Category: Uncategorized

  • എന്റെ ഭർത്താവുള്ളപ്പോൾ മറ്റൊരാളുടെയടുത്ത് പോകേണ്ടി വന്നിട്ടില്ല; അവസരത്തിന് കെഞ്ചിയിട്ടില്ല: ബിന്ദു വാരാപ്പുഴ






    content/uploads/2025/04/lineeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee.jpg” alt=”” width=”2100″ height=”30″ class=”alignnone size-full wp-image-133659″ />





    കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് സിനിമാ രം​ഗത്ത് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അവസരത്തിനായി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാൻ ആവശ്യപ്പെടുന്നവരെക്കുറിച്ച് തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ പലരു ഇതേക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി. കാസ്റ്റിം​ഗ് കൗച്ച് മലയാള സിനിമാ രം​ഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട്





    ചർച്ചയായതോടെ ചില നടിമാർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറച്ചിലുകൾ നടത്തി. ഇപ്പോഴിതാ സിനിമാ രം​ഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് നടി ബിന്ദു വാരാപ്പുഴ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാതെക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ബിന്ദു വാരാപ്പുഴ പറയുന്നു. വേഷത്തിന് വേണ്ടി



    ഒരാളുടെ മുന്നിൽ ചെന്ന് കെഞ്ചാൻ നിൽക്കുമ്പോഴാണ് ചൂഷണത്തിന് ഇരയാകുന്നത്. ഞാൻ ഇതുവരെയും ചെയ്തിട്ടില്ല. കിട്ടിയ വേഷം എന്താണോ അത് ഞാൻ ചെയ്തു. ഇത്രയും നാൾ ഫീൽഡിൽ നിന്ന് മാറി നിന്നിട്ടും ഒരു വ്യക്തിയെ വിളിച്ച് എനിക്ക് ഇന്ന വേഷം തരുമോ എന്ന് ചോദിച്ചിട്ടില്ല. ആരും നമ്മളെ നിർബന്ധിച്ച് ഒന്നും ചെയ്യിക്കില്ല. പറയുന്നവരെല്ലാവരും അതിന് താൽപര്യപ്പെട്ടിട്ട് പോകുന്നവരാണ്.




    ഇപ്പോൾ വേഷം ലഭിക്കാൻ വേണ്ടി പെണ്ണുങ്ങൾ പോകുകയാണ്. സിനിമയിലെത്തിപ്പെടുന്നത് ചെറിയ കാര്യമല്ല. സിനിമയിൽ എന്നെ മോശമായി ആരും സമീപിച്ചിട്ടില്ല. എനിക്ക് കുട്ടിയുണ്ടെന്നും ഭർത്താവുണ്ടെന്നും എല്ലാവർക്കും അറിയാം. വെക്കേഷൻ സമയത്ത് മകൾ ഒപ്പം വരാറുണ്ട്. ഭർത്താവുണ്ടായിരുന്ന സമയത്ത് അങ്ങനെയാെരാവശ്യത്തിന് മറ്റൊരാളുടെ അടുത്ത് പോകേണ്ടി വന്നി‌ട്ടില്ല.




    കാരണം എന്റെ ഭർത്താവ് സുന്ദരനും നല്ല സ്വഭാവവുമുള്ള ആളായിരുന്നു. കള്ള് കുടിച്ച് വെളിവില്ലാതെ നടക്കുന്ന ആളൊന്നുമായിരുന്നില്ല. സ്നേഹ സമ്പന്നനായിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ദീർഘകാലം അനുഭവിക്കാനുള്ള ഭാ​ഗ്യം ഉണ്ടായിരുന്നില്ല. വൃക്ക രോ​ഗം ബാധിച്ചാണ് മരിച്ചത്. 49 വയസായിരുന്നു. മരണം എന്നെ തളർത്തി. എന്റെ മകൾ സെപ്പറേറ്റഡാണ്. കൊച്ചുമകൾക്ക്






    മൂന്ന് വയസേ ഉണ്ടായിരുന്നുള്ളൂ. അത്താണിയായി ഞാൻ മാത്രമായിരുന്നു. ഭർത്താവ് ഇല്ലാതെ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. ഇന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതും ഓർക്കാത്തതുമായ ദിവസങ്ങൾ ഇല്ലെന്നും ബിന്ദു വാരാപ്പുഴ പറയുന്നു. മലയാള സിനിമകളിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും ബിന്ദു വാരാപ്പുഴ അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമാ രം​ഗത്ത് മോശം പേരില്ലാത്തയാളാണ്.






    എന്നാൽ ചില ആൾക്കാർ പാര വെക്കാറുണ്ട്. ഞാനതൊന്നും കണക്കാക്കുന്നില്ല. ഒരിക്കൽ ജൂനിയർ ആർട്ടിസ്റ്റോ മറ്റോ ബിന്ദു അങ്ങനെയല്ലേ ഇങ്ങനെയല്ലേ എന്ന് പറഞ്ഞു. നിങ്ങളുദ്ദേശിക്കുന്ന ആളല്ല അവർ, വളരെ പാവം സ്ത്രീയാണ്, എനിക്കവരുടെ വീടും കുടുംബവുമെല്ലാം അറിയാം, നിങ്ങൾ പറയുന്നത് തെറ്റാണെന്ന് കേട്ടയാൾ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ നമ്മുടെ അടുത്തേക്ക് വരാൻ പറ്റാത്തവരാണ്.




    അവർക്ക് പേടിയായിരിക്കും. ദൂരെ നിന്ന് സിനിമയെ കാണുമ്പോൾ അത് വല്ലാത്തൊരു ലോകം പോലെയാകും തോന്നുക. നമ്മളവിടെ ഫാമിലാണ്. എല്ലാവരും അവരവരുടെ കാര്യം നോക്കും. മോശം വഴിയിലേക്ക് പോകാൻ സിനിമയിൽ വരണമെന്നില്ല. ചിലർ പേരു ദോഷം വരുത്തും. അത് കണ്ട് ചിലർ തെറ്റിദ്ധരിക്കും. അഭിനയം ഒരു ജോലിയാണ്. നേർ വഴിക്ക് സഞ്ചരിക്കണമെന്നും ബിന്ദു വാരാപ്പുഴ പറഞ്ഞു.





  • അവളെത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു







    നമസ്കാരമെന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുതിയ വീട്ടിൽ എത്തിയപ്പോൾ മുതൽ രുദ്രയുടെ മനസാകെ അസ്വസ്ഥമാണ് അച്ഛന്റെ വീട്ടിൽ നിന്നും പെട്ടെന്നുള്ള പറിച്ചു നടൽ അവൾ തീരെ പ്രതീക്ഷിച്ചതെല്ലാം അച്ഛനെ കിട്ടിയ കുടുംബ








    ഓഹരി വച്ചിട്ടാണ് വേറെ വീട് വാങ്ങിയത് ഇതൊരു പഴയ 4 കെട്ട് തറവാടാണ് പുതുക്കിപ്പണി പക്ഷേ ആ വീട്ടിൽ കയറിയപ്പോൾ മുതൽ രുദ്രക്കെന്തോം മനസ്സിൽ വല്ലാത്ത ഒരു അവസ്ഥ ഒരു അന്ധവിശ്വാസവും ഇല്ല എങ്കിലും എന്തോ ഒരു പൊരുത്തക്കേട്.




















  • PHOTOSHOOT

    [web_stories_embed url=”https://theinstantrecords.com/web-stories/photoshoot” title=”PHOTOSHOOT” poster=”https://theinstantrecords.com/wp-content/uploads/2025/05/cropped-stiorur-4.jpg” width=”360″ height=”600″ align=”none”]

  • ശിൽപ്പം പോലെ, ഇനിയൊരാളിങ്ങനെ വരില്ല; മുന്നിൽ ശോഭനയോ ഭാനുപ്രിയയോ, അഭിപ്രായങ്ങളിങ്ങനെ








    എൺപതുകളിൽ വന്ന നായിക നടിമാരിൽ മിക്കവരും ക്ലാസിക്കൽ ഡാൻസിൽ പ്രാവീണ്യമുള്ളവരായിരുന്നു. സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന. നർത്തകിയാകാനായിരുന്നു താൽപര്യം. നായികയായി തുടക്കം കുറിച്ച ശേഷം പിന്നീട് സിനിമാ രംഗത്ത് തിരക്കായി. എന്നാൽ അപ്പോഴും നൃത്തത്തിന് വേണ്ടി ശോഭന സമയം കണ്ടെത്തിയിരുന്നു. രണ്ടായിരത്തിന്റെ തുടക്ക വർ‌ഷങ്ങളിൽ ശോഭന സിനിമാ രംഗത്ത് നിന്നും അകന്നു. നൃത്തത്തിലേക്ക് ശ്രദ്ധ നൽകി.




    നൃത്ത അധ്യാപികയായി മാറി. നിരവധി വേദികളിൽ ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു. ശോഭനയെ പോലെ നൃത്തത്തിൽ അലിഞ്ഞ് ചേരുന്ന നടിയാണ് ഭാനുപ്രിയയും. ശോഭന മലയാള സിനിമകളാണ് കരിയറിൽ കൂടുതൽ ചെയ്തതെങ്കിൽ ഭാനുപ്രിയ തെന്നിന്ത്യ ഒന്നടങ്കം അറിയപ്പെടുന്ന നടിയായിരുന്നു. തമിഴിലും തെലുങ്കിലും വലിയ സിനിമകൾ ചെയ്ത താരം. ഹിന്ദിയിൽ ശ്രീദേവിയുണ്ടാക്കിയ തരംഗം തെന്നിന്ത്യയിൽ ഭാനുപ്രിയക്കുണ്ടാക്കാനായി. നൃത്തത്തിലെ മികവ് ഭാനുപ്രിയയുടെ



    സിനിമാ കരിയറിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിൽ ഡാൻസ് രംഗങ്ങളിൽ ഭാനുപ്രിയ നിറഞ്ഞാടി. ശോഭനയെയും ഭാനുപ്രിയയെയും ആരാധകർ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. ഇരുവരുടെയും പഴയ ഡാൻസ് വീഡിയോയ്ക്ക് വന്ന കമന്റുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശോഭന, ഭാനുപ്രിയ,രേവതി എന്നിവരുടെ ഐക്കോണിക് ഡാൻസ് രംഗങ്ങളാണ് ഇൻസ്റ്റഗ്രാം റീലിൽ കാണുന്നത്. ഭൂരിഭാഗം പേരും കമന്റ് ബോക്സിൽ സംസാരിച്ചത് ഭാനുപ്രിയയെയും





    ശോഭനയെയും കുറിച്ചാണ്. ‘ശോഭന നല്ല നർത്തകിയും നടിയുമാണ് എന്നാൽ ഭാനുപ്രിയയുടെ ശിൽപ്പം പോലെയുള്ള ആകാരവടിവ് നടിയുടെ നൃത്തത്തിന് മിഴിവേകുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഭാനുപ്രിയയുടെ മെയ് വഴക്കത്തെ പ്രശംസിച്ചവർ ഏറെയാണ്. ഭാനുപ്രിയ ഒരു പുഴ പോലെയാണ് നൃത്തം ചെയ്യുന്നത്. ഇനി ഇതുപോലൊരു നർത്തകി ഇന്ത്യൻ സിനിമയിൽ വരില്ല,’ ഒരാളുടെ കമന്റിങ്ങനെ. ദേവാസുരം സിനിമയിൽ രേവതിക്ക് പകരം ഭാനുപ്രിയ



    ഡാൻസ് ചെയ്തിരുന്നെങ്കിലെന്ന് എന്ന് വിചാരിച്ചിട്ടുണ്ട്, ശോഭനയുടെ ഫാൻ ആണ്. പക്ഷെ ലക്ഷണമൊത്ത
    നർത്തകി ഭാനുപ്രിയയാണ്, വശ്യമായ സൗന്ദര്യം, വിശ്വാമിത്ര സീരിയലിൽ മേനകയായി വന്ന് ഭാനുപ്രിയ തപസിളക്കുന്ന ഒരു ഡാൻസുണ്ട്. കാണേണ്ടത് തന്നെ, കൊമ്പന്റെ ലക്ഷണം എന്ന പോലെ ഭാനുപ്രിയയുടെ ഉടലഴക് നൃത്തത്തിന്റെ ഭംഗി വർധിപ്പിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ശോഭനയുടെ ഡാൻസിനെ പുകഴ്ത്തുന്നവരും ഏറെയാണ്.







    മണിച്ചിത്രത്താഴിലെ നൃത്തം ശോഭന സൂക്ഷ്മമായി പഠിച്ചാണ് ചെയ്തതെന്നും ഡാൻസിൽ ശോഭനയെ വെല്ലാൻ ഒരാളില്ലെന്നും അഭിപ്രായങ്ങളുണ്ട്. ഒരു നർത്തകിക്ക് വേണ്ട നല്ല ഫീച്ചറുകൾ ഉള്ളത് ഭാനു പ്രിയക്കാണ് നല്ല നർത്തകി എപ്പോഴും ശോഭനയാണ്, നർത്തകി എന്നു ആരെ വേണമെങ്കിലും പറഞ്ഞോ രേവതി കഴിഞ്ഞേ ആക്റ്റിംഗ് ബാക്കി ആരും ഉള്ളു, നൃത്തത്തിന്റെ വശ്യത ശോഭനയുടെ ചലനങ്ങളിൽ വ്യക്തമാണ് എന്നിങ്ങനെയും കമന്റുകളുണ്ട്.




    അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ഭാനുപ്രിയ. ശോഭന ഇടയ്ക്ക് സിനിമകളിൽ സാന്നിധ്യമറിയിക്കുന്നു. ഏറെക്കാലത്തിന് ശേഷം ശോഭന അഭിനയിച്ച മലയാള ചിത്രം തുടരും തിയറ്ററിൽ പ്രദർശനം തുടരുകയാണ്. മോഹൻലാൽ നായകനായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നൃത്ത രംഗത്തു ശോഭന സജീവമാണ്. എന്നാൽ ഭാനുപ്രിയയെ നൃത്തവേദികളിലും ഇന്ന് കാണാറില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.








  • റിമി ടോമി വീണ്ടും പ്രണയത്തിലായോ? ദൈവം എല്ലാവര്‍ക്കും പ്രണയിക്കാന്‍ ഒരാളെ തരുമെന്ന് പറഞ്ഞ് ഗായിക






    തന്റെ മുന്നിലിരിക്കുന്ന പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് പാട്ട് പാടുന്ന ഗായികയാണ് റിമി ടോമി. പാട്ട് മാത്രമല്ല അതിനൊപ്പം കിടിലന്‍ ഡാന്‍സുമുണ്ടാവും. പലപ്പോഴും ആരാധകര്‍ക്കിടയലേക്ക് ഇറങ്ങി വന്നാണ് റിമി ഞെട്ടിക്കാറുള്ളത്. അങ്ങനെ സംഗീതലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന റിമി ടോമിയുടെ പരിപാടിയുടെ ഒരു വീഡിയോ വൈറലാവുകയാണിപ്പോള്‍. ഏതോ നാട്ടില്‍ ഗാനമേളയ്ക്ക് പോയ റിമി ആളുകളുമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.





    എല്ലാവര്‍ക്കും വേണ്ടി ഒരു പ്രണയഗാനം പാടാന്‍ പോവുകയാണെന്ന് പറഞ്ഞ താരം ഇതിന് പിന്നാലെ പ്രണയ ജീവിതത്തെ കുറിച്ചും സംസാരിച്ചു. എല്ലാവരോടും മനസിലുള്ള പ്രണയിനിയെ പുറത്ത് കൊണ്ട് വരാനും അതിലൂടെ പാട്ടിന് കൂടുതല്‍ ഫീല്‍ കിട്ടുമെന്നുമൊക്കെയാണ് റിമി പറയാന്‍ ഉദ്ദേശിച്ചത്. ഈ വീഡിയോ വൈറലായതോടെ റിമി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ‘അധികം പഴയതുമല്ല, ഏറ്റവും പുതിയതുമല്ലാത്ത ഒരു പ്രണയഗാനം ഞാന്‍ നിങ്ങള്‍ക്ക്




    വേണ്ടി പാടാന്‍ പോവുകയാണെന്നാണ് റിമി ടോമി പറഞ്ഞത്. താനത് പറഞ്ഞതും മുന്നിലിരിക്കുന്ന പല ആളുകളുടെയും മുഖത്ത് മാറ്റം വന്നു. ഇവിടെ പച്ച സാരി ഉടുത്തിരിക്കുന്ന ചേച്ചിയുടെ മുഖത്തും പ്രണയം കാണാം. പ്രണയമില്ലാത്തവരെ നമുക്ക് മനുഷ്യനെന്ന് വിളിക്കാന്‍ പറ്റുമോ? ഇനി പ്രണയമില്ലാത്ത ആളുകളുണ്ടോ എന്ന് ചോദിക്കാന്‍ പോലും എനിക്ക് താല്‍പര്യമില്ല. അവരെയും നമുക്ക് മനുഷ്യനെന്ന് വിളിക്കാം. കാരണം അവരുടെ ജീവിതത്തില്‍ ഇനി വരാന്‍ പോകുന്ന ആളുമായിരിക്കാം.




    ചിലപ്പോള്‍ ഉള്ളതിനെക്കാളും കൂടുതല്‍ പ്രതീക്ഷിക്കുന്നവരായിരിക്കാം. ഒരുമിച്ച് ജീവിച്ച് ജീവിച്ച് ഈ ജന്മവും അടുത്ത പത്ത് ജന്മവും അവരുടെ കൂടെ തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവാം. ദൈവം എന്തായാലും നമ്മളെല്ലാവര്‍ക്കും ഒരാളെ തരും. ആ ഒരാളെ ഇപ്പോള്‍ മനസിലേക്ക് കൊണ്ട് വാ… എന്നിട്ട് അവരെയും കൊണ്ട് എങ്ങോട്ട് യാത്ര പോകാനാണ് ഇഷ്ടമെന്ന് കൂടി പറയുക. ഇതെല്ലാം നിങ്ങള്‍ മനസിലൂടെ ആലോചിക്കുമ്പോഴെക്കും ഞാന്‍ പാട്ടുമായി വരാം.



    എല്ലാവരും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ചോളൂ… എന്നുമാണ് റിമി പറഞ്ഞത്. പിന്നാലെ സദസ്സിലുണ്ടായിരുന്ന ആളുകകളുടെ മൊബൈല്‍ ഫോണ്‍ എടുപ്പിച്ച് ഫ്‌ളാഷ് ലൈറ്റ് ഓണ്‍ ചെയ്യിപ്പിക്കുകയും തന്നോട് ഇഷ്ടടമുള്ളവര്‍ മാത്രം അങ്ങനെ ചെയ്താല്‍ മതിയെന്നുമൊക്കെ പറയുന്നു. മാത്രമല്ല സെക്യൂരിറ്റിയായി നിന്ന പോലീസുകാരെ പോലും ഗായിക വെറുതേ വിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. തന്റെ വര്‍ത്തമാനം കേട്ട് ചിരിച്ചോണ്ട് നില്‍ക്കുന്ന പോലീസുകാരനോട് സീരിയസ്സ്‌നെസ്സ്



    ഒക്കെ വിടാനും ജോലിയുടെ സമ്മര്‍ദ്ദമില്ലാതെ ചിരിക്കാനുമൊക്കെ’ റിമി ആവശ്യപ്പെടുന്നു. സാധാരണ ആളുകള്‍ ഇത്തരം സംസാരത്തെ വെറുക്കാറാണ് പതിവെങ്കിലും റിമി ടോമിയായത് കൊണ്ട് മാത്രം സ്വീകരിച്ചു. എല്ലാവരും ചിരിച്ച് കൊണ്ടാണ് റിമി പറഞ്ഞ ഓരോ കാര്യങ്ങളും കേട്ടത്. പോലീസുകാര്‍ പോലും മിണ്ടാതെ നിന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ റിമി ടോമിയുടെ ജീവിതത്തിലും പുതിയൊരു പ്രണയമുണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. നേരത്തെ വിവാഹിതയായ റിമി ടോമി ഭര്‍ത്താവ് റോയിസിനെ കുറിച്ച്









    പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. പല വേദികളും റിമിയ്ക്ക് കൂട്ടായി വന്നിരുന്നത് ഭര്‍ത്താവാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതോടെ വേര്‍പിരിയുകയായിരുന്നു. ശേഷം റോയിസ് വേറെ വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ചു. വളരെ ചെറിയ പ്രായത്തില്‍ പള്ളിയില്‍ പാട്ട് പാടി കൊണ്ടാണ് റിമി ടോമിയുടെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് സിനിമയിലേക്ക് വന്ന റിമി മീശമാധവന്‍ എന്ന സിനിമയിലെ ഹിറ്റ് പാട്ട് പാടി പിന്നണി ഗായികയായി. വേറിട്ട ശബ്ദവും സ്റ്റൈലുമൊക്കെയാണ് റിമിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.








  • രണ്ട് ദിവസം കൊണ്ട് ഈ യുവതി ഉണ്ടാക്കിയത് 13000 കോടി







    നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടുദിവസത്തിനുള്ളിൽ ഈ യുവതി ഉണ്ടാക്കിയത് 13,000 കോടി എങ്ങനെയാണെന്ന് അറിയേണ്ടേ വീഡിയോ ഒന്ന് കണ്ടു നോക്കൂ ചൈനീസ് ആണ് കൃത്യമായിട്ട് പറഞ്ഞാൽ ചൈനയിലെ സൂപ്പർ ശതകോടീശ്വരിയും രണ്ടുദിവസത്തിനുള്ളിൽ .












    13000 കോടി രൂപ സാമ്പത്തിക വരുമാനത്തിലേക്ക് കൂട്ടിച്ചേർത്ത് ലോകത്തെ ഞെട്ടിച്ച ബിസിനസ് വനിതാ ഈ സ്ഥിതിയെ തുടർന്നാൽ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ആമസോണിന്റെ സ്ഥാപകനുമായ 36 കാരനായ ഈ സുന്ദരി കവച്ചു വയ്ക്കും.
















  • വെെകാതെയുണ്ടാകും, നവ്യക്ക് ശേഷം സംവൃതയു‌ടെയും തീരുമാനം; അവസാനിപ്പിക്കുന്നത് വർഷങ്ങൾ നീണ്ട ഇ‌ടവേള







    അഭിനയ രം​ഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ഇന്നും സംവൃത സുനിലോടുണ്ട് 2000 കാലഘട്ടത്തിൽ വന്ന ന‌ടിമാരിൽ പ്രേക്ഷക മനസിൽ വലിയ ഇടം നേടിയ അവസാന നായിക നടിയാണ് സംവൃത സുനിലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സംവൃതയ്ക്ക് ശേഷം പല നടിമാർക്കും ഹിറ്റുകൾ ലഭിച്ചെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല. ഇന്നത്തെ പുല മുൻനിര നായിക നടിമാരുടെ പേര് പോലും കുടുംബ പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ കരിയറിൽ പതിയെയായിരുന്നു




    വളർച്ചയെങ്കിലും സംവൃതയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. സഹപ്രവർത്തകരുടെ പ്രിയങ്കരിയായിരുന്നു സംവൃത പ്രിയങ്കരി. താര ജാഡകളില്ലാത്ത ആളാണ് സംവൃതയെന്ന് ഒപ്പം പ്രവർത്തിച്ച പലരും പറഞ്ഞിട്ടുണ്ട്. സഹനായികയായാണ് തുടക്ക കാലത്ത് സംവൃതയ്ക്ക് അവസരങ്ങൾ ലഭിച്ചത്. എന്നാൽ ഈ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. നടിയുടെ കഥാപാത്രങ്ങൾ പ്രശംസയും നേടി. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, ചോക്ലേറ്റ് തുടങ്ങിയ സിനിമകൾ ഉദാഹരണം. ഒരു ഘ‌‌ട്ടത്തിൽ ഹിറ്റുകളും നിരൂപക പ്രശംസയും നേടിയ സിനിമകൾ





    സംവൃതയ്ക്ക് തുടരെ ലഭിച്ചു. ഡയമണ്ട് നെക്വേസ്, അയാളും ഞാനും തമ്മിൽ, അരികെ തുടങ്ങിയ സിനിമകൾ സംവൃതയുടെ കരിയർ ​ഗ്രാഫ് ഉയർത്തി. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാ​ഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാ​ഹം. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് സംവൃത സുനിൽ ശ്രദ്ധ കൊടുത്തു. അ​ഗ്സത്യ, രുദ്ര എന്നിവരാണ് സംവൃതയുടെ മക്കൾ. ജീവിതം യുഎസിലേക്ക് പറിച്ച് നട്ട സംവൃത ഇടയ്ക്ക്





    നാട്ടിലെത്താറുണ്ടായിരുന്നു. 2018 ൽ നായികാ നായകൻ എന്ന ഷോയിൽ ജ‍ഡ്ജായി സംവൃത എത്തി. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ആണ് സംവൃത അവസാനം അഭിനയിച്ച സിനിമ. 2019 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് സംവൃത. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്. എന്ത് കൊണ്ടാണ് സിനിമാ രം​ഗത്ത് നിന്നും നീണ്ട ഇടവേളയെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം.



    താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും എന്നാണ് സംവൃത മറുപടി നൽകിയത്. മലയാള സിനിമാന മാറ്റത്തിന്റെ പാതയിലൂടെ കടന്ന് പോകുമ്പോഴാണ് പ്രിയ നടി തിരിച്ചെത്തുന്നത്. ഇന്ത്യയൊട്ടുക്കും ചർച്ചയാകുന്ന സിനിമകളാണ് മോളിവുഡിൽ ഇന്ന് വരുന്നത്. സംവൃതയ്ക്കും ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.










    നവ്യ നായർ, മീര ജാസ്മിൻ തുടങ്ങിയ നടിമാരും കരിയറിലേക്ക് തിരിച്ചെത്തിയിരിക്കെയാണ് സംവൃതയും തിരിച്ച് വരവിന്റെ സൂചന നൽകിയിരിക്കുന്നത്. തിരിച്ച് വരവിൽ വലിയ ഹിറ്റുകൾ ലഭിച്ചത് നടി മഞ്ജു വാര്യർക്കാണ്. നവ്യ ഒരുത്തീ എന്ന ചിത്രത്തിലൂടെ കെെയടി നേടി. മീര ജാസ്മിന് എടുത്ത് പറയത്തക്ക സിനിമ തിരിച്ച് വരവിൽ ലഭിച്ചി‌ട്ടില്ല. അതേസമയം പ്രേക്ഷകർ ഇവരാരെയും മറന്നിട്ടില്ല. സംവൃത സുനിലിനും മികച്ച സിനിമകൾ ലഭിച്ചാൽ പഴയ തരം​ഗം ആവർത്തിക്കാൻ സാധിക്കും.







  • കാര്യത്തോട് അടുക്കുമ്പോൾ വേടനും വെളുത്ത പെണ്ണ് മതി, പറച്ചിലിൽ മാത്രമേയുള്ളോ കറുപ്പ്?; റാപ്പർ വേടന് വിമർശനം!





    യുവതലമുറകൾക്കിടയിൽ തരം​ഗമായി നിൽക്കുന്ന റാപ്പറും ​ഗാനരചയിതാവുമെല്ലാമാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺ​ദാസ് മുരളി. ലഹരി ഉപയോ​ഗിച്ചതിനെ തുടർന്ന് അടുത്തിടെ വേടൻ അറസ്റ്റിലായിരുന്നു. കേസിൽ അടുത്തിടെയാണ് വേടന് ജാമ്യം ലഭിച്ചത്. ലഹരി ഉപയോ​ഗിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച വേടൻ തെറ്റ് തിരുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന സർക്കാർ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും തന്റെ ദുശീലങ്ങൾ ആരും അനുകരിക്കരുതെന്നാണ് വേടൻ ആവർത്തിച്ചത്.




    നിങ്ങൾ എന്നെ കാണുന്നതും കേൾക്കുന്നതും നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ എനിക്ക് വലിയ കാര്യമാണ്. എന്നെ കണ്ട് നിങ്ങൾ ഇൻഫ്ലൂവൻസാകുന്നില്ലേ മക്കളേ… ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ എന്നെ കണ്ട് ഇൻഫ്ലൂവൻസ് ആകാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. അത് പലയിടങ്ങളിലായി നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെ കേൾക്കുന്ന കൊച്ച് അനിയന്മാരും അനിയത്തിമാരും വേടന്റെ ദുശീലങ്ങൾ കണ്ട് ഇൻഫ്ലൂവൻസാകാതിരിക്കുക. എനിക്ക് ഇത് പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കാണ് വളർന്ന് വന്നത്.





    ഞാൻ തിരുത്തപ്പെടാനുള്ള സാഹചര്യത്തിലാണ് നിങ്ങൾക്ക് മുമ്പിൽ വന്ന് നിൽക്കുന്നത്. വേടൻ എന്ന വ്യക്തി പൊതുസ്വത്താണ്. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് ഞാൻ. നിങ്ങൾക്ക് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയാൻ പറ്റുന്ന സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത്. പക്ഷെ എന്നെ കണ്ട് ചില കാര്യങ്ങളിൽ ഇൻ‌ഫ്ലൂവൻസാകാതിരിക്കുക എന്നാണ് വേടൻ പറഞ്ഞത്. ഇപ്പോഴിതാ നവമി ലത എന്ന പെൺകുട്ടിക്കൊപ്പമുള്ള വേടന്റെ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.



    വേടന്റെ പ്രണയിനിയാണ് നവമി ലത എന്ന പേരിലാണ് ഫോട്ടോകൾ പ്രചരിക്കുന്നത്. കൂടാതെ വലിയ രീതിയിലുള്ള പരിഹാസ കമന്റുകളും വേടന് എതിരെ കമന്റ് ബോക്സിൽ നിറയുന്നുണ്ട്. വർണ വിവേചനത്തെ കുറിച്ച് നിരന്തരമായി സംസാരിക്കാറുള്ള വേടൻ പങ്കാളിയുടെ കാര്യം വന്നപ്പോൾ വെളുത്ത പെണ്ണിനെ തെരഞ്ഞെടുത്തുവെന്നാണ് വിമർശനം. കാര്യത്തോട് അടുക്കുമ്പോൾ വേടനും വെളുത്ത പെണ്ണ് മതി. പറച്ചിലിൽ മാത്രമേയുള്ളോ കറുപ്പ്?, കറുത്തവർ കറുപ്പിന് വേണ്ടി വെളുത്തവനോട് ആക്രോശിക്കുമ്പോഴും.




    വെളുക്കാൻ വേണ്ടി ഫെയർ ആന്റ് ലൗലി തേയ്ക്കും. വെളുത്തപെണ്ണിനെ മോഹിക്കും… കലികാലം, പോക്കെറ്റ് നിറക്കാൻ അനുയായി വൃന്ദം വേണം. അതിനുള്ള ലൊടുക്ക് നമ്പർ മാത്രമാണ് കറുപ്പിനോടുള്ള വേടന്റെ സ്നേഹം. കറുപ്പിന്റെ മഹത്വം ഘോര ഘോരം പ്രസംഗിക്കുന്ന എല്ലാവരും വെളുത്ത പെണ്ണിനെ കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടേൽ കറുത്ത പെണ്ണിനെ അവഗണിക്കും, കറുപ്പിനെ ആയുധമാക്കുന്നവനും വെളുത്ത പെൺകുട്ടി കൂട്ടുകാരി. കറുപ്പിന് ഏഴഴകും ബാക്കി വെളുപ്പിനും ആയിരിക്കും അല്ലേ?



    എന്നിങ്ങനെയാണ് കമന്റുകൾ. വിഷയത്തിൽ പ്രതികരിച്ച് ബി​ഗ് ബോസ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണയും രം​ഗത്ത് എത്തിയിരുന്നു. നിറം നോക്കി പ്രണയിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും മറ്റെന്തെങ്കിലും കാരണവും പ്രണയത്തിലായതിന് പിന്നിൽ ഉണ്ടാകുമെന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. പ്രണയം വേടൻ എവിടേയും ഒഫീഷ്യലി ഡിക്ലയർ ചെയ്തതായി എനിക്ക് അറിയില്ല. റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്നോ. ഇത് തന്നെയാണോ വേടന്റെ പ്രണയിനി എന്നതിലൊന്നും വ്യക്തതയില്ല.





    അടുത്തിടെ വേടന്റേതായി പുറത്തിറങ്ങിയ പാട്ട് കാമുകിക്ക് വേണ്ടിയുള്ളതാണെന്ന നി​ഗമനത്തിലാണ് ഒരു വിഭാ​ഗം ആളുകൾ. അതിലെ വരികൾ വെച്ചാണ് അവർ അങ്ങനെ പ​റയുന്നത്. യൂഷ്യൽ കൺവെൻഷണൽ സാധനമല്ല പാട്ടിലെ വരികൾ. ഈ പാട്ട് റിലീസായ സമയത്താണ് വേടന്റെ പ്രണയിനി എന്ന പേരിൽ ഈ ഫോട്ടോകൾ പ്രചരിച്ച് തുടങ്ങിയത്. ഫോട്ടോകൾക്ക് താഴെ വന്ന കമന്റുകൾ ഞെട്ടിച്ച് കളഞ്ഞു. എന്താണ് നാട്ടുകാരുടെ പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല.





    വേടന്റെ വസ്ത്രധാരണം എടുത്ത് നോക്കിയാൽ എപ്പോഴും കറുത്ത വസ്ത്രം മാത്രം ഉപയോ​ഗിക്കുന്നയാളാണ്. വേടന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എടുത്ത് നോക്കിയാൽ കറുപ്പ് എന്നതിന് വേടൻ പ്രാധാന്യം കൊടുക്കാറുണ്ട്. വേടന്റെ പോ‍ഡ്കാസ്റ്റിന്റെ പേര് കറുപ്പ് റെക്കോർഡ്സ് എന്നാണ്. അതുപോലെ ക എന്ന അക്ഷരം നെ‍ഞ്ചിൽ പച്ച കുത്തിയിട്ടുണ്ട്. വേടനെ എവിടെയെങ്കിലും വെച്ച് കിട്ടിയാൽ കൊട്ടാമന്നെ നിലയ്ക്ക്




    നിൽക്കുന്നവരാണ് കമന്റിന് പിന്നിലെന്നാണ് മനസിലാകുന്നത്. നിറം കണ്ടിട്ടാവില്ല പ്രണയത്തിലാണെങ്കിൽ വേടൻ കാമുകിയെ തെരഞ്ഞെടുത്തത്. പ്രണയത്തിലാകുന്നത് നിറം കൊണ്ട് മാത്രമാകില്ല. അതിന് മറ്റ് പല കാരണങ്ങളുമുണ്ടാകും. എങ്ങനെ പ്രണയത്തിലായി എന്നത് നമുക്ക് ചൂഴ്ന്ന് നോക്കാൻ പറ്റില്ല. അതൊക്കെ ഒരു ബോണ്ട് ഉണ്ടാകുന്നതാണ്. മറ്റൊരാളെ അത് പറഞ്ഞ് മനസിലാക്കാനാവില്ലെന്നും സായ് കൃഷ്ണ പറയുന്നു.




  • നീ മൂന്നരക്കേടിയാണ് വാങ്ങുന്നതെന്ന് കേട്ടല്ലോ?’; സംവിധായകന്‍ പറഞ്ഞത്; കരിയറില്‍ സംഭവിച്ചത് എന്തെന്ന് പ്രിയ





    ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ പ്രിയയുടെ പ്രകടനം കയ്യടി നേടുകയാണ്. ചിത്രത്തില്‍ തൊട്ടു തൊട്ടു പേസും എന്ന പാട്ടിനൊപ്പമുള്ള പ്രിയയുടെ ഡാന്‍സ് വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച പ്രിയയും പ്രിയയുടെ ഡാന്‍സുമാണ്. നേരത്തെ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ. എന്നാല്‍ ആ പ്രശസ്തി പ്രിയയുടെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് നയിച്ചില്ലെന്നതാണ്





    വസ്തുത. ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍. ”2018 ല്‍ അത് സംഭവിക്കുമ്പോള്‍ ഞാന്‍ വളര ചെറുപ്പമായിരുന്നു. നല്ലൊരു ഗൈഡന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കരിയറിന്റെ ആര്‍ക്ക് വ്യത്യസ്തമായിരുന്നേനെ. എനിക്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളില്ല. ഔട്ട് സൈഡര്‍ ആണ്. ആ സമയത്ത് ആരുമുണ്ടായിരുന്നില്ല പറഞ്ഞു തരാന്‍. എങ്ങനെ പിആര്‍ ചെയ്യണമെന്നും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നൊന്നും പറഞ്ഞു തരാന്‍





    ആരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ കുറേക്കൂടി ബോധവതിയാണ്.” എന്നാണ് പ്രിയ പറയുന്നത്. പ്രശസ്തി നേടിയിട്ടും തന്നെ തേടി മുഖ്യധാര സിനിമകള്‍ വരാത്തതിനെക്കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. ”അതേക്കുറിച്ചൊക്കെ ചിന്തിക്കാന്‍ പോയാല്‍ ഒരുപാടുണ്ടാകും. അതിനാല്‍ ചിന്തിക്കാറില്ല. നമ്മുടെ നിയണത്രത്തിലുള്ള കാര്യമല്ലല്ലോ അത്. നമുക്ക് വരുന്ന പ്രൊജക്ടുകള്‍ കൃത്യമായി തിരഞ്ഞെടുത്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത്, അത് വൃത്തിയ്ക്ക്





    ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. അതിനപ്പുറത്തേക്ക് ആളുകളിലേക്ക് റീച്ച് ചെയ്യാനും ഓഡിഷനുകള്‍ പങ്കെടുക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്.” എന്നും പ്രിയ പറയുന്നുണ്ട്. അതേസമയം തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയിലുള്ള പ്രചരണങ്ങളും അതുമൂലമുണ്ടായ പൊതുബോധവും അവസരങ്ങള്‍ ലഭിക്കുന്നതിന് തടസമായിട്ടുണ്ടെന്നും പ്രിയ പറയുന്നുണ്ട്. നേരത്തെ തന്റെ പ്രതിഫലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച്





    പ്രിയ പറഞ്ഞിരുന്നു. ”ഈയ്യടുത്ത് ഞാന്‍ മലയാളത്തിലെ ഒരു ലീഡിംഗ് ഡയറക്ടറെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം തമാശയായി മൂന്നര കോടിയാണ് നീ വാങ്ങുന്നത് കേട്ടല്ലോ എന്ന് ചോദിച്ചു. എന്റെ പൊന്ന് ചേട്ടാ ഇതൊക്കെ എവിടെ വരുന്ന ന്യൂസ് ആണ് എന്ന് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. നേരിട്ട് ആളുകളെ കണ്ട് സംസാരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ധാരണകളുണ്ടെന്ന് അറിയുന്നത്. എന്തുകൊണ്ടായിരിക്കും




    വിളിക്കാതിരിക്കുന്നത് എന്ന് ഇരുന്ന് ചിന്തിക്കാമെന്നേയുള്ളൂ. അത് നമ്മുടെ നിയന്ത്രണത്തിലല്ല.” എന്നാണ് പ്രിയ പറയുന്നത്. ചിലപ്പോള്‍ എന്നെക്കുറിച്ച് ഇങ്ങനൊരു പൊതുധാരണയുണ്ടെന്നത് എന്നെ വിഷമിപ്പിക്കാറുണ്ട്. എനിക്ക് ജാഡായണെന്നും ഒരുപാട് സംസാരിക്കുമെന്നുമൊക്കെയുള്ള പൊതുബോധം ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നാമത് ആ കണ്ണിറുക്കലിന്റെ സമയത്ത് ഉണ്ടായ ബിറ്റര്‍നെസ് ഉണ്ട്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടിട്ടും പലര്‍ക്കും ഇന്‍ഡസ്ട്രിയില്‍ ഒരു പേരുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അപ്പോഴാണ് ഇവള്‍ ഒരു രാത്രി കൊണ്ട് ഇത് നേടുന്നത്.





    അതിന് അവള്‍ എന്താണ് ചെയ്തത്? അവളിത് അര്‍ഹിക്കുന്നുണ്ടോ? എന്നുള്ള ചിന്ത കാരണം ആളുകള്‍ക്കിടയിലൊരു ബിറ്റര്‍നസ് ഉണ്ടാകും. അത് മനസിലാക്കാനും സാധിക്കും എന്നും പ്രിയ പറയുന്നു. പക്ഷെ അത് വെറുപ്പിലേക്ക് വളരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്താലും പ്രശ്‌നമാകും. അത് കരിയറിനേയും ബാധിക്കും. നമ്മളെക്കുറിച്ചുള്ള ഇമേജ് അത് ആളുകള്‍ നമ്മളെ കാണുന്നതിനെ ബാധിക്കാന്‍ തുടങ്ങും. ഇന്‍ഡസ്ട്രിയിലുള്ളവരും സംവിധായകരും നമ്മളെ കാണുന്ന രീതിയിലും മാറ്റം വരുമെന്നും താരം പറയുന്നു.





    അതേസമയം സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയെ തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ലെന്നാണ് പ്രിയ പറയുന്നത്. അതങ്ങനെ നടക്കുന്നു, നടക്കട്ടെ, ഞാന്‍ എന്റെ കാര്യം നോക്കുന്നു. ഒരു മൂലയ്ക്ക് ഇരിക്കുന്നു. അതൊന്നും എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. നൂറ് നല്ല കമന്റിനിടയില്‍ ഒരു മോശം കമന്റു മതി ആ ദിവസം പോകാന്‍. അതിനാല്‍ ഞാന്‍ അതിലൊന്നും എന്‍ഗേജ് ചെയ്യാന്‍ പോകാറില്ലെന്നാണ് താരം പറയുന്നത്.








  • ശാസ്ത്ര ലോകത്തെ ഞെട്ടിച്ച പ്രതിഭാസങ്ങൾ!😱







    നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒട്ടേറെയും വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണല്ലോ നമ്മുടെ ഈ കൊച്ചു ഭൂമിയും അവയിൽ ചിലത് നമുക്ക് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരിക്കും







    അത്തരത്തിലുള്ള ഭൂമിയിലെ ചില വിചിത്രമായ പ്രകൃതി പ്രതിഭാസങ്ങളും സംഭവങ്ങളും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.