
സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ കെമിസ്ട്രി വർക്ക് ചെയ്യാനും താരത്തിന് സാധിച്ചു.



തെലുങ്ക് ഹിന്ദി ഭാഷയിൽ സജീവമായി നിലകൊള്ളുന്ന താരം 2006 മുതൽ അഭിനയലോകത്ത് നിറസാന്നിധ്യമാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും താരത്തിന് സാധിച്ചു. അഭിനയത്തോടൊപ്പം മോഡൽ രംഗത്തും ശോഭിച്ചു നിൽക്കുകയാണ് താരം. സിനിമയിൽ എത്തിയതിനു ശേഷം താരത്തിന് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം.



സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കുന്നുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടു.



താരം ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആളും കൂടിയാണ്. വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താര ത്തിന്റെ ബിഫോർ & ആഫ്റ്റർ വർക്കൗട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിപ്പോ എന്താണ് മാറ്റം എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.



2006 ൽ റാം നായകനായി പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ പ്രഭാഷ് നായകനായ പോക്കിരി എന്ന സിനിമയിലും താരം അഭിനയിച്ചു. ജ്യോതി കൃഷ്ണ എഴുതി സംവിധാനം ചെയ്തു രവികൃഷ്ണ നായകനായി പുറത്തിറങ്ങിയ കേഡി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ അരങ്ങേറുന്നത്.



2012 ൽ അനുരാഗ് ബസു സംവിധാനം ചെയ്തു രൺബീർ കപൂർ പ്രിയങ്ക ചോപ്ര തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറുന്നത്. പിന്നീട് ഒരുപാട് ഹിന്ദി സിനിമകൾ താരത്തെ തേടിയെത്തി. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






Leave a Reply