
തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.



ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്.



2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും മികച്ച വിജയം തന്നെയാണ് നൽകിയത്. മൂന്ന് പാട്ടുകൾ ഹിറ്റായതോടെ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ താരം അറിയപ്പെടാൻ തുടങ്ങി.



ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനത്തിലൂടെയും താരത്തിന് വലിയ ആരാധക വൃന്തത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അടുത്ത വർഷമാണ് കോയിക്കോട് പാട്ടുണ്ടായത്. അത് മലബാർ മേഖലയിൽ ഒരാളും പാടാത്തതുണ്ടാകില്ല. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. ആ സമയത്ത് യൂട്യൂബിലും മറ്റും എല്ലാം അത് ട്രെൻഡിങ് ആയിരുന്നു.



എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. സ്വന്തമായ ശൈലിയിലാണ് താരം ഗാനങ്ങൾ ആലപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്ക് ഇഷ്ടപ്പെടുന്നതും. ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു.



ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലാണ് താരം പങ്കെടുത്തത്. കൂടുതലും ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട്ടുകളും ഹിറ്റാണ്. ഇതുവരെയുള്ള താരത്തിന് ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.



ഒരുപാട് വർഷമായി പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താരം ലിവിങ് ടുഗദർ റിലേഷൻഷിപ്പ് ലായിരുന്നു. പക്ഷേ ഇപ്പോൾ ഗോപിസുന്ദർ ഗായികയായ അമൃതാ സുരേഷിനെ വിവാഹം കഴിച്ചു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ആ വിഷയങ്ങൾ സമൂഹ മാധ്യമത്തിൽ കത്തി ജ്വലിച്ചു കൊണ്ടിരിക്കെ താരം പങ്കുവെക്കുന്നത് മറ്റൊരു സന്തോഷ വാർത്തയാണ്.



തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ലക്ഷം ഫോളോവേഴ്സ് പിന്നിട്ടതിന്റെ ആഘോഷമാണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. കേക്ക് മുറിച്ച് ആഘോഷിച്ച ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും വേണ്ടി കാത്തിരിക്കുന്ന ആരാധകർക്കിടയിൽ വലിയ കോളിളക്കം ഈ വാർത്തയും സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.






Leave a Reply