തിക്കും തിരക്കിനുമിടയിൽ പെട്ട താരസുന്ദരികൾ.. വീഡിയോ വൈറലായി പ്രചരിക്കുന്നു..

സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ എവിടെ പ്രത്യക്ഷപ്പെട്ടാലും ആരാധകരുടെ തിരക്ക് ഉണ്ടാകാറുണ്ട്. കഴിഞ്ഞദിവസം ജാൻവി കപൂറും അനന്യ പാണ്ഡെയും ഒരു റസ്റ്റോറന്റ് എത്തിയപ്പോൾ ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെയായിരുന്നു അവിടെ താരങ്ങളെ എതിരേറ്റത്. കൂട്ടത്തിലൊരാൾ പകർത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോക്ക് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം സിനിമയിൽ പിടിച്ചു നിന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രം എന്ന് ചുരുക്കം

നടൻ ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡെ. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിലവിലെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ പതിവ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.

Ananya
Janhvi
Ananya
Janhvi
Ananya
Janhvi

Comments

Leave a Reply

Your email address will not be published. Required fields are marked *