Category: Uncategorized

  • കുഞ്ഞിനെ തന്നിട്ട് ആദ്യ ഭാര്യ പോയി! രേണു ജീവിതത്തിലേക്ക് വന്നത് ഭാഗ്യം പോലെ; സുധി പറഞ്ഞത് വൈറൽ





    ഒരു കാലത്ത് മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ വേര്‍പാട് മലയാളികളെ ഞെട്ടിച്ച് കൊണ്ടായിരുന്നു. പരിപാടികളുടെ തിരക്കില്‍ പുതിയ ജീവിതം കെട്ടിപ്പടുത്ത് വരുന്നതിനിടെയാണ് സുധി വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് അനാഥമായ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ സുധിയുടെ ഭാര്യ രേണു അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ വന്‍വിമര്‍ശനമാണ് ഓരോ ദിവസം കഴിയുംതോറും ഇവർക്ക് വന്നുകൊണ്ടിരിക്കുന്നത്.




    കഴിഞ്ഞ കുറച്ച് മാസങ്ങളായി രേണു സുധി സോഷ്യല്‍ മീഡിയയുടെ ആക്രമങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഭാര്യയായ രേണുവിനെ കുറിച്ച് മുന്‍പൊരിക്കല്‍ സുധി പറഞ്ഞ കാര്യങ്ങളും വൈറലായി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സുധിയുടെ ഭാര്യയും മക്കളുമൊക്കെ സര്‍പ്രൈസായി അവിടെ എത്തിയിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.





    ആദ്യ ഭാര്യയിലുള്ള മകനും രേണുവിന്റെ മകനെയും ഒരുമിച്ച് വേദിയില്‍ കൊണ്ട് വരികയും അവരുടെ വിശേഷങ്ങള്‍ പറയുകയും ചെയ്തു. മാത്രമല്ല ഒന്നുമില്ലാതെ നിന്ന സമയത്ത് തന്നെയും ആദ്യ ഭാര്യയിലുള്ള മകനെയും സ്വന്തമായി സ്വീകരിച്ച ആളാണ് രേണു. അവളുടെ സ്‌നേഹം ദൈവം തന്ന സമ്മാനമാണെന്നാണ് സുധി പറയുന്നത്. അതുപോലെ സുധിചേട്ടന്‍ തന്റെ ജീവിതത്തിന് എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് രേണുവും പറയുന്നു.





    കൈ കുഞ്ഞ് ആയിരിക്കുമ്പോള്‍ ഭാര്യ തന്നെയും മകനെയും ഉപേക്ഷിച്ച് പോയ കഥയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലം സുധി വെളിപ്പെടുത്തിയത്. അന്ന് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോള്‍ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തത് കൊണ്ട് കൈയ്യിലെടുക്കും. എന്നിട്ട് സ്‌റ്റേജിന്റെ പുറകില്‍ കിടത്തി ഉറക്കും. ഇടയ്ക്ക് അസീസ് നെടുമങ്ങാട് അടക്കമുള്ള താരങ്ങളുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമായിരിക്കും സുധി പോയി പരിപാടി അവതരിപ്പിക്കുന്നത്.




    അങ്ങനെ മകന്‍ സ്ഥിരമായി കൂടെ വന്ന് തുടങ്ങി. ഒടുവില്‍ അവന്‍ കുറച്ച് വളര്‍ന്നപ്പോള്‍ കര്‍ട്ടന്‍ പൊക്കാനും താഴ്ത്താനുമൊക്കെ ഇരിക്കാന്‍ തുടങ്ങി. ഒരു ദിവസം മഴ പെയ്ത് കര്‍ട്ടനൊക്കെ നനഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് അത് പൊക്കി ഉയര്‍ത്തി വെച്ചിരുന്നു. മഴ മാറിയ ശേഷം തിരികെ വന്നപ്പോള്‍ മകനാണ് പോയി ആ കര്‍ട്ടന്‍ അഴിക്കുന്നത്.



    മഴവെള്ളത്തില്‍ കുതിര്‍ന്ന കര്‍ട്ടന്റെ ഭാരം കാരണം നിലത്ത് നിന്ന ഇവന്‍ മുകളിലേക്ക് ഉയര്‍ന്ന് പോയി. കൊല്ലം സുധിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അന്ന് രേണു സംസാരിച്ചിരുന്നു. ‘സുധിയുടെ കോമഡി സ്‌കിറ്റ് ഇഷ്ടമായിരുന്നു. ജഗദീഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് സുധി ചേട്ടനെ സ്‌നേഹിച്ചത്.






    പിന്നെ പ്രണയിച്ച് കെട്ടിയെന്നും രേണു പറയുന്നു. സുധി ചേട്ടന്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും തുടങ്ങി പല റോളുകളില്‍ തന്നെ സ്‌നേഹിക്കാറുണ്ട്.’ എന്നും രേണു കൂട്ടിച്ചേര്‍ത്തു.ആദ്യ ഭാര്യ മകനെ കൈയ്യില്‍ തന്ന് പോയപ്പോള്‍ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്.




    അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവള്‍ക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവന്‍ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും സുധി വ്യക്തമാക്കുന്നു.









  • പുലിമുരുകൻ കാണുമ്പോൾ ഇപ്പോഴും വിഷമം വരും ! ലാലേട്ടന്റെ ഭാര്യയുടെ റോൾ വന്നിട്ടും ഞാൻ ചെയ്യുന്നില്ല എന്ന് പറയേണ്ടി വന്നു ! തീരാ നഷ്ടം ! അനുശ്രീ പറയുന്നു







    മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് നടി അനുശ്രീ നായർ. ലാൽജോസ് സംവിധാനം ചെയ്ത ഡയമെണ്ട് നെക്ലേസെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന പുലിമുരുകനിലെ നായികാ വേഷം നഷ്ടപ്പെട്ടതിനെ കുറിച്ച് മുമ്പും അനുശ്രീ സംസാരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് തനിക്ക് ആ വേഷം നഷ്ടപെടുത്തേണ്ടി വന്നതെന്ന് വ്യക്തമാക്കുകയാണ് അനുശ്രീ ഇപ്പോൾ..








    വാക്കുകൾ ഇങ്ങനെ, സിനിമയില്‍ എത്തി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ കൈക്ക് ഒരു സര്‍ജറി നടത്തേണ്ട അവസ്ഥയുണ്ടായി. സിനിമയില്‍ അന്ന് ഒരുപാട് അവസരങ്ങള്‍ വരുമായിരുന്നു എനിക്ക്. പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം അതിനിടയ്‍ക്കാണ് എനിക്ക് ലഭിച്ചത്.







    ഞാൻ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ആ റോള്‍ വേണ്ടെന്നുവയ്‍ക്കേണ്ടി വന്നു. പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും എന്നും അനുശ്രീ പറയുന്നു. സിനിമയുടെ കഥ, കേൾക്കുമ്പോഴാണ് ആക്​ഷൻ സിനിമയാണെന്നറിയുന്നത്.










    ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോളും വലിയ വിഷമമായി. പിന്നീട് ഒപ്പം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത് എന്നുചോദിച്ച് അവരെന്നെ കളിയാക്കിഎന്നും അനുശ്രീ പറയുന്നു.







  • പെരുമ്പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന ലോകത്തിലെ ചില ഗ്രാമങ്ങൾ.. ഇവന്മാരുടെ ധൈര്യം അപാരം തന്നെ..







    Today’s video is about pythons that even harm humans and make them their food. Moreover, there are some villages in our world that raise and sell such pythons and earn crores. You may be surprised to hear this, but it is true. Through this video, we can understand not only how such snakes are raised at home, but also how they earn crores of rupees by selling these snakes. .







    Importantly, this snake farming is found in countries like China, Thailand, and America. In fact, this snake farming is a good business sector. Snakes are mainly raised for their meat and also for their skin. Similarly, items like handbags can be made from the skin of this snake. Watch the video to know more in detail.

















    പ്രധാനമായിട്ടും ഈ ഒരു പാമ്പിൻ കൃഷി ഉള്ളത് ചൈന തായ്‌ലൻഡ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്.. യഥാർത്ഥത്തിൽ ഈ പാമ്പ് വളർത്തൽ എന്ന് പറയുന്നത് നല്ലൊരു ബിസിനസ് മേഖല തന്നെയാണ്.. ഇവയെ പ്രധാനമായും ഇറച്ചിക്കു വേണ്ടിയും അതുപോലെ തന്നെ ഇവയുടെ തോലിനു വേണ്ടിയുമാണ് ഇത്തരത്തിൽ പാമ്പിൻ കൃഷി ചെയ്യുന്നത്.. അതുപോലെതന്നെ ഈ പാമ്പിൻറെ തൊലിയിൽ നിന്നും ഹാൻഡ് ബാഗ് പോലുള്ള വസ്തുക്കൾ നിർമ്മിക്കാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….



  • ജന്മിമാർക്ക് എതിരെ അടിയാളന്മാർ ചെയ്തുപോന്ന ഒടിയൻ വിദ്യ.







    this Odiyan was a protest by the slaves against the landlords.. These Odiyans are those who can turn into half human and half animal after the sun sets and it gets dark.. In the past, the landlords had idols etc. to worship.. Watch the video to know more in detail…












    നമ്മളെല്ലാവരും ഒടിയൻ എന്നുള്ള പേര് കേട്ടിട്ടുണ്ടാവും.. മോഹൻലാലിൻറെ ഒരു സിനിമ പോലും ഇതിനെക്കുറിച്ച് ഈ അടുത്ത് ഇറങ്ങിയിരുന്നു.. എന്താണ് ഒടിയൻ എന്ന് നിങ്ങൾക്ക് അറിയാമോ.. ഒരു പൂർണ്ണ ഗർഭിണിയായ സ്ത്രീയുടെ ഭ്രൂണത്തെ എടുത്ത് അത് ചെവിക്ക് പിന്നിൽ തേച്ചു കൊണ്ടുള്ള നിഗൂഢമായ ഒരു കർമ്മമാണ്.. ആ ഒരു കർമ്മം ചെയ്ത് ശക്തി പ്രാപിക്കുന്ന ഒരുപാട് ഒടിയന്മാർ ഉണ്ട്.. അത്തരത്തിലുള്ള നിഗൂഢമായ കാര്യങ്ങളിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര..









    പണ്ട് സവർണ്ണ കാലഘട്ടത്തിലാണ് ഈ ഒടിയന്മാർ ഉണ്ടാകുന്നത്.. ശരിക്കും പറയുകയാണെങ്കിൽ.
    ജന്മി മാർക്ക് എതിരെ അടിയാളന്മാർ ചെയ്തിരുന്ന പ്രതിഷേധം ആയിരുന്നു ഈ ഒടിയൻ എന്ന് പറയുന്നത്.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞതിനുശേഷം ഇരുട്ടായിക്കഴിഞ്ഞാൽ പകുതി മനുഷ്യനും അതുപോലെ തന്നെ പകുതി മൃഗവും ആയി മാറാൻ കഴിയുന്നവരാണ് ഈ ഒടിയന്മാർ.. പണ്ടുകാലങ്ങളിൽ ജന്മിമാർക്ക് ആരാധിക്കാൻ വേണ്ടി വിഗ്രഹങ്ങളും മറ്റും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…







  • സ്വന്തം രക്തം കൊണ്ട് വേടന്‍റെ ചിത്രം വരച്ച് കൊടുത്ത് ആരാധിക; ചേര്‍ത്ത് നിര്‍ത്തി വേടന്‍







    റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വേടൻ എന്നു വിളിക്കുന്ന ഹിരൺ ദാസ് മുരളിയും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹിൽപാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്.







    വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ സൈബറിടത്ത് വൈറല്‍ സ്വന്തം രക്തം കൊണ്ട് വേടന്‍റെ ചിത്രം വരച്ച് കൊടുത്ത് ആരാധികയാണ്. അഖിലേഷ് ഷിവ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം വരക്കുന്നതും വേടന് സമ്മാനിക്കുന്നതുമായ വിഡിയോ ഇട്ടിരിക്കുന്നത്. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഇവര്‍ വേടന് ചിത്രം സമ്മാനിക്കുന്നത്.






    ടാ. എനിക്ക് രക്തം കൊണ്ട് വേടന്‍റെ ചിത്രം വരച്ച് തരുമോ എന്നാണ് ആരാധിക ചോദിക്കുന്നത്. തുടര്‍ന്ന് വരക്കാന്‍ രക്തം കൊടുക്കുന്നതും വരയ്ക്കുന്നതും വിഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ചിത്രം വാങ്ങിയ വേടന്‍ അഭിനന്ദിക്കുന്നുമുണ്ട്. അതിനിടെ, ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷത്തിൽ









    വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാൻ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്സൈസ് കമ്മിഷണർ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു.








  • ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുള്ള കേരളത്തിലെ പ്രദേശങ്ങൾ…. നിങ്ങളുടെ കൂട്ടുക്കാർക്കും ഷെയർ ചെയ്യുക..







    We all heard the news a few months ago about the landslides that occurred in the Mundakai and Chooralmala areas of Wayanad. We must have been shocked for a moment after hearing this news. Because many lives have been lost in this landslide. If we look at the statistics of landslides in India, it is our Kerala that has the most landslides. But in which places in Kerala?







    Have you ever checked the probability of landslides and whether your own country is on this list? Out of 3728 landslides in the last seven years, 2239 of them occurred in Kerala. Apart from that, small landslides have also caused a lot of damage in Kerala. Watch the video to know more in detail…
















    ഉരുൾപൊട്ടൽ സംഭവിക്കാൻ സാധ്യത എന്നും അതുപോലെ നിങ്ങളുടെ സ്വന്തം നാട് ഈ പറയുന്ന ലിസ്റ്റിൽ ഉണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചു നോക്കിയിട്ടുണ്ടോ.. ഏഴു വർഷത്തിനിടയ്ക്ക് 3728 ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ അതിൽ 2239 എണ്ണം കേരളത്തിലായിരുന്നു സംഭവിച്ചത്.. അതിനുപുറമേ ചെറിയ ചെറിയ ഉരുൾപൊട്ടലുകളും കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…





    കടപ്പാട് : Storify



  • കഞ്ചാവും രാസലഹരിയും അടിച്ച് പാട്ടും സിനിമയും ഉണ്ടാക്കുന്ന ഒരു മൈ,#$#$%$^@$# കളുമല്ല ശരി…ഇത്തരം കൂ,ത,റ,കളെ നിങ്ങളുടെ സാംസ്കാരിക ലോകത്ത് നിന്ന് അകറ്റി നിർത്തുക.. ഹരീഷ് പേരടിയുടെ fb കണ്ട് ഞെട്ടി ആരാധകർ..





    ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായിട്ട് ലഹരി കേസുകളിൽ സിനിമ താരങ്ങളുടെ വാർത്തകളാണ് നിറയുന്നത്, നടന്മാരായ ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്‌മാൻ, അഹ്സറഫ് ഹംസ എന്നിവരെ പോലീസ് ചോദ്യ ചെയ്ത് വരികയാണ്,





    കൂടാതെ യുവ തലമുറയുടെ ആവേശമായ റാപ്പർ വേടനെയും കഞ്ചാവ് കേ,സി,ൽ അറസ്റ് ചെയ്തിരുന്നു. എന്നാൽ സിനിമ രംഗത്തുള്ള പലരും ഇവരെ സപ്പോർട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ എത്തുന്നുണ്ട്.
    എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്,





    കഞ്ചാവും രാസലഹരിയും അടിച്ച് പാട്ടും സിനിമയും ഉണ്ടാക്കുന്ന ഒരു മൈരുകളുമല്ല ശരി… ഇത്തരം കൂതറകളെ നിങ്ങളുടെ സാംസ്കാരിക ലോകത്ത് നിന്ന് അകറ്റി നിർത്തുക… കഷ്ടപ്പെട്ട് PSC പരീക്ഷ എഴുതി ജോലി നേടിയ..




    പൊതു സമൂഹത്തിനുവേണ്ടി സേവനം ചെയ്യുന്ന ഈ EXCISE DEPARTMENT ലെ പാവപ്പെട്ട ഉദ്യോഗസ്ഥരാണ് ശരി…നിങ്ങളുടെ സാംസ്കാരിക ചിന്തകളിൽ അവർക്ക് ഇടം നൽകുക… …




    അവരോടൊപ്പം നിൽക്കുക.. എന്നാണ് അദ്ദേഹം കുറിച്ചത്. നടൻ നസ്ലിൻ ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് ‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരും’


    എന്നും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പമാണ്





    ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്‍ലിൻ, ലുക്മാൻ അവറാൻ, ശ്രീനാഥ്‌ ഭാസി തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. നസ്‍ലിന്റെ ലവ് ഇമോജി കമന്റിന് ‘ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടിൽ നോർമലൈസ് ആയി’




    ‘നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’, ‘കഞ്ചാവ് പ്രതിക്കാണോ ലൗ’ തുടങ്ങിയ വിമര്‍ശന കമന്‍റുകള്‍ ഇപ്പോൾ നസ്‍ലിന് ലഭിക്കുന്നത്.







  • പ്രൊഫൈൽ ചിത്രം വേടന്‍റെയാക്കി പിന്തുണ അറിയിച്ച് രശ്മി ആർ നായർ






    കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി ചുംബന സമര നായിക രശ്മി ആർ നായർ. ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം വേടന്‍റെയാക്കിയാണ് രശ്മി പിന്തുണ അറിയിച്ചത്. കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ടെന്നും അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പൊലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകുമെന്നും രശ്മി ഫെയ്സ് ബുക്കില്‍‌ കുറിച്ചു.




    കുറിപ്പിങ്ങനെ
    സ്റ്റേറ്റും പോലീസും മീഡിയയും എന്താണെന്നും പ്രിവിലേജ് ഇല്ലാത്ത മനുഷ്യരുടെ ജീവിതത്തിൽ അത് എങ്ങനെ ഇടപെടുന്നു നല്ല വൃത്തിക്ക് അറിയാം . വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് ഏതേലും കോടതിയിൽ തെളിയട്ടെ അപ്പൊ ആലോചിക്കാം അതുവരെ അയാളെ പോലീസ് പറഞ്ഞ കഥയിലെ ആറു ഗ്രാം കഞ്ചാവിന് സോഷ്യൽ ബോയ് കോട്ടിങ് നടത്താൻ സൗകര്യപ്പെടില്ല .








    കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ട് എന്ന് പിള്ളേർക്ക് വരെ അറിയാം അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പോലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകും . മീഡിയ എന്ന ശവം തീനി കൂട്ടം അത് തിന്നു ജീവിക്കും .
    ഒരു സംശയവും ഇല്ല അയാൾ ഈ വേട്ടയാടൽ അർഹിക്കുന്നില്ല .








    ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ റാപ്പർ വേടൻ രണ്ടാം പ്രതി. ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്നാണ് എഫ്.ഐ.ആർ. അതെസമയം മാലയിലെ പുലിപ്പല്ല് കേസിൽ വേടനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി.











    ഇന്നലെയാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയിൽ വേടനിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.








  • IPL : കോടികൾ വാങ്ങി ടീമിലെത്തിയിട്ടും ഇതുവരെ മൈതാനത്ത് ഇറങ്ങാത്തവർ.. നിങ്ങളുടെ ഇഷ്ട താരവും ഇതിലുണ്ടാവാം.. കാണുക..







    #CricketMalayalam #ക്രിക്കറ്റ്‌മലയാളം #moresports
    IPL : കോടികൾ വാങ്ങി ടീമിലെത്തിയിട്ടും ഇതുവരെ മൈതാനത്ത് ഇറങ്ങാത്തവർ…













    കടപ്പാട് More Sports – Mobile Reporting















  • സുധി ചേട്ടന്റെ മണം നാറ്റമാണെന്നല്ല പറഞ്ഞത്, അതൊരു തീര്‍ഥം പോലെയാണ് സൂക്ഷിക്കുന്നത്- രേണു







    കൊല്ലം സുധിയുടെ ഷര്‍ട്ടില്‍ നിന്നുള്ള മണം എടുത്ത് ദുബായില്‍ നിന്നും പെര്‍ഫ്യൂമാക്കി സമ്മാനിച്ചത് അവതാരക ലക്ഷ്മി നക്ഷത്രയാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ സൈബര്‍ ബുള്ളിയിംഗും ലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് രേണു പറഞ്ഞ ചില കാര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.







    ആ പെര്‍ഫ്യൂമിന്റെ മണം സുഗന്ധമല്ലെന്നും വിയര്‍പ്പിന്റെ നാറ്റമാണെന്നും അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല, ഓടും എന്നിങ്ങനെയാണ് രേണു പറഞ്ഞത്. ഇതോടെ ഇവര്‍ക്കെതിരെ വീണ്ടും പരിഹാസങ്ങള്‍ വന്നു. പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ വീണ്ടും വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് രേണു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണുവിന്റെ തുറന്ന് പറച്ചില്‍.





    ‘എന്റെ സുധി ചേട്ടന്‍ മരിച്ചതിന് ശേഷം എനിക്കേറ്റവും വലിയ ഗിഫ്റ്റ് തന്നത് ലക്ഷ്മി നക്ഷത്രയാണ്. അത് ഏട്ടന്റെ പെര്‍ഫ്യൂമാണ്. അത് അടിച്ച് തീര്‍ത്തോ എന്ന് കമന്റുകള്‍ വന്നതിനെ കുറിച്ചുള്ള മറുപടിയായിട്ടാണ് ഞാനിന്നലെ സംസാരിച്ചത്. അത് സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്നതല്ല, ഏട്ടന്റെ വിയര്‍പ്പിന്റെ മണമാണ്. അത് നമ്മള്‍ അടിച്ചോണ്ട് നടക്കില്ലല്ലോ. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അതൊരു തീര്‍ഥം പോലെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഇപ്പോഴും ഞാനത് അടിച്ചിട്ടില്ല. സുധിചേട്ടന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ഞാനത് മണത്ത് നോക്കുകയാണ് ചെയ്യാറുള്ളത്.









    ലക്ഷ്മി ഞങ്ങളുടെ ജീവിതത്തില്‍ തന്ന ഏറ്റവും വലിയ സമ്മാനമാണത്. എനിക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയതാണ് അങ്ങനൊരു സമ്മാനമായി ലഭിച്ചത്. അതുപോലെ സുധിചേട്ടന്‍ തലേന്ന് ധരിച്ച വസ്ത്രവും ഞാനിതുവരെ കഴുകിയിട്ടില്ല. അദ്ദേഹത്തെ ഞാന്‍ എത്രത്തോളം ഓര്‍മ്മകളായി നിലനിര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? അല്ലാതെ അതൊരു നാറ്റമാണെന്ന് പറഞ്ഞതല്ല. ലക്ഷ്മി അങ്ങനൊരു സമ്മാനം തന്നതില്‍ വലിയ സന്തോഷമുണ്ടെന്നും’ രേണു പറയുന്നു.