
ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തിന് ലഭിച്ചത്. ഏതു വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരു വരാനുള്ള കാരണം.



അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമയിലും കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.



അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചു അതുകൊണ്ടുതന്നെ തുടക്കത്തിൽ നേടിയ പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു.



തന്റെ നിലപാടുകൾ സധൈര്യം തുറന്നു പറഞ്ഞു ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. വളരെയധികം ചർച്ച ചെയ്യപ്പെടുന്ന പ്രസ്താവനകൾ താരം പറഞ്ഞിട്ടുണ്ട്. യുടിവി മോഷൻ പിക്ചേഴ്സിന്റെ സിഇഒ സിദ്ധാർത്ഥ് റോയ് കപൂറുമായിട്ടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷവും ഇപ്പോഴും താരം സിനിമ അഭിനയം മേഖലയിൽ കരിയർ തുടർന്നു കൊണ്ടിരിക്കുകയാണ്.



ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. തുടക്കകാലത്ത് താഴെ ഒരുപാട് അവഗണനകളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. താരത്തെ മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെ അവസാനനിമിഷം തന്നെ സിനിമയിൽ നിന്ന് മാറ്റിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു.



13 സിനിമകളിൽ നിന്നാണ് അങ്ങനെ മാറ്റിയിട്ടുള്ളത് എന്നും ചിലത് എന്നോട് പറയുക പോലും ചെയ്തിട്ടില്ല എന്നും കരഞ്ഞു തളർന്നു വെയിലത്ത് നടന്ന ഒരു സംഭവവും താരം ഓർത്ത് പറയുന്നുണ്ട്. ഒഴിവാക്കാനായി ഒരു ഒരു സിനിമയിൽ നിന്നും പറഞ്ഞത് അവളെ കാണാൻ വൃത്തികേടാണ് എന്നാണ് അതിനുശേഷം ആറുമാസം കണ്ണാടിയിൽ നോക്കാൻ പോലും തനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നുണ്ട്.



അന്ന് ഒഴിവാക്കിയവർ ഇന്ന് ഡേറ്റിനു വേണ്ടി വിളിക്കാറുണ്ട് എന്നും സിനിമകൾ ചെയ്യാൻ വേണ്ടി ആലോചിക്കാറുണ്ട് എന്നും വളരെ സ്നേഹത്തോടെയും വിനയത്തോടെയും അവരുടെ ഓഫറുകൾ നിരസിക്കുകയാണ് പതിവ് എന്നാണ് താരം പറയുന്നത്. ഇന്ന് കാണുന്ന വർണ്ണശബളമായ വർത്തമാനകാലത്തിലേക്ക് വളരെ കഷ്ടപ്പെട്ടാണ് താരം എത്തിയത് എന്നാണ് ഇത് മനസ്സിലാക്കുന്നത്.





Leave a Reply