
സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് മമ്ത മോഹൻദാസ്. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്.



മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.



ഇപ്പോൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരത്തിന് ലഭിച്ചത് എന്നതും തന്റെ ഇടം അടയാളപ്പെടുത്തി താരം അത് അഭിനയിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. വളരെ മികച്ച രൂപത്തിലാണ് താരത്തിനെ പ്രേക്ഷകർ സ്വീകരിക്കുന്നത്.



ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയാണ് ജന ഗണ മന. നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും അതിന്റെ തീവ്രതയോടുകൂടി അവതരിപ്പിക്കുന്നതിന് ഒപ്പം കഥാപാത്രങ്ങള് സംസാരിക്കുന്ന ഭാഷയിലും വർത്തമാന കാലത്തിലേക്ക് കണക്ട് ചെയ്യുന്ന കാര്യങ്ങൾ ഉണ്ട്. സുരാജ്, പൃഥ്വിരാജ്, വിൻസി അലോഷ്യസ് , ധ്രുവൻ, മംമ്ത മോഹൻദാസ് തുടങ്ങിയ വലിയ ഒരു താരനിര തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഒരു സിനിമ കൂടിയാണിത്.



ഇപ്പോൾ സിനിമയെക്കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് എന്നും രാജുവിനെ ഒരു വിഷനറി ആയിട്ട് തന്നെയാണ് തോന്നിയിരുന്നതെന്നും അദ്ദേഹം വളരെ പെട്ടെന്ന് ആഴത്തിലും ആണ് ഓരോ കാര്യങ്ങൾ മനസ്സിലാക്കി എടുക്കുന്നത് എന്ന് അക്കാര്യത്തിൽ ഷൂട്ടിങ് സെറ്റുകളിൽ എല്ലാം വളരെ അത്ഭുതത്തോടെ ഞാൻ അദ്ദേഹത്തെ നോക്കിനിന്നിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.



മലയാള സിനിമയെ ആഗോള തലത്തിൽ എത്തിക്കാൻ കഴിവുള്ള ഒരേ ഒരു താരമാണ് പൃഥ്വിരാജ് എന്നാണ് മംമ്ത അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരുപാട് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും 2009 മുതൽ ഒരുമിച്ച് അഭിനയിക്കുന്നവരാണെന്നും മംമ്ത പറയുന്നത് ഒരു സഹപ്രവർത്തകന്റെ വിജയത്തിലും കഴിവിലുള്ള അഭിമാനം കൊണ്ട് മുഖം തെളിഞാണ്. ഭ്രമം എന്ന ചിത്രത്തിലാണ് മംമ്തയും പൃഥ്വിരാജും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.






Leave a Reply