
90 കളിലെ തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി വിനീത (Vineetha) . 1993 ൽ പുറത്തിറങ്ങിയ ചിന്ന ജമീൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം പെരിയ കുട്ടം, കട്ടബൊമ്മൻ, വിയറ്റ്നാം കോളനി, മിസ്റ്റർ മദ്രാസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഒരേ വർഷം നിരവധി ഹിറ്റുകൾ സമ്മാനിച്ച നടി പെട്ടെന്നാണ് ജനശ്രദ്ധ നേടിയെടുത്തത്. അക്കാലത്തെ യുവാക്കൾക്കിടയിൽ ജനപ്രിയയായ നടിയായിരുന്നു വിനീത. ശരത്കുമാർ, പ്രഭു തുടങ്ങിയ തമിഴ് സിനിമയിലെ നിരവധി മുൻനിര നടന്മാരോടൊപ്പം താരം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.


തമിഴിന് പുറമെ മലയാളം , കന്നഡ , തെലുങ്ക് , ഹിന്ദി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. വിനീതയുടെ കോളേജ് കാലഘട്ടത്തിലാണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. വിനീതയുടെ യഥാർത്ഥ പേര് ലക്ഷി എന്നായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷമാണ് വിനീത എന്ന നാമം സ്വീകരിച്ചത്. 1991-92 വർഷത്തെ മിസ്സ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുത്തിട്ടുണ്ട്. സൗന്ദര്യം കൊണ്ട് സിനിമയിൽ എത്തിയ നടിയാണ് വിനീത. തമിഴ് സിനിമയിൽ വിനിത ആദ്യമായി അഭിനയിച്ച ചിത്രം അരുൺ പാണ്ഡ്യൻ നായകനായി എത്തിയ ‘ഊഴിയൻ’ ആയിരുന്നു.

എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഈ സിനിമയുടെ റിലീസ് വൈകി. അതോടെ, ശരത് കുമാർ അവതരിപ്പിച്ച കട്ടബൊമ്മൻ’ എന്ന ചിത്രം 1993 ൽ പുറത്തിറങ്ങി. ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ, വിജയകാന്ത്, കാർത്തിക്, രാംകി, ജയറാം തുടങ്ങിയ മുൻനിര നടന്മാരുടെ കൂടെ വിനീത അഭിനയിച്ചു. ഗാംഭീര്യമുള്ള കഥാപാത്രങ്ങൾക്കപ്പുറം അവർ ഗ്ലാമറസ് വേഷങ്ങളിലും നടി പ്രത്യക്ഷപ്പെടാൻ തുടങ്ങി. സിനിമാമേഖലയിൽ പ്രശസ്തിയിലേക്ക് കടക്കുമ്പോഴും നടിയുടെ വ്യക്തിജീവിതം ദുരന്തപൂർണമായിരുന്നു.

സിനിമയിലെ അവസരങ്ങൾ കുറഞ്ഞതിനുശേഷം അധികം വൈകാതെ നടിയെകുറിച്ചുള്ള ഒരു വാർത്ത തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ചു. ‘ നടി വിനീത വേശ്യാവൃത്തിയ്ക്ക് അറസ്റ്റിൽ’ എന്നായിരുന്നു ആ വാർത്ത. വർത്തയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത് മുഖം മറച്ചുകൊണ്ട് കൊണ്ടുപോയ താരത്തിന്റെ ചിത്രങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചു. പോലീസ് അറസ്റ്റ് ചെയ്ത വേളയിൽ തന്നെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്ന പുരുഷന്മാരെ നിങ്ങൾ ഒന്നും ചെയ്യുന്നിലെയെന്ന് നടി ചോദിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പിന്നീടുള്ള വർഷങ്ങൾ നടിയുടെ ജീവിതത്തിൽ സങ്കീർണത നിറഞ്ഞതായിരുന്നു.

സിനിമയിൽ അവസരം കുറഞ്ഞ സമയത്ത് നടി തന്റെ ഇളയ സഹോദരനുമായി ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചുവെന്നും, ഈ ശ്രമം ഒരു ട്രിഗറായി ഉപയോഗിച്ച് ചിലർ വിനിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും പറയപ്പെടുന്നു. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ നടി ഒരു അഭിമുഖത്തിൽ തന്റെ ഇളയ സഹോദരൻ ഒരു സിനിമാ കരാറിനായി അവിടെ പോയിരുന്നുവെന്നും എന്നാൽ താൻ ലൈംഗിക ജോലി ചെയ്തിട്ടില്ലെന്നും വെളിപ്പെടുത്തി. 2003 ൽ അറസ്റ്റിലായ വിനീത അടുത്ത വർഷം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു.


കൂടാതെ 2004 ൽ ജയിൽ മോചിതയാകുകയും ചെയ്തു. വിചാരണ തന്നെ മാനസികമായി തളർത്തിയെന്നും സമൂഹത്തിൽ തന്റെ പേര് കളങ്കപ്പെടുത്താൻ പോലീസ് തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തെന്നും വിനീത പറഞ്ഞു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2008-ൽ എങ്ക റാസി നല്ല റാസി എന്ന ലോ-ബജറ്റ് നാടകത്തിൽ ഒരു സഹനടിയുടെ വേഷം ചെയ്യാൻ അവർ തിരിച്ചെത്തി . മിക്ക പ്രധാന ഇന്ത്യൻ ഭാഷകളിലുമായി 70-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
