Blog

  • ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം; ഒടുവില്‍ ഇരകള്‍ക്കെതിരെ കേസ്





    കൊട്ടാരക്കരയില്‍ സദാചാര ആക്രമണം നേരിട്ട ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ്. ദമ്പതികളെ അപമാനിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെത്തുടര്‍ന്ന് വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിച്ചവരാണ്



    അധിക്ഷേപം നേരിട്ടത്. അതിന്‍റെ വിഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിമല്‍ ബാബുവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഇക്കാര്യത്തില്‍ ബിമല്‍ മനോരമന്യൂസിനോട് സംസാരിച്ചു.








    ബിമലിന്‍റെ വാക്കുകള്‍.. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി അസ്വസ്ഥത തോന്നിയപ്പോഴാണ് കാര്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്ത് അല്‍പനേരം വിശ്രമിച്ചത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. കാറില്‍ ഇരിക്കുന്ന സമയത്ത് ആ കുട്ടി അതുവഴി പോകുന്നത് ശ്രദ്ധിച്ചിരുന്നു. അല്‍പം കഴിഞ്ഞ് അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് കാറിന്‍റെ ഗ്ലാസില്‍ തട്ടി. ഗ്ലാസ് താഴ്ത്തിയപ്പോള്‍ത്തന്നെ അവര്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി. ‘നിങ്ങള്‍ കാണിക്കുന്നതൊക്കെ ഞാന്‍ ജനലിലൂടെ കണ്ടു. ഈ പരിപാടി ഇവിടെ നടക്കില്ല’ എന്നൊക്കെയാണ് അവര്‍



    പറഞ്ഞത്. എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് അവര്‍ പറയുന്നില്ല. പിന്നീട് അവര്‍ വിളിച്ചുവരുത്തിയ ഒരാള്‍ വന്ന് ഞങ്ങളുടെ കാറിന്‍റെ വിഡിയോ എടുത്തു. ഇതിനുശേഷമാണ് ഞാന്‍ എന്‍റെ ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്തത്. ആ ചേട്ടനോട് ഞാന്‍ പറയുകയും ചെയ്തു. ഇത് എന്‍റെ ഭാര്യയാണെന്നും ഞങ്ങള്‍ക്ക് രണ്ട് വയസുള്ള മകനുണ്ടെന്നുമെല്ലാം പറഞ്ഞു. മറ്റെന്തെങ്കിലും ചെയ്യാനാണെങ്കില്‍‍ ഞങ്ങള്‍ക്ക് വീടില്ലേ, പൊതുസ്ഥലത്ത് അത്തരം വൃത്തികേട് കാണിക്കേണ്ട ആവശ്യമുണ്ടോ?




    നാളെ അവര്‍ അവര്‍ക്ക് തോന്നിയതുപോലെ വിഡിയോ പോസ്റ്റ് ചെയ്താല്‍ അത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കും. സത്യാവസ്ഥ അറിയാതെ പലരും എന്നെയും ഭാര്യയെയും തെറ്റിദ്ധരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ടാണ് ഞാന്‍ വിഡിയോ എടുത്തത്. അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനോ ഉപദ്രവിക്കാനോ ഒന്നുമല്ല. ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു. അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല. സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി തന്നെ





    എനിക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അവരെന്നെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ശേഷം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. ആ പെണ്‍കുട്ടി പരസ്യമായി മാപ്പു പറയണമെന്നതായിരുന്നു എന്‍റെ ആവശ്യം. എന്നാല്‍ അതിന് ആ കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നിയതുകൊണ്ട് ഇനി ഈ പ്രശ്നത്തിന്‍റെ പേരില്‍ മറ്റ് പരാതികള്‍ നല്‍കില്ലെന്നും അറിയാതെ ചെയ്തതാണെന്നും എഴുതി തരാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ ഞാന്‍ ആ വിഡിയോ ആര്‍ക്കൈവ് ചെയ്യാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി അതിനും തയാറല്ല.




    എന്നെ അപമാനിച്ച ആ പെണ്‍കുട്ടിയുടെ വിഡിയോ എടുത്തതിന് ഞാന്‍ അവരോട് മാപ്പ് പറയണമെന്നും ഈ വിഡിയോ റീഷെയര്‍ ചെയ്ത എല്ലാവരെയും കൊണ്ട് ഞാന്‍ അത് ഡിലീറ്റ് ചെയ്യിപ്പിക്കണം എന്നുമാണ് അവരുടെ ആവശ്യം. എന്നിട്ട് അവര്‍ സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ആ പെണ്‍കുട്ടി അവിടെ വെച്ച് പറഞ്ഞതിന്‍റെ മുഴുവന്‍ വിഡിയോയും എന്‍റെ കയ്യിലുണ്ട്. അത് നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ തെളിവായി ഹാജരാക്കും. സദാചാര ആക്രമണത്തിന് ആ പെണ്‍കുട്ടിക്കെതിരെ പരാതിയും





    നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അവിടെ ലഹരി വില്‍പ്പന നടത്തുകയായിരുന്നു എന്നൊക്കെയാണ് സത്യാവസ്ഥ മനസിലാക്കാത്ത പലരും കമന്‍റ് ചെയ്യുന്നത്. ആ പെണ്‍കുട്ടിയുടെ വിഡിയോ ഇട്ടതിനെതിരെയും ചിലര്‍ സംസാരിക്കുന്നത് കണ്ടു. എന്‍റെ ഭാര്യയുടെ മാനസികാവസ്ഥ പക്ഷേ പലരും ആലോചിക്കുന്നില്ല. അവളും ഒരു സ്ത്രീയാണ്. ഇങ്ങനെയൊരു ആക്രമണം നേരിട്ടതിന്‍റെ മാനസികാഘാതം അവള്‍ക്കുമുണ്ട്. ആ പെണ്‍കുട്ടിയെ ഉപദ്രവിക്കണമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. അവരാണ് ഒളിഞ്ഞുനോക്കി ഇല്ലാത്തത് പറഞ്ഞ് ഞങ്ങളെ ഉപദ്രവിച്ചത്. – ബിമല്‍ പറഞ്ഞുനിര്‍ത്തി.


    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • വാട്സാപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത മെസ്സേജുകൾ നമ്മളുടെ ഫോണിൽ തന്നെ കാണാം




    വാട്സാപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത മെസ്സേജുകൾ നമ്മളുടെ ഫോണിൽ തന്നെ കാണാംവാട്സാപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത മെസ്സേജുകൾ നമ്മളുടെ ഫോണിൽ തന്നെ കാണാം




    WhatsApp is a free, cross-platform messaging and calling app. It allows users to send text messages, voice messages, make voice and video calls, and share media like photos and videos with individuals or groups. It’s primarily used for private communication and is known for its end-to-end encryption, ensuring secure conversations.





    Functionality:
    WhatsApp enables users to send text messages, voice messages, make voice and video calls, and share various media types like photos, videos, and documents.
    Cross-Platform:



    It’s available on multiple platforms, including iOS, Android, and desktop computers, making it accessible on various devices.
    Free and Reliable:
    WhatsApp is free to use, and its reliability is a key feature, with a focus on secure and private messaging.

  • ധനുഷിന് വെളുത്ത നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവർക്ക് മുൻ​ഗണന, നിത്യയ്ക്ക് മാത്രം പ്രിവിലേജ്; ചർച്ചകൾ





    ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെയും സൂപ്പർസ്റ്റാറുകളുടേയും പട്ടികയിൽ ഇടംപിടിച്ച് കഴിഞ്ഞു നടൻ ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച് കഴിഞ്ഞു. നടൻ എന്നതിലുപരി സംവിധായകൻ, തിരക്കഥാകൃത്ത്, ​ഗാനരചയിതാവ്, ​ഗായകൻ, നിർമാതാവ്. തമിഴിൽ ഏറ്റവും പ്രബലനായ സ്റ്റാർ. സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും ഇരുപത്തിമൂന്ന് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടനെ എത്തിച്ചത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് ധനുഷ്. നടി






    നയൻതാരയുമായി ധനുഷിനുള്ള കോപ്പിറൈറ്റ് ഇഷ്യു ചർച്ചയായശേഷം ക്യാമറയ്ക്ക് പിന്നിലുള്ള നടനെ കുറിച്ച് പലരും തുറന്ന് പറച്ചിലുകൾ നടത്തുന്നുണ്ട്. സ്ക്രീനിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും നിഷ്കളങ്കനായി സംസാരിക്കുമെങ്കിലും കൗശലക്കാരനായ ഒരു ധനുഷ് കൂടി നടന്റെ ഉള്ളിലുറങ്ങുന്നുണ്ടെന്നാണ് അടുത്ത് ഇടപഴകിയിട്ടുള്ളവരുടെ വെളിപ്പെടുത്തൽ. മൂന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള രംഗത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ നടനെതിരെ ആഞ്ഞടിച്ച് നയൻതാര എത്തിയിരുന്നു. തന്നോടും ഭർത്താവ് വി​ഘ്നേഷ്





    ശിവനോടും ധനുഷ് പക പോക്കുയാണെന്നും അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ്
    നയൻതാര പറ‍ഞ്ഞത്. ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

    പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ലെന്നാണ് നയൻതാര നടനെതിരെ രം​ഗത്ത് എത്തി പറഞ്ഞത്. ലേഡി സൂപ്പർസ്റ്റാറിന്റെ പ്രതികരണം വന്നപ്പോൾ മലയാളത്തിൽ നിന്നും നസ്രിയ അടക്കമുള്ള നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.







    വർഷങ്ങൾക്ക് മുമ്പ് ധനുഷിന്റെ നായികയായി നെയ്യാണ്ടിയിൽ അഭിനയിച്ചശേഷം നസ്രിയയും ചില പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നു. തന്റെ അനുവാദമില്ലാതെ മറ്റൊരു പെൺകുട്ടിയെ ഉപയോ​ഗിച്ച് ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്ത് തന്റേതെന്ന രീതിയിൽ സിനിമയിൽ ഉൾപ്പെടുത്തി

    എന്നായിരുന്നു നസ്രിയയുടെ ആരോപണം. അന്ന് സംഭവത്തിൽ നസ്രിയ നിയമപരമായി നീങ്ങുകയും ചെയ്തിരുന്നു. നെയ്യാണ്ടിക്കുശേഷം നസ്രിയ ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടില്ല. നസ്രിയ മാത്രമല്ല നയൻതാര പരസ്യമായി ധനുഷിന് എതിരെ ആഞ്ഞടിച്ചപ്പോൾ







    നടനൊപ്പം മുമ്പ് അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്‍, ഗൗരി ജി കിഷന്‍ തുടങ്ങിയ നടിമാരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു. ഒരു സിനിമയിൽ നായികയായി അഭിനയിച്ച നടിയെ പിന്നീട് നടൻ കാസ്റ്റ് ചെയ്യില്ലെന്നാണ് ഇന്റസ്ട്രിയിലും റെഡ്ഡിലും ആളുകൾ കുറിക്കുന്നത്. നായികമാരെ സെലക്ട് ചെയ്യുമ്പോഴും നടന് നിബന്ധനകളുണ്ടത്രെ. തമിഴ് നടി ഐശ്വര്യ രാജേഷിന്റെ ഒരു പഴയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ധനുഷിനെ കുറിച്ചുള്ള ചർച്ച റെഡ്ഡിറ്റിൽ നടക്കുന്നത്.








    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച്‌ പണം സമ്പാതിച്ചുവെന്ന പരാതിയില്‍, തനിക്കെതിരായ കേസ് റദ്ദാക്കണം, ഹൈക്കോടതിയിൽ ഹർജി സമ്മപ്പിച്ച് ശ്വേത മേനോൻ










    തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയില്‍. അന്വേഷണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഹർജി ഇന്നുതന്നെ ബെഞ്ചില്‍ കൊണ്ടുവരാനുള്ള ശ്രമവും നടത്തും. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും എന്നാണ് വിവരം. കേസ് അടിസ്ഥാന







    രഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ഉണ്ടായ സാഹചര്യത്തിലാണ് ശ്വേതയുടെ നീക്കം. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച്‌ പണം സമ്ബാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ








    പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം,








    ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.








    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com and Google.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ബാലിയിൽ നിന്നുള്ള ഏറ്റവും ലേറ്റസ്റ്റ് ഫോട്ടോസുമായി അപർണ തോമസ്♥️♥️












    മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും.

















    Aparna Thomas is a South Indian model, anchor, former cabin crew member, and actress, primarily known for her work in Malayalam films. She made her acting debut in the 2016 movie “James and Alice” and is also known for being the wife of anchor Jeeva.







    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • കാരവാനിലേക്ക് വിളിച്ചാൽ ഇപ്പോൾ ഇറങ്ങുമെന്ന പോലെ ഇരിക്കണം, കണ്ണടയിട്ടാൽ…’; മമ്മൂട്ടിയുടെ രീതികൾ









    മമ്മൂട്ടിയെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് സാന്ദ്ര തോമസ് നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിക്ക് ഡോർ തുറന്ന് കാെടുക്കാനും കസേര വലിച്ചിട്ട് കൊടുക്കാനും നിൽക്കുന്ന ആളാണെന്നും പ്രൊഡ്യൂസേർസ് അസോസിയേഷനിലെ ചിലർക്കെതിരെ താൻ നൽകിയ പരാതി പിൻവലിക്കണമെന്ന് മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സാന്ദ്ര തോമസ് അഭിമുഖത്തിൽ








    തുറന്നടിച്ചു. മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം വരുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയുടെ സ്വഭാവ രീതികളും ചർച്ചയാക്കുന്നവരുണ്ട്. ​ദേഷ്യക്കാരനാണെന്ന ഇമേജാണ് വർഷങ്ങളായി മമ്മൂട്ടിക്കുള്ളത്. എന്നാൽ സഹപ്രവർത്തകരിൽ പലർക്കും മമ്മൂട്ടിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഒരിക്കൽ ന‌ടൻ ബിജു പപ്പൻ മമ്മൂട്ടിയെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. ഇഷ്ടമുള്ള ആളുകളെ പുള്ളി അടുത്തേക്ക് വിളിക്കും. അല്ലാതെ പുള്ളി ആരെയും നോക്കില്ല.






    50 പ്ലെയിനുണ്ട് എന്നൊന്നും പുള്ളിയോട് പറഞ്ഞിട്ട് കാര്യമില്ല. മമ്മൂക്കയുടെ അടുത്ത് വരണമെങ്കിൽ മമ്മൂക്കയുടെ പടങ്ങൾ കാണാറുണ്ട്, അവന് ജീവിതത്തിൽ ഏറ്റവും ഇഷ്ടം മമ്മൂക്കയാണ്, ആ പടത്തിൽ മമ്മൂക്കയിട്ട പാന്റിന്റെ കളർ വരെ അറിയാം എന്നൊക്കെ പറയണം. അപ്പോൾ അവനെ വിളിക്കാൻ പറയും. മമ്മൂക്ക കാരവാനിലിരുന്ന് ടെലിഫിലിമുകളിലെ തമാശകളെല്ലാം ആസ്വദിക്കും. ഈ ആളുകളെ പുള്ളി എവിടെയെങ്കിലും വെച്ച് കാണുമ്പോൾ കൊള്ളാം എന്ന് പറയും.







    എന്നിട്ട് അവന് ഒരു വേഷവും വാങ്ങിക്കൊടുക്കും. മുകളിൽ നിന്നുള്ള പവർ കൊണ്ട് കിട്ടിയ അടുപ്പമാണിതെല്ലാം. വളരെ സൂക്ഷിച്ച് ഈ ബന്ധങ്ങൾ കെെകാര്യം ചെയ്യേണ്ടതുണ്ടെന്നും ബിജു പപ്പൻ പറഞ്ഞു. അടുത്തകാലത്തായി മമ്മൂട്ടിയെക്കുറിച്ച് ഒപ്പം പ്രവർത്തിച്ച പലരും പഴയ അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീ‍ഡിയ വന്നപ്പോൾ നന്നായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് വിമർശകർ താരത്തെ പരിഹസിക്കാറുമുണ്ട്.







    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ബിഗ്ബോസിൽ നിന്ന് പെട്ടിയെടുത്ത് രേണു സുധി പുറത്തേക്







    Renu Sudhi Eliminated BiggBoss Malayalam Season7. Renu Sudhi Eliminated BiggBoss Malayalam Season7























    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ഒരുപാട് കാശ് ഉള്ളവൻ കമ്പനിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോയിൻ ചെയ്തപ്പോൾ







    രാവിലെ 10 മണിയായപ്പോഴേക്കും ഉണ്ണിയുടെ വിളി വന്നുകൊണ്ടിരുന്നു മാമന്റെ മകനാണ് ഉണ്ണിയെ അവരുടെ വീടിനടുത്ത് നടക്കുന്ന വേല പ്രമാണിച്ച് 10 മണിക്ക് മുന്നേ ചെല്ലാമെന്ന് ഏറ്റതായിരുന്നു അതാണ് ആശാൻ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് ഫോൺ എടുത്തു ഇറങ്ങിയില്ലേ ഇതുവരെയും






    ഇറങ്ങിയത് ഞാൻ വന്നുകൊണ്ടിരിക്കുകയാണ് ഇറങ്ങിയില്ല എന്ന് എങ്ങാനും പറഞ്ഞാൽ ഉണ്ണിയുടെ വായിൽ തെറി കേൾക്കേണ്ടത് എന്ന് കരുതി അവൻ കള്ളം പറഞ്ഞു ഫോണെടുത്ത് ഒന്നുകൂടി ലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ചു കുറച്ചു നേരമായി ട്രൈ. ചെയ്യുന്നു അവസാന






    റിങ്ങ് ആകാറായി അപ്പോഴേക്കും മറുതലക്കൽ കോൾ എടുത്തു മനുവേട്ടാ ഞാൻ ഡ്യൂട്ടിയിലാണ് എന്നറിയില്ല പിന്നെന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് അവൾ ദേഷ്യത്തോടെ ചോദിച്ചു എത്ര സമയം എവിടെ പോയി കിടക്കുകയായിരുന്നു എന്ന ചോദ്യം അവൻ അത് കേട്ടതോടെ അപ്പാടെ വിഴുങ്ങി.














    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • രേണു സുധി ബിഗ്‌ബോസിൽ പങ്കെടുക്കാൻ ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം









    ബിഗ് ബോസ് മലയാളം പതിപ്പിൻ്റെ സീസൺ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവിൽ പ്രവചനങ്ങളെല്ലാം അർത്ഥവത്താക്കി അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസിൽ രേണുവും മറ്റ് താരങ്ങളും വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ല ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇതിൽ പ്രചരിക്കുന്നത് പ്രകാരം







    ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രണ്ടുപേരാണ്. ഒരാൾ രേണുവും മറ്റൊരാൾ അനുമോളുമാണ്. ഇവർക്ക് ദിവസം 50000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. രേണുവിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബിഗ് ബോസ് ടീം രേണുവുമായി പല തവണ ചർച്ച നടത്തിയ ശേഷമാണ് താരം ഷോയിലേക്ക് എത്തിയതെന്നാണ് വിവരം ആദ്യം







    രേണു ബിഗ് ബോസിലേക്ക് വരാൻ തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് രേണു സമ്മതം മൂളുന്നത്. ദിവസം ഒരുലക്ഷം രൂപയാണ് രേണു ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ 50000 രൂപയിൽ ഉറപ്പിക്കുകയായിരുന്നു. റീൽസും ഷൂട്ടിംഗും മോഡലിംംഗു ഉദ്ഘാടനങ്ങളുമായി തിരക്കിലായിരുന്നു രേണു. 100 ദിവസം മാറി നിൽക്കുന്നത് ഇതിനെയെല്ലാം ബാധിക്കും. ബിഗ് ബോസിൽ







    പോകുന്നതോടെ ഫെയിമും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് രേണു വൻ പ്രതിഫലം ആവശ്യപ്പെട്ടത്. രേണുവിന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ബിഗ് ബോസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും അധികൃതർക്കുണ്ടായിരുന്നു. പരമാവദി ദിവസം രേണുവിനെ ഷോയിൽ പിടിച്ചു നിറുത്താൻ ഷോ അധികൃതർ ശ്രമിക്കുമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ പറയുന്നത്.







    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • പ്ലസ് ടു എത്തിയപ്പോളാണ് ഞങ്ങൾ തമ്മിൽ സ്പാർ‌ക്ക് ഉണ്ടെന്ന് മനസിലായത്- ആദിലയും നൂറയും







    ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ലെസ്ബിയൻ പങ്കാളികളായ ആദില നസ്റിനും നൂറ ഫാത്തിമയും ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോളിതാ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുകയാണ്. സുഹൃത്തുക്കളായിരുന്നു. പ്ലസ് ടു എത്തിയപ്പോളാണ് ഞങ്ങൾ തമ്മിൽ

    സ്പാർ‌ക്ക് ഉണ്ടെന്ന് മനസിലാകുന്നത്. ഒന്നു കൂടി ക്ലോസ് ആയി. പരസ്പരം മനസിലാക്കാൻ തുടങ്ങി. എന്റെ ഐഡന്റിറ്റി എനിക്ക് അപ്പോൾ മനസിലായി. പ്രത്യേക ഇഷ്ടം ആദിലയോട് തനിക്ക് തോന്നിയിരുന്നു.
    പാരന്റ്സ് എന്നെ നിർബന്ധിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി.








    ഇസ്ലാമിക് പരമായ കൗൺസിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ആദിലയെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ലായിരുന്നെന്ന് ആദില അന്ന് ഓർത്തു. ആദില ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നൽകേണ്ടി വരികയായിരുന്നു. ഞങ്ങൾ രണ്ട് പേരെയും സൗദിയിലേക്ക് കൊണ്ട്

    പോകാനായിരുന്നു അവരുടെ നീക്കം. ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നെന്നും ഫാത്തിമ നൂറ അന്ന് ഓർത്തു. പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുണ്ട്. മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങൾക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു. പ്ലസ് ടുവിൽ വെച്ചാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്.






    ബോർഡ് എക്സാം കഴിഞ്ഞിരിക്കുന്ന സമയം. ഞങ്ങളുടെ ഉമ്മമാർ ഫ്രണ്ട്സായിരുന്നു. ഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്നൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. ഞങ്ങളുടെ ഫാമിലിയും ഫ്രണ്ട്സായിരുന്നു. പെട്ടെന്ന് റിലേഷൻഷിപ്പ് പിടിച്ചപ്പോൾ എനിക്ക് ഇവളില്ലാതെയോ അവൾക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായി.

    ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ശരിയാക്കിയിട്ട് വീട്ടിൽ നിന്നിറങ്ങാം എന്ന് ഞങ്ങൾ പറഞ്ഞു. പ്ലസ് ടുവിൽ പഠിക്കുമ്പോൾ ഞങ്ങൾ വളരെ പൊസസീവ് ആയിരുന്നു. ജൂനിയേർസുമായി നല്ല കമ്പനിയായിരുന്നു.
    അവർ വന്ന് ഞങ്ങളുടെ സമയം കളയുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇതുവരെയുള്ള ഫ്രണ്ട്ഷിപ്പിൽ അങ്ങനെ തോന്നിയിരുന്നില്ല.








    പിന്നെ കോൺടാക്ട് അവർ പിടിച്ചപ്പോൾ സംഗതി സീരിയസാണെന്ന് മനസിലായെന്ന് ആദില ഓർത്തു. ഒരു പ്രാവശ്യം ചാറ്റ് പിടിച്ചപ്പോൾ ഉമ്മയോട് എനിക്ക് ആണുങ്ങളോട് ആകർഷണം തോന്നുന്നില്ലെന്ന് പറഞ്ഞു. നിനക്കെന്തിനാടീ ആണുങ്ങളോട് ആകർഷണം തോന്നുന്നത് എന്നാണ് എന്നോട് ചോദിച്ചത്. അവർ മനസിലാക്കാനല്ല നോക്കിയത്.

    അവരുടെ സാഹചര്യം കൊണ്ടായിരിക്കുമെന്നും ആദില പറഞ്ഞു. ഞങ്ങളുടെ ചാറ്റ് കുറേ വട്ടം പിടിച്ചതാണ്. അതിലൂടെ തന്നെ എന്റെ ഐഡന്റിറ്റി സഹോദരിമാർക്കെല്ലാം മനസിലായതാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്നും യാതൊരു സപ്പോർട്ടും ഉണ്ടായില്ലെന്ന് അന്ന് നൂറയും പറഞ്ഞു.






    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)