
![]()
എൺപതുകളിൽ വന്ന നായിക നടിമാരിൽ മിക്കവരും ക്ലാസിക്കൽ ഡാൻസിൽ പ്രാവീണ്യമുള്ളവരായിരുന്നു. സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന. നർത്തകിയാകാനായിരുന്നു താൽപര്യം. നായികയായി തുടക്കം കുറിച്ച ശേഷം പിന്നീട് സിനിമാ രംഗത്ത് തിരക്കായി. എന്നാൽ അപ്പോഴും നൃത്തത്തിന് വേണ്ടി ശോഭന സമയം കണ്ടെത്തിയിരുന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ ശോഭന സിനിമാ രംഗത്ത് നിന്നും അകന്നു. നൃത്തത്തിലേക്ക് ശ്രദ്ധ നൽകി.
![]()

നൃത്ത അധ്യാപികയായി മാറി. നിരവധി വേദികളിൽ ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു. ശോഭനയെ പോലെ നൃത്തത്തിൽ അലിഞ്ഞ് ചേരുന്ന നടിയാണ് ഭാനുപ്രിയയും. ശോഭന മലയാള സിനിമകളാണ് കരിയറിൽ കൂടുതൽ ചെയ്തതെങ്കിൽ ഭാനുപ്രിയ തെന്നിന്ത്യ ഒന്നടങ്കം അറിയപ്പെടുന്ന നടിയായിരുന്നു. തമിഴിലും തെലുങ്കിലും വലിയ സിനിമകൾ ചെയ്ത താരം. ഹിന്ദിയിൽ ശ്രീദേവിയുണ്ടാക്കിയ തരംഗം തെന്നിന്ത്യയിൽ ഭാനുപ്രിയക്കുണ്ടാക്കാനായി. നൃത്തത്തിലെ മികവ് ഭാനുപ്രിയയുടെ
സിനിമാ കരിയറിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിൽ ഡാൻസ് രംഗങ്ങളിൽ ഭാനുപ്രിയ നിറഞ്ഞാടി. ശോഭനയെയും ഭാനുപ്രിയയെയും ആരാധകർ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. ഇരുവരുടെയും പഴയ ഡാൻസ് വീഡിയോയ്ക്ക് വന്ന കമന്റുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശോഭന, ഭാനുപ്രിയ,രേവതി എന്നിവരുടെ ഐക്കോണിക് ഡാൻസ് രംഗങ്ങളാണ് ഇൻസ്റ്റഗ്രാം റീലിൽ കാണുന്നത്. ഭൂരിഭാഗം പേരും കമന്റ് ബോക്സിൽ സംസാരിച്ചത് ഭാനുപ്രിയയെയും

ശോഭനയെയും കുറിച്ചാണ്. ‘ശോഭന നല്ല നർത്തകിയും നടിയുമാണ് എന്നാൽ ഭാനുപ്രിയയുടെ ശിൽപ്പം പോലെയുള്ള ആകാരവടിവ് നടിയുടെ നൃത്തത്തിന് മിഴിവേകുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഭാനുപ്രിയയുടെ മെയ് വഴക്കത്തെ പ്രശംസിച്ചവർ ഏറെയാണ്. ഭാനുപ്രിയ ഒരു പുഴ പോലെയാണ് നൃത്തം ചെയ്യുന്നത്. ഇനി ഇതുപോലൊരു നർത്തകി ഇന്ത്യൻ സിനിമയിൽ വരില്ല,’ ഒരാളുടെ കമന്റിങ്ങനെ. ദേവാസുരം സിനിമയിൽ രേവതിക്ക് പകരം ഭാനുപ്രിയ
![]()
ഡാൻസ് ചെയ്തിരുന്നെങ്കിലെന്ന് എന്ന് വിചാരിച്ചിട്ടുണ്ട്, ശോഭനയുടെ ഫാൻ ആണ്. പക്ഷെ ലക്ഷണമൊത്ത
നർത്തകി ഭാനുപ്രിയയാണ്, വശ്യമായ സൗന്ദര്യം, വിശ്വാമിത്ര സീരിയലിൽ മേനകയായി വന്ന് ഭാനുപ്രിയ തപസിളക്കുന്ന ഒരു ഡാൻസുണ്ട്. കാണേണ്ടത് തന്നെ, കൊമ്പന്റെ ലക്ഷണം എന്ന പോലെ ഭാനുപ്രിയയുടെ ഉടലഴക് നൃത്തത്തിന്റെ ഭംഗി വർധിപ്പിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ശോഭനയുടെ ഡാൻസിനെ പുകഴ്ത്തുന്നവരും ഏറെയാണ്.

![]()
![]()
മണിച്ചിത്രത്താഴിലെ നൃത്തം ശോഭന സൂക്ഷ്മമായി പഠിച്ചാണ് ചെയ്തതെന്നും ഡാൻസിൽ ശോഭനയെ വെല്ലാൻ ഒരാളില്ലെന്നും അഭിപ്രായങ്ങളുണ്ട്. ഒരു നർത്തകിക്ക് വേണ്ട നല്ല ഫീച്ചറുകൾ ഉള്ളത് ഭാനു പ്രിയക്കാണ് നല്ല നർത്തകി എപ്പോഴും ശോഭനയാണ്, നർത്തകി എന്നു ആരെ വേണമെങ്കിലും പറഞ്ഞോ രേവതി കഴിഞ്ഞേ ആക്റ്റിംഗ് ബാക്കി ആരും ഉള്ളു, നൃത്തത്തിന്റെ വശ്യത ശോഭനയുടെ ചലനങ്ങളിൽ വ്യക്തമാണ് എന്നിങ്ങനെയും കമന്റുകളുണ്ട്.
![]()

അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ഭാനുപ്രിയ. ശോഭന ഇടയ്ക്ക് സിനിമകളിൽ സാന്നിധ്യമറിയിക്കുന്നു. ഏറെക്കാലത്തിന് ശേഷം ശോഭന അഭിനയിച്ച മലയാള ചിത്രം തുടരും തിയറ്ററിൽ പ്രദർശനം തുടരുകയാണ്. മോഹൻലാൽ നായകനായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നൃത്ത രംഗത്തു ശോഭന സജീവമാണ്. എന്നാൽ ഭാനുപ്രിയയെ നൃത്തവേദികളിലും ഇന്ന് കാണാറില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

![]()
Leave a Reply