Connect with us

സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷ് ക്യൂൻ എന്നാണ് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ സൗഭാഗ്യയെ വിളിക്കുന്നത്. ഡബ്‌സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റിയായി മാറിയത്. നടി താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്.

താരത്തിന്റെ വിവാഹവും സോഷ്യല്‍ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താരത്തിനൊപ്പം ടിക്ടോക്കിലും ഡാൻസിലും കണ്ടിരുന്ന അര്‍ജുനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷകരവുമായ നിമിഷങ്ങൾ ഇവർ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഭർത്താവ് അർജുനൊപ്പമുള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ താരം ചേർത്ത ക്യാപ്ഷൻ ഇങ്ങനെ; കുട്ടികളി കളിക്കുന്നവർ എല്ലാം അത് തമാശക്ക് വേണ്ടിയോ ഒരു രസത്തിന് വേണ്ടിയോ ചെയ്യുന്നതാണ് എന്ന് കരുതരുത്.

അവർ കടന്നു പോയിട്ടുള്ള സന്ദർഭങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിവ് ഉണ്ടാവുകയില്ല. ഒരുപാട് ദുഃഖങ്ങൾ മറക്കുന്നുവെന്ന് വേണ്ടി ആയിരിക്കും അവർ സന്തോഷത്തോടെ ഇരിക്കുന്നത് ആയി അഭിനയിക്കുന്നത്. സൗഭാഗ്യ ക്യാപ്ഷൻ കുറിച്ചു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകിയത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, വിവാഹ വാര്‍ഷിക ദിനത്തില്‍ മഞ്ജു

Published

on

By

വ്യാജപ്രചരണങ്ങൾക്ക് വിവാഹ വാർഷിക ദിനത്തിൽ നടി മഞ്ജു സുനിച്ചൻറെ മറുപടി. 15ആം വിവാഹ വാർഷിക ദിനത്തിൽ മഞ്ജു പറഞ്ഞതിങ്ങനെയാണ്.

നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട മഞ്ജുവിന് ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം പല തരത്തിലുള്ള സൈബർ ആക്രമണം നേരിടേണ്ടിവന്നു. പലപ്പോഴും മഞ്ജു നേരിട്ട് സോഷ്യൽ മീഡിയയിൽ വിശദീകരിച്ചിട്ടും കുടുംബത്തെ പോലും വെറുതെ വിടാതെ ചിലർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് മഞ്ജു വിവാഹ വാർഷിക ദിനത്തിൽ നൽകിയത്.

“ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഇന്നലെ 15 വർഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം”.

Continue Reading

Entertainment

നാട്ടിൻപുറവും മഴയും പിന്നെ സൈക്കിളും.. ആഹാ അന്തസ്..! വൈറൽ വെഡിങ്ങ് ഫോട്ടോഷൂട്ട്

Published

on

By

നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ ഓരോ വെഡിങ് ഫോട്ടോഷൂട്ടും മലയാളികൾക്ക് സമ്മാനിക്കുന്നത് നിലക്കാത്ത ഗൃഹാതുരത്വത്തിന്റെ തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഓർമകളാണ്. അത് കൊണ്ട് തന്നെയാണ് ഈ ഒരു വെഡിങ് ഫോട്ടോഷൂട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

നാട്ടിൻപുറത്തിന്റെ നന്മയും നിഷ്‌കളങ്കതയും സൗകുമാര്യവും തെല്ലും ചോർന്നു പോകാതെയാണ് ഈ വെഡിങ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്.

ജാക്‌സൺ – ശിൽപ്പ ദമ്പതികളുടെ മനം നിറക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് അമ്മ വെഡിങ് ക്രിയേഷൻസാണ്. മനോഹരമായ കാഴ്ചവിരുന്നാണ് ഓരോ ഫോട്ടോയിലും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

Continue Reading

Keralam

ബ്രിട്ടിഷ് പട്ടാളക്കാര്‍ വെടിവെച്ചു കൊള്ളാന്‍ നോക്കിയ ബാബിയുടെ അത്ഭുത ചിത്രം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

Published

on

By

ക്ഷേത്ര തടാകത്തിലെ മുതല ക്ഷേത്ര നടയില്‍ എത്തിയതു ഭക്തര്‍ക്കു കൗതുകക്കാഴ്ചയായി. കാസര്‍ക്കോട് കുമ്പളയിലെ അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തടാകത്തിലെ ബബിയ എന്ന മുതലയാണ് പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയത്.

തടാകത്തിലെ ഗുഹയില്‍ കഴിയുന്ന ബബിയ ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തിയത് കൗതുകക്കാഴ്ചയാവുകയായിരുന്നു. മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയില്‍ കിടക്കുന്നത് കണ്ടത്. സാധാരണ രാത്രിയില്‍ മുതല ക്ഷേത്രത്തിന് സമീപത്തേക്ക് കരയിലേക്ക് എത്താറുണ്ടെങ്കിലും പുലര്‍ച്ചെ മേല്‍ശാന്തി എത്തുംമുമ്പേ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.

ഭക്തര്‍ ക്ഷേത്യത്തിലെ ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയ ക്ഷേത്ര നടയ്ക്കു മുന്നില്‍ എത്തിയതോടെ മേല്‍ശാന്തി പ്രാര്‍ഥനയും പൂജയും നടത്തി. എന്നാല്‍ ആനപ്പടിക്കപ്പുറത്തേക്ക് മുതല വന്നിട്ടില്ലെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.

ബബിയ നടയില്‍ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി മൊബൈലില്‍ പകരത്തിയ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ചു. ബബിയയ്ക്ക് ഇപ്പോള്‍ 75 ഓളം പ്രായമായെന്നാണ് കണക്ക്‌. ഏതാനും നേരം കഴിഞ്ഞു ബബിയ തിരിച്ച് ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മുതലായാണെന്നും ഒരു പട്ടാളക്കാരന്‍ വെടിവച്ചിട്ടും ബബിയക്ക് ഒന്നും സംഭച്ചില്ലെന്നുമാണ് ഐതിഹ്യം.

ബബിയ ക്ഷേത്രനടയില്‍ കിടക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേല്‍ശാന്തി നല്‍കുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.

Continue Reading

Trending