Connect with us

Uncategorized

ആ പെൺകുട്ടി കരഞ്ഞത് ഓർക്കുന്നുണ്ടോ?, ഇനി ആരുടെ ജീവിതമാണ് കുട്ടിച്ചോറാക്കാൻ പോകുന്നത‍്?; മറുപടിയുമായി രേഖ രതീഷ്

Published

on

സിനിമാ-സീരിയൽ രം​ഗത്ത് സജീവമാണ് രേഖ രതീഷ്. പരസ്പരം സീരിയൽ വൻ വിജയമായശേഷം കുടുംബപ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടാൻ രേഖയ്ക്ക് കഴിഞ്ഞു. സോഷ്യൽമീഡിയയിലും ആക്ടീവായ താരം മകനൊപ്പം ചെയ്യുന്ന റീലുകൾ വൈറലാകാറുണ്ട്. കുറച്ച് ദിവസം മുമ്പ് നടി പങ്കിട്ടൊരു റീൽ ചർച്ചയായി മാറിയിരുന്നു. എ ന്യൂ ചാപ്റ്റർ എന്ന തലക്കെട്ടോടെ പങ്കിട്ട റീലാണ് ശ്രദ്ധ നേടുന്നത്.

എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം. വേദനയും നിശബ്ദതയും ഒരുപാട് ചോദ്യങ്ങളും.. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം എന്നും വീഡിയോയിൽ രേഖ പറയുന്നുണ്ട്.

കൂടാതെ നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നതും കാണാം. തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയനായ താരമാണ് ഈശ്വർ. രേഖ വീണ്ടും വിവാഹത്തിന് ഒരുങ്ങുകയാണോ എന്നാണ് റീൽ വീഡിയോ വൈറലായതോടെ ഉയർന്ന ചോദ്യങ്ങൾ. സീരിയൽ രം​ഗത്തുള്ള നിരവധി താരങ്ങൾ നടിക്ക് ആശംസകൾ നേർന്ന് എത്തി. അതേസമയം രേഖ വീണ്ടും വിവാഹിതയാകുന്നതിനെ ചിലർ വിമർശിക്കുകയും ചെയ്തു. അത്തരത്തിൽ തന്റെ മുൻകാല ജീവിതവുമായി ബന്ധപ്പെടുത്തി കമന്റിട്ടവർക്ക് രേഖ കുറിക്കുകൊള്ളുന്ന മറുപടിയും നൽകി.


ഓർക്കുന്നോ കഥയല്ലിത് ജീവിതത്തിൽ ഒരു പെൺകുട്ടി വന്നിരുന്ന് ഹൃദയം പൊട്ടി കരഞ്ഞത്?. എന്തോ താങ്കളെ കാണുമ്പോൾ അവരുടെ കണ്ണീർ എന്റെ മനസിൽ വരും എന്നാണ് ഒരാൾ കുറിച്ചത്. സാരമില്ല. ഞാൻ എന്നും വെറുക്കപ്പെട്ടവളായി ഇരുന്നോളാം. ദൈവമുണ്ട്. അവിടേക്ക് അറിയാം എന്താണ് ശരിയെന്ന് എന്നായിരുന്നു രേഖയുടെ മറുപടി. ഇനി ആരുടെ ജീവിതമാണ് കുട്ടിചോറാക്കാൻ പോകുന്നത് എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. അതിനും കൃത്യമായ മറുപടി നടി നൽകി.

നിങ്ങൾ പറയൂ… അതിന് അനുസരിച്ച് ഞാൻ നീങ്ങാം. ഇനി എന്തെങ്കിലും അറിയണമെങ്കിൽ നമ്പർ തരൂ. എല്ലാ കാര്യങ്ങളും വിശദമായി ‍ഞാൻ പറഞ്ഞ് തരാം. അല്ലെങ്കിൽ എന്റെ വീട്ടിൽ വരൂ… നേരിട്ട് സംസാരിക്കാം. എന്നെ കുറിച്ച് എല്ലാം മനസിലാക്കിയശേഷം മാഡത്തിന് എന്നെ കുറിച്ച് പറയാം എന്നായിരുന്നു രേഖയുടെ മറുപടി. കഥ അല്ലിത് ജീവിതത്തിൽ വർഷങ്ങൾക്ക് മുമ്പ് വിവാഹ​ ജീവിതത്തിലെ ചില പ്രശ്നങ്ങൾ മൂലം
രേഖ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് നടിയുടെ ജീവിതം സോഷ്യൽമീഡിയയിൽ അടക്കം ചർച്ചയായി തുടങ്ങിയത്. അന്ന് അങ്ങനെ പങ്കെടുത്തത് തെറ്റായിപ്പോയിയെന്ന് രേഖ തന്നെ പിന്നീട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ എനിക്കൊരു ചാനൽ പ്രോ​ഗ്രാം അറ്റന്റ് ചെയ്യേണ്ടി വന്നു. എന്റെ അറിവില്ലായ്മയായിരിക്കാം. എന്റെ വോയ്സ് ലൗഡാണ്. ചെറുതായി പറയുന്ന കാര്യവും മറ്റുള്ളവർ എടുക്കുന്ന രീതി മറിച്ചായിരിക്കും.

അല്ലെങ്കിലേ നെ​ഗറ്റീവ് ഷാഡോ നമുക്ക് ആ പ്രോ​ഗ്രാം കാരണം ഉണ്ടായി. ആ നെ​ഗറ്റീവ് ഷാഡോ നിൽക്കെയാണ് ഞാൻ ആ പ്രോ​ഗ്രാമിൽ പോയി ഇരിക്കുന്നത്. അന്നത്തെ എന്റെ പ്രായം, സാഹചര്യം, ഫാമിലി ഒപ്പമില്ല എന്നൊക്കെയുള്ള പല പ്രശ്നങ്ങളും എനിക്ക് ചുറ്റിലുമുണ്ട്. ഇതെല്ലാം അതിജീവിച്ച് അഞ്ച് മാസമുള്ള കുഞ്ഞിനെ വയറ്റിലിട്ടാണ് ഞാനന്ന് ആ പ്രോ​ഗ്രാമിൽ നിൽക്കുന്നത്.


അപ്പോൾ എല്ലാവരും അപ്പുറത്തുള്ള സ്ത്രീയുടെ വേർഷൻ മാത്രമാണ് നോക്കിയത്. ഇപ്പുറത്ത് നിൽക്കുന്ന എന്റെ വേർഷൻ ചിന്തിക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. ഇന്ന് കുറേപ്പേർക്ക് മനസിലാകുന്നുണ്ടെന്ന് തോന്നുന്നു എന്നാണ് ഒരിക്കൽ രേഖ പറഞ്ഞത്. ഏറെ കാലമായി രേഖയും ഈശ്വർ രഘുനാഥും തമ്മിലുള്ള സൗഹൃദം സീരിയൽ പ്രേമികൾക്കിടയിൽ ചർച്ച വിഷയമാണ്.

Advertisement
Advertisement

Trending

Launched in 2016, 365 Online News is a trusted Malayalam news platform delivering worldwide news to a global audience. With a strong presence across multiple social media platforms, we keep followers updated on: 🌍 International & Local News 📰 Breaking Updates & In-Depth Reports 📱 Engaging Social Media Content As a leading Malayalam news source, we connect with diverse readers, ensuring timely, accurate, and relevant news coverage. Follow us for the latest updates! 📢

Contact us: Contact@theinstantrecords.com

© All Copyrights Reserved By The Instant records