സാരി പുതിയ സ്റ്റൈലിൽ പരീക്ഷിച്ച് പ്രിയതാരം.. പൊളിച്ചെന്ന് ആരാധകർ..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രദ്ധ ദാസ്. തെലുങ്ക് ഹിന്ദി ബംഗാളി കന്നട എന്നീ ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

2008 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം വ്യത്യസ്ത ഇൻഡസ്ട്രി കളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ഭാഷകളിലായി 40 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചു. മലയാള സിനിമയിൽ അഭിനയിച്ച് മലയാളികളുടെ ഇഷ്ട താരമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം ധരിച്ച കോസ്റ്റ്യൂം ആണ് ഏറെ ശ്രദ്ധേയം. ബോൾഡ് വേഷങ്ങളിൽ വെറൈറ്റി സാരി ഉടുത്ത് ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2008 ൽ പുറത്തിറങ്ങിയ സിദ്ധു ഫ്രം സീക്കകുളം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അല്ലു അർജുൻ നായകനായ ആര്യ ടു ഉൾപ്പെടെ തുടർച്ചയായി ഒരുപാട് തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചു. 2010 ൽ പുറത്തിറങ്ങിയ ലാഹോർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്.

2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയാണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. തൊട്ടടുത്തവർഷം വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. കൂടാതെ ബംഗാളിയിലും ഇംഗ്ലീഷിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.

Shraddha
Shraddha
Shraddha
Shraddha

Comments

Leave a Reply

Your email address will not be published. Required fields are marked *