
സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിത്യദാസ്. മലയാള സിനിമയിൽ സജീവമായിരുന്ന സമയത്ത് മലയാളം തമിഴ് സിനിമ ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികവിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനം താരം കാഴ്ച വച്ചിട്ടുണ്ട്.



2001 പുറത്തിറങ്ങിയ ദിലീപ് ഹരിശ്രീ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ഫുൾടൈം കോമഡി സിനിമയായ ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. കൺമഷി, ബാലേട്ടൻ , ചൂണ്ട , ഹൃദയത്തിൽ സൂക്ഷിക്കാൻ , നഗരം , സൂര്യ കിരീടം , നരിമാൻ മലയാള സിനിമാ മേഖലയിൽ താരം പ്രേക്ഷകർക്ക് നല്കിയ വലിയ അഭിനയ മുഹൂർത്തങ്ങൾ ഉള്ള പ്രധാന സിനിമകളാണ്.



ഏതു തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ തെളിയിച്ചു. ഒരുപാട് വിജയകരമായ സിനിമകൾ ആണ് താരത്തിന്റെ അഭിനയ മികവിൽ മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചത്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത്.



വിവാഹത്തിനു ശേഷം താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അരവിന്ദ് സിംഗ് ജംവാളിനെ താരം വിവാഹം കഴിച്ചത് 2007ലാണ്. താരത്തിന് രണ്ട് മക്കളാണ്. കാശ്മീരിൽ ആയിരുന്നു താമസം ഇപ്പോൾ ഇവർ കോഴിക്കോട്ടേക്ക് താമസം മാറിയിട്ടുണ്ട്. ഈയടുത്ത് ഒരുപാട് ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുക്കുകയുണ്ടായി. സിനിമ ടെലിവിഷൻ രംഗങ്ങളിലേക്ക് ഉള്ള തിരിച്ചുവരവ് ആയി ഇതിനെ കണക്കാക്കാം.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സജീവമായ കാലത്ത് അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നിലനിർത്താനും താരത്തിന് കഴിഞ്ഞതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.



ഈയടുത്ത് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. താരവും മകളും പങ്കുവെക്കുന്ന ഡാൻസ് വീഡിയോകളും മറ്റും ആരാധകർ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ദുബൈയിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ദുബൈ ഹട്ട മലമുകളിൽ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ വലിയ അത്ഭുതത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.




Leave a Reply