കോടതിയിൽ വെച്ച് മാതാപിതാക്കളെ വേണ്ടന്നു പറഞ്ഞ യുവതിക് സംഭവിച്ചത്.!!

“ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്റെ മൂന്നാം നാൾ തന്നെ പാന്റും ഷൂസും കൂളിങ് ഗ്ലാസും അണിഞ്ഞു കുറച്ചകലെയുള്ള അമ്മായിയുടെ (ഉപ്പയുടെ പെങ്ങൾ) വീട്ടിലേക്ക് വെച്ച് പിടിക്കുന്നതിനു പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു..

‘നാട്ടിലെത്തുന്നതിനു മുമ്പും വന്നതിനു ശേഷവും ഉരുണ്ട് കൂടുന്ന ഒരു ചർച്ചയാണ് തന്റെ കല്യാണം അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്ന പേരാണ് അമ്മായിയുടെ മകൾ മെഹറുവിന്റെ പേര്.. ‘വർഷത്തിലൊരിക്കലോ അല്ലെങ്കിൽ അതിലും കൂടുമ്പഴോ ഒക്കെയാണ് അമ്മായിയും മക്കളും വല്ലിമ്മയെ കാണാനും രണ്ടു ദിവസം നിൽക്കാനും വരാറ്‌..

‘രണ്ടു വർഷം മുന്നേ അതായത് ഞാൻ ഗൾഫിലേക്ക് പോകുന്നതിന്റെ ഒരാഴ്ച മുമ്പാണ് അവരെ അവസാനമായി കാണുന്നത്..‘അന്ന് അമ്മായിയും മക്കളും തറവാടിന്റെ അടുത്തുള്ള എന്റെ വീട്ടിലേക്ക് വരുമ്പോൾ
തന്റെ അനിയൻമാരോട് തല്ല് കൂടി ചിരിച്ചു കൊണ്ട് വരുന്നത് അമ്മായിയുടെ മകൾ മെഹറു ആണെന്ന് വിശ്വാസം വന്നില്ല..

പെൺകുട്ടികൾ പെട്ടെന്ന് വളരും .. എന്ന് പറഞ് കേട്ടിട്ടുണ്ട്… കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്നോടൊക്കെ തല്ലു കൂടിയിരുന്നു..‘ഇവളെ തന്റെ മോനെ കൊണ്ട് കെട്ടിക്കണം എന്ന് അന്ന് ഉമ്മ മനസ്സിൽ കണക്ക് കൂട്ടിയിരുന്നോ..? ‘ആവൊ അന്നൊന്നും അതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല..

‘അന്ന് ഉമ്മറത്ത് ഇരുന്നിരുന്ന എനിക്ക് ചായയുമായി വന്നത് മെഹറുവായിരുന്നു വളരെ ഭവ്യതയോടെ ചായ എനിക്ക് നീട്ടി എന്റെ വളിച്ച തമാശ കേട്ട് മനോഹരമായി പുഞ്ചിരിച്ച മെഹറുവിനോട് ഒരിഷ്ടം അന്നെന്റെ മനസ്സിന്റെ അടിത്തട്ടിൽ നാമ്പിട്ടിരുന്നോ..?

‘പിന്നീട് ഉമ്മയുമായുള്ള ഫോൺ വിളികളിൽ ഇടക്കൊക്കെ അമ്മായിയുടെ പേര് കയറി വരുമ്പോൾ താൻ മെഹറുവിന്റെ കാര്യവും ചോദിച്ചിരുന്നത് തന്റെ ഉള്ളിലും ആ ചിരിക്കുന്ന മുഖം
മായാത്തത് കൊണ്ടാണോ..?

‘അതെ എന്ന് ഉമ്മാക്ക് മനസ്സിലായെന്നു തോന്നുന്നു
അത് കൊണ്ടാകും താൻ പോകാൻ ഇറങ്ങിയപ്പോൾ മെഹറു നല്ല കുട്ടിയാണ് കാണാൻ ചേലും ഉണ്ട് പറ്റുമെങ്കിൽ നമുക്ക് അത് തന്നെ നോക്കാം..

Comments

Leave a Reply

Your email address will not be published. Required fields are marked *