
തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ട് ഭാവ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.



അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന പാട്ട് അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത്.



2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ ഇനിയും കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.



2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഒരു പുതിയ വിശേഷമാണ് അറിയിച്ചിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഒരു ഇടവേളക്കു ശേഷം താരം തിരിച്ചുവരികയാണ്.



കൊള്ള എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. ഒരുപാട് യുവ താരനിര സിനിമയിലുണ്ട് എന്ന സിനിമയുടെ പ്രത്യേകത തന്നെയാണ്. കൊള്ള എന്ന പേരിൽ നിന്നും മനസ്സിലാകുന്നത് ത്രില്ലർ തന്നെയാണ് സിനിമ എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വാർത്തകൾ. എന്തായാലും പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിലൂടെ താരത്തെ വീണ്ടും കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.






Leave a Reply