സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ. നിരവധി പ്രണയ ജോഡികൾ സീരിയലിൽ ഉണ്ട്. അഞ്ജലി-ശിവൻ ജോഡിയും ഹരി-അപ്പു ജോഡിയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ തന്നെയാണ്.

സംഭവബഹുലമായ മുഹൂർത്തങ്ങളുമായി പരമ്പര മുന്നേറിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിലേക്ക് മറ്റൊരു കഥാപാത്രം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.സുധ അപ്പച്ചിയുടെ മകളായും, കണ്ണൻ എന്ന കഥാപാത്രത്തിൻ്റെ നായികയായുമാണ് അച്ചു എന്നന്ന പെൺകുട്ടി എത്തുന്നത്.

അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷ മാർട്ടിൻ എന്ന യുവനടിയാണ്. ടിക്ക്ടോക്കിലൂടെയും, ഇൻസ്റ്റഗ്രാമിലൂടെയും റീൽസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ഏറെക്കുറെ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് മഞ്ജുഷ.

അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം ആണ് മഞ്ജുഷ മാർട്ടിൻ്റേത്.അച്ഛൻ മാർട്ടിൻ പെയിൻറിംഗ് കോൺട്രാക്ടറാണ്. എൽഎൽബി നാലാം വർഷ വിദ്യാർഥിയായ മഞ്ജുഷയ്ക്ക് മുമ്പും സീരിയൽ ഓഫർ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സാന്ത്വനം എന്ന സീരിയലിലൂടെ സീരിയൽ ലോകത്തേക്ക് എത്തുന്നത്.റീൽസിലൂടെ കയ്യടി നേടാൻ മഞ്ജുഷയ്ക്ക് ആയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *