ചന്തിയിൽ മെഹന്തി ഇടൽ.. വിവാദമായതോടെ മാപ്പ്.. ഞാന്‍ ക്ഷമ ചോദിച്ചു, എന്‍റെ ജോലി പോയിട്ടില്ല; ഞാന്‍ ഒരുപാട് ആളുകളെ സഹായിക്കാറുണ്ട്.. ആർജെ അഞ്ജലി









സ്വകാര്യ ഭാ​ഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് നടത്തിയ പ്രാങ്ക് കോൾ വിവാ​ദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ആർജെ അഞ്ജലി. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് മാപ്പ് പറച്ചൽ. ‘ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേല്‍പ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.







മീശമാധവന്‍ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വല്‍സിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാല്‍ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ






ഇന്‍സള്‍ട്ട് ചെയ്യണമെന്നോ ഞങ്ങള്‍ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മാത്രമാണ് പ്രാങ്ക് കോള്‍ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്ന് ഇനി മേല്‍ വരാതിരിക്കാന്‍ പൂര്‍ണമായ








പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ് ’ അഞ്ജലി പറഞ്ഞു. തന്‍റെ ജോലി പോയെന്നു പറഞ്ഞ് കമന്‍റ് ഇടുന്നവർക്കും അഞ്ജലി മറുപടി നൽകി. താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവച്ചിരുന്നുവെന്നും തന്‍റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആര്‍ജെ അഞ്ജലി വിശദീകരണ വിഡിയോയില്‍ പറയുന്നുണ്ട്.