Blog

  • അഹാനയ്ക്ക് വിമർശനം..! എല്ലാ പ്രശ്നവും പരസ്യം ചെയ്യുന്ന പ്രൊഡക്ടുകൾ മാറ്റിയെങ്കിൽ എന്തിന് ക്ലിനിക്കിൽ പോകണം?







    ഇൻഫ്ലുവൻസേർസിന്റെ കള്ളത്തരങ്ങൾ അടുത്ത കാലത്തായി വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. സ്കിൻ കെയർ പ്രൊഡക്ടുകൾ ഒന്നിന് പിറകെ ഒന്നായി ആഡ് ചെയ്യുന്നവരാണ് പ്രശസ്തരായ പല ഇൻഫ്ലുവൻസർമാരും. എന്നാൽ ഈ പ്രൊഡക്ടുകൾ ഇവർ ഉപയോ​ഗിക്കുന്നതാണോ എന്ന് വ്യക്തമല്ല. കാരണം ഒരു മാസം തന്നെ ഒന്നിലേറെ സ്കിൻ കെയർ പ്രൊഡക്ടുകളുടെ ആഡ് ഇവർ ചെയ്യാറുണ്ട്. എന്നാൽ ആഡ് കണ്ട് ഈ പ്രൊഡക്ടുകൾ വാങ്ങുന്നവർ ഏറെയാണ്.








    ഇപ്പോഴിതാ നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്ന് വരുന്നുണ്ട്. അടുത്തിടെ ഉണ്ണി വ്ലോ​ഗ്സിൽ അഹാന ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാരെ വിമർശിച്ച് വീഡിയോ വന്നിരുന്നു. പാെള്ളയായ ആഡുകളെക്കുറിച്ച് വ്ലോ​ഗിൽ സംസാരിച്ചത്. പിന്നാലെ സോഷ്യൽ മീ‍ഡിയയിൽ ഇത് വലിയ ചർച്ചയായി. ഇപ്പോഴിതാ റെഡിറ്റിൽ അഹാനയ്ക്കെതിരെ വന്നിരിക്കുന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. മിക്കപ്പോഴും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ സ്കിൻ കെയർ പ്രൊഡക്ടുകളുടെ ആഡ് പങ്കുവെക്കുന്ന അഹാന കഴിഞ്ഞ ദിവസം ഒരു സ്കിൻ കെയർ ഹോസ്പിറ്റലിന്റെ ആഡും ചെയ്തു.



    അഹാന കൃഷ്ണയുടെ ലോജിക്ക്: മാന്ത്രികമായി ചർമ്മം മാറ്റിയ യൂസ് ലെസ് പ്രൊഡക്ടുകൾ പ്രൊമോട്ട് ചെയ്യുക. പിന്നീട് ഈ പ്രൊഡക്ടുകൾ മാറ്റിയെന്ന് പറയുന്ന സ്കിൻ പ്രശ്നങ്ങൾ ചികിത്സിച്ച് പരിഹരിച്ചതിൽ ഡെർമെറ്റോളജി ക്ലിനിക്കിനെ പ്രശംസിക്കും എന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. കൃഷ്ണകുമാർ അങ്കിൾ ഈയടുത്തായി ഒരുപാട് പ്രസം​ഗിക്കുന്നുണ്ട്.





    എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഒരിക്കലും തന്റെ മക്കളുടെ തലയിൽ കുറച്ച് ബുദ്ധിയും നന്മയും കുത്തിവെക്കാൻ കഴിയാത്തത് എന്നാണ് ഒരു കമന്റ്. രണ്ട് ആഡും ചെയ്തിട്ട് സ്കിൻ കെയർ ബ്രാൻഡിന്റെ കയ്യിൽ നിന്നും ക്ലിനിക്കിൽ നിന്നും പണം വാങ്ങും, ഉണ്ണി വ്ലോ​ഗ്സിന്റെ വിമർശനം കൃത്യമാണ്. എന്നിങ്ങനെ കമന്റുകൾ നീളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് അഹാന കൃഷ്ണ. അഹാനയുടെ പാക പിന്തുടർന്ന് സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്ന സഹോദരിമാരും ഇന്ന് വെെറൽ താരങ്ങളായി മാറിക്കഴിഞ്ഞു.





    ആരാധകർക്കൊപ്പം ഹേറ്റേഴ്സും അഹാനയ്ക്കുണ്ട്. ഇടയ്ക്കിടെ സ്കിൻ കെയർ പ്രൊഡക്ടുളുടെ പരസ്യം ചെയ്യുന്നതിൽ സ്വന്തം യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സിലും അഹാനയ്ക്ക് വിമർശനങ്ങൾ വരാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളോട് അഹാന പ്രതികരിക്കാറില്ല. നടിയെന്നതിലുപരി ഇൻഫ്ലുവൻസറായാണ് അഹാന ഇന്ന് ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നത്. തുടരെ സിനിമകളിൽ അഹാനയെ കാണാറില്ല. അടി, പാച്ചുവും അത്ഭുതവിളക്കും നാൻസി റാണി എന്നിവയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. യൂട്യൂബിലൂടെ റിലീസ് ചെയ്ത നാൻസി റാണി വിവാദത്തിലായിരുന്നു.




    സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്നായിരുന്നു ആരോപണം. വിവാ​ദമായതോടെ വിഷയത്തിൽ വിശദീകരണവുമായി അഹാന രം​ഗത്ത് വന്നു. നാൻസി റാണി ഷൂട്ടിം​ഗ് സമയത്തുണ്ടായ അനുഭവങ്ങൾ നടി വെളിപ്പെടുത്തി. ഇതോടെ പ്രശ്നം അവസാനിച്ചു. പിന്നീട് നാൻസി റാണി യൂട്യൂബിലൂടെ റിലീസ് ചെയ്യുകയും ചെയ്തു. മോശം അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. അഹാനയുടെ അഭിനയവും വിമർശിക്കപ്പെട്ടു. അഹാനയുടെ പുതിയ സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.






    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/ahaana_krishna നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • എന്തിനാണ് കക്ഷം കാണിക്കുന്നത്? നയൻതാരയെ പോലെ ഉത്തരവാദിത്വം കാണിക്കൂ; തൃഷയോട് ശ്രീ റെഡ്ഡി







    ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ​ത​ഗ് ലെെഫ്. മണിരത്നം സംവിധാനം ചെയ്ത് കമൽ ​ഹാസൻ നായകനായെത്തിയ സിനിമ ഏറെ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ മണിരത്നം-കമൽ ഹാസൻ കോംബോ ഇത്രമാത്രം നിരാശപ്പെടുത്തുമെന്ന് ആരും കരുതിയില്ല.

    നായികയായ തൃഷയുടെ ഇന്റിമേറ്റ് രം​ഗങ്ങളും കോസ്റ്റ്യൂമും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇതുവരെ കണ്ടുവന്ന മണിരത്നം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് തൃഷയുടെ റോൾ. ത​ഗ് ലെെഫിലെ തൃഷയുടെ എന്ന വേണം ഉനക്ക് എന്ന ​ഗാനരം​ഗത്തെ വിമർശിക്കുകയാണിപ്പോൾ







    നടി ശ്രീ റെഡ്ഡി. തൃഷ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും മോശമായ സീനുകളിൽ അഭിനയിക്കരുതായിരുന്നെന്നും ശ്രീ റെഡ്ഡി പറയുന്നു. കുമുദം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ആ ​ഗാനത്തിൽ തൃഷ മാം കക്ഷം കാണിക്കുന്നുണ്ട്. അതെന്തിനാണ് കാണിക്കുന്നത്.
    ഒരു സ്റ്റേജിലേക്ക് വന്ന ശേഷം നയൻതാര മാമെല്ലാം മെസേജ് ഓറിയന്റഡ് ആയ സിനിമകളാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ളതിനാൽ ചൂസ് ചെയ്യുന്നതിൽ മാറ്റം വരുത്തുക. നാൽപതിന് ശേഷവും ഭം​ഗി കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും കക്ഷം കാണിക്കുകയോ ബിക്കിനി ധരിക്കുകയോ ചെയ്യേണ്ടതില്ല.





    പ്രേക്ഷകർ ചീത്ത പറയുകയാണ്. അവർക്ക് മനസിലാകുന്നുണ്ടോ എന്നറിയില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു. ഗ്ലാമറസ് ആയി അഭിനയിക്കുന്നത് ഒരു ബിസിനസ് ആണ്. ഇങ്ങനെയുള്ള ബിസിനസ് വലിയ നിലയിൽ എത്തിയ ശേഷം ചെയ്യുന്നത് തെറ്റായി എനിക്ക് തോന്നുന്നു.


    എന്നെ പോലുള്ള ചെറിയ ആർട്ടിസ്റ്റുകൾ ചെയ്യുന്നതിന് കാരണം അവർക്ക് വരുന്ന അവസരം ട്രെെ ചെയ്യുകയാണ്. വലിയ താരമായ ശേഷം അത് ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു. യൂട്യൂബ് ചാനലിൽ താൻ ശരീരം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ച് വീഡിയോകൾ








    ചെയ്തതിനെക്കുറിച്ചും ശ്രീ റെഡ്ഡി സംസാരിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ചെയ്യുന്നില്ല. ഞാൻ തുളസി മാല ധരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് വാടക കൊടുക്കാൻ പോലും പറ്റുന്നില്ല. അതിനാൽ വീണ്ടും വീഡിയോകൾ ചെയ്യണം. യൂട്യൂബ് നല്ല രീതിയിൽ പോയപ്പോഴാണ് എനിക്ക് പണം വന്നത്. കഷ്ടപ്പെ‌ട്ടാലും കുഴപ്പമില്ലെന്ന് കരുതിയാണ് തുളസി മാല ധരിച്ചത്.

    ഈ മാല ധരിച്ചാൽ നോൺ വെജ് കഴിക്കാൻ പാടില്ല. ലെെം​ഗിക ബന്ധത്തിലേർപ്പെടരുത്. ഡ്രിങ്ക് സ്മോക്ക് എന്നിവ പറ്റില്ല. ഈ ചട്ടങ്ങൾ പാലിക്കാമെങ്കിൽ മാത്രമേ തുളസി മാല ധരിക്കാൻ പാടുള്ളൂ. അതിനാൽ തുളസി മാല ഊരാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

















  • നാല് കെട്ടിയ വീണയാണ് മരണം വരെ സുധിയോടൊപ്പം ജീവിച്ച രേണുവിനേക്കാൾ ഫ്രോഡ്, സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും’







    കൊല്ലം സുധി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം അടുത്തിടെ വീണയെന്ന സ്ത്രീ അഭിമുഖങ്ങൾ കൊടുത്ത് തുടങ്ങിയപ്പോഴാണ് പ്രേക്ഷകർ അറിഞ്ഞത്. താനും സുധിയും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണമായത് രേണുവിന്റെ കടന്ന് വരവാണെന്നും വീണ വെളിപ്പെടുത്തിയിരുന്നു. രേണുവിനേയും സുധിയേയും വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു വീണ നൽകിയ അഭിമുഖങ്ങളെല്ലാം.ഇപ്പോഴിതാ സജീന വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിൽ വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ചർച്ചയാകുന്നത്. നാല് തവണ വിവാഹം കഴിച്ചിട്ടുള്ള വീണയ്ക്ക് സുധിയുടെ മരണം വരെ ഒപ്പം നിന്ന രേണുവിനെ കുറ്റപ്പെടുത്താൻ അർഹതയില്ലെന്ന് വീഡിയോയിൽ പറയുന്നു. ഫെയിം തന്നെയാണ് വീണയുടെ ലക്ഷ്യമെന്നും ആരോപിച്ചു‍. നാണവും ഉളുപ്പും വീണയ്ക്കില്ലെന്നത് അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ







    നിന്നും വ്യക്തം. വീണ കൊടുത്ത അഭിമുഖങ്ങൾക്ക് താഴെ വന്ന ഏറെയും കമന്റുകൾ ഇത്രയും സുന്ദരിയായ പെണ്ണിനെ ഉപേക്ഷിച്ചിട്ടാണോ സുധി രേണുവിന് പിന്നാലെ പോയത് എന്നാണ്. എത്ര ശാന്തമായ സ്വഭാവമാണ്, മാന്യമായ സംസാരമാണ് വീണയുടേത് എന്നുള്ള കമന്റുകളും കണ്ടു. വീണയെ സപ്പോർട്ട് ചെയ്ത് മാലാഖയാക്കി വെച്ചിരിക്കുന്നവരോട് എനിക്ക് ചിലത് ചോ​​ദിക്കാനും പറയാനുമുണ്ട്. സുധി മരിച്ചിട്ട് രണ്ട് വർഷമെ ആയിട്ടുള്ളു. അതിന് മുമ്പ് അദ്ദേഹം ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു. ആ സമയങ്ങളിൽ എവിടെ എങ്കിലും അദ്ദേഹം വീണയെന്ന പേര് പരാമർശിച്ച് ആരും തന്നെ കേട്ട് കാണില്ല. രേണുവുമായുള്ള സുധിയുടെ ചാറ്റ് കണ്ടശേഷം തന്റെ മനസിൽ സുധി മരിച്ചുവെന്ന് പറഞ്ഞ ആളാണ് വീണ.അതുപോലെ തന്നെ സുധിയുമായി വേർപിരിഞ്ഞശേഷം വീണ വീണ്ടും വിവാഹം കഴിച്ചു. ആ ബന്ധവും അവസാനിപ്പിച്ച് പിന്നെ വീണ്ടും കല്യാണം







    കഴിച്ചു. അങ്ങനെയുള്ള ഒരാൾക്ക് സുധിയുടെ കാര്യത്തിൽ ഇത്രയേറെ വിഷമം വരേണ്ട കാര്യമില്ല. സുധിയെ വിവാഹം കഴിക്കും മുമ്പ് മറ്റൊരാളെ വീണ വിവാഹം ചെയ്തിട്ടുണ്ട്. ആ ബന്ധം അവസാനിപ്പിച്ചിട്ടാണ് സുധിയെ വീണ വിവാഹം ചെയ്തത്. വീണയുടെ ഇപ്പോഴത്തെ പ്രകടനം അം​ഗീകരിച്ച് കൊടുക്കാമായിരുന്നു. രേണുവിനെ സുധി വിവാഹം ചെയ്തശേഷവും വീണ ദുഖിതയായി ഒറ്റപ്പെട്ട് ഇരിക്കുകയായിരുന്നുവെങ്കിൽ. പക്ഷെ വീണ സുധിയെ വിവാഹമോചനം ചെയ്തശേഷം രണ്ട് വിവാഹം കഴിച്ചയാളാണ്. രേണു സുധിക്ക് മുമ്പ് ഒരാളെ വിവാ​ഹം കഴിച്ചിരുന്നു. ആ വിവരമെല്ലാം സുധിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അത് നമ്മൾ ആരും വീണ്ടും പോയി അന്വേഷിക്കേണ്ട കാര്യമില്ല. രേണു ഫ്രോഡാണ് അവരുടെ വാക്കുകൾ വിശ്വസിക്കരുതെന്ന് വീണ പറയുന്നത് കേട്ടു. രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡെന്നത് ഒന്നുകൂടി









    ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെ ബിസിയായിരുന്നതുകൊണ്ട് കിച്ചുവിനെ നോക്കാൻ സമയം കിട്ടിയില്ലെന്ന് വീണ പറയുന്നത് കേട്ടു. രേണുവും സുധിയെ വിവാഹം ചെയ്യും മുമ്പ് വരെ സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. പക്ഷെ സുധിയെ വിവാഹം ചെയ്തശേഷം ആ ഫീൽഡ് രേണു ഉപേക്ഷിച്ചു. സുധിയുടെ കുഞ്ഞിനെ പ്രസവിച്ച് കുടുംബമായി ജീവിച്ചു. അതുപോലെ കിച്ചു വീണ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഒന്നും ഒന്നും ആകാൻ പറ്റാതെ പോയതിന്റെ ഫ്രസ്ട്രേഷൻ കാരണമാണ് വീണ ഇപ്പോൾ ഇന്റർവ്യുകളുമായി രം​ഗത്ത് വന്നിരിക്കുന്നത്. സുധി ചേട്ടനെ മറിച്ച് വിൽക്കുകയാണ് വീണ. കിച്ചുവിനെ തന്റെ കൂടെ നിർത്താറില്ലായിരുന്നുവെന്ന് വീണ പറയുന്നത് കേട്ടു. എങ്ങനെ വിശ്വസിച്ച് നിർത്തും വീഡിയോ ചെയ്യുന്നതിന് ഇടയിൽ സ്വന്തം കുഞ്ഞ് ചെറിയൊരു ശബ്ദമുണ്ടാക്കിയതിന് ഉപദ്രവിച്ചയാളാണ് വീണ. അങ്ങനൊരു വ്യക്തിക്കൊപ്പം കിച്ചുവിനെ നിർത്തിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ എന്നുമാണ് സജീന വ്ലോ​ഗ്സ് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്.






  • മറ്റ് പെണ്‍കുട്ടികളുമായി സെക്സ് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് എന്നെക്കുറിച്ച് പറഞ്ഞു’; വേടനെതിരായ പരാതി ഇങ്ങനെ







    റാപ്പര്‍ വേടന്‍, വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായും ശാരീരികമായും വേടന്‍ തന്നെ ചൂഷണം ചെയ്തുവെന്ന് യുവ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് 2023 മാര്‍ച്ച് വരെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഫ്ലാറ്റില്‍ വന്നത് യുവ ഡോക്ടര്‍ പിജി ചെയ്യുന്ന സമയത്താണ് 2021 ഏപ്രിലില്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. വേടന്‍ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച ഇൻറർവ്യൂകളും പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയച്ചു.







    പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. തന്നെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറയുന്നു. പരിചയപ്പെട്ട ശേഷം പരസ്പരം ഫോണില്‍ വിളിച്ചു. ഒരുദിവസം ഫെയ്സ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണിൽ വിളിച്ചു.
    ഉച്ചയോടെ വേടന്‍ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി. ഫെയ്സ്ബുക് പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താന്‍ സമ്മതിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന് വേടന്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്.



    ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് പോയത്. പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറിൽ തന്‍റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതൽ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു നൽകി. ഇതിനുമാത്രം 8,356 രൂപ സ്വന്തം കയ്യില്‍ നിന്ന് ചെലവഴിച്ചു. 2022 മാർച്ച് , ജൂൺ മാസങ്ങളിൽ വേടൻ ദിവസങ്ങളോളം തന്‍റെ ഫ്ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു. പഠനം പൂർത്തിയാക്കിയ ഡോക്ടര്‍ 2022 ഓഗസ്റ്റിൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു.



    2023 മാർച്ചിൽ വേടന്‍റെ കൂട്ടുകാരന്‍റെ കൊച്ചിയിലെ വീട്ടിൽ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. 2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീത നിശയിൽ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്‍റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തി. വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോൺ ചെയ്യുമ്പോൾ കൂട്ടുകാർ ഫോൺ എടുത്തില്ല. ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റിൽ വേടനെത്തി. വേടന്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു. വളരെ ദേഷ്യത്തിലെത്തിയ വേടന്‍ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും,








    മറ്റു പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്. തുടര്‍ന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്ലാറ്റ് വിട്ടുപോയി. ഉടന്‍ തന്നെ ഫോണ്‍ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് പലവട്ടം അവനെ വിളിച്ചെങ്കിലും വേടൻ ഫോൺ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. വേടന്‍ ബന്ധം അവസാനിപ്പിച്ച് പോയത് കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്നും ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു. വേടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടാണ് താൻ മൊഴി നല്‍കാന്‍ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു. വേടന്‍ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയാകുകയും അടുത്തിടെ തന്‍റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെയാണ് തന്‍റെ ദുരനുഭവം വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പെണ്‍കുട്ടി പറയുന്നു.







  • Love Horoscope July 31| രസകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കും; പ്രണയം തുറന്നുപറയും: ഇന്നത്തെ പ്രണയഫലം അറിയാം




    വിവിധ രാശികളില്‍ ജനിച്ചവര്‍ക്ക് ഇന്ന് ആകര്‍ഷകമായ പ്രണയസാധ്യതകള്‍ നിറഞ്ഞ ദിവസമായിരിക്കും. മേടം രാശിക്കാര്‍ക്ക് ഇന്ന് രസകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കും. ആത്മവിശ്വാസവും ആകര്‍ഷണീയതയും അനുഭവപ്പെടും. ഇടവം രാശിക്കാര്‍ ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തിനെ പ്രൊപ്പോസ് ചെയ്‌തേക്കും. മിഥുനം രാശിക്കാര്‍ ഇന്ന് രസകരമായ മാനസികാവസ്ഥയില്‍ ആയിരിക്കും. അപ്രതീക്ഷിത വഴികളിലൂടെ നിങ്ങളുടെ പ്രണയ ആഗ്രഹങ്ങള്‍ വിജയിക്കുന്നതായി കാണും. കര്‍ക്കിടകം രാശിക്കാര്‍ക്ക് പഴയ ഒരു സുഹൃത്തില്‍ നിന്നും പ്രണയം കണ്ടെത്താനാകും. ഒരു ഗൗരവമുള്ള ബന്ധത്തിന് ആ വ്യക്തി വിശ്വാസയോഗ്യരാണെന്ന് നിങ്ങള്‍ക്ക് വളരെകാലമായി തോന്നുന്നുണ്ട്. ചിങ്ങം രാശിക്കാര്‍ നിങ്ങള്‍ക്ക് അറിയുന്ന ഒരാളുമായി പ്രണയത്തിലായേക്കും. പക്ഷേ രണ്ട് ആളുകളും പ്രതിബദ്ധതയുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്.






    കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ രസകരമായ ഒരാളെ കാണാനാകും. എന്നാല്‍ പ്രൊഫഷണല്‍ പരിമിതികളെ കുറിച്ച് ധാരണയുണ്ടായിരിക്കണം. തുലാം രാശിക്കാര്‍ ഇന്ന് എവിടെ പോയാലും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കും. പുതിയ ബന്ധം തുടങ്ങാന്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാനാകും. സാമഹികമായി ഇടപ്പെടുന്നത് നിങ്ങള്‍ ആസ്വദിക്കും. ധനു രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ ഇന്ന് ഭാഗ്യം കാണാനാകും. നിങ്ങള്‍ക്ക് ഇന്ന് പുതിയ ആരെയെങ്കിലും കാണാന്‍ അവസരം ലഭിക്കും. മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജവുമായി യോജിക്കുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടും. കുംഭം രാശിക്കാര്‍ നിങ്ങളുടെ സുഹൃത്തിന്റെ പ്രണയ സമ്മതത്തില്‍ അദ്ഭുതപ്പെടും. മീനം രാശിക്കാര്‍ക്ക് ഇന്ന് പ്രണയ പങ്കാളിയെ കണ്ടെത്താനാകും. മൊത്തത്തില്‍ ഇന്നത്തെ ദിവസം പ്രണയ സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും.




    ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ രസകരവും വിനോദപരവുമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇത് ആസ്വദിക്കുക. നിങ്ങള്‍ നിങ്ങളുടെ നല്ലതിനെ കണ്ടെത്തുക. ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. നിങ്ങളുടെ ഇഷ്ട വസ്ത്രം ധരിക്കുക. ഇഷ്ട ആഭരണങ്ങള്‍ ധരിക്കുക. എല്ലാ കണ്ണുകളും നിങ്ങളെ ശ്രദ്ധിക്കുന്നതായി കാണും.




    ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മൊത്തം നിങ്ങള്‍ക്ക് സര്‍പ്രൈസ് നിറഞ്ഞതായിരിക്കും. അപ്രതീക്ഷിതമായി ഒരു സുഹൃത്ത് ഇന്നത്തെ ദിവസം നിങ്ങളെ ജോലിയില്‍ സഹായിക്കുന്നതായി കാണും. ക്രമേണ അവരില്‍ നിങ്ങളോടുള്ള പ്രണയം കാണും. ഈ ബന്ധത്തെ ഇപ്പോള്‍ അവഗണിക്കരുത്. ഇത് ചെലപ്പോള്‍ നിങ്ങള്‍ക്ക് ശരിയാകുമെന്നാണ് പ്രണയഫലം പറയുന്നത്. പ്രണയത്തില്‍ മുഴുകുക.




    ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയം അനുഭവപ്പെടും. നിങ്ങള്‍ രസകരമായി സമയം ചെലവഴിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങള്‍ ആരെയെങ്കിലും ആകര്‍ഷിക്കും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതം പൂവിടും. നിങ്ങള്‍ ഈ ബന്ധത്തില്‍ എടുക്കുന്ന ശ്രമങ്ങള്‍ അപ്രതീക്ഷിതമായ ഫലം നല്‍കും. നിങ്ങളുടെ പങ്കാളിയില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടേതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ശ്രമങ്ങള്‍ ഫലം കാണും.



    കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും പ്രണയം കണ്ടെത്തും. അത് ഒരു പഴയ സുഹൃത്തില്‍ നിന്നാകാം. ഈ വികാരം നിങ്ങള്‍ക്ക് വളരെകാലമായി തോന്നുന്നുണ്ടെങ്കിലും ഇത്തവണ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകും.

    നിങ്ങള്‍ ഈ വ്യക്തിയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ അവരുമായി അടുക്കുക. നിങ്ങള്‍ ഇതിനോടകം അവരില്‍ വിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായേക്കും. ]




    ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആകര്‍ഷകമായ ഒരാളെ കണ്ടുമുട്ടും. അവര്‍ നിങ്ങളെ അറിയുന്ന ഒരാളായിരിക്കും. ഈ വ്യക്തി ഇപ്പോള്‍ നിങ്ങളെ പുതിയ കണ്ണിലൂടെയാണ് കാണുന്നത്. ഈ പുതിയ ബന്ധം നിങ്ങള്‍ക്ക് ദീര്‍ഘാകല ബന്ധമായി വളര്‍ത്താനാകും. പക്ഷേ, നിങ്ങളെ പോലെ അവരും നിങ്ങളില്‍ പ്രതിബദ്ധതയുള്ളയാളാണെന്ന് ഉറപ്പാക്കണം. നിങ്ങളുടെ സുഹൃത്തില്‍ നിന്നാണ് ഇങ്ങനെയൊരു സമീപനം ഉണ്ടാകുന്നതെങ്കില്‍ അത് ഫലം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. =




    വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഓഫീസിലുള്ള ഒരാളുമായി അപ്രതീക്ഷിതമായി അടുപ്പം തോന്നും. അയാള്‍ നിങ്ങളുടെ കണ്ണിലുടക്കും. ഇത് നിങ്ങളുടെ മേളിലുള്ള ആരുമല്ലെന്ന് നിങ്ങള്‍ ഉറപ്പാക്കണം. അങ്ങനെ സംഭവിച്ചാല്‍ അത് നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കും. ഈ വ്യക്തി മറ്റേതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. ജോലിയുടെ കാര്യം പറഞ്ഞ് അവരുമായി സംസാരിക്കാന്‍ ശ്രമിക്കുക.





    ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ആകര്‍ഷണീയതയിലൂടെ ആരെയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ എവിടെ പോയാലും എല്ലാ കണ്ണുകളും നിങ്ങളെ ശ്രദ്ധിക്കും. ഇത് എപ്പോഴും ഉണ്ടാകില്ലെന്ന് മനസ്സിലാക്കി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് തീര്‍ച്ചയായും നിങ്ങളുടെ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ കണ്ടുമുട്ടുന്ന ആരെങ്കിലുമായി ഒരു ബന്ധം ആരംഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.




    സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആളുകളെ എളുപ്പത്തില്‍ ആകര്‍ഷിക്കാനാകുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്.

    ഇന്ന് നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ വഴിക്ക് വരുന്ന ഒരാളിലേക്ക് പതിക്കും. പക്ഷേ നിങ്ങള്‍ സ്വതന്ത്രനായിരിക്കണം. സുഹൃത്തുക്കളുമായി പുറത്തുപോകാനും സമയം ചെലവഴിക്കാനും ഈ അവസരം ഉപയോഗിക്കുക. നിങ്ങളുടെ തുറന്ന സമീപനം നിങ്ങളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കും.



    സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് ഇന്ന് രസകരമായ വ്യക്തിത്വമുള്ള പുതിയ ഒരാളെ കണ്ടുമുട്ടാനാകും. നിങ്ങളുടെ ജീവിതത്തില്‍ പ്രണയം കൂടുന്നതായി തോന്നും. നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന രീതിയില്‍ ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ബന്ധം ഒരു സ്‌പെഷ്യലാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.



    കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിച്ചതുപോലെ രസകരമായ ഒരാളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ രണ്ടുപേരും നല്ല വെല്ലുവിളികളും വിരസതയും ഇഷ്ടപ്പെടുന്ന ആളുകളായതിനാല്‍ ഈ ബന്ധത്തിന് തിളക്കം ലഭിക്കും. ഈ വ്യക്തി തീര്‍ച്ചയായും നിങ്ങളെ കാല്‍ച്ചുവട്ടില്‍ നിര്‍ത്തും. നിങ്ങള്‍ അവര്‍ക്കുവേണ്ടിയും അത് ചെയ്യും.



    അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളോട് ഇന്ന് ഒരാള്‍ ഫോണിലൂടെയോ മെസേജിലൂടെയോ അപ്രതീക്ഷിതമായി പ്രണയം തുറന്നുപറയും. അധികം ആശ്ചര്യപ്പെടരുത്. അനുകമ്പയോടെയും തുറന്ന മനസ്സോടെയും വാര്‍ത്തകള്‍ സ്വീകരിക്കുക. ഈ ബന്ധത്തിനുള്ള സാധ്യതകള്‍ തിളക്കമാര്‍ന്നതാണ്. അതിനാല്‍ അത് നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് കാണാന്‍ കഴിയില്ല.




    പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ പ്രണയ പങ്കാളി വന്നേക്കാം. തുടക്കത്തില്‍ തന്നെ നിങ്ങളുടെ മടി വ്യക്തമാണ്. പക്ഷേ കാപ്പി കുടിച്ചതിന് ശേഷം നിങ്ങളുടെ ദൃഢനിശ്ചയം തകരാന്‍ തുടങ്ങുകയും ഇവിടെ നിങ്ങള്‍ക്ക് സാധ്യതകള്‍ കാണാന്‍ തുടങ്ങുകയും ചെയ്യും. ഈ വ്യക്തിയുടെ കഴിവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇപ്പോഴും ഉറപ്പില്ലെങ്കില്‍ ഒരു പ്രിയ സുഹൃത്തിന്റെ ഉപദേശം തേടാന്‍ മടിക്കേണ്ട. എന്നാല്‍ മറുവശത്ത് ആരാണെന്ന് കാണുന്നതിന് മുമ്പ് വാതില്‍ അടയ്ക്കരുത്.


  • അമ്മയുടെ കെട്ടുതാലി പണയം വച്ചു; എയർപോർട്ടുകളിൽ കിടന്നുറങ്ങി; ഇന്ന് അറിയപ്പെടുന്ന നടിയായ താരം








    മലയാളികൾക്ക് അത്രകണ്ട് പരിചയമുള്ള പേരാവില്ല ശോഭ ഷെട്ടിയുടേത്. എന്നാൽ, ‘കാർത്തിക ദീപം’ എന്ന പരമ്പര ആരും മറക്കാനും സാധ്യതയില്ല. തമിഴിലും ഏറെ പ്രശസ്തമായ പരമ്പരയാണിത്. ഇതിലെ വില്ലത്തി പെണ്ണിനെ അത്രകണ്ട് പല്ലിറുമ്മി കണ്ടിരിക്കും അവർ. ഡോക്‌ടർ മോനിത എന്ന കഥാപാത്രത്തെയാണ് ശോഭ ഷെട്ടി (Shobha Shetty) അവതരിപ്പിച്ചത്.

    2017ലെ കാർത്തിക ദീപം പരമ്പരയാണ് ശോഭയെ ശ്രദ്ധേയയാക്കിയത്. ദേവൻഗിരി ബാപ്പുജി ഹൈ സ്‌കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശോഭ ഷെട്ടി, ബാംഗ്ലൂർ സർവകലാശാലയിൽ നിന്നും ഉന്നത പഠനം നടത്തി. ഇവിടെ നിന്നും ബിരുദം നേടിയ ശേഷം സുസ്ഥിര വികസനം എന്ന വിഷയത്തിൽ അവർ ബിരുദാനന്തര ബിരുദം നേടി.







    വളരെ ചെറുപ്പം മുതലേ അഭിനയിക്കാനുള്ള താൽപ്പര്യം മുൻനിർത്തി തന്റെ കരിയർ പടുത്തുയർത്താൻ ശോഭ ഷെട്ടി ആഗ്രഹിച്ചിരുന്നു. അഭിനയ ജീവിതം ആരംഭിക്കുന്നതിനും മുൻപേ, അവർ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നു. 2017 എന്ന വർഷം അവരുടെ കരിയറിൽ വലിയ വഴിത്തിരിവായി. ഒരേസമയം സിനിമയിലും ടി.വിയിലും അരങ്ങേറ്റം


    കുറിക്കാൻ ഈ വർഷം അവർ തയാറെടുത്തു. അഞ്ജനി പുത്രാ എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം. പുനീത് രാജ്‌കുമാർ, രശ്‌മിക മന്ദാന എന്നിവർക്കൊപ്പം ശോഭ ഷെട്ടിയും അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനം അവർക്ക് കൂടുതലവസരങ്ങളിലേക്ക് വഴി തുറന്നു. ‘കാവേരി’ എന്ന പരമ്പരയിലൂടെ ശോഭ ഇതേ വർഷം കന്നഡ ടി.വിയിൽ അരങ്ങേറ്റം കുറിച്ചു. ‘അഷ്ട ചെമ്മ’ എന്ന പരമ്പര അവർക്ക് ശ്രദ്ധ നേടിക്കൊടുത്തു.







    2018ൽ മികച്ച നടിക്കുള്ള ‘സ്റ്റാർ മാ പരിവാർ പുരസ്‌കാരം’ ശോഭ ഷെട്ടിയെ തേടിയെത്തി. ഇത് അവരെ തെലുങ്ക് മിനി സ്ക്രീനിലെ നിറസാന്നിധ്യമാക്കാനും പോന്നതായിരുന്നു. ഇത്രയുമെല്ലാം ആണെങ്കിലും, കഷ്‌ടപ്പാടുകളിലൂടെ ഉയർന്നുവന്ന നടിയാണ് അവർ. ഇനി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തയാറെടുക്കുകയാണ് ശോഭ ഷെട്ടി.
    യശ്വന്ത് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തന്റെ പ്രണയം, അത്ര എളുപ്പം അംഗീകരിച്ച ആളല്ല അദ്ദേഹം എന്നും ശോഭ. എന്നാൽ, താൻ കൂടെയില്ലാത്ത ജീവിതം അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയില്ല എന്ന് പറഞ്ഞ നിമിഷം ഒരിക്കലും മറക്കാൻ സാധ്യമല്ല. സാമ്പത്തികമായി സുഖകരമല്ലാത്ത ഒരു കുട്ടിക്കാലത്തിലൂടെയാണ് ശോഭ ഷെട്ടി വളർന്നു വന്നത്.






    ഒരുവേള അമ്മയുടെ കെട്ടുതാലി പോലും പണയത്തിലായി. ഓഡിഷനുകളിൽ പങ്കെടുക്കാനോ, ഫോട്ടോഷൂട്ടുകൾ നടത്താനോ ഉള്ള പണം തന്റെ കയ്യിൽ ഇല്ലായിരുന്നു. ഒരുവേള എയർപോർട്ടിൽ കിടന്നുറങ്ങിയിട്ടുണ്ട്. ബംഗളുരുവിൽ വാടക വീട്ടിലായിരുന്നു താമസം. ലാഹിരി ലാഹിരി ലാഹിരിലോ, ഹിറ്റ്ലർ ഗാരി പെല്ലാം തുടങ്ങിയ പരമ്പരകളിൽ

    അഭിനയിച്ചു കൊണ്ട് ശോഭ ഷെട്ടി അവരുടെ അഭിനയപാടവം തെളിയിച്ചിരുന്നു. ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിൽ അവർ പങ്കെടുത്തിരുന്നു. തെലുങ്ക് ബിഗ് ബോസിൽ തുടർച്ചയായ 98 ദിവസങ്ങൾ അവർ മത്സരാർത്ഥിയായി തുടർന്നു. അതിനുശേഷം ബിഗ് ബോസ് കന്നടയിൽ വൈൽഡ് കാർഡ് എൻട്രിയിൽ പ്രവേശനം. അച്ഛനമ്മമാരും ഒരു സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ അംഗമാണ് ശോഭ ഷെട്ടി. മംഗലാപുരത്തു ജനിച്ച ശോഭ ഷെട്ടിക്ക് ഇപ്പോൾ 35 വയസ് പ്രായമുണ്ട്







  • വീണ്ടും വീണ എസ് പിള്ള ! കിച്ചു ലോക കള്ളൻ, സുധിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു-








    കിച്ചു സുധിയുടെ നൽകിയ മറുപടിയിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ള. ഒരുപാട് പെൺപിള്ളേരുടെ പേരിൽ ഞങ്ങൾ വഴക്കുണ്ടാക്കിയിട്ടുണ്ട്. ആ സമയത്ത് എനിക്കാെരു ഡാൻസ് ട്രൂപ്പുണ്ടായിരുന്നു. അതൊന്നും സുധിയുടെ വീട്ടുകാർക്കോ കിച്ചുവിനോ അറിയില്ല. തിരുവനന്തപുരത്ത് നിന്നു
    സുധിയുടെ കെയർ







    ഓഫിൽ ഒരു കൊച്ചിനെ കൊണ്ട് വന്നു. സുധി എവിടെ പോയാലും വണ്ടിയുടെ ബാക്കിൽ ഈ കൊച്ചുണ്ട്. ശാലിനിയെ പോയി കാണാറും അവളുടെ വീട്ടിൽ പോയി തങ്ങാറും ഉണ്ടായിരുന്നു. കിച്ചുവിനെയും കൂട്ടി പോകുന്നതിനൊക്കെ ഞാൻ വഴക്കുണ്ടാക്കിയി‌ട്ടുണ്ട്. എനിക്കതൊന്നും അം​ഗീകരിക്കാൻ പറ്റില്ല. ശാലിനിയെ വിളിച്ച് ഞാൻ






    സംസാരിച്ചു. നിന്റെ മോനാണ്, കാണേണ്ടെന്ന് ഞാൻ പറയുന്നില്ല, കാണേണ്ടപ്പോൾ എപ്പോൾ വിളിച്ചാലും ഞാനും സുധിയും വന്ന് നിന്നെ കാണിക്കും എന്ന് പറഞ്ഞു.രേണു മെസേജ് അയക്കുന്ന സമയത്ത് തന്നെ സുധി ചേട്ടന് മൂന്നും നാലും കമ്മിറ്റ്മെന്റുകളുണ്ടായിരുന്നു. കിച്ചുവിന് രേണുവും സുധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്







    അറിയാമായിരുന്നു രേണു കിച്ചുവിന്റെ ഫോണിൽ വിളിക്കും, അമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് സുധിക്ക് ഫോൺ കൊടുക്കുമായിരുന്നു. അവർ കരുതിയത് ഞാനാണ് വിളിക്കുന്നതെന്നാണ്. എന്നാൽ അത് രേണുവായിരുന്നു. ഞാൻ കൂടുതൽ പറയുന്നില്ല. കിച്ചു നാറും, ലോക കള്ളനാണ് കിച്ചുവെന്നും വീണ ആരോപിക്കുന്നു.






  • പോലീസ് കേസ് കാരണം കരിയർ നഷ്ടപ്പെട്ട താരം..! സൗന്ദര്യംകൊണ്ട് സിനിമയിൽ എത്തി..മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത നടി ഇന്ന് മുഖം മറച്ച് ജീവിക്കുന്നു;










    90 കളിലെ തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി വിനീത (Vineetha) . 1993 ൽ പുറത്തിറങ്ങിയ ചിന്ന ജമീൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം പെരിയ കുട്ടം, കട്ടബൊമ്മൻ, വിയറ്റ്നാം കോളനി, മിസ്റ്റർ മദ്രാസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഒരേ വർഷം നിരവധി ഹിറ്റുകൾ സമ്മാനിച്ച നടി പെട്ടെന്നാണ് ജനശ്രദ്ധ നേടിയെടുത്തത്. അക്കാലത്തെ യുവാക്കൾക്കിടയിൽ ജനപ്രിയയായ നടിയായിരുന്നു വിനീത. ശരത്കുമാർ, പ്രഭു തുടങ്ങിയ തമിഴ് സിനിമയിലെ നിരവധി മുൻനിര നടന്മാരോടൊപ്പം താരം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.




    തമിഴിന് പുറമെ മലയാളം , കന്നഡ , തെലുങ്ക് , ഹിന്ദി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. വിനീതയുടെ കോളേജ് കാലഘട്ടത്തിലാണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. വിനീതയുടെ യഥാർത്ഥ പേര് ലക്ഷി എന്നായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷമാണ് വിനീത എന്ന നാമം സ്വീകരിച്ചത്. 1991-92 വർഷത്തെ മിസ്സ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുത്തിട്ടുണ്ട്. സൗന്ദര്യം കൊണ്ട് സിനിമയിൽ എത്തിയ നടിയാണ് വിനീത. തമിഴ് സിനിമയിൽ വിനിത ആദ്യമായി അഭിനയിച്ച ചിത്രം അരുൺ പാണ്ഡ്യൻ നായകനായി എത്തിയ ‘ഊഴിയൻ’ ആയിരുന്നു.



    എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഈ സിനിമയുടെ റിലീസ് വൈകി. അതോടെ, ശരത് കുമാർ അവതരിപ്പിച്ച കട്ടബൊമ്മൻ’ എന്ന ചിത്രം 1993 ൽ പുറത്തിറങ്ങി. ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ, വിജയകാന്ത്, കാർത്തിക്, രാംകി, ജയറാം തുടങ്ങിയ മുൻനിര നടന്മാരുടെ കൂടെ വിനീത അഭിനയിച്ചു. ഗാംഭീര്യമുള്ള കഥാപാത്രങ്ങൾക്കപ്പുറം അവർ ഗ്ലാമറസ് വേഷങ്ങളിലും നടി പ്രത്യക്ഷപ്പെടാൻ തുടങ്ങി. സിനിമാമേഖലയിൽ പ്രശസ്തിയിലേക്ക് കടക്കുമ്പോഴും നടിയുടെ വ്യക്തിജീവിതം ദുരന്തപൂർണമായിരുന്നു.




    സിനിമയിലെ അവസരങ്ങൾ കുറഞ്ഞതിനുശേഷം അധികം വൈകാതെ നടിയെകുറിച്ചുള്ള ഒരു വാർത്ത തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ചു. ‘ നടി വിനീത വേശ്യാവൃത്തിയ്ക്ക് അറസ്റ്റിൽ’ എന്നായിരുന്നു ആ വാർത്ത. വർത്തയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത് മുഖം മറച്ചുകൊണ്ട് കൊണ്ടുപോയ താരത്തിന്റെ ചിത്രങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചു. പോലീസ് അറസ്റ്റ് ചെയ്ത വേളയിൽ തന്നെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്ന പുരുഷന്മാരെ നിങ്ങൾ ഒന്നും ചെയ്യുന്നിലെയെന്ന് നടി ചോദിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പിന്നീടുള്ള വർഷങ്ങൾ നടിയുടെ ജീവിതത്തിൽ സങ്കീർണത നിറഞ്ഞതായിരുന്നു.



    സിനിമയിൽ അവസരം കുറഞ്ഞ സമയത്ത് നടി തന്റെ ഇളയ സഹോദരനുമായി ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചുവെന്നും, ഈ ശ്രമം ഒരു ട്രിഗറായി ഉപയോഗിച്ച് ചിലർ വിനിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും പറയപ്പെടുന്നു. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ നടി ഒരു അഭിമുഖത്തിൽ തന്റെ ഇളയ സഹോദരൻ ഒരു സിനിമാ കരാറിനായി അവിടെ പോയിരുന്നുവെന്നും എന്നാൽ താൻ ലൈംഗിക ജോലി ചെയ്തിട്ടില്ലെന്നും വെളിപ്പെടുത്തി. 2003 ൽ അറസ്റ്റിലായ വിനീത അടുത്ത വർഷം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു.







    കൂടാതെ 2004 ൽ ജയിൽ മോചിതയാകുകയും ചെയ്തു. വിചാരണ തന്നെ മാനസികമായി തളർത്തിയെന്നും സമൂഹത്തിൽ തന്റെ പേര് കളങ്കപ്പെടുത്താൻ പോലീസ് തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തെന്നും വിനീത പറഞ്ഞു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2008-ൽ എങ്ക റാസി നല്ല റാസി എന്ന ലോ-ബജറ്റ് നാടകത്തിൽ ഒരു സഹനടിയുടെ വേഷം ചെയ്യാൻ അവർ തിരിച്ചെത്തി . മിക്ക പ്രധാന ഇന്ത്യൻ ഭാഷകളിലുമായി 70-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.







  • ONAM M👀D😉❤️‍🔥ഓണത്തിന് മാസങ്ങൾക്ക് മുന്നേ പുത്തൻ ട്രെൻഡിങ് ഐറ്റവുമായി മലയാളി പെൺകുട്ടി.. വൈറലായി ഓസ്ട്രേലിയൻ തെരുവിലെ കളർഫുൾ ‘ഓണം മൂഡ്








    ഓസ്ട്രേലിയൻ തെരുവിൽ ഓണം മൂഡിന് ഡാൻസ് ചെയ്യുന്ന മലയാളി പെൺകുട്ടിയുടെ വിഡിയോ വൈറൽ. ഡാൻസറായ അഞ്ജലി ജോസ് ആണ് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച ഡാൻസ് പോസ്റ്റ് ചെയ്തത്. സാഹസം എന്ന സിനിമയ്ക്ക് വേണ്ടി റാപ്പർ ഫെജോ പാടിയ ‘ഓണം മൂഡ്’ എന്ന ഗാനത്തിനൊപ്പമാണ് അഞ്ജലിയുടെ







    എനർജെറ്റിക് പെർഫോമൻസ്. ഹാപ്പി ഓണം എന്ന കുറിപ്പോടെയാണ് അഞ്ജലി വിഡിയോ പോസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയുടെ കളർഫുൾ തെരുവിൽ അതിലേറെ കളർഫുള്ളായ സാരിയിലാണ് അഞ്ജലിയുടെ ഡാൻസ്. വിദേശികളും അ‍ഞ്ജലിയുടെ ഡാൻസിനൊപ്പം കൂടുന്നുണ്ട്. നിരവധിപ്പേരാണ് അഞ്ജലിയെ അഭിനന്ദിച്ച് കമന്റ്






    ചെയ്യുന്നത്. നടി ഗൗരി കിഷൻ വിഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ഓഹ് മൈ ഗോഡ്. വൗ’ എന്നായിരുന്നു ഗൗരിയുടെ കമന്റ്. ഗൗരി നായികയായ സാഹസം എന്ന ചിത്രത്തിലെയാണ് ‘ഓണം മൂഡ്’ എന്ന ഗാനം. ‘ഈ ഓണം നിങ്ങൾ കൊണ്ടോയി’, ‘കത്തിച്ചു’, ‘ഇതു തൂക്കി’ എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.







    ബിബിൻ കൃഷ്ണ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാഹസം’. ചിത്രത്തിലെ ‘ഓണം മൂഡ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോക് ആണ്. ഫെജോയ്ക്ക് ഒപ്പം ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.




    കടപ്പാട് : https://www.instagram.com/anjaly_jos_/


  • പല്ല് പോലും തേക്കാതെ അയാള്‍ ഇന്‍റിമേറ്റ് രംഗം അഭിനയിക്കാന്‍ വന്നു: വിദ്യാ ബാലന്‍










    സിനിമാ ഷൂട്ടിങ്ങിനെ പല തരത്തിലുള്ള മോശം അനുഭവങ്ങളിലൂടെ അഭിനേതാക്കള്‍ കടന്നുപോകാറുണ്ട്. സഹതാരങ്ങളില്‍ നിന്നോ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ച് പിന്നീട് പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിട്ട

    ഒരു മോശം അനുഭവം തുറന്നു പറയുകയാണ് വിദ്യ ബാലൻ. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്റിമേറ്റ് രംഗത്തിൽ സഹനടന്‍ ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കാതെ അഭിനയിച്ചുവെന്ന് പറയുകയാണ് നടി. തനിക്ക് അതിൽ ബുദ്ധിമുട്ടുണ്ടായെന്നും







    വിദ്യ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.’അദ്ദേഹം ചൈനീസ് ഭക്ഷണം കഴിച്ചിരുന്നു. എനിക്ക് വെളുത്തുള്ളിയുടെയും സോയ സോസിന്റെയും എല്ലാം ഗന്ധം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ബ്രഷ് ചെയ്തിട്ടില്ലെന്ന് എനിക്ക് മനസിലായി.

    ഞങ്ങൾക്ക് ഒരു പ്രണയ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിനും ഒരു പാര്‍ട്ണറൊക്കെ കാണില്ലേ എന്ന് ഞാന്‍ ആ സമയത്ത് ആലോചിച്ചു പോയി. ഈ ഇന്‍റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യാന്‍ വരുന്നതിന് മുന്‍പ് ബ്രഷ് ചെയ്യാന്‍






    അദ്ദേഹത്തിന് തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ഏറെ നേരം ചിന്തിച്ചിരുന്നു,” വിദ്യ ബാലൻ പറഞ്ഞു.
    അതേസമയം, തന്റെ ആദ്യ ചിത്രമായ പരിണീതയിൽ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ സഞ്ജയ് ദത്ത് തന്നോട് വളരെ മാന്യമായി ഇടപെട്ടതിനെ കുറിച്ചും അഭിമുഖത്തിൽ നടി ഓർത്തെടുത്തു.

    ‘ഏതൊരു പുതുമുഖത്തിനും അത്തരം സാഹചര്യങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നിയേക്കാം. ഞാൻ വല്ലാതെ പരിഭ്രാന്തയായിരുന്നു. അപ്പോൾ സഞ്ജയ് എന്നെ വളരെ നന്നായി സഹായിച്ചു. അദ്ദേഹം വളരെ







    ശാന്തനായിരുന്നു, ‘നമുക്ക് ഇത് പടി പടിയായി ചെയ്യാം. പതുക്കെ പോകാം’ എന്ന് പറഞ്ഞു. ചിത്രീകരണത്തിന്റെ അവസാന ദിവസം അദ്ദേഹം ഞാൻ ഓക്കേ അല്ലെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. അദ്ദേഹം എന്നെ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ടാണ് പോയത്.

    അദ്ദേഹത്തിനും ആ രംഗം ചിത്രീകരിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അത് സത്യത്തില്‍ എന്നെ ശാന്തമാക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസിലായിരുന്നു. സഞ്ജയ് ദത്തിനെപോലെ ഒരാൾ അങ്ങനെ ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നിയിരുന്നു,’ വിദ്യ പറഞ്ഞു.