ഈ സൗന്ദര്യത്തിനും ഫിറ്റ്‌നെസ്സിനും പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്.. ക്യൂട്ട് താരം രശ്മികയുടെ വർക്ഔട്ട് വീഡിയോ കാണാം

ചുരുങ്ങിയ കാലംകൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധനേടിയ താരമാണ് രശ്മിക മന്ദന. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയും ചെയ്തു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. സാൻഡൽവുഡ് സിനിമകളിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയും കൂടിയാണ് രശ്മിക മന്ദന. ദിവസവും വർക്കൗട്ട് ചെയ്യുകയാണ് താരം. ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നായിക പ്രാധാന്യം എന്നതിനപ്പുറത്തേക്ക് സിനിമയിൽ സൗന്ദര്യം കൊണ്ട് താരത്തെ തിരഞ്ഞെടുക്കുന്ന ഡയറക്ടർമാർ വരെയുണ്ട് എന്ന് പറഞ്ഞൽ തെറ്റാകില്ല.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വർക്കൗട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യസിനിമയിലെ അഭിനയത്തിൽ തന്നെ താരം സൗത്ത് ഇന്ത്യൻ ലെവലിൽ അറിയപ്പെട്ടു. പിന്നീട് അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. പിന്നീട് സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ട യോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. അതോടുകൂടി താരം സൗത്ത് ഇന്ത്യൻ ലെവലിൽ പൂർണമായി അറിയപ്പെട്ടു. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറി.

Rashmika
Rashmika
Rashmika
Rashmika
Rashmika

Comments

Leave a Reply

Your email address will not be published. Required fields are marked *