“കൊറേ ദെവസായി കാലിനൊരു തരിപ്പ്. ഡോക്ടറെ ഒന്നു കാണിക്കണം. എടീ അന്റ കയ്യിൽ പൈസെന്തേലും..ണ്ടോ” ഷമീർ ഭാര്യ മുംതാസിനോടു ചോദിച്ചു. “ന്റെ കയ്യില് പൈസ ങ്ങനെ പൊട്യല്ലേ, ഇങ്ങള് ചോയ്ച്ചുമ്പൊക്കെ ങ്ങനെ ഇട്ത്ത് തെരാൻ?”

അതും പറഞ്ഞ് അവളകത്തേക്കു പോയി. നിമിഷങ്ങൾ കഴിഞ്ഞു പുറത്തു വന്നു. എവിടെ നിന്നോ തപ്പിയെടുത്ത ഏതാനും മുഷിഞ്ഞ നോട്ടുകൾ അവളയാളുടെ നേരെ നീട്ടി. “ദാ ഒരു 300 ഉറുപ്യ ണ്ട്, ഇനി ന്റെ കൈയില് ചില്ലറ പൈസിങ്കൂടി ഇല്ല ട്ടോ..”

അവളതു പറയുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ഷമീർ നാട്ടിലെത്തിയിട്ടു രണ്ടു വർഷമായി. ഇഖാമയും റീ-എൻട്രിയും കാലാവധി കഴിഞ്ഞതിനാൽ പിന്നീടു തിരിച്ചു പോകാൻ സാധിച്ചിട്ടില്ല.

എന്നാൽ പ്രദേശത്തെ പ്രവാസി കൂട്ടായ്മയിലും നാട്ടുകാരുടെ സംഭാവനാ പിരിവു ലിസ്റ്റിലും പ്രവാസികളുടെ കൂട്ടത്തിലാണ് ഇപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം ഇപ്പോൾ വേലയും കൂലിയുമില്ലാതെ നട്ടം തിരിയുകയാണ്. “ങ്ങളെങ്ങട്ടാ ഇത്തറ നേർത്തെ പോണത്?”
Leave a Reply