മസിൽ ഷോ അണോ?? പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ശിവജ്യോതി രജ്പുത്. 2020 ൽ പുറത്തിറങ്ങിയ ALT ബാലാജിയുടെ വെബ് സീരീസായ “ബേബാക്കീ” യിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് താരം പ്രശസ്തിയിലേക്ക് ഉയർന്നത്. സൗന്ദര്യം കൊണ്ടും അഭിനയ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം ഗ്ലോബൽ ട്രേഡ് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിസിനസ് മാനേജ്‌മെന്റ് എന്നിവയിലെ ബിരുദ പഠനത്തിന് ശേഷം മാർക്കറ്റിംഗിൽ എം ബി എ എടുക്കുകയും ചെയ്തു. പഠന സമയത്ത് പ്രൊഫസർമാരുടെ എല്ലാം ഇഷ്ട വിദ്യാർത്ഥിയായിരുന്നു താരം. അതുകൊണ്ടു തന്നെ കോൺവെക്കേഷൻ ദിവസത്തിൽ താരത്തെ വിളിച്ചത് മിസ്സ് പോപ്പുലർ എന്നായിരുന്നു.

2013-ൽ ഉത്തർപ്രദേശിലെ നോയിഡയിലെ തൊഴിൽ ഏജൻസിയായ ഹെഡ് ഫീൽഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അതിനുശേഷം ന്യൂഡൽഹിയിലെ ബാങ്കിൽ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് മാനേജറായി താരം ജോലിയെടുത്തു. അതിനിടയിലാണ് തന്റെ ഒരു സുഹൃത്തിന്റെ കൂടെ പരസ്യത്തിന് ഓഡിഷന് താരം പോകുന്നത്. സുഹൃത്ത് ഓഡിഷനിൽ പങ്കെടുക്കാൻ പോയപ്പോൾ ഒരു തമാശ രൂപേന താരവും പങ്കെടുക്കുകയായിരുന്നു.

തമാശക്ക് ആണെങ്കിലും വിധികർത്താക്കൾക്ക് താരത്തിന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടത് കൊണ്ട് ഓഡിഷനിൽ സെലക്ട് ആയത് താരമാണ്. അതിനു ശേഷം മേബെലിൻ ന്യൂയോർക്ക്, വിക്ടോറിയസ് സീക്രട്ട്, എയ്ഞ്ചൽ ജോസഫിൻ സ്ക്രിവർ, ബിബ തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകൾക്കായി താരം പരസ്യ കാമ്പെയ്‌നുകൾ നടത്തി. ടൈറ്റൻ ഐ-പ്ലസ്, ബികനേർവാല തുടങ്ങിയ ബ്രാൻഡുകളുടെ പ്രിന്റ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

ഇതിനിടയിലാണ് സിനിമകളുടെ ഓഡിഷന് താരം പോകാൻ തുടങ്ങിയത്. ഒരു മോഡൽ എന്ന നിലയിൽ, അക്ഷയ് കുമാർ , രൺവീർ സിംഗ് , സുശാന്ത് സിംഗ് രജ്പുത് , കിരൺ ഖേർ തുടങ്ങി നിരവധി ജനപ്രിയ ബോളിവുഡ് അഭിനേതാക്കളുമായി താരത്തിന് സ്‌ക്രീൻ പങ്കിടാൻ അവസരം ലഭിച്ചു എന്നത് ശ്രദ്ധേയമായ കാര്യങ്ങളാണ്. ഇതിനിടയിലാണ് ബെബാക്കി എന്ന് വെബ് സീരിസിലേക്ക് താരത്തിന് ക്ഷണം ലഭിച്ചത്.

സീരീസിലെ കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ ജനകീയ നായികയായി താരം മാറുകയുണ്ടായി. 2021-ൽ, പുറത്തിറങ്ങിയ സ്പെഷ്യൽ ഒപിഎസ് 1.5: ദി ഹിമ്മത് സ്റ്റോറി എന്ന സിനിമയിലെ യിലെ അനിതാ ശർമ്മ എന്ന കഥാപാത്രത്തെ താരം വളരെ മനോഹരമായ രൂപത്തിൽ അവതരിപ്പിച്ചു. ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് ഈ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഹോട്ട് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവയ്ക്കാറുള്ളത് എന്നതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

Shiv Jyoti
Shiv Jyoti

Comments

Leave a Reply

Your email address will not be published. Required fields are marked *