
പിതൃദിനത്തിൽ ദിലീപിന്റെ മകൾ മീനാക്ഷി പങ്കിട്ട പോസ്റ്റ് ചർച്ചയാകുന്നു. കുട്ടിക്കാലത്തെ ഒരു ബോട്ട് സവാരിയ്ക്കിടയിൽ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് മീനാക്ഷിയുടെ പോസ്റ്റ്. ഇപ്പോൾ ട്രെന്റിങ് ആയ, ‘എന്റെ ആകാശവും ഭൂമിയും’ എന്ന ക്യാപ്ഷനെ

സൂചിപ്പിയ്ക്കുന്ന തരത്തിൽ ആകാശത്ത് ഭൂമിയുടെ ഒരു ഇമോജിയും, ലവ് ഇമോജിയും നൽകിക്കൊണ്ടാണ് ഇൻസ്റ്റഗ്രാം സ്റ്റോറി. കൈ കെട്ടി അച്ഛനോട് ചേർന്ന് നിൽക്കുന്ന മീനാക്ഷിയെയും, മീനാക്ഷിയെ ചേർത്തു നിർത്തിയ പഴയ ദിലീപിനെയും

ചിത്രത്തിൽ കാണാം. വിവാഹ മോചനത്തിന് ശേഷം മകളെ ഉപേക്ഷിച്ചത് എന്തിന്, എന്തിന് ദിലീപിനൊപ്പം കുട്ടിയെ വിട്ടു എന്നൊക്കെയുള്ള ചോദ്യങ്ങൾ മഞ്ജു നിരന്തരം നേരിട്ടിരുന്നു. മകളുടെ സന്തോഷം അതാണെന്നായിരുന്നു അതിന് മഞ്ജു വാര്യർ


നൽകിയ മറുപടി. എന്റെ മകൾക്ക് അവളുടെ അച്ഛൻ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നെനിക്കറിയാം, തിരിച്ച് അച്ഛനും. അതുകൊണ്ട് തന്നെ അവരെ വേർപിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് വളരെ വ്യക്തമായി മഞ്ജു പറഞ്ഞിരുന്നു.
