





നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനായ ലാല്‍ ജോസ് മലയാളികള്‍ക്ക് മുന്നില്‍ രസികന്‍ എന്ന സിനിമയില്‍ കൂടെ അവതരിപ്പിച്ച നടിയാണ് സംവൃത സുനില്‍. കണ്ണൂര്‍ സ്വദേശിനിയാണ് നടി. രസികനിലെ തനി നാടന്‍ കുട്ടി അന്ന് വളരെ ശ്രദ്ധനേടി.. അല്പം കുറുമ്പും ഉള്ള കഥാപത്രമായിരുന്നു അത്.

ഇപ്പോള്‍ നടി അമേരിക്കയില്‍ സെറ്റിലായി, അത്യാവശ്യം തിരക്കുള്ള സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്, ഭര്‍ത്താവ് അമേരിക്കയില്‍ ആണ്. അതുകൊണ്ട് തന്നെ സിനിമയോട് താത്കാലികമായി വിടപറഞ്ഞു അമേരിക്കയിലേക്ക് സ്ഥിരതാമാസമായി. കുറച്ചു നാളുകള്‍ക്ക് മുന്നേയാണ് സംവൃത രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്ത മകന്റെ ജന്മദിനത്തിനു ഒരു ദിവസം മുന്നെയയിരുന്നു ഇളയ കുട്ടിയുടെ ജന്മദിനം.

ഇപ്പോള്‍ മലയാള സിനിമിയില്‍ സീനിയര്‍ നടന്മാരില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ്സ്തുറന്നിരിക്കുകയാണ് സംവൃത. സിനിമയില്‍ നിന്ന് വളരെ കുറച്ചു മാത്രം സൗഹൃദം സൂക്ഷിക്കുന്ന സംവൃത സുനില്‍ താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ചാണ് തുറന്ന് പറഞ്ഞത്.







മലയാള സിനിമ മേഖലയില്‍ എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് രാജു ചേട്ടന്‍. നീ നല്ലൊരു കുട്ടിയാണ് എന്ന് എന്നോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള രാജു ചേട്ടനുമായി കൂടുതല്‍ പരിചയപ്പെടുന്നത് ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന സിനിമയ്ക്കിടെയാണ്. എന്റെ ഒരു വെല്‍വിഷര്‍ ആണ് അദ്ദേഹം. രാജു ചേട്ടനുമായി ഒരുപാട് സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജു ചേട്ടന്‍

അഭിനയിച്ച ഒരുപാട് സിനിമകള്‍ കുട്ടിക്കാലത്ത് തന്നെ എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാജു ചേട്ടന്‍ നായകനായ അക്കരെ നിന്നൊരു മാരന്‍, ധിം ധരികിട തോം തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മിന്നാരത്തിലെയൊക്കെ കോമഡി സീന്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

ലാലേട്ടന്‍ രാജു ചേട്ടന്‍ കോമ്ബിനേഷനിലെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണെന്നും സംവൃത പറയുന്നു. ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തന്റെ തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഒരു ചാനലിൽ വിധികർത്താവായി എത്തുകയും ചെയ്തിരുന്നു താരം.






Leave a Reply