
മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. ജെൻസൺ സഖറിയയാണ് താരത്തിന്റെ ഭർത്താവ്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.



കോളേജ് പഠനകാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2014ലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടി ഗോവിന്ദ് പത്മസൂര്യകൊപ്പം കോ ആങ്കറായി പ്രവർത്തിച്ചത്. ഈ പരിപാടിയിലെ ആങ്കറിംഗ് ചെയ്തതോടെ താരത്തിന് ഒരു പാട് മികച്ച ആരാധകരെ ലഭിച്ചിട്ടുണ്ട്.



2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന മമ്മൂട്ടി പ്രധാന കഥാപാത്രത്തെ തിളങ്ങിയ സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി ചിത്രത്തിലൂടെ സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.



തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ ഇരുപതോളം സിനിമകൾ താരം ചെയ്യുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷകമനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്.



സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. അതിനെല്ലാം അപ്പുറം ഒരുപാട് അവാർഡ് പരിപാടികൾക്ക് താരം ആങ്കറായി. ഏഷ്യാനെറ്റ് കോമഡി അവാർഡുകൾ, ഏഷ്യാവിഷൻ അവാർഡുകൾ, ആനന്ദ് ടിവി ഫിലിം അവാർഡുകൾ, വനിതാ ഫിലിം അവാർഡുകൾ, സുവർണ ഹരിഹരം, ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ എന്നിവ അവയിൽ ചിലതാണ്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് താരത്തിന്റെ സജീവമായ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു ക്യാപ്ഷൻ ആണ് വൈറലാകുന്നത്.



ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത് വളരെ രസകരമായാണ്. തന്റെ ശരീരത്തിലെ ഏറ്റവും ഭംഗിയുള്ള ഭാഗം ഏത് എന്ന ചോദ്യത്തിന് ശേഷം അത് ഏതാണ് എന്ന് അറിയണമെങ്കിൽ പോസ്റ്റിന്റെ താഴേക്ക് നോക്കണമെന്നും എഴുതിയതിനു ശേഷം ഒരുപാട് താഴെ തല എന്നാണ് താരം എഴുതിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോയും ക്യാപ്ഷനും വൈറലായത്.






Leave a Reply