
വിവാദങ്ങൾക്കൊടുവിൽ സ്വയം വിവാഹിതയായി ഗുജറാത്തി സ്വദേശി ക്ഷമ ബിന്ദു. ഉത്തരേന്ത്യൻ വിവാഹത്തിലെ ഒഴിച്ചുകൂടാനാകാത്ത ഹൽദി, മെഹന്തി ചടങ്ങുകളോടെയാണ് വിവാഹം. ക്ഷേത്രത്തിൽ വച്ച് വിവാഹം അനുവദിക്കില്ലെന്ന് ബിജെപി നേതാവിൻ്റെ എതിർപ്പുണ്ടായിരുന്നതിനാൽ മുൻപേ

നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതോടെ സോളാഗ്രാമി ഇന്ത്യയിൽ നടന്നുവെന്നാണ് ക്ഷമയുടെ അവകാശവാദം. ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങി, നെറ്റിയിൽ സ്വയം സിന്ദൂരം ചാർത്തിയാണ് ചടങ്ങ് പൂർത്തിയാക്കിയത്.

രണ്ടാഴ്ച നീളുന്ന ഹണിമൂൺ ക്ഷമ പദ്ധതിയിട്ടിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്ഷമ നന്ദി അറിയിക്കുകയും ചെയ്തു. തൻ്റെ വിശ്വാസത്തിനുവേണ്ടി പോരാടാൻ ശക്തി തന്ന വീഡിയോ സന്ദേശങ്ങളിലൂടെയാണ് ക്ഷമ നന്ദി അറിയിച്ചത്.

ക്ഷമ ജൂൺ 11ന് വിവാഹിതയാകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ബൈസെക്ഷ്വൽ ആണെന്ന് സ്വയം വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ടറായി ജോലി ചെയ്യുകയാണ് ക്ഷമ.എഞ്ചിനീയർമാരായ മാതാപിതാക്കളും ക്ഷമയുടെ തീരുമാനത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്.

Leave a Reply