എജ്ജാതി പൊളി ലുക്ക്‌… നമ്മുടെ അനുപമയുടെ മനം കവരും ഫോട്ടോസ്….

അഭിനയ വൈഭവം കൊണ്ട് മലയാളത്തിലും ഇതര ഭാഷകളിലും അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം പ്രകടിപ്പിക്കുന്ന താരം ചലച്ചിത്രനടി, നാടകനടി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്.

ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്യുന്നത് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ തന്നെ ഒരുപാട് പ്രേക്ഷക പ്രശംസകൾ ലഭിക്കുന്നുണ്ട്. മലയാളക്കരയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിൽ കൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. പ്രേമം എന്ന സിനിമയിൽ താരത്തിന്റെ മുടിക്ക് പോലും ആരാധകർ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ.

2015 പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മനോഹരമായും പക്വമായും ആ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയെ പോലെ തന്നെ 2017 ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലെ കാതറിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ ഇത്രത്തോളം സജീവമായി നിലനിർത്താൻ കാരണമായത് താരത്തിന്റെ മികച്ച അഭിനയം ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും. മികച്ച അഭിപ്രായങ്ങളാണ് പ്രേമം, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകൾക്ക്‌ പ്രേക്ഷകർ നൽകിയത്.

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വളരെ വലിയ ആരാധകവൃന്ദത്തെ ചെറിയ കാലഘട്ടങ്ങളിൽ തന്നെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങിനിൽക്കുന്നു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ബി എ ലിറ്ററേച്ചർ കമ്മ്യൂണിക്കേഷൻ, ജേണലിസം ബിരുദധാരിയാണ് താരം.

ചലച്ചിത്ര അഭിനയ മേഖലയിൽ താരമിപ്പോൾ സജീവമായി നിലനിൽക്കുന്നതു പോലെതന്നെ മോഡലിംഗ് രംഗത്തും ഇപ്പോൾ സജീവമായി ആണ് മുന്നോട്ടുപോകുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടാവുകയും ചെയ്തു.

പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറലാകുന്നത് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെയാണ്. സാരിയിൽ ശാലീന സുന്ദരിയായും മോഡേൺ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ഡ്രെസ്സിലുള്ള ക്യൂട്ട് ഫോട്ടോകളാണ്. വളരെ മികച്ച അഭിപ്രായങ്ങളോടെ വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Anupama
Anupama
Anupama
Anupama

Comments

Leave a Reply

Your email address will not be published. Required fields are marked *