയും അഭിപ്രായങ്ങളുമാണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുള്ളത്. മറ്റുള്ളവർ വിമർശിക്കുന്ന ഡ്രെസ്സുകളെ കുറിച്ച് താരം പറഞ്ഞത് ധരിക്കാതിരിക്കരുത്, ധരിക്കണം, ധരിച്ചു ധരിച്ചു മറ്റുള്ളവരുടെ ചിന്താഗതി മാറ്റം വരുത്തണം എന്നാണ്.

    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika