രാത്രി ഏകദേശം പതിനൊന്ന് മണി ആയിട്ടുണ്ടാകും രേവതി ഓട്ടോ ഇറങ്ങി ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടന്നു
റോഡിൽ പണി നടക്കുന്നത് മൂലം ഓട്ടോ ബിൽഡിങ്ങിനടുത്തേക്ക് പോവുകയില്ല അര കിലോമീറ്ററോളം നടക്കണം. ഷോപ്പിംഗ് കഴിഞ്ഞു രണ്ട് കയ്യിലും ഭാരമുള്ള കവറുകളും താങ്ങി നടക്കാൻ രേവതി ബുദ്ധിമുട്ടി
അപ്പോഴാണ് തന്റെ പുറകിൽ ആരോ നടന്നു വരുന്നുണ്ടെന്ന് രേവതിക്ക് മനസിലായത് തിരിഞ്ഞു നോക്കിയപ്പോൾ വഴി വെളിച്ചത്തിൽ അയാളുടെ മുഖം മനസിലായില്ലെങ്കിലും നല്ല ആരോഗ്യമുള്ള ആളാണെന്ന് അവൾക്ക് മനസിലായി മുണ്ടും ഷർട്ടുമാണ് വേഷം. കൈയിൽ ഒരു ചെറിയ കവർ ഉണ്ട് ബീഡി വലിക്കുന്നുണ്ട്
റോട്ടിൽ മറ്റാരും ഇല്ല അവൾക്ക് ഭയമായിത്തുടങ്ങി .

രാത്രിയിൽ പുറത്ത് പോകുമ്പോൾ എന്നും ചുരിദാറാണ് ധരിക്കുക പതിവ് പക്ഷേ ഇന്ന് പോകാൻ വൈകിയതിനാൽ കയ്യിൽ കിട്ടിയ മിഡ്ഡിയും സ്ലീവലസ് ഉടുപ്പുമാണ് ധരിച്ചത് അത് തന്റെ ശരീരത്തിന്റെ മുഴുപ്പ് അറിയിക്കുന്നുണ്ടെന്നു ഷോപ്പിംഗ് മാളിലെ ആളുകളുടെ നോട്ടത്തിൽ നിന്ന് അവൾക്ക് മനസിലായിരുന്നു.
ആ ചിന്ത അവളിലെ ഭയം വർധിപ്പിച്ചു രേവതി ഒരു വിധത്തിൽ നടന്ന് സെക്യൂരിറ്റി കാബിനടുത്ത് എത്തി
നോക്കിയപ്പോൾ കേബിനിൽ സെക്യൂരിറ്റി ചേട്ടൻ ഇല്ല ഇയാൾ ഈ നേരത്ത് എവിടെ പോയി കിടക്കുന്നു എന്ന് പിറു പിറുത്ത് കവറുകളും താങ്ങി പിടിച്ചു ഭയത്തോടെ അവൾ ലിഫ്റ്റിനടുത്തേക്ക് നടന്നു.

ആ ബിൽഡിങ്ങിലെ ഒരു വിധം ഫ്ലാറ്റുകളിലെ താമസക്കാരെല്ലാം ഉറങ്ങിയെന്നു തോന്നുന്നു ആരെയും പുറത്തു കാണുന്നില്ല ലിഫ്റ്റ് ബട്ടൻ അമർത്തി കാത്തു നിൽക്കുമ്പോൾ പെട്ടന്ന് അയാളും ലിഫ്റ്റിനടുത്തേയ്ക്ക് വന്നു.
രേവതി അയാളുടെ മുഖത്തേക്ക് നോക്കി മുൻപ് ഇവിടെ കണ്ട് പരിചയമില്ല മുഖം കണ്ടിട്ട് മദ്യപിച്ചിട്ടുണ്ടെന്നു തോന്നി അയാൾ എന്തോ ചിന്തിച്ചു നിൽക്കുകയാണ്. ലിഫ്റ്റ് വന്നപ്പോൾ രേവതി കയറി പിന്നാലെ അയാളും
പതിമൂന്നാം നിലയിലെ തന്റെ ഫ്ലാറ്റിലേക്ക് പോകാൻ അവൾ പതിമൂന്നാം നമ്പർ ബട്ടൺ അമർത്തി
അയാൾ പതിനാലാം നമ്പർ ബട്ടൻ അമർത്തിയത് കണ്ടപ്പോൾ അയാൾ തന്നെ ഉപദ്രവിക്കാനുള്ള തയ്യാറെടുപ്പാണെന്നു അവൾ ഉറപ്പിച്ചു.

അവളിലെ ഭയം ഇരട്ടിച്ചു രക്ഷപെടാൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ വിഷമിച്ചു ലിഫ്റ്റ് മൂവായി തുടങ്ങി. പെട്ടന്നാണ് എവിടെയോ വായിച്ച ഒരു ലിഫ്റ്റ് സുരക്ഷയെ കുറിച്ച് അവൾക്ക് ഓർമ്മ വന്നത്
നിങ്ങൾ ഒരു അപരിചിതനൊപ്പം ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ അയാൾ നിങ്ങളെ ഉപദ്രവിക്കും എന്ന് തോന്നിയാൽ ലിഫ്റ്റിലെ എല്ലാ ബട്ടനുകളും അമർത്തുക പിന്നെ അവൾ ഒന്നും ചിന്തിച്ചില്ല. ലിഫ്റ്റിലെ എല്ലാ ബട്ടനുകളും അമർത്തി ലിഫ്റ്റ് രണ്ടാം നിലയിൽ എത്തി നിന്നു ഡോർ തുറന്നു ഡോർ അടഞ്ഞു.

രണ്ടാം നില കഴിഞ്ഞെങ്കിലും അവളിലെ ഭയം കുറഞ്ഞില്ല ലിഫ്റ്റ് മൂന്നാം നിലയിൽ നിന്നു ഡോർ തുറന്നു അടഞ്ഞു നാലാം നിലയിലും അഞ്ചാം നിലയിലും ഡോർ തുറന്നു അടഞ്ഞു രേവതി അയാളെ നോക്കി അയാൾ തല കുമ്പിട്ടു നിൽക്കുകയാണ് അവൾ ഡോറിനടുത്തായി മാറാതെ നിന്നു. അഞ്ചാം നിലയിൽ നിന്നും ലിഫ്റ്റ് മൂവായപ്പോൾ അയാൾ പതുക്കെ അവളുടെ അടുത്തേക്ക് വന്നു അവൾ ഭയംകൊണ്ട് വിറക്കാൻ തുടങ്ങി കാരണം അയാൾ നല്ല ആരോഗ്യവനാണ് എന്തെങ്കിലും ചെയ്താൽ എതിർത്തു നിലക്കാൻ കഴിയില്ല ലിഫ്റ്റ് ആറാം നിലയിൽ എത്തിയാൽ പുറത്തേക്ക് ഇറങ്ങുക തന്നെ ആവൾ ഉറപ്പിച്ചു.

ലിഫ്റ്റ് ആറാം നിലയിൽ എത്തി നിന്നു ഡോർ തുറന്നു അവൾ ഇറങ്ങുന്നതിനു മുൻപ് അവളെ മ്പരപ്പിച്ചുകൊണ്ട് അയാൾ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി അയാൾ പുറത്തു ഇറങ്ങിയെങ്കിലും അവളുടെ ഭയം പോയില്ല.
നിങ്ങൾക്ക് പതിനാലാം നിലയിൽ അല്ലേ പോകേണ്ടത് പിന്നെ എന്തിനാ ഇവിടെ ഇറങ്ങിയത് അവൾ ചോദിച്ചു
ഞാൻ അടുത്തുള്ള ഹോട്ടലിലെ കുക്കാണ്. ഇന്ന് ഡെലിവറി ചെയ്യുന്ന ആൾ ലീവായത് കൊണ്ട് പതിനാലാം നിലയിൽ ഫുഡ് ഡെലിവറിക്കു വന്നതാണ് നിങ്ങളെ ഞാൻ ഉപദ്രവിക്കും എന്ന് നിങ്ങൾ ഭയക്കുന്നുണ്ടെന്നു എനിക്കറിയാം നിങ്ങൾ ലിഫ്റ്റിൽ പൊക്കോളൂ ഞാൻ പടി കയറി വന്നോളാം. ഇത്രയും പറഞ്ഞു അയാൾ പടിക്കട്ടിനടുത്തേക്ക് നടന്നു അത് കേട്ടപ്പോൾ രേവതിക്ക് സമാധാനമായി അയ്യോ സോറി.

വരൂ ഞാൻ തെറ്റിദ്ധരിച്ചതാണ് പടികൾ കയറേണ്ട ലിഫ്റ്റിൽ പോകാം. രേവതി അയാളോട് പറഞ്ഞു അയാൾ വീണ്ടും ലിഫ്റ്റിൽ കയറി ഡോർ അടഞ്ഞു ലിഫ്റ്റ് മൂവായി ലിഫ്റ്റ് ഏഴാം നിലയിൽ എത്തി. ഡോർ തുറന്നു അടഞ്ഞു മൂവായി നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ അവൾ ചോദിച്ചു . ഇല്ലന്ന് അയാൾ പറഞ്ഞു പക്ഷെ നിങ്ങളുടെ മുഖം കണ്ടാൽ ഒരു മദ്യപാനിയെപോലെയുണ്ടല്ലോ അവൾ ചോദിച്ചു മര്യാദക്ക് ഉറങ്ങിയിട്ട് കാലങ്ങളായി അതാണ് മുഖം ഇങ്ങനെ മദ്യപിക്കില്ല.

വല്ലപ്പോഴും പുക വലിക്കും ഒരു ആശ്വാസത്തിനു ഹോട്ടലിൽ ഉറങ്ങുമ്പോൾ മണി പന്ത്രണ്ട് കഴിയും നാല് മണിക്ക് മുൻപ് എഴുന്നേൽക്കണം മോളെ പോലെ രണ്ടു പെൺമക്കൾ എനിക്കുണ്ട്. അവരെ പഠിപ്പിക്കണം കെട്ടിച്ചു വിടണം അതിനു വേണ്ടിയുള്ള ഉറങ്ങാത്ത ജീവിതമാണ് അയാൾ നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു.
ഈ സംസാരത്തിനിടയിൽ ലിഫ്റ്റ് ഓരോ നിലയിലും നിന്ന് ഡോർ തുറന്നു അടഞ്ഞു പതിമൂന്നാം നിലയിൽ എത്തി ഡോർ തുറന്നു അയാൾ രേവതിയുടെ കവറുകൾ എടുത്ത് ലിഫ്റ്റിന് പുറത്ത് വച്ചുകൊടുത്തു
ലിഫിന്റെ ഡോർ അടഞ്ഞു. ലിഫ്റ്റ് മുകളിലേക്ക് പോയി കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുടച്ചു രേവതി ഫ്ലാറ്റിലേക്ക് നടന്നു.
Leave a Reply