ജോലിയില്ല, പണമില്ല! ജീവിക്കാന്‍ തെരുവില്‍ സോപ്പ് വില്‍ക്കുന്നു; നടി ഐശ്വര്യയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകലോകം ബട്ടര്‍ഫ്‌ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലെ നായികയെത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍.

സിനിമയില്‍ നിന്നും ഇടവേള എടുത്ത താരത്തിനെ പിന്നീട് കണ്ടത് ടിവി സീരിയലുകളിലൂടെയാണ്.തെന്നിന്ത്യന്‍ നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ. എന്നാല്‍ കുറച്ചുനാളുകളായി നടി വെള്ളിത്തിരയില്‍ സജീവമല്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന തുറന്നുപറച്ചിലാണ് നടി നടത്തിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് നായിക ഇന്ന് ജീവിക്കുന്നത് തെരുവുകള്‍തോറും സോപ്പ് വിറ്റാണ്.

തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും ഐശ്വര്യ പറയുന്നു.’ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി.എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല.

നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി ഗലാട്ട തമിഴിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാത്രമല്ല, സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു.

1994ലാണ് തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു.

മുന്‍ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ഐശ്വര്യ പറയുന്നു.
വിവാഹമോ,ച,ന,ത്തി,ന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല.

നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ടെന്നും- ഐശ്വര്യ പറഞ്ഞു. ‘പുരുഷന്മാര്‍ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നത്. അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയില്‍ പ്രതീക്ഷിക്കരുത്’- എന്നും ഐശ്വര്യ പറയുന്നു.
Leave a Reply