അല്ലേലും നമ്മടെ പിള്ളര്‍ പൊളിയാ.. അണ്ടർ 19 ലോകകപ്പ്.. ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ. ടീം ഉപയോഗിച്ച തന്ത്രം ഇതാണ്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം. സെമിയിൽ 96 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.ഇന്ത്യയുടെ തുടർച്ചയായ നാലാം ഫൈനലാണിത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 41.5 ഓവറിൽ 194 റൺസിന് പുറത്തായി. മൂന്നാം വിക്കറ്റിൽ ഷെയ്ഖ് റാഷിദും യാഷ് ദുലും ചേർന്നാണ് ഇന്ത്യയെ ഒന്നാം വിക്കറ്റിൽ എത്തിച്ചത്. 110 പന്തിൽ ഒരു സിക്‌സും 10 ഫോറുമടക്കം 110 റൺസാണ് യാഷ് നേടിയത്.

അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് യാഷ്. 108 പന്തിൽ ഒരു സിക്സും എട്ട് ഫോറുമടക്കം 94 റൺസാണ് റാഷിദ് നേടിയത്. 291 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ തുടക്കം മുതൽ തകർത്തു.

രണ്ടാം ഓവറിൽ ടിഗ്വയ് വില്ലി (1) പുറത്തായി. രണ്ടാം വിക്കറ്റിൽ കാംബെൽ കെല്ലിയും (30) കോറി മില്ലറും (38) ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തപ്പോൾ 17-ാം ഓവറിൽ മില്ലർ പുറത്തായി. പിന്നീട് കാര്യമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയയെ അനുവദിച്ചില്ല. 51 റൺസെടുത്ത ലാച്‌ലൻ ഷായാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.

Comments

Leave a Reply

Your email address will not be published. Required fields are marked *