Category: Entertainments

  • ഇങ്ങനെയൊക്കെ ബിരിയാണി ചോദിക്കാമോ? സെക്സി ആയി എങ്ങനെ ബിരിയാണി ചോദിക്കാമെന്ന് താരം…

    സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് പെട്ടെന്ന് തന്നെ നിലയുറപ്പിച്ചു താരമാണ് ഇന്ദുജ രവിചന്ദ്രൻ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2017 ലാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതുവരെ 9 സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പത്താമത്തെ സിനിമ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയിലാണ് താരം സജീവമായി നിലകൊള്ളുന്നത്.

    ഒരു ഡിഫറെന്റ് ആറ്റിട്യൂട് ക്യാരക്ടറാണ് താരത്തിന്. ഏതു വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. അതുകൊണ്ടു തന്നെ താരം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഓരോ സിനിമയിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാം ഒന്നിനൊന്ന് മികച്ച രീതിയിലാണ് പുറത്തുവന്നത്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽമീഡിയയിലും ഇൻസ്റ്റാഗ്രാം സൗദിയിലും വാട്സപ്പ് സ്റ്റാറ്റസുകളിലും താരത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് വൈറലായി പ്രചരിക്കുന്നത്. “എനിക്ക് ബിരിയാണി വേണു” എന്ന് തമിഴിൽ വളരെ സെൻസുവൽ ആയി പറയുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഒരു ബിരിയാണി ചോദിക്കാൻ ഇത്രയധികം വികാരം കാണിക്കണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

    പക്ഷെ യഥാർത്ഥത്തിൽ ഇതൊരു ഷോർട്ട് വീഡിയോയുടെ ക്ലിപ്പ് മാത്രമാണ്. മദ്രാസ് മീറ്റർ ഷോ എന്ന വെബ് സീരിസ് നടത്തുന്ന ടീം പുറത്തിറക്കിയ “ലൂസ് പൊന്നു” എന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ ചെറിയ ഒരു ഘട്ടം മാത്രമാണ് സെൻസ്വൽ ആയി താരം ബിരിയാണി ചോദിക്കുന്ന രംഗം. ഒരു ഓഡിഷനിൽ താരം പങ്കെടുക്കാൻ പോകുന്നതും, അവിടെ പല ഭാവങ്ങളിൽ ബിരിയാണി ചോദിക്കണം എന്ന ടാസ്ക് നൽകുന്നതുമാണ് ഷോട്ട് വീഡിയോ യുടെ കഥ.

    താരം വളരെ മികച്ച രീതിയിൽ ആ വീഡിയോയിൽ അഭിനയിച്ച് കൽപ്പിക്കുന്നുണ്ട്. എല്ലാ ഭാവങ്ങളും വളരെ കൃത്യതയോടെ അവതരിപ്പിക്കുന്ന താരത്തിന്റെ കഴിവ് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. താരത്തിന്റെ ക്യാരക്ടർ എന്ന അന്വർത്ഥമാക്കുന്ന രീതിയിൽ തന്നെയാണ് വീഡിയോയുടെ ടൈറ്റിലും. താരം ഒരു ലൂസ് പെണ്ണ് ആയി തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ഇളയ ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ ബിഗിൽ എന്ന സിനിമയിൽ താരം മികച്ച കഥാപാത്രമാണ് അവതരിപ്പിച്ചത്. മെർക്കുറി എന്ന സൈലൻസ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മൂക്കുത്തി അമ്മൻ ആണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. കാക്കി ആണ് ഇനി വരാൻ പോകുന്നത്.

    Indhuja
    Indhuja
    Indhuja
    Indhuja
    Indhuja
    Indhuja
    Indhuja
    Indhuja
    Indhuja
    Indhuja
  • ഈ വൃത്തികേട് ഇനിയും ഓടില്ല… ..ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു… കൈരളി ചാനല്‍ പരിപാടിക്ക് എതിരെ എസ്തറിന് പിന്നാലെ ശ്രിന്ദയും രംഗത്ത്…

    യുവ നടിമാരായ എസ്തർ അനിൽ, ഗോപിക രമേശ്‌, ശ്രിന്ദ, അഹാന തുടങ്ങിയവർക്കെതിരെ കൈരളി ചാനൽ പ്രേഷണം ചെയ്ത പരിപാടിയിലൂടെ വിമർശനങ്ങൾ ഉയർന്നിരുന്നു. താരങ്ങൾ പരിപാടിക്കെതിരെ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. എസ്തർ അനിൽ നേരത്തെ മറുപടി നൽകിയത് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വാർത്തയായിരുന്നു.

    ഗോപിക രമേശും തന്റെ മറുപടി ഇൻസ്റ്റാഗ്രാമിൽ കൂടെ അറിയിക്കുകയും ചെയ്തു. ഇപ്പോൾ അവർക്കു പിന്നാലെ ശ്രിന്ദ ആണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. നീണ്ട ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇത്തരം നിലവാരമില്ലാത്ത പരിപാടിക്ക് മറുപടി പറഞ്ഞിരിക്കുന്നത്.

    താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ പരിഭാഷപ്പെടുത്താം : ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും (ഏതാണ്ട്) ടോക്സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

    സത്യത്തില്‍ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്‍പര്യമില്ല (കാരണം ഇത് അര്‍ഹിക്കുന്നില്ലെന്നത് തന്നെ). പക്ഷെ ഞാനിത് ഇന്ന് എഴുതുന്നത് ഇത് എന്നേക്കാള്‍ വളരെ വലുതാണെന്ന് മനസിലാക്കുന്നത് കൊണ്ടാണ്. ഇതുപോലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയും വളരാന്‍ പാടില്ല.

    കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ ചാനലില്‍ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്. കണ്ടന്റുകളെക്കുറിച്ച് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമായിരിക്കുമ്പോള്‍. ഇതുപോലെയുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതല്ലേ.

    എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈല്‍ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം അതിക്രമിച്ചിരിക്കുകയാണ്. ആണ്‍കുട്ടികളേ പെണ്‍കുട്ടികളേ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക, നിങ്ങളെ എക്സ്പ്രസ് ചെയ്യുക.

    ഇവിടെയിതാ ഞാന്‍ എന്റെ ശരീരത്തെ സ്നേഹിക്കാന്‍ പഠിക്കുകയാണ്, എന്റെ പ്രിയപ്പെട്ട കലയുടെ, ഫാഷനിലൂടേയും സിനിമയിലൂടേയും എന്നെ എക്സ്പ്രസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കു വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. അതുകൊണ്ട്. ഫോട്ടോഷൂട്ടുകള്‍ നിര്‍ത്താന്‍ പോകുന്നില്ല. ഒരു റാണിയെന്ന നിലയില്‍ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവര്‍ക്കും ഇന്നത്തേക്ക് നന്ദി.

    Srinda
    Srinda
    Srinda
    Srinda
    Srinda
    Srinda
    Srinda
    Srinda
    Srinda
    Srinda
  • സാമന്തയുടെ മുൻ കാമുകൻ്റെ ട്വീറ്റ് വിവാദമാകുന്നു… കുറച്ചുകൂടി പക്വതയുള്ള അഭിപ്രായം ആകാമെന്ന് സാമന്ത ആരാധകർ…

    സമന്തയുടെ മുൻകാമുകൻ സിദ്ധാർത്തിന്റെ ട്വീറ്റ് വൈറലാകുന്നു.

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അതിന്റെ നടിയാണ് സാമന്ത. മലയാള സിനിമയിൽ ഇതുവരെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരണം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു എന്നതാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം അവർ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

    ഒക്ടോബർ ആറിനാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം നടക്കുന്നത്. അതിനു മുമ്പ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഇരുവരും വിവാഹിതരായത് പക്ഷേ. പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതത്തിൽ ആഴ്ത്തി കൊണ്ടാണ് വിവാഹമോചന വാർത്ത പുറത്ത് വന്നിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്തയുടെ പേരിന്റെ കൂടെ നിന്നും നീക്കം ചെയ്തത് മുതൽ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരങ്ങളാണ് നാഗചൈതന്യയും സാമന്തയും എന്നുള്ളതു കൊണ്ട് തന്നെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ആഘാതം ആയിരിക്കുകയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

    എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സാമന്തയുടെ മുൻകാമുകന്റെ ട്വീറ്റ് ആണ്. തെലുങ്ക് നടൻ സിദ്ധാർത്തുമായി താരം പ്രണയത്തിലായിരുന്നു. സിദ്ധാർത്ഥ് തന്നെ ഓവറായി കൺട്രോൾ ചെയ്യുന്നു എന്ന കാരണത്തിലാണ് സാമന്ത സിദ്ധാർത്ഥമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഒരുപാട് വർഷത്തോളം നാഗചൈതന്യയുമായി പ്രണയത്തിലാവുകയും ഒടുവിൽ വിവാഹം ചെയ്യുകയും ചെയ്തത്.

    ഇവരുടെ വിവാഹ മോചന വാർത്ത പുറത്തു വന്നതിനു ശേഷമാണ് മുൻകാമുകനായ തെലുങ്ക് നടൻ സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “സ്കൂളിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും ആദ്യത്തെ പാഠങ്ങളിൽ ഒന്ന് ഇതായിരുന്നു – ചതിക്കുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല. നിങ്ങളുടേത് എന്താണ്?” എന്നാണ് സിദ്ധാർത്ഥ ട്വീറ്റ് ചെയ്തത് നിരവധി പ്രേക്ഷകരാണ് സിദ്ധാർത്ഥിനെ എതിർത്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

    ഇതൊന്നും പറയാനുള്ള സമയമല്ല ഇത് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇത് ഒരുമാതിരി പുരകത്തുമ്പോൾ വാഴ വെട്ടുന്ന ഏർപ്പാട് ആയി പോയി എന്നും കുറച്ചുകൂടി പക്വതയുള്ള അഭിപ്രായം പറയണം എന്നുമെല്ലാം പ്രേക്ഷകർ സിദ്ധാർത്ഥനെ ഉപദേശിക്കുന്നുണ്ട് ഇത്തരത്തിലുള്ള കമന്റുകൾ ആണ് താരത്തിന്റെ ട്വീറ്റിന് താഴെ വരുന്നത്.

    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
  • ഇതാര് വനദേവതയോ? ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ…😍🔥

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നു പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ നിലയുറപ്പിച്ച താരമാണ് ജാൻവി കപൂർ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. നിലവിൽ ഹിന്ദി സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    ഒരു സമയത്ത് യുവാക്കളുടെ ഹരമായി മാറിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ, നടി എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും സിനിമാലോകത്തിന് സംഭാവനകൾ നൽകിയ, പത്മശ്രീ ഉൾപ്പെടെ ദേശീയതലത്തിലും സംസ്ഥാന തലത്തിലും അഭിനയജീവിതത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ശ്രീദേവിയുടെയും പ്രശസ്ത സിനിമ നിർമ്മാതാവ് ബോണി കപൂറിന്റെ യും മകളാണ് ജാൻവി കപൂർ.

    2018 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതിനിടയിൽ അഞ്ചോളം സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയത്തോടൊപ്പം ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്ന് തന്നെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തി. മോഡൽ എന്ന നിലയിലും താരം ശ്രദ്ധ നേടിയിരിക്കുന്നു.

    ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ആരാധകരോട് സംവധിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പ്രകൃതിയിൽ ഇണങ്ങിച്ചേർന്നു ഹാപ്പിനസ് ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചത്. ഇതാര് വനദേവത യോ എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത്. 13 മില്യൻ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കു വച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്.

    2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ വരവറിയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഗുഞാൻ സക്സിന : ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയമാണ് താരത്തിന് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ഐസ്ക്രീം വായിൽ വെച്ച് നുണഞ്ഞാൽ അതിന് മറ്റൊരു അർത്ഥം കണ്ടെത്തുവരാണ് ചിലർ, പ്രതികരണവുമായി ദയ അശ്വതി…!

    ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് താരം അറിയപ്പെടുന്നത്. പാലക്കാട് സ്വദേശിനിയായ ദയയുടെ വ്യക്തി ജീവിത വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

    വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു ദയ. ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഒക്കെയും മികച്ച മത്സരങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ നിറഞ്ഞ ആരാധകരും താരത്തിനു  ഉണ്ടായി

    സെലിബ്രിറ്റികളെ വിമർശിച്ചു കൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ സ്റ്റാറായിരുന്നു. അത്തരത്തിൽ പങ്കുവെച്ച വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആണ് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടുന്നത്. ബിഗ് ബോസ് വരുന്നതിനു മുമ്പ് തന്നെ പ്രേക്ഷകർ അറിയുന്ന താരം ആയതും ഇതിലൂടെയാണ്.

    ഇതിനെല്ലാം അപ്പുറം ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും ദയ അശ്വതി അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളും ഡയലോഗുകളും മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ അഭിനയ മേഖലയിലും നിറഞ്ഞ കയ്യടി താരം സ്വീകരിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

    ഇപ്പോൾ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.  ഐസ്‌ക്രീം കഴിക്കുന്ന ഒരു മനോഹര ചിത്രം ഈ അടുത്ത സമയത്ത് താരം പോസ്റ്റ് ചെയ്തിരുന്നു. അതിനെത്തുടർന്നാണ് ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുന്ന ഒരു അവസ്ഥ അവസ്ഥയിലേക്ക് താരം എത്തിയിട്ടുള്ളത്. അനവധി ആളുകൾ വളരെ മോശമായി തന്നെ കമന്റെ ചെയ്തിരുന്നു. അതിന് മറുപടി പറഞ്ഞാണ് താരം ലൈവിൽ വന്നിരിക്കുന്നത്.

    ഒരു ഐസ്ക്രീം കഴിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ നമ്മുടെ കേരളത്തിലെ ചില മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും മനസ്സിലാക്കാൻ കഴിഞ്ഞു എന്നും  ഇത്രയും തരം താഴ്ന്ന് ചിന്തിക്കുന്ന ചിലര്‍ ഉണ്ട് എന്നും നല്ലവണ്ണം മനസ്സിലായി എന്നും താരം പറയുന്നു.  മലയാളികളുടെ സംസ്‌കാരം ഇത്രയും അധഃപതിച്ചു പോയോയെന്ന്  താരം ലൈവിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്.

  • അഭ്യൂഹങ്ങള്‍ക്ക് വിരാമം… വേര്‍പിരിയല്‍ സ്ഥിരീകരിച്ച് സാമന്തയും നാഗചൈതന്യയും…

    സോഷ്യൽ മീഡിയ വഴി നിലപാട് വ്യക്തമാക്കി താരദമ്പതികൾ…

    തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഒരുപാട് ആരാധകരുള്ള തികഞ്ഞ അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞ താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹവും മറ്റു വിശേഷങ്ങളും വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. താരദമ്പതികൾ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായിരുന്നു.

    2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഒരുപാട് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത് എന്നതും പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് പുതിയതായി വരുന്ന വാർത്തകൾ ഒരേപോലെ അത്ഭുതവും ആശ്ചര്യവും പ്രേക്ഷകർക്ക് നൽകുന്നത്.

    പക്ഷേ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാമന്ത തന്റെ പേരിന്റെ കൂടെയുള്ള കുടുംബപ്പേര് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ പ്രേക്ഷകരുടെ ആശങ്ക ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്നായിരുന്നു സമന്തയുടെ പേരിനു പിന്നാലെ ഉണ്ടായിരുന്നത്. അതാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം നീക്കം ചെയ്തത്.

    പേര് മാറ്റിയതോടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു വേർപാടിന്റെ വാർത്ത ആശങ്ക രൂപത്തിൽ പടർന്നിരുന്നു. പിന്നീട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഗോസിപ്പുകളും അഭ്യൂഹങ്ങളും ഇല്ലാ കഥകളും വ്യാജവാർത്തകളും എല്ലാം പുറത്തുവരികയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. പലരും കുറേ ദിവസങ്ങൾക്കു മുമ്പ് തന്നെ ഇരുവരും വേർപിരിഞ്ഞു എന്ന് വരെ എഴുതി വച്ചു.

    ഈ വിഷയങ്ങളിൽ ഒന്നും ഇതുവരെയും പ്രതികരിക്കാത്ത നാഗചൈതന്യയും സാമന്തയും ഇപ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ പേരിന്റെ കൂടെയുള്ള അക്കിനേനി എന്ന കുടുംബപ്പേര് നീക്കം ചെയ്തതിൽ പ്രേക്ഷകർ ഉന്നയിച്ച ചോദ്യങ്ങൾക്കും താരദമ്പതികൾ ഉത്തരമൊന്നും നൽകിയിട്ടുണ്ടായിരുന്നില്ല.

    എന്നാൽ ഇപ്പോൾ ഇരുവരും ഒരേ പോസ്റ്റ് കൊണ്ട് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ഡിവോസ് പ്രേക്ഷകരുടെ മുൻപിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഭാര്യ ഭർത്താവ് എന്ന ബന്ധം അവസാനിപ്പിക്കുകയാണ് എന്നും ഇനി സുഹൃത്തുക്കളായി തുടരുമെന്നും ആണ് രണ്ടുപേരും കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്. താരങ്ങൾ പങ്കു വച്ചിട്ടുള്ള കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ വായിക്കാം :

    “ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു”

    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
  • ഇപ്പോഴും എജ്ജാതി ലുക്ക്‌ 🔥🥰 ശ്രിയ ശരന്റെ പുത്തൻ ഫോട്ടോസ് വൈറൽ 😍🔥🔥 പൊളി

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശ്രേയ ശരൺ. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഏകദേശം 75 ഓളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം 2001 മുതൽ സിനിമാലോകത്ത് സജീവമാണ്. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താനം സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ടത് തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ സന്തോഷം എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്.

    സിനിമയെ പോലെ തന്നെ സോഷ്യൽമീഡിയയിലും താരം സജീവമാണ്. മോഡൽ രംഗത്ത് സജീവമായി തുടരുന്നതുകൊണ്ടു തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. 3 മില്യൺ അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. മഞ്ഞ ഡ്രസ്സ് ധരിച്ച സുന്ദരിയായി ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർസ്റ്റാറുകളോടൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ തമിഴിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ രജനീകാന്ത് നായകനായി പുറത്തിറങ്ങി കോളിളക്കം സൃഷ്ടിച്ച ശിവാജി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഇംഗ്ലീഷ് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. 2010 ൽ മെഗാസ്റ്റാർ മമ്മൂട്ടിയും, പൃഥ്വിരാജും പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ പോക്കിരിരാജ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കാമുകിയായി പ്രത്യക്ഷപ്പെട്ടത് ശ്രേയ ശരൺ ആയിരുന്നു. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളും താരം ചെയ്യുന്നുണ്ട്.

    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
  • പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് ബോളിവുഡ് താര സുന്ദരികൾ… സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ഫോട്ടോകൾ 😍🔥

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരങ്ങൾ

    ബോളിവുഡിലെ മുൻനിര താരങ്ങളാണ് സാറ അലി ഖാനും ജാൻവി കപൂറും. പ്രശസ്ത സിനിമാതാരം സൈഫ് അലി ഖാനിന്റെയും സിനിമാനടി അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ. പ്രശസ്ത സിനിമാ താരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. രണ്ടു പേർക്കും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുണ്ട്.

    ഇരുവരും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സിനിമയിലേക്ക് കടന്നു വന്നത് എങ്കിലും അഭിനയ മികവ് കൊണ്ട് സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ താരങ്ങൾക്ക് കുറഞ്ഞ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. തങ്ങളുടെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

    2018 ൽ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് സാറ അലി ഖാൻ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് താരത്തിനു ലഭിക്കുകയും ചെയ്തു. പിന്നീട് സിംബാ, കൂലി നമ്പർ വൺ എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

    സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. മൂന്ന് കോടിയിലധികം ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ കൂടുതലും സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.

    2018 മുതൽ തന്നെയാണ് ജാൻവി കപൂറും അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. താരം ഇതിനകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി. പ്രശസ്ത ബോളിവുഡ് സിനിമ കുടുംബമായ കപൂർ ഫാമിലിയിലെ അംഗമാണ് താരം. മോഡൽ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവു തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരതിന് ലഭിക്കുകയുണ്ടായി. 2020 ൽ പുറത്തിറങ്ങിയ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

    രണ്ടായാലും സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ രണ്ട് താരങ്ങളുടെ കിടിലൻ ഫോട്ടോകളുടെ പിന്നാലെയാണ് പൊതുസ്ഥലത്ത് നിന്നും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താര സുന്ദരിമാരുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

    Janhvi
    Sara
    Janhvi
    Sara
    Janhvi
    Sara
    Janhvi
    Sara
  • “വളർന്നു എന്ന് കാണിക്കാൻ എന്തൊക്കെ പെടാപ്പടാണോ പെടുന്നത്”.. എസ്തറിനെ വിമർശിച്ച് പ്രോഗ്രാം.. പ്രതികരിച്ച് എസ്തർ 👉

    ബാലതാരങ്ങളിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന താരമെന്ന പദവിയുള്ള അഭിനേത്രിയാണ് എസ്തർ അനിൽ. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം സിനിമയുടെ രണ്ട് ഭാഗത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.

    നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകർ ദൃശ്യത്തെ സ്വീകരിച്ചത്. സൂപ്പർതാരത്തിന് മകളായി മികവിൽ അഭിനയിക്കുകയായിരുന്നു താരം. മലയാളത്തിൽ തിളങ്ങി കൊണ്ട് തന്നെ അന്യഭാഷകളിലും താരം നിറഞ്ഞ ആരാധകരെ നേടി കഴിഞ്ഞു. തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവന്നത്.

    ഫോട്ടോ ഷോട്ടുകളും പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് സൂചന നൽകുന്നത് താരം നായികയാകാനുള്ള ഒരുക്കത്തിലാണ് എന്ന് തന്നെയാണ്. മിക്കപ്പോഴും എസ്തറിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യും. എല്ലാ ആഘോഷങ്ങളിലും താരങ്ങളുടെ പ്രത്യേക ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കാത്തിരിക്കാറുമുണ്ട്.

    യുവനടിമാരുടെ ഫോട്ടോഷൂട്ടുകൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. എസ്തറിന്റെ പുതിയ ഫോട്ടോ ഷൂട്ടിനെ ക്കുറിച്ച് പരാമർശിക്കാൻ ഒരു ടെലിവിഷൻ ചാനൽ അവരുടെ ഒരു പ്രോഗ്രാം തന്നെ മാറ്റിവെച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ അവതാരകരൊക്കെ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

    വലിയ ചർച്ചയാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടിയിലാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് കുറിച്ച് പരാമർശിച്ചത്. യുവനടിമാരായ എസ്തർ അനിലിന്റെ കൂടെ ഗോപിക രമേഷ്, സ്രിന്ദ, അനുശ്രീ, അഹാന കൃഷ്ണകുമാർ എന്നിവരുടെ ചില ഫോട്ടോ ഷൂട്ടുകളെ കുറിച്ചും പരിപാടിയിൽ പറഞ്ഞിട്ടുണ്ട്.

    ഈ വിഷയത്തിൽ താരങ്ങൾ എല്ലാവരും നിലപാട് അറിയിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് എസ്തർ അനിൽ ഈ സദാചാര വിമർശനങ്ങളോട് പ്രതികരിച്ചത്. പരിപാടിയുടെ അവതാരകരായ സ്നേഹ ശ്രീകുമാർ, ആൽബി ഫ്രാൻസിസ്, രശ്മി അനിൽകുമാർ എന്നിവരെ ടാഗ് ചെയ്ത് ‘യു ആർ സോ ഫുൾ ഓഫ് ഷിറ്റ്’ എന്നാണ് എസ്തർ കുറിച്ചത്.

    ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തന്റെ മകൾക്ക് അറിയാമെന്നും അതിനുള്ള കരുത്ത് അവൾക്കുണ്ടെന്നും അച്ഛൻ അയച്ച സന്ദേശവും എസ്തർ പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ‘കൈരളി ടി വി ഇത്തരം വിഷത്വം പ്രോത്സാഹിപ്പിക്കരുത്’ എന്നാണ് നടി ഗോപിക രമേഷ് കുറിച്ചത്. സെലിബ്രേറ്റികൾ അല്ലാത്ത പ്രേക്ഷകരും ഈ വിഷയത്തിൽ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

    “പറയുമ്പോൾ പാർട്ടി ചാനലൊക്കെയാണ്; പക്ഷേ ചിന്താഗതി ആറാം നൂറ്റാണ്ടിലെയാണെന്നുമാത്രം”, “ഇവിടെ സിനിമാനടൻമ്മാർ സിക്സ് പാക്ക് ബോഡി കാണിക്കുന്നതും ഫോട്ടോഷൂട്ട് പിക്സ് പോസ്റ്റ് ചെയ്യാറുണ്ടല്ലോ. അപ്പോൾ ഇല്ലാത്ത എന്തോ ഒരു ചൊറിച്ചിലാണ് നടിമാർ ഫോട്ടോഷൂട്ട് നടത്തുമ്പോൾ. എനിക്ക് മനസിലാകുന്നില്ല എന്നാ ഇവറ്റുകൾ ആണിനേയും പെണ്ണിനേയും ഒരു മനുഷ്യനായി കാണുന്നതെന്ന്..? കഷ്ട്ടം തന്നെ…ഇപ്പോഴും ഗോത്ര ചിന്തകൾ ആയി നടക്കുന്ന കുറെ ആളുകൾ” എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകൾ.

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
  • മുട്ടോളം മുടിയുള്ള പെണ്ണിനെ ആർക്കാ ഇഷ്ടമല്ലാത്തത്. ഏഴഴകുമായി തെന്നിന്ത്യൻ സുന്ദരി…🥰🔥

    ഇൻസ്റ്റഗ്രാമിൽ തിളങ്ങി മോഡൽ. ഫോട്ടോകൾ കാണാം.

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ നിറഞ്ഞു നിൽക്കുന്ന കാലമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകളുടെ ബഹളമാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടിലൂടെ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഓരോരുത്തരും.

    വ്യത്യസ്തതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഷയങ്ങൾ. അതുകൊണ്ടുതന്നെ എല്ലാത്തിലും വെറൈറ്റി കൊണ്ടുവന്ന് വൈറൽ ആവാൻ ശ്രമിക്കുകയാണ് പലരും. ഫോട്ടോഷൂട്ടുകൾ ആണ് വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്ന ധാരണ എല്ലാവരും മനസ്സിൽ ഉറപ്പിച്ച മട്ടിലാണ്. ഇത് ശരിയാണ് എന്ന മട്ടിൽ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ എന്നും വൈറൽ ആകാറുണ്ട്.

    സോഷ്യൽ മീഡിയ സെലബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. വേറെ ലെവൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ട്, അതല്ലെങ്കിൽ കിടിലൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് കൊണ്ടാണ് ഇവർ വൈറലാകുന്നത്. ആയിരത്തിൽ തുടങ്ങി ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

    ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിക്കുന്നത്. ഒരുപാട് വിമർശനങ്ങൾ ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് കാരണം പെട്ടെന്ന് തന്നെ വൈറൽ ആകാനും ഇവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് തുടർച്ചയായി ചെയ്യാൻ ശ്രമിക്കുകയാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് തവി കാഹ്വലജേ. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ടിക്ടോക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്.

    ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ നീളമുള്ള മുടി ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. മുട്ടോളം മുടിയുള്ള പെണ്ണിനെ ആർക്കാ ഇഷ്ടമല്ലാത്തത്, എന്ന മട്ടിൽ എല്ലാവരും ഇപ്പോൾ താരത്തിന്റെ പിന്നിലാണ്. ഫോട്ടോകളൊക്കെ വൈറലായി കഴിഞ്ഞിരിക്കുന്നു.

    Thavee
    Thavee
    Thavee
    Thavee
    Thavee
    Thavee
    Thavee
    Thavee
    Thavee
    Thavee