ദുബായിൽ വെച്ച് കണ്ട പെണ്ണിന്റെ പിന്നാലെ പോയ പ്രവാസിക്ക് സംഭവിച്ചത് കണ്ടോ

ഇതു അവളുടെ കഥയാണ് നാദിറയുടെ. സ്കൂൾ ഗ്രൂപ്പിൽ ഞാൻ എഴുതുന്ന കഥകൾ സ്ഥിരമായി വായിച്ചു കമന്റ് പറയുമായിരുന്നു അവൾ. ഗ്രൂപ്പിൽ ആക്റ്റീവ് അല്ലങ്കിലും കഥകളും കവിതകളും വായിച്ചു മുടങ്ങാതെ അഭിപ്രായം പറയാറുണ്ട്.ഒരു ദിവസം വില്ലേജിൽ കരമടക്കാൻ ചെന്നപ്പോഴാണ് ഒരാൾ അടുത്ത് വന്നു ചോദിച്ചത്..”ഡാ… അറിയോ…

മാസ്ക് വെച്ചത് കൊണ്ട് ആളെ മനസ്സിലായില്ല. പതിയെ മാസ്ക് മാറ്റിയപ്പോഴാണ് നാദിറയാണെന്ന് അറിഞ്ഞത്… കയ്യിൽ അവളുടെ മകളുമുണ്ടായിരുന്നു. അന്നു കുറച്ചു നേരം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ അഞ്ഞൂറ് വിശേഷങ്ങൾ അവൾ പങ്കുവെച്ചു.സ്കൂൾ കഴിഞ്ഞതിൽ പിന്നെ കണ്ടിട്ടുണ്ടായിരുന്നില്ല..

“എന്നെക്കുറിച്ചു നിനക്ക് കഥ എഴുതിക്കൂടെ” സംസാരത്തിനിടയിൽ അവൾ തമാശയായി ചോദിച്ചു”… ഞാൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ
പിരിഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *