![]()
നടന് ഹരീഷ് കണാരന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന വ്യാജ വാര്‍ത്ത. ഇപ്പോഴിതാ വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്.
![]()

“എന്റെ നില ഗുരുതരം ആണെന്ന് ഇവര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ” -ഇപ്രകാരമാണ് ഹരീഷ് കണാരന് ഫേസ്ബുക്കില്‍ കുറിച്ചത്.

![]()
ഹരീഷിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വ്യാജ വാര്‍ത്തയില്‍ നടന് നിര്‍മ്മല്‍ പാലാഴിയും പ്രതികരിച്ചു. ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ച് വേണോ ഈ നാണം കെട്ട പരിപാടി എന്നാണ് നിര്‍മ്മല്‍ പാലാഴിയുടെ പ്രതികരണം.
![]()
![]()

![]()
“റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ച് വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞ് പിരിഞ്ഞതാ, ഈ വാർത്ത കണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വിളിച്ചപ്പോഴാ അവനും വിവരം അറിഞ്ഞത്. ദയവ് ചെയ്ത് റിപ്പോർട്ട് അടിക്കാൻ കൂടെ നിൽക്കുമോ..” -നിര്‍മ്മല്‍ പാലാഴി കുറിച്ചു.
Leave a Reply