
നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ശിവദ. ശ്രീലേഖ കെ വി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മലയാള സിനിമക്കു പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ആണ് താരം ആദ്യമായി അവതരിപ്പിക്കുന്നത്. മേഖലയിൽ താരം അറിയപ്പെടുന്നത് മികച്ച അഭിനയം കൊണ്ട് തന്നെയാണ്.

പക്ഷേ താരത്തെ മലയാളികൾ തിരിച്ചറിയുന്നത് മഴ എന്ന ആൽബം സോങ് ൽ അഭിനയിച്ചതോടെ കൂടിയാണ്. 2010 കാലഘട്ടത്തിൽ യുവാക്കളുടെ ഹരമായി മാറിയ എന്തോ മൊഴിയുവാൻ ഉണ്ടാകുമേ എന്ന ഗാനത്തിൽ താരമായിരുന്നു അഭിനയിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്കിടയിൽ താരം സ്ഥിര പ്രതിഷ്ഠ നേടി. താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഒരുപിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് നൽകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.



സു സു സുധി വാല്മീകം, സീറോ, IDI ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ശിക്കാരി ശംഭു, ചാണക്യ തന്ത്രം, ലൂസിഫർ, മൈ സാന്റ എന്നിവ എല്ലാം താരം അഭിനയിച്ചതിൽ പ്രധാന സിനിമകളാണ്. മലയാളത്തിലും തമിഴിലും ഒരുപാട് മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.



റിലീസ് ചെയ്യാൻ പോകുന്ന മേരി ആവാസ് സുനോ, ട്വൽത്ത് മാൻ എന്നീ സിനിമകളിൽ താരത്തിന്റെ വേഷം പ്രാധാന്യം ഉള്ളതാണ്. ഭാവിയിൽ ഇനിയും ഒരുപാട് മികച്ച സിനിമകളിലും വേഷങ്ങളിലും താരത്തെ കാണാൻ സാധിക്കും എന്ന് ഉറപ്പാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.



വിവാഹം കഴിഞ്ഞാലും കുഞ്ഞു ഉണ്ടായാലും പഴയതു പോലെയുള്ള പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് നമ്മളെ ക്ഷണിക്കാതെ ആകാറുണ്ട് എന്നാണ് താരം പറയുന്നത്. കുഞ്ഞ് ഉണ്ടായതിനു ശേഷം മിക്കപ്പോഴും വിളിക്കുന്നത് ചേട്ടത്തിയമ്മ റോളിലേക്ക് ആണ് എന്നും താരം കൂട്ടിച്ചേർത്തു. മലയാളത്തിലെയും തമിഴിലെയും എല്ലാ സംവിധായകൻമാരും നിർമാതാക്കളും അങ്ങനെയാണ് എന്ന താരം പറയുന്നില്ല. എങ്കിലും പലരും ഇങ്ങനെ ചിന്തിക്കുന്നവരാണ് എന്നാണ് താരം പറയുന്നത്.




Leave a Reply